രൂപേഷിന്റെ ജീവന്‍ രക്ഷിക്കണം

എം എ ബേബി രണ്ടാഴ്ചയായി നിരാഹാരസമരം നടത്തുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. തടവുകാരുടെ മനുഷ്യാവകാശങ്ങളും ജീവനും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ജൂലൈ 25ന് കൊല്ലത്ത് കോടതിയില്‍ നിന്ന് ഇറങ്ങുമ്പോളാണ് രൂപേഷ് നിരാഹാരം പ്രഖ്യാപിച്ചത്. കുണ്ടറയിലെ അഞ്ചു ദിവസത്തെ കേരള പോലീസ് കസ്റ്റഡിയില്‍ നിരാഹാരമാരംഭിച്ച രൂപേഷിനെ അവിടെ നിന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി. രൂപേഷ് അവിടെയും നിരാഹാരം തുടരുന്നതായാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. നിരാഹാരം തുടങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ച് ദിവസമായിരിക്കുന്നു. ദേശീയ […]

rrrഎം എ ബേബി

രണ്ടാഴ്ചയായി നിരാഹാരസമരം നടത്തുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. തടവുകാരുടെ മനുഷ്യാവകാശങ്ങളും ജീവനും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ ജൂലൈ 25ന് കൊല്ലത്ത് കോടതിയില്‍ നിന്ന് ഇറങ്ങുമ്പോളാണ് രൂപേഷ് നിരാഹാരം പ്രഖ്യാപിച്ചത്. കുണ്ടറയിലെ അഞ്ചു ദിവസത്തെ കേരള പോലീസ് കസ്റ്റഡിയില്‍ നിരാഹാരമാരംഭിച്ച രൂപേഷിനെ അവിടെ നിന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി. രൂപേഷ് അവിടെയും നിരാഹാരം തുടരുന്നതായാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. നിരാഹാരം തുടങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ച് ദിവസമായിരിക്കുന്നു.
ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടിരിക്കുന്ന തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും രാഷ്ട്രീയ തടവുകാരനെന്ന പരിഗണന നല്കണമെന്നും ആവശ്യപ്പെട്ടാണ് രൂപേഷ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളവ കള്ളക്കേസുകളാണെന്നു രൂപേഷ് കൊല്ലത്ത് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കു വരുമ്പോള്‍ മാധ്യമങ്ങളോടു പറഞ്ഞു. അതിന് മുമ്പ് അഞ്ചു ദിവസം കുണ്ടറ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു രൂപേഷ്. കുണ്ടറയിലെ നിരപരാധികളായ രണ്ട് സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത് വിധ്വംസക പ്രവര്‍ത്തനത്തിനായി രൂപേഷിന് നല്കിയെന്ന കേസില്‍ കുണ്ടറ സ്വദേശി രമണന്‍, ഭരണിക്കാവ് സ്വദേശി ആനന്ദന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മാവോ വാദി നേതാവ് അനൂപും ഈ കേസിലെ പ്രതിയാണ്.
1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് തടവുകാരുടെ അവകാശങ്ങളുറപ്പു വരുത്തുന്ന ചട്ടങ്ങളുണ്ടാക്കിയത്. ഈ മന്ത്രിസഭയിലെ പലരും സ്വാതന്ത്ര്യ സമരത്തിന്റെയും തൊഴിലാളി സമരങ്ങളുടെയും ഭാഗമായി ജയിലില്‍ കിടന്നവരായിരുന്നു. പിന്നീടുണ്ടായ ഇടതുസര്‍ക്കാരുകളും ജയില്‍ പൊലീസ് പരിഷ്‌കരണങ്ങളില്‍ വലിയ ചുവടുകള്‍ വച്ചു. എന്നാലും ഇന്നും തടവുപുള്ളികളുടെ അവകാശങ്ങള്‍ വന്‍ തോതില്‍ ലംഘിക്കപ്പെടുന്നു. കേരളത്തിന് പുറത്തെ ജയിലുകളില്‍ ഇക്കാര്യം കൂടുതല്‍ ഗുരുതരമാണ്. പിഡിപി നേതാവായ മഅദനി കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍ ജയിലുകളില്‍ അനുഭവിച്ച അവകാശലംഘനങ്ങള്‍ അന്യായമാണ്.
യാക്കൂബ് മേമന്റെ തൂക്കിക്കൊലയുമായി ഉയര്‍ന്നു വന്ന ചര്‍ച്ചകളിലും കുറ്റവാളികളോട് നമ്മുടെ സമൂഹം എത്ര ദയാരഹിതമായ ഒരു കാഴ്ചപ്പാടാണ് വച്ചു പുലര്‍ത്തുന്നത് എന്ന് വ്യക്തമായിരുന്നു.
മാവോയിസ്റ്റായ രൂപേഷിന്റെ രാഷ്ട്രീയത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. പക്ഷേ, രൂപേഷിന്റെയും കുടുംബത്തിന്റെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുയര്‍ത്തിപ്പിടിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണ്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply