ലിഗനീതിക്കായി പ്രതിരോധത്തിന്റെ ചലചിത്രമേള : `അവര്‍ ലൈഫ്‌സ്‌ ടു ലിവ്‌`

സ്‌ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതി രായുമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന സന്ദേശം മുന്നോട്ടു വച്ചുകൊണ്ട്‌ വിബ്‌ജിയോര്‍ ചലച്ചിത്ര കൂട്ടായ്‌മയുടേയും ജനനീതിയുടേയും ആഭിമുഖ്യത്തില്‍ 4 ദിവസ ഹൃസ്വ ഡോക്യുമെന്ററി ചലച്ചിത്രമേള. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിലാണ്‌ നവംബര്‍ 25 മുതല്‍ 27 വരേയും മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നും മോള നടക്കുക. വീടിനകത്തും പുറത്തും, തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലടക്കം സ്‌ത്രീകളും മറ്റ്‌ ലൈംഗിക ന്യൂനപക്ഷങ്ങളും പല തരത്തിലുള്ള അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹിക സാഹചര്യത്തിലാണ്‌ പ്രതിരോധത്തിന്റെ […]

Poster for FBസ്‌ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതി രായുമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന സന്ദേശം മുന്നോട്ടു വച്ചുകൊണ്ട്‌ വിബ്‌ജിയോര്‍ ചലച്ചിത്ര കൂട്ടായ്‌മയുടേയും ജനനീതിയുടേയും ആഭിമുഖ്യത്തില്‍ 4 ദിവസ ഹൃസ്വ ഡോക്യുമെന്ററി ചലച്ചിത്രമേള. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിലാണ്‌ നവംബര്‍ 25 മുതല്‍ 27 വരേയും മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നും മോള നടക്കുക.
വീടിനകത്തും പുറത്തും, തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലടക്കം സ്‌ത്രീകളും മറ്റ്‌ ലൈംഗിക ന്യൂനപക്ഷങ്ങളും പല തരത്തിലുള്ള അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹിക സാഹചര്യത്തിലാണ്‌ പ്രതിരോധത്തിന്റെ സിനിമകള്‍ ശ്രദ്ധേയമാകുന്നത്‌. ലോകമെമ്പാടും സ്‌ത്രീപീഡനങ്ങള്‍ക്കെതിരെ പ്രതിരോധ സിനിമകളും ഡോക്യുമെന്ററികളും എങ്ങിനെ ഉപയോഗിക്കാം എന്ന ആലോചനയില്‍ നിന്നാണ്‌ ഈ ചെറു ചലച്ചിത്രമേളയുടെ ജനനം.
ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ വിമണ്‍ ഇന്‍ റേഡിയോ ഏന്റ്‌ ടെലിവിഷന്‍ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ്‌ `അവര്‍ ലൈഫ്‌സ്‌ ടു ലിവ്‌` എന്ന പേരിലുള്ള ഈ ഫിലിം പാക്കേജ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ഇന്ത്യ, പാക്കിസ്‌താന്‍, നെതര്‍ലാന്റ്‌സ്‌, അമേരിക്ക, ഫ്രാന്‍സ്‌, യു കെ, പോളണ്ട്‌, സ്വീഡന്‍, അര്‍മേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചെറു ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

പ്രദര്‍ശിപ്പിക്കുന്ന പ്രധാന സിനിമകള്‍

5 Exchange Lane
India/2014/ 21 min/ Hindi
Dir. Anirban Dutta
1990 മുതല്‍ സായുധസംഘട്ടനങ്ങള്‍ പതിവായ കാശ്‌മീരില്‍നിന്ന്‌ മൂന്നരലക്ഷത്തോളം കാശ്‌മീരി പണ്ഡിറ്റുകള്‍ കാശ്‌മീര്‍ താഴ്‌വര വിടാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്‌. സ്വന്തം രാജ്യത്തുതന്നെ പലയിടങ്ങളിലായി ജന്മസ്ഥലത്തുനിന്ന്‌ പുറത്താക്കപ്പെട്ട്‌ അവര്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നു. സംഘര്‍ഷങ്ങള്‍ അവസാനിച്ചാല്‍ തിരിച്ചുപോകാന്‍ ‘ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നു. 23 വര്‍ഷങ്ങള്‍ക്കുശേഷം, 2013-ലെ ഒരു വേനലില്‍ അഭയാര്‍ത്ഥിയായ ഒരു സ്‌ത്രീ അവരുടെ മകള്‍ക്കും, രണ്ടുപേരക്കുട്ടികള്‍ക്കൊപ്പം ശ്രീനഗറിലെ ബര്‍സുലയിലെ ഉപേക്ഷിക്കപ്പെട്ട തന്റെ വീട്ടിലേക്ക്‌ തിരിച്ചുപോകുകയാണ്‌.
Banaz: A Love Story
UK/2012/68 min/English
Dir. Beeyah Khan
സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചതിന്‌ ബനാസ്‌ മുഹമൂദ്‌ എന്ന ചെറുപ്പക്കാരി ലണ്ടനിലെ പ്രാന്തപ്രദേശത്തുനിന്ന്‌ 2006-ല്‍ അപ്രത്യക്ഷമാകുന്നു. അവരുടെ വീട്ടുകാര്‍തന്നെയാണ്‌ കുര്‍ദിഷ്‌ സമുദായത്തിന്റെ പിന്‍തുണയോടെ അവളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്‌.്‌ ഈ അപ്രത്യക്ഷമാകല്‍ ലോകത്തെമ്പാടും വാര്‍ത്തയായി. പക്ഷേ, ബനാസിന്റെ ശബ്ദം പിന്നീടാരും കേട്ടില്ല. ഇതുവരെയും അവളുടെ കൊലപാതകികളെ നിയമം ശിക്ഷിച്ചിട്ടില്ല. ബനാസിന്റെ കഥ പറയുകയാണ്‌ ഈ ഡോക്യുമെന്ററി.
The Commons (7 short films)
India/2012/7 min/no speech, English text
Dir: Amar Kanwar
നമ്മള്‍ പലപ്പോഴും ആശ്രയിക്കുന്ന പൊതുവായ വസ്‌തുക്കളെയും ആശയങ്ങളെയും കുറിച്ചുള്ള ഏഴ്‌ സിനിമകള്‍.

Dammed
India/2013/163 min/ Hindi & English
Dir: Kavita Bahl, Nandan Saxena
നര്‍മ്മദ ഡാമില്‍ വെള്ളം ശേഖരിക്കപ്പെടുമ്പോള്‍ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ സ്‌ത്രീകളുടെ പ്രതിരോധസമരങ്ങളക്കുറിച്ചാണ്‌ ഈ ചലച്ചിത്രം. വന്‍കിട ഡാമുകളും, അണുനിലയങ്ങളും വികസനത്തിന്‌ അത്യാവശ്യമാണെന്ന മുന്‍ധാരണകളെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു.
Devil in the Black Stone
India/2013/fiction/20 min/Kannada
Dir: Ananya Kasaravalli
മുസ്ലിം വിധവയായ കുഞ്ഞിപട്ട്‌ മകള്‍ക്കും മരുമകള്‍ക്കും അവരുടെ പേരക്കുട്ടിക്കുമൊപ്പമാണ്‌ താമസിക്കുന്നത്‌. ബീഡി തെറുത്തു ജീവിക്കുന്ന അവരുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണ്‌. പാവങ്ങള്‍ക്ക്‌ രണ്ടുരൂപയ്‌ക്ക്‌ അരി ലഭിക്കുമെന്ന വാര്‍ത്ത അവരെ സന്തോഷിപ്പിക്കുന്നു. പഞ്ചായത്ത്‌ ഓഫീസില്‍ പോയി അന്വേഷിക്കുന്ന കുഞ്ഞിപട്ട്‌, ആര്‍ക്കൊക്കെ അര്‍ഹതയുണ്ടെന്ന്‌ തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്‌ വരുമെന്ന വാര്‍ത്ത അറിയുന്നു. കൂടുതല്‍ അരി ലഭിക്കുന്നതിന്‌ അവള്‍ ഒരു സൂത്രപദ്ധതി ആലോചിക്കുന്നു.
Evening in Gay Maharashtra
India/2013/music video/5 min/English
Dir: Natasha Mendonca
1969 ല്‍ എം. എം.വി. റെക്കാഡിങ്ങ്‌ കമ്പനി, മിന കാവയോടും അദ്ദേഹത്തിന്റെ സംഘത്തോടും അവര്‍ ജീവിക്കുന്ന നഗരത്തെക്കുറിച്ച്‌ ഒരു പാട്ടെഴുതാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും ‘ഭാര്യയും കൂടി എഴുതിയതാണ്‌ ഈ വരികള്‍. 2013-ല്‍ അത്‌ വീണ്ടും ആലപിക്കുകയാണ്‌. അന്ന്‌ ‘മഹാരാഷ്ട്രയിലെ ഗേ സായാഹ്നം’സന്തോഷകരമായ അവസ്ഥയായിരുന്നെങ്കില്‍, ഇന്ന്‌ അപമാനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും നിഴലിലാണ്‌ ലൈംഗികന്യൂനപക്ഷങ്ങള്‍.

Grandma’s Tattoos
Sweden-Lebanon-Armenia/2011/47 min/Armenian
Dir. Suzanne Khardalian
തന്റെ തന്നെ കുടുംബചരിത്രത്തിലൂടെ, അര്‍മേനിയന്‍ കലാപങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളുടെയും കൂട്ടകൊലകളുടെയും ചരിത്രം പറയുകയാണ്‌ സംവിധായിക. ചരിത്രത്തിലെ ദയാരഹിതമായ ഭൂതകാലത്തിന്റെ, യുദ്ധത്തിന്റെ, ലൈംഗികാതിക്രമണങ്ങളുടെ, അടിമത്തത്തിന്റെ പിന്നിട്ട നാളുകളെ വ്യക്തിപരവും വൈകാരികവുമായ വിവരണങ്ങളിലൂടെ ഓര്‍മ്മിച്ചെടുക്കുന്നു.
Journey of Two Women
Pakistan/2012/115 min/Urdu
Dir. Risham Waseem, Rabia Arif,
Ghazala remat
പാക്കിസ്ഥാനിലെ സ്‌ത്രീകളുടെ അവകാശങ്ങളെയും അവരോടുള്ള സമൂഹ കാഴ്‌ചപ്പാടുകളെയും പരിശോധിക്കുന്നതാണ്‌ ഈ ചലച്ചിത്രം. തെരുവില്‍ വെറുതെ നടന്ന്‌ സാധാരണ മനുഷ്യരോട്‌ അഭിപ്രായം ചോദിച്ചും, ആക്ടിവിസ്‌റ്റുകളോടും, നിയമവിദഗ്‌ദ്ധരോടും, മാധ്യമ പ്രതിനിധികളോടുമെല്ലാം സംസാരിച്ചുമാണ്‌, സംവിധായകരായ മൂന്നു പെണ്‍കുട്ടികള്‍ അവരുടെ കാഴ്‌ചപ്പാടുകളെയും സിനിമയെയും രൂപപ്പെടുത്തുന്നത്‌.
A Knock Out
The Netherlands/WMM/2004/53 min/English
Tessa Boerman, Samuel Reiziger
ലണ്ടനില്‍ ജീവിക്കുന്ന ബോക്‌സിങ്‌ ചാമ്പ്യയായ മിഷേല്‍ അബോറ, ഒരു സങ്കരവര്‍ണ്ണമായ ലെസ്‌ബിയന്‍ പെണ്‍കുട്ടിയായതുകൊണ്ട്‌ ജീവിതം അത്ര എളുപ്പമല്ല. ദൃഢനിശ്ചയവും അര്‍പ്പണ കഠിനപരിശ്രമങ്ങളും തുടരുന്ന അവള്‍ തന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഭൂതകാലത്തില്‍നിന്ന്‌ യൂറോപ്പിലെ ബോക്‌സിങ്‌ പ്രമോട്ടറായ ഒരു വലിയ കമ്പനിയുമായി കരാറൊപ്പിടുന്നു. നിരവധി കളികളില്‍ ജയിച്ചിട്ടും അസാധാരണമായ കായികശേഷി പ്രകടിപ്പിച്ചിട്ടും, മത്സരത്തേക്കാള്‍ അതിലെ ലൈംഗികത വില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന സ്‌പോര്‍ട്ടസ്‌്‌ വ്യവസായം അവളെ അവഗണിക്കുന്നു.
Pola
India/fiction/15 min/Marathi
Dir: Kinshuk Surajan
കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ്‌ ഇതിലെ കഥ. ബിറ്റു ഉത്സാഹവാനായ ഒമ്പതു വയസ്സുകാരന്‍ ബാലനാണ്‌. കടംകയറി സമ്മര്‍ദ്ദത്തിലാകുന്ന അച്ഛന്റെ ദുഖം അവന്റെ ഉത്സാഹത്തെ ബാധിക്കുന്നു. അവനാല്‍ കഴിയാവുന്ന രീതിയിലൊക്കെ അവന്‍ അച്ഛനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ കഷ്ടതയിലും കര്‍ഷകര്‍ ഉത്സവമായ `പോല’ ആഘോഷിക്കുന്നു.

Mrs Goudno’s Daughter
USA-Mali/WMM/2009/60 min/Bambara, French English
Dir: Barbara Attie, Janet Goldwater
അമേരിക്കയില്‍തന്നെ തുടരാനായി ഗൊന്‍ഡോ പൊരുതുന്നത്‌, സ്വദേശമായ മാലിയിലെ വംശീയകലാപമോ, വരള്‍ച്ചയോ അല്ല, സ്വദേശത്തേക്ക്‌ നാടുകടത്തിയാല്‍ സംഭവിക്കുക, തന്റെ രണ്ട്‌ രണ്ടുവയസ്സുമാത്രം പ്രായമുള്ള മകളുടെ നിര്‍ബന്ധിതമായ ജനനേന്ദ്രിയ ഛേദനമാകുമെന്ന്‌ അവള്‍ക്കുറപ്പുണ്ട്‌. മാലിയിലെ 85 ശതമാനം സ്‌ത്രീകളും നിര്‍ബന്ധിത ജനനേന്ദ്രിയ ഛേദനമെന്ന ആചാരത്തിന്‌ വിധേയരായവരാണ്‌. കുടിയേറ്റത്തെ ചുറ്റിപ്പറ്റിയുള്ള നിയമസമരങ്ങള്‍ സ്‌ത്രീകളെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ അന്വേഷിക്കുന്നു.
Native Bapa
India/2013/music Video/15 min/ Malayalam
Dir. Muhsin Parari
മകന്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ട മുസ്ലീം പിതാവിന്റെ ആകുലതകളാണ്‌ ഈ സംഗീത ആല്‍ബത്തിന്റെ പ്രമേയം. മങ്ങിപ്പോയ സാംസ്‌കാരിക ഘടകങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമംകൂടിയാണ്‌ നേറ്റീവ്‌ ബാപ്പ. മാമ്മുക്കോയയും കോഴിക്കോടന്‍ ഗ്രാമീണഭാഷയും ഈ മ്യൂസിക്‌ വീഡിയോവിന്റെ ആത്മാവാണ്‌.
One Cup of Turkish Coffee
Turkey-France/2003/animation/8 min/Turkish
Dir. Nazli Eda Nayan, Daghan Celayir
8 മിനിറ്റ്‌ നീളമുള്ള ഈ അനിമേഷന്‍ ചിത്രം, പ്രായമായ ഒരു സ്‌ത്രീയും അവരുടെ പേരക്കുട്ടിയും ഒരു മേശയ്‌ക്കു ചുറ്റും ഇരുന്ന്‌ തങ്ങളുടെ പഴയ കുടുംബ ഫോട്ടോകള്‍ നോക്കുന്നതിലൂടെ തുടങ്ങുന്നു. സ്‌ത്രീ ആദ്യം ആ ചിത്രങ്ങള്‍ നോക്കാതിരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, ഓര്‍മ്മകളെ അവള്‍ക്ക്‌ തടഞ്ഞുനിര്‍ത്താനാകുന്നില്ല. ഒരു ടര്‍ക്കിഷ്‌ കാപ്പി കുടിക്കുന്ന സമയംകൊണ്ട്‌ നമ്മള്‍ ഒരു കുടുംബ കഥയ്‌ക്ക്‌ സാക്ഷ്യം വഹിക്കുന്നു.
Take a Look
Poland/2008/4 min/Polish
Adam Palenta
അന്ധരായ കുട്ടികള്‍ അവരുടെ ‘ഭാവുകത്വത്തിന്റെയും ഭാവനയുടെയും ലോകത്തിലേക്ക്‌ നമ്മെ യാത്ര ചെയ്യാന്‍ ക്ഷണിക്കുകയാണ്‌. സ്‌പര്‍ശിച്ചുകൊണ്ട്‌ ചിത്രങ്ങളിലെന്താണെന്ന്‌ അവര്‍ വിവരിക്കുന്നു.
Hamara Ghar
Inda/2013/31 min/Hindi
Dir. Kislay
രാജ്‌നാഥ്‌ സിംമ്രാന്റെ വീട്ടിലെ മുഴുവന്‍ സമയ വേലക്കാരിയാണ്‌ കമല. ആധുനിക സൗകര്യങ്ങളുള്ള വീട്‌, പ്രത്യക്ഷമായ പുരുഷാധിപത്യമോ, അക്രമമോ ഇല്ല. പക്ഷേ, സ്‌നേഹത്തിന്റെയും പരിഗണനയുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന നുണകള്‍ കമല പതുക്കെ തിരിച്ചറിയുന്നു,

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply