റോജി റോയി : പ്രതിഷേധം ശക്തമാകുന്നു, ഇന്ന് സോഷ്യല്‍ മീഡിയ കരിദിനം

കിംസ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ റോജി റോയി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചതായി പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ടു വൈകിയാണെങ്കിലും പ്രതിഷേധം ശക്തമാകുന്നു.  ഇന്ന് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കരിദിനം ആചരിക്കുകയാണ്. മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കുറെ അവഗണിച്ച് സംഭവത്തെ സജീവവിഷയമാക്കിയത് സോഷ്യല്‍ മീഡിയതന്നെ. പ്രൊഫൈല്‍ പിക്ചര്‍ കറുത്ത നിറത്തില്‍ ആക്കിയാണ് പ്രതിഷേധം. റോജി റോയിയുടെ ഘാതകരെ കണ്ടെത്തുകയെന്നതാണ് മുദ്രാവാക്യം. റോജി റോയ് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം ഏകീകരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ആയിരക്കണക്കിന് പ്രൊഫൈലുകള്‍ റോജിയുടെ […]

1546153_1507962862798911_4437218134901329163_nകിംസ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ റോജി റോയി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചതായി പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ടു വൈകിയാണെങ്കിലും പ്രതിഷേധം ശക്തമാകുന്നു.  ഇന്ന് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കരിദിനം ആചരിക്കുകയാണ്.
മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കുറെ അവഗണിച്ച് സംഭവത്തെ സജീവവിഷയമാക്കിയത് സോഷ്യല്‍ മീഡിയതന്നെ. പ്രൊഫൈല്‍ പിക്ചര്‍ കറുത്ത നിറത്തില്‍ ആക്കിയാണ് പ്രതിഷേധം. റോജി റോയിയുടെ ഘാതകരെ കണ്ടെത്തുകയെന്നതാണ് മുദ്രാവാക്യം. റോജി റോയ് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം ഏകീകരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ആയിരക്കണക്കിന് പ്രൊഫൈലുകള്‍ റോജിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. ഈ മാസം ആറാം തീയതിയാണു റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് റോജി ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം വിശ്വാസ യോഗ്യമല്ലെന്നാണ് എതിര്‍വാദം. അതിനായി നിരവധി വാദമുഖങ്ങളും നിരത്തിയിട്ടുണ്ട്.

ബന്ധുക്കളുടെയും നാട്ടുകാരുടെ നേതൃത്വത്തില്‍ റോജി റോയിയുടെ ജന്മനാടായ കുണ്ടറ നല്ലിലയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിരുന്നു. നാട്ടുകാരുടെയും ഫേസ്ബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് മൗന പ്രതിഷേധം സംഘടിപ്പിച്ചു. റോജി റോയിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധ ജാഥയില്‍ പങ്കെടുത്തു. കിംസ് ആശുപത്രിയിലെ അധികൃതര്‍ക്കെതിരെ പ്രതിചേര്‍ത്ത്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരാനാണ് ഇവരുടെ തീരുമാനം. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌  അനേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരിക എന്നത് സ്വാഭാവിക നീതിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply