രാഹുല്‍ ഒരുങ്ങുമ്പോള്‍

രാഹുല്‍ ഗാന്ധി ഒരുങ്ങുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേയും യുപിഎയേയും നയിക്കാന്‍. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിട്ടും കുടുംബാധിപത്യത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനോ ഇന്ത്യക്കോ രക്ഷയില്ല എന്ന് ഒരിക്കല്‍ കൂടടി പ്രഖ്യാപിച്ചാണ് യുപിഎയുടെ പ്രധാനമന്ത്രിയായി രാഹുലിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നത്. താനിനി പ്രധാനമന്ത്രിയാകാനില്ല എന്ന് ചടങ്ങു പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്‍മോഹന്‍സിംഗ് നടത്തുകയും ചെയ്തു. ഡെല്‍ഹിയുടെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അത് ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കാനാണ് രാഹുലിന്റെ നീക്കം. അതിന്റെ ഭാഗമായാണ് അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അഴിമതി […]

Untitled-1

രാഹുല്‍ ഗാന്ധി ഒരുങ്ങുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേയും യുപിഎയേയും നയിക്കാന്‍. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിട്ടും കുടുംബാധിപത്യത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനോ ഇന്ത്യക്കോ രക്ഷയില്ല എന്ന് ഒരിക്കല്‍ കൂടടി പ്രഖ്യാപിച്ചാണ് യുപിഎയുടെ പ്രധാനമന്ത്രിയായി രാഹുലിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നത്. താനിനി പ്രധാനമന്ത്രിയാകാനില്ല എന്ന് ചടങ്ങു പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്‍മോഹന്‍സിംഗ് നടത്തുകയും ചെയ്തു.
ഡെല്‍ഹിയുടെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അത് ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കാനാണ് രാഹുലിന്റെ നീക്കം. അതിന്റെ ഭാഗമായാണ് അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അഴിമതി തടയുന്നതിനും വേണ്ടി അദ്ദേഹം വിളിച്ച പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ യോഗം അഞ്ചിന പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതു രണ്ടുമാണ് അടുത്ത തിരഞ്ഞെടുപ്പു ഫലത്തെ നിയന്ത്രിക്കാന്‍ പോകുന്ന മുഖ്യഘടകങ്ങളെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോടതി വിധിയിലൂടെ തല്‍ക്കാലം രക്ഷപ്പെടുകയും ഗുജറാത്ത് വംശഹത്യയില്‍ തനിക്ക് വേദനയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്രമോഡി ഇക്കുറി ഭൂരിപക്ഷ വര്‍ഗ്ഗീയത ഊതിവീര്‍പ്പിക്കില്ല എന്ന ധാരണ പരക്കെ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍തന്നെ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ വിലകയറ്റവും അഴിമതിയുമായിരിക്കുമെന്നുറപ്പ്.
പഴം – പച്ചക്കറി ന്യായവില കടകള്‍ തുറക്കുക, ഇവയെ കാര്‍ഷികോല്‍പന്ന വിപണന സമിതി നിയമത്തിന്റെ പട്ടികയില്‍നിന്ന് എടുത്തുകളയുക, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുക, രണ്ടു മാസത്തിനകം ലോകായുക്ത രൂപവത്കരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് രാഹുല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം ചര്‍ച്ചചെയ്യാനാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ത്തുന്ന പ്രധാനപ്രശ്‌നങ്ങളാണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍നിന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനരോഷം മറികടക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിനായിരുന്നു യോഗം.
മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്രാസര്‍ക്കാറിന്റെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ രാഹുലിന്റെ നടപടിയും ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുതന്നെ. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ സാന്നിധ്യത്തില്‍ എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ രാഹുല്‍ തള്ളിപ്പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ പാര്‍ട്ടി ഉപാധ്യക്ഷന്‍തന്നെ തള്ളിപ്പറഞ്ഞതിന് വന്‍ രാഷ്ട്രീയപ്രാധാന്യമുണ്ട്. അഴിമതിക്കെതിരായ വികാരം രാജ്യത്ത് ശക്തിപ്പെടുകയും ഈ വിഷയമുയര്‍ത്തി രംഗത്തെത്തിയ ‘ആം ആദ്മി പാര്‍ട്ടി’ (എ.എ.പി.) ഡല്‍ഹിയില്‍ തിളക്കമാര്‍ന്ന വിജയം നേടുകയുംചെയ്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ പ്രസ്താവന.
രാജ്യം ഏറെ ചര്‍ച്ചചെയ്ത അഴിമതിയായിരുന്നു ‘ആദര്‍ശ് ഹൗസിങ് സൊസൈറ്റി’ തട്ടിപ്പ്. മുംബൈയിലെ കൊളാബയില്‍ കാര്‍ഗില്‍ യുദ്ധവീരരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച 31 നിലയുള്ള പാര്‍പ്പിട സമുച്ചയത്തിലെ 25 ഫ്‌ളാറ്റുകള്‍ ബിനാമി ഇടപാടിലൂടെ ഉന്നതര്‍ക്ക് കൈമാറിയതാണ് തട്ടിപ്പ്. മഹാരാഷ്ട്രാ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്ന് നിയമംലംഘിച്ചാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാനസര്‍ക്കാറാണ് രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍, സംസ്ഥാനമന്ത്രിസഭതന്നെ കമ്മീഷന്റെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞു. ഇതിനെയാണ് രാഹുല്‍ പരസ്യമായി വിമര്‍ശിച്ചത്.
ഇത്തരം കണ്ടെത്തലുകളുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്രാസര്‍ക്കാറിന്റെ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്ന് രാഹുലിനറിയാം. പ്രത്യേകിച്ച് എ.പി. വിജയിച്ച സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഴിമതി വലിയ വിഷയമായേക്കുമെന്നതും ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.
നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിക്കളയണമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ജനറല്‍സെക്രട്ടറിയും മുഖ്യവക്താവുമായ അജയ് മാക്കന്റെ പത്രസമ്മേളനവേദിയില്‍ നാടകീയമായെത്തിയായിരുന്നു ആഹ്വാനം. അതേ ശൈലിയിലുള്ള നിലപാടാണ് അദ്ദേഹം വെള്ളിയാഴ്ചയും പ്രകടിപ്പിച്ചത്.
തോല്‍വികളില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുതിരിച്ചടിക്കുശേഷം പറഞ്ഞത്. അദ്ദേഹമത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആദര്‍ശ് അഴിമതി അന്വേഷണറിപ്പോര്‍ട്ടിന്റെ കാര്യത്തിലെടുത്ത നിലപാടെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുതിരഞ്ഞെടുപ്പില്‍ 2 ജി സ്‌പെക്ട്രം വിവാദവും കോമണ്‍വെല്‍ത്തുമെല്ലാം ഉയര്‍ന്നുവരുമെന്ന് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന് അറിയാം. അഴിമതിക്കെതിരെയുള്ള എതുനിലപാടിനും പിന്തുണകിട്ടും എന്നും രാഹുലിനറിയാം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി മികച്ച പ്രകടനം കാഴ്ചവെച്ച ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ചിരുന്നു. എ.എ.പി.യില്‍നിന്ന് പഠിക്കാനുണ്ടെന്നും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിനപ്പുറം കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു
പൊതുതിരഞ്ഞെടുപ്പിന് നാലുമാസം അവശേഷിക്കെ രാഹുല്‍ഗാന്ധി മികച്ചൊരു രാഷ്ട്രീയനീക്കമാണ് നടത്തിയിരിക്കുന്നത്. വലിയ അഴിമതിആരോപണങ്ങള്‍ നേരിടേണ്ടിവന്ന സര്‍ക്കാറാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ എന്നിരിക്കെ ഇതു മാത്രമേ തങ്ങള്‍ക്കുമുന്നിലുള്ളൂ എന്ന് അദ്ദേഹത്തിനറിയാം.
തീര്‍ച്ചയായും ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കോ യുപിഎക്കോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് എതാണ്ടുറപ്പാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റ്കക്ഷിയാകാനാണ് കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും നീക്കം. എങ്കില്‍ മറ്റുപല പാര്‍ട്ടികളുടേയും പിന്തുണ സംഘടിപ്പിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്. ആ ലക്ഷ്യത്തോടെയാണ് നരേന്ദ്രമോഡി കുമ്പസാരം നടത്തുന്നതും രാഹുല്‍ ഗാന്ധി വിലകയറ്റത്തിനും അഴിമതിക്കുമെതിരെ രംഗത്തിറങ്ങുന്നതും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply