രോഹിത്… ഒരു വരി കൂടി നീ എഴുതിയിരുന്നെങ്കില്‍…

അടുത്തകാലത്തൊന്നും ഒരു മരണത്തില്‍ രാഷ്ട്രം ഇത്രമാത്രം തേങ്ങിയിട്ടില്ല. ജനിച്ചതാണെന്റെ കുറ്റമെന്നു പറഞ്ഞ്, നഷ്ടപ്പെട്ട ബാല്യത്തെ കുറിച്ചോര്‍ത്ത്, സ്വന്തം സംഘടനയുടെ ബാനറില്‍ തൂങ്ങി മരിച്ചപ്പോഴും അതിനു കാരണക്കാരായവരെ കുറിച്ച് ഒരക്ഷരം എഴുതിവെക്കാതെ, നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയ രോഹിത്…. രോഹിതിന്റെ ആ ഹൃദയവിശാലതയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര തൊഴില്‍മന്ത്രി കൂടിയായ സ്ഥലം എം പി ബന്ദാരു ദത്താത്രേയയും വൈസ് ചാന്‍സലറും മുതലെടുക്കുന്നത്. സംഭവം ദളിതരും ദളതരല്ലാത്തവരും തമ്മിലുള്ള വിഷയമല്ലെന്നും പ്രശ്‌നം ആളിക്കത്തിച്ച് വഷളാക്കരുതെന്നും പറയുന്ന സ്മൃതി ഇറാനി. ഇതൊരു […]

RRRഅടുത്തകാലത്തൊന്നും ഒരു മരണത്തില്‍ രാഷ്ട്രം ഇത്രമാത്രം തേങ്ങിയിട്ടില്ല. ജനിച്ചതാണെന്റെ കുറ്റമെന്നു പറഞ്ഞ്, നഷ്ടപ്പെട്ട ബാല്യത്തെ കുറിച്ചോര്‍ത്ത്, സ്വന്തം സംഘടനയുടെ ബാനറില്‍ തൂങ്ങി മരിച്ചപ്പോഴും അതിനു കാരണക്കാരായവരെ കുറിച്ച് ഒരക്ഷരം എഴുതിവെക്കാതെ, നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോയ രോഹിത്…. രോഹിതിന്റെ ആ ഹൃദയവിശാലതയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര തൊഴില്‍മന്ത്രി കൂടിയായ സ്ഥലം എം പി ബന്ദാരു ദത്താത്രേയയും വൈസ് ചാന്‍സലറും മുതലെടുക്കുന്നത്. സംഭവം ദളിതരും ദളതരല്ലാത്തവരും തമ്മിലുള്ള വിഷയമല്ലെന്നും പ്രശ്‌നം ആളിക്കത്തിച്ച് വഷളാക്കരുതെന്നും പറയുന്ന സ്മൃതി ഇറാനി. ഇതൊരു ജാതിയുദ്ധമായി ഉയര്‍ത്തിക്കാട്ടാന്‍ വിഷലിപ്തമായ ശ്രമമുണ്ടെന്ന് ആരോപിക്കുന്നു. രോഹിതിന്റെ കത്തുവായിച്ചാല്‍ അത് ദളിത് പ്രശ്‌നമല്ല എന്നു പറയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കുകഴിയും? നേരത്തെ രോഹിത് വിസിക്കയച്ച കത്തുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ ഒരോ മുഴം കയര്‍ വാങ്ങി കൊടുക്കാനും ആവശ്യപ്പെട്ടിരുന്നല്ലോ. അതിലും വലിയ തെളിവ് എന്തു വേണം? എങ്കിലും രോഹിത്, മരണക്കുറിപ്പില്‍ കൊലയാളികളെ കുറിച്ച് ഒരു വരി എഴുതാമായിരുന്നു. എങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യത കൂടുമായിരുന്നു. നിയമത്തിന്റെ പഴുതുകളില്‍ കൂടി രക്ഷപ്പെടാന്‍ ശ്രമിക്കാന്‍ കഴിയില്ലായിരുന്നു. വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയുടേയോ എംപിയുടേയോ പേര് പരാമര്‍ശിക്കുന്ന പോലുമില്ല എന്നാണ് സമൃതി വാദിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയെന്ന കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം നേടിയത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയായിരുന്നു. അതിനേക്കാല്‍ പ്രധാനം ഒരു ദളിത് വിദ്യാര്‍ത്ഥി സംഘടന, അതാകട്ടെ അംബേദ്കറിന്റെ പേരിലുള്ളത്, അധികാരത്തിലെത്തിയ സര്‍വ്വകലാശാല എന്നതാണ്. ഇക്കുറി മറ്റു ചില ദളിത് – ആദിവാസി സംഘടനകളുമായി ഐക്യപ്പെട്ടാണ് എസ് എഫ് ഐ ഭരണത്തിലെത്തിയത്. തീര്‍ച്ചയായും ഈ സര്‍വ്വകലാശാല സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടാതിരിക്കില്ലല്ലോ. അതു തന്നെയാണ് രോഹിതിന്റെ മരണത്തിലെത്തിച്ച സംഭവങ്ങളുടെ വേര്. ചെന്നൈ ഐഐടി, പൂന ഫിലം ഇന്‍സ്റ്റിട്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചതന്നെയിത്. ജെ എന്‍ യു അടക്കം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ദേശദ്രോഹികളുടെ കൈവശമാണെന്നാണ് സംഘപരിവാര്‍ ആരോപണം. ദേശമെന്നാല്‍ തങ്ങളുടെ സംഘടനയും ഭരണകൂടവുമെന്നാണല്ലോ അവരുടെ പുതിയ നിര്‍വ്വചനം.
വധശിക്ഷക്കെതിരെ ലോകമെങ്ങും പ്രചരണങ്ങള്‍ നടക്കുന്നു. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പോലും വധശിക്ഷക്കെതിരാണ്. വധശിക്ഷക്കെതിരായ പ്രചരണത്തില്‍ പങ്കാളികളായതും മുസാഫര്‍ നഗറില്‍ സംഘപരിവാര്‍ നടത്തിയ വര്‍ഗ്ഗീായകലാപങ്ങളെ കേന്ദ്രീകരിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതുമാണ് എ എസ് എക്കെതിരെ തിരിയാനുള്ള പ്രകടമായ കാരണം. ഇതുരണ്ടും സംഘടനാസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ തങ്ങള്‍ക്കെതിരായ എന്തും ദേശദ്രോഹമെന്നാരോപിക്കുന്ന സ്ഥിരിം ശൈലിതന്നെയാണ് ഇവിടേയും ആവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ കുറ്റാരോപിതര്‍ തന്നെ നിയമിച്ച പ്രഹസനകമ്മിറ്റി തെളിവെടുക്കുന്നു. പ്രധാനമന്ത്രി പതിവുമൗനം അവലംബിക്കുന്നു.
സ്വാഭാവികമായും നിരവധി പ്രതിപക്ഷനേതാക്കള്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥി സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു. പിന്തുണ സ്വീകരിക്കുമ്പോഴും സംഭവത്തെ കക്ഷി രാഷ്ട്രീയവല്‍ക്കരിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഇതെ#ാരു ദളിത് പ്രശ്‌നമാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അടിസ്ഥാനപരമായി പരിശോധിച്ചാല്‍ ഇതെ#ാരു പുതിയ പ്രശ്‌നവുമല്ലല്ലോ. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിവേചനത്തിന്റെ തുടര്‍ച്ചതന്നെ. ശംബുകനും ഏകലവ്യനുമെല്ലാം രോഹിതിന്റെ മുന്‍ഗാമികളാണല്ലോ. രോഹിതിനൊപ്പം പുറത്താക്കപ്പെട്ടിട്ടുള്ള നാലു വിദ്.ാര്‍ത്ഥികളേയും ഉടന്‍ തിരിച്ചെടുക്കുക എന്ന ആവശ്യം ശക്തമായി ഉയര്‍ത്തേണ്ട അവസരമാണിത്. അല്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ചുകൂട എന്നില്ല.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 18 ദളിത വിദ്യാര്‍ഥികള്‍ വിവേചനത്തിന്റേയും അപമാനത്തിന്റേയും നീതിനിഷേധത്തിന്‍രേയും ഫലമായി ജീവനൊടുക്കിയിട്ടുണ്ട്. 2007 മേയ് അഞ്ചാംതീയതി സമര്‍പ്പിക്കപ്പെട്ട തൊറാട്ട് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നമ്മുടെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടമാടുന്ന ജാതിവിവേചനത്തെ കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ട്. ദളിതരായ വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല അധ്യാപകരും ഈ വിവേചനത്തിന്റെ ഇരകളായിട്ടുണ്ട്. മീന കന്തസ്വാമി വിശേഷിപ്പിച്ചപോലെ അവ അഗ്രഹാരങ്ങളാണ്. അത്തരമൊരു അഗ്രഹാരത്തിലാണ് രോഹിതുള്‍പ്പെടെയുള്ള അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വിജയക്കൊടി പാറിച്ചത്. അതു സഹിക്കാന്‍ സംഘപരിവാറിനെങ്ങനെ കഴിയും.. കേന്ദ്ര തൊഴില്‍മന്ത്രി കൂടിയായ ബന്ദാരു ദത്താത്രേയ ഈ വിദ്യാര്‍ഥികള്‍ക്കെതിരേ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തോട് നടപടി ആവശ്യപ്പെടുകയായിരുന്നു. കാമ്പസിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്രമന്ത്രിക്കും മന്ത്രാലയത്തിനും ഇടപെടേണ്ട കാര്യമുണ്ടോ?
ദളിത് വിഭാഗത്തിലുള്ള കുടുംബങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുന്നവര്‍ വളരെ വിരളമാണ്. വരുന്നവര്‍തന്നെ വിദ്യാഭ്യാസം മുഴുവനാക്കുന്നതിനുമുമ്പ് പുറത്തുപോകുന്നു. കോളജുകളില്‍ നടക്കുന്ന ജാതി വിവേചനങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ മൂലധനത്തിന്റെ വരവ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ദളിത്, ആദിവാസി, പിന്നോക്കവിഭാഗങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തുന്ന ഒരു സംവിധാനം വളരെ ആസൂത്രിതമായിതന്നെ നിലനില്‍ക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പിന്റെ ബലത്തിലാണു ഇവര്‍ അവിടങ്ങളിലേക്ക് ചെല്ലുന്നത്. തന്ത്രപരമായി അവ നിഷേധിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ അവര്‍ വിദ്യാഭ്യാസമുപേക്ഷിക്കുന്നു. തിരിച്ചുചെന്നാലോ ഭാവി അനശ്ചിതം ഈ സാഹചര്യമാണ് നിരവധി ദളിത് വിദ്യാര്‍ത്ഥികളെ ആതേമഹത്യയിലേക്ക് നയിക്കുന്നത്. രോഹിതിനു തന്നെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കാനുണ്ട്. ഭരണഘടനാപരമായ പരിരക്ഷ കൊണ്ട് ദളിത്/ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ സര്‍വകലാശാലകളിലും മറ്റും കടന്നു വരുന്നത് തടയാന്‍ കഴിയാത്തവര്‍ പ്രവേശനത്തിലൂടെ ലഭിച്ച ഗുണത്തെ ഫെലോഷിപ്പ് നല്‍കാതെയും, മാനസികമായി പീഡിപ്പിച്ചും, അധികാരങ്ങളുപയോഗിച്ചു ദ്രോഹിച്ചും ഫലത്തില്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലകളില്‍ ഗവേഷണത്തിന് നല്‍കിയിരുന്ന നോണ്‍ നെറ്റ് ഫെലോഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
കേരളത്തിലെ സ്ഥിതി മെച്ചമാണെന്നു പൊതുവില്‍ പറയാറുണഅടെങ്കിലും അതത്ര മെച്ചമൊന്നുമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലുമെല്ലാം ദളിത് വിഭാഗങ്ങള്‍ക്കുനേരെ കടുത്ത വിവേചനം നിലനില്‍ക്കുന്നു. മഹാരാജാസില്‍ നടന്ന സമരം ഉദാഹരണം മാത്രം. പ്രബുദ്ധമെന്ന് വിശേഷിക്കപ്പെടുന്ന കേരളവര്‍മ്മയില്‍ ഒരു ദളിത് അധ്യാപകനുമില്ല. ദളിത് ഗവേഷക ദിപ പി മോഹന്റെ അനുഭവവും നമുക്കു മുന്നിലുണ്ട്. ചിത്രലേഖ മലയാളിയോടുള്ള ചോദ്യചിഹ്നമായി സെക്രട്ടറിയേറ്റിനു മുന്നിലുണ്ട്. പട്ടികജാതിക്കാരൊഴികെ ആരേയും വിവാഹം കഴിക്കാമെന്ന ജാതി വിരുദ്ധരുടെ പരസ്യങ്ങള്‍ പോലും പത്രങ്ങളില്‍ വരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും ദളിത് സംഘടനകളും ദളിത് – പിന്നോക്ക രാഷ്ട്രീയവും ശക്തിപ്പെടുമ്പോള്‍ ജാതിവിവേചനമില്ല എന്ന പ്രതീതി സൃഷ്ടിച്ച് അത്തരമൊരു മുന്നേറ്റം പോലും ഇവിടെ തടയപ്പെട്ടിരിക്കുന്നു. അംബേദ്കറിനു ഇനിയും അയിത്തം നല്‍കുന്നതാണ് മലയാളിയുടെ ”മുഖ്യധാര”. രോഹിത് സംഭവത്തില്‍ പ്രതിഷേധിക്കുമ്പോഴും മലയാളിയും ആത്മപരിശോധന നടത്തേണ്ട സമയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “രോഹിത്… ഒരു വരി കൂടി നീ എഴുതിയിരുന്നെങ്കില്‍…

  1. Avatar for Critic Editor

    ഇന്നത്തെ രാഷ്ട്രീയ പ്രചരണം തെറ്റായ ഒരുപരിസരം തന്നെ ഉണ്ടാകുന്നതു ആണ്, വളരെ distorted ആണ് അത്. അതിനെ മാഗ്നിഫ്യ് ചെയ്താല്‍ സാധാരണക്കാരന് ഇത് എന്ത് എന്ന് പോലും മനസിലാകില്ല .
    മാര്‍ക്സിസ്റ്റുകള്‍ ആണ് ഇക്കളിയില്‍ മുന്നില്‍. അതിനെ ഇല്ലായ്മ ചെയ്യ്ണ്ടതുണ്ട് എന്നത്കൊണ്ടാണ് ഞാന്‍ മാര്‍ക്സിസത്തിന് എതിരെ പ്രതികരികുന്നത് .
    എന്താണ് അത് എന്ന് പറയാം. അമ്ബെധ്കേര്‍ ആണ് ഇനി ഇന്ത്യയുടെ ഐക്കണ്‍. പ്രത്യകിച്ചു ശ്രേമനന്റെ. എന്നാല്‍ ശ്രേമണന്‍ ഹിന്ദുവല്ല. ഹിന്ദുവിന്റെ ഭാഗം പോലും അല്ല എന്ന manufactured അര്ഗുമെന്റ്റ് ക്രിമിനല്‍ ആയ തെറ്റ് പ്രചരണം ആണ്, ഇവര്‍ ഫ്ലോട്ട് ചെയുന്നത് . ഇത് ബോധപൂര്‍വം ആണ് . ബ്രമിന്‍ കമ്മ്യൂണിസം ആണ് ഇതിലെ വില്ല്യന്‍ .
    ഹിന്ധുസ്ഥാനിലെ യഥാര്‍ത്ഥ ഹിന്ദു എന്നത് രോഹിത് പോലെ ഉള്ള ശ്രേമണന്‍ ആണ്. എന്ന്നാല്‍ ഇവര്‍ രോഹിതലൂടെ ദളിതന്‍ ഹിന്ദുഅല്ല എന്ന് പറയിപ്പ്പിക്കുന്നു.(അമ്ബെധ്കെരിനെ കൊണ്ടും ഇങ്ങിനെ പരയിപ്പിച്ചിട്ടുണ്ട് ) ഇസ്ലാമിക ഫുണ്ടാമെന്ടളിസ്ടുകളും ഇത് തന്നെ ദളിതനെ കൊണ്ട് പറയിപ്പികുന്നു അതിലൂടെ ദളിത്രാഷ്ട്രീയത്തെ ഇന്തയില്‍ വളര്‍ച്ച മുട്ടിക്കുന്നു കൂമ്പ് അടപ്പികുന്നു .
    ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യം കാക്കുന്നത് ന്യൂനപക്ഷമായ വൈഷ്ണവ ഹിന്ദു ആണ് എന്ന് ഇവരുംകൂടി പ്രചരിപ്പിച്ചു ഹിന്ദുവോട്ട് ബാങ്ക് ബിജെപിക് ഉണ്ടാകുക ആണ് ഈ മുഴുത്ത ഇടതു വാചോടാപം കൊണ്ട് ചെയുന്നത്. അതായത് ഇടതു വാദ ഗതികള്‍ എന്നത് പഴയ ബ്രാമിന്‍ കംമുനിസ്ടുകള്‍ ബോധപൂര്‍വം ഉപയോഗിച്ചവ ഇന്നും (കഴിഞ്ഞ ലോക സഭ തിരെഞ്ഞെടുപ്പ് വരെ കൊണ്ഗ്രെസ്സ് ആണ് ഇതിന്റെ ഗുനഭോക്താവ് ). ഒരു ചളിപ്പും ഇല്ലാതെ പുതിയ മാര്‍ക്സിസ്റ്റുകള്‍ അലങ്കാരം ആയി കൊണ്ട് നടകുക ആണ് .ഇതാണ് രക്രിസം ഉന്നയിക്കുന്ന ശ്രേമന രാഷ്ട്രീയം.

Leave a Reply