രാഹുലിനോട് മത്സരിക്കൂ, രാഷ്ട്രീയം പറഞ്ഞ്..

കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബിജെപി നിര്‍ണ്ണായകശക്തിയല്ലാത്ത േേകരളത്തില്‍ വന്ന് വയനാട് മതസ്രിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായി ശരിയായ തീരുമാനമല്ല എന്ന് അദ്ദേഹത്തോട് താല്‍പ്പര്യമുള്ളവരില്‍ തന്നെ വലിയൊരു ഭാഗം വിശ്വസിക്കുന്നു. പലരും വെട്ടിത്തുറന്നു പറയുകയും ചെയ്തു. എന്നാലദ്ദേഹം അതെല്ലാം തള്ളി മത്സരിക്കാന്‍ തീരുമാനിച്ചു. ഇത്രമാത്രം സമ്മര്‍ദ്ദമുണ്ടായിട്ടും അതവഗണിക്കാന്‍ തക്ക കാരണം ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായിട്ടുണ്ടാകാം. ഒരുപക്ഷെ അത് അമേഠിയിലെ പരാജയഭീതി പോലുമാകാം. എസ്പി – ബിഎസ്പി സഖ്യം അമേഠി സീറ്റ് രാഹുലിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന മായാവതി […]

rrr

കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബിജെപി നിര്‍ണ്ണായകശക്തിയല്ലാത്ത േേകരളത്തില്‍ വന്ന് വയനാട് മതസ്രിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായി ശരിയായ തീരുമാനമല്ല എന്ന് അദ്ദേഹത്തോട് താല്‍പ്പര്യമുള്ളവരില്‍ തന്നെ വലിയൊരു ഭാഗം വിശ്വസിക്കുന്നു. പലരും വെട്ടിത്തുറന്നു പറയുകയും ചെയ്തു. എന്നാലദ്ദേഹം അതെല്ലാം തള്ളി മത്സരിക്കാന്‍ തീരുമാനിച്ചു. ഇത്രമാത്രം സമ്മര്‍ദ്ദമുണ്ടായിട്ടും അതവഗണിക്കാന്‍ തക്ക കാരണം ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായിട്ടുണ്ടാകാം. ഒരുപക്ഷെ അത് അമേഠിയിലെ പരാജയഭീതി പോലുമാകാം. എസ്പി – ബിഎസ്പി സഖ്യം അമേഠി സീറ്റ് രാഹുലിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന മായാവതി – തീര്‍ച്ചയായും അവരാ പദവിക്ക് അര്‍ഹയാണ് വോട്ടുമറിച്ച് രാഹുലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന വാര്‍ത്തയൂണ്ട്. അതും ഒരുപക്ഷെ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കാനുള്ള തീരുമാനത്തിനു കാരണമാകാം. സ്വാഭാവികമായും അത് ദക്ഷിണേന്ത്യയിലാകുന്നതാണ് രാഷ്ട്രീയമായി ശരി. പ്രത്യേകിച്ച് തങ്ങള്‍ക്ക് കാര്യമായ പിന്തുണ കിട്ടാത്തതിനാല്‍ ദക്ഷിണേന്ത്യക്കെതിരെയുള്ള നീക്കങ്ങളിലാണ് സംഘപരിവാര്‍ എന്ന വാര്‍ത്ത നിലവിലുള്ളപ്പോള്‍. അതേസമയം ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകത്തിലൊവികെ മറ്റെവിടെ മത്സരിച്ചാലും രാഹുലിനെതിരെ സമാനമായ ആരോപണം ഉയരാം. കര്‍ണ്ണാടകത്തില്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നു കരുതാവുന്ന മണ്ഡലം കണ്ടെത്താനായിട്ടുണ്ടാകില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശ്വസനീയമായ വാര്‍ത്തകള്‍.
എന്തായാലും തീരുമാനമായി. ഇനി വേണ്ടത് തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിട്ടോടേ, മാന്യമായ രാഷ്ട്രീയപോരാട്ടത്തിനാണ് മൂന്നു മുന്നണികളും തയ്യാറാകേണ്ടത്. രാഹുലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കാനായിരുന്നു എന്‍ഡിഎ തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ അമേഠിയ്ല്‍ നിന്ന് രാഹുല്‍ ഒളിച്ചോടി എന്നാരോപിക്കുന്ന ബിജെപി, അതില്‍ നിന്ന് ഒളിച്ചോടി സീറ്റ് തുഷാറിന് നല്‍കുകയാണ് ചെയ്തത്. മാത്രമല്ല, തുടക്കത്തില്‍ തന്നെ വളരെ നിഷേധാത്മക പ്രതികരണങ്ങളാണ് എന്‍ഡിഎയില്‍ നിന്നുമാത്രമല്ല, എല്‍ഡിഎഫില്‍ നിന്നുപോലും ഉണ്ടാകുന്നത് എന്നത് ഖേദകരമാണ്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയമായി രാഹുലിനെ നേരിടാതെ വര്‍ഗ്ഗീയകാര്‍ഡിറക്കുകയാണ് പ്രധാനമന്ത്രി പോലും ചെയ്യുന്നത്. ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ താല്‍പ്പര്യാനുസരണം ചരിത്രപരമായി രൂപം കൊണ്ട പാര്‍ട്ടിയാണെങ്കിലും ഒരിക്കലും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു പറയാനാകാത്ത മുസ്ലിംലീഗിനെ വര്‍ഗ്ഗീയപാര്‍ട്ടിയെന്നും മുസ്ലിം സമൂഹത്തെ മുഖ്യധാരയില്‍ നിന്നകന്നവര്‍ എന്നും പരോക്ഷമായി ആരോപിച്ചാണ് മോദി രംഗത്തെത്തിയത്. അത്തരത്തിലുന്നയിച്ച് രാഹുലിനു വയനാട് മണ്ഡലത്തില്‍ ലഭിക്കുന്ന മുസ്ലിം ലീഗ് പിന്തുണ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെതിരായ പ്രചാരണായുധമാക്കാനുമാണ് നീക്കം. അതിലൂടെ ഹിന്ദുത്വവിരുദ്ധ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മുദ്രകുത്താനും. പാകിസ്താന്‍ പതാകയെന്ന മട്ടില്‍ മുസ്ലിം ലീഗിന്റെ കൊടി ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ചുതുടങ്ങിയതായും വാര്‍ത്തയുണ്ട്. രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ, കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുക്കളെ പേടിച്ച് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തേടി ഓടിയെന്ന് പ്രധാനമന്ത്രി ആരോപിക്കുകയും ചെയ്തു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം മുന#നിര്‍ത്തി രാജ്യമാകെ വര്‍ഗ്ഗീയത കളിക്കാനും അതിനായി മുസ്ലിംവിഭാഗങ്ങളേയും ലീഗിനേയും ദേശവിരുദ്ധരായി ചിത്രീകരിക്കാനും ഹിന്ദുത്വമാണ് ഇന്ത്യന്‍ ദേശിയതയെന്നും അതിന്റെ പ്രതിനിധികള്‍ തങ്ങളാണെന്നും സ്ഥാപിക്കാനാണ് നീക്കമെന്ന് വ്യക്തം. വളരെ ഗൗരവമായി കാണേണ്ട ഈ വിഷയത്തെ അതുപോലെ കാണാന്‍ മറ്റു മതേതരപാര്‍ട്ടികള്‍ തയ്യാറാകുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അത്തരമൊരു പരിശോധനയില്‍ ഇല്ല എന്നുതന്നെ പറയാനാകും. എന്തായാലും കേരളത്തിലെ മതേതരവക്താളെന്നവകാശപ്പെടുന്ന എല്‍ഡിഎഫും സിപിഎമ്മും ഇതിനെ രാഷ്ട്രീയമായി കാണാതെ താല്‍ക്കാലിക നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. അതിന്റെ തെളിവാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍ പപ്പു എന്നുപയോഗിച്ചത് ജാഗ്രതക്കുറവാണെന്ന് പി എമ മനോജ് പറയുന്ന കേട്ടു. പക്ഷെ അതല്ലല്ലോ പ്രധാനപ്രശ്‌നം. ഫലത്തില്‍ ബിജെപി പറയുന്ന അതേവിഷയം തന്നെയാണ് മുഖപ്രസംഗത്തിലും പറയുന്നത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ടിനേക്കാള്‍ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ് എന്നു വ്യക്തമായി പറയുന്നു. മോദി പറഞ്ഞ ഭയപ്പെട്ടോടുന്നു എന്ന പരാമര്‍ശം അതിനുമുന്നെ കോടിയേരിയും പറഞ്ഞു. തമാശയെന്തെന്നു വെച്ചാല്‍ ബിജെപിയും സിപിഎമ്മും അടുത്തകാലം വരെ പറഞ്ഞിരുന്നത് രാഹുലിന്റേത് മൃദുഹിന്ദുത്വമാണെന്നാണ്. അദ്ദേഹം ക്ഷേത്രങ്ങലില്‍ പോകുന്നതാണ് അതിനു കാരണമായി പറഞ്ഞത്. ക്ഷേത്രങ്ങളില്‍ പോകാത്തവര്‍ ആരാണെന്നത് അവിടെ നില്‍ക്കട്ടെ. മൃദുഹിന്ദുത്വമെന്ന ആരോപണം സമര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഒരുപാട് ചരിത്രം ഈ മുഖപ്രസംഗത്തിലും ദേശാഭിമാനി പറയന്നുണ്ട്. എല്ലാം ശരിതന്നെയാകാം. സിപിഎമ്മിനെതിരേയും സംവരണമടക്കമുള്ള നിലപാട് ചൂണ്ടികാട്ടി ഈ ആരോപണം ഉന്നയിക്കുന്നവരുണ്ടെന്നതും തല്‍ക്കാലം മറക്കാം. എന്തായാലും അതെല്ലാം മാറ്റിവെച്ചാണ് ഈ ന്യൂനപക്ഷ ആരോപണം ഇരുകൂട്ടരും ഉന്നയിക്കുന്നത്. തീര്‍ത്തും അപകടകരമായ സമീപനമാണിതെന്നു പറയാതെ വയ്യ.
വാസ്തവത്തില്‍ ഒരു ജാാധിപത്യസംവിധാനത്തിന്റെ വിജയം ന്യൂനപക്ഷം സുരക്ഷിതരാണോ എന്ന പരിശോധനയാണ്. ന്യൂനപക്ഷത്തോട് നിങ്ങളെടുക്കുന്ന നിലപാടാണ് നിങ്ങളുടെ ജനാധിപത്യബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഭൂരിപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ എളുപ്പമാണ്. മഹാത്മാ ഗാന്ധി പോലും ഈ ആശയം സ്വന്തം ശൈലിയില്‍ ഉന്നയിച്ചിട്ടുണ്ട്. എങ്കില്‍ ന്യനപക്ഷം നിങ്ങളെ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജനാധിപത്യബോധത്തില്‍ എന്തോ തകരാറുണ്ടെന്നാണര്‍ത്ഥം. അതാണ് പരിശോധിക്കേണ്ടത്.
ഒരു കാര്യം ഉറപ്പാണ്. 2014ലെ രാഹുല്‍ഗാന്ധിയല്ല, ഇന്നത്തെ രാഹുല്‍ ഗാന്ധിയെന്ന് മോദിമുതല്‍ കോടിയേരി വരെയുള്ളവര്‍ക്കറിയാം. അന്നത്തെ കോണ്‍ഗ്രസ്സല്ല ഇന്നത്തെ കോണ്‍ഗ്രസ്സ്. ഇക്കാലയളവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും നടന്ന ദളിത് – മുസ്ലിം – ബുദ്ധിജീവി കൊലകള്‍ക്കെതിരേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന നീക്കങ്ങള്‍ക്കെതിരേയും നടന്ന പ്രക്ഷോഭങ്ങളിലെല്ലാം രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കര്‍ഷകപ്രക്ഷോഭങ്ങളിലും. രാഹുല്‍ ഇടപെട്ടിരുന്നു. അതേസമയം ഏതെങ്കിലും പ്രക്ഷോഭം നയിക്കാന്‍ രാഹുലിനോ കോണ്‍ഗ്രസ്സിനോ സാധിച്ചിട്ടില്ല എന്ന വിമര്‍ശനം നിലവിലുണ്ട്താനും. മാത്രമല്ല ഏറെ പ്രതീക്ഷകള്‍ ഉണ്ടെയെങ്കിലും തെരഞ്ഞെടുപ്പടുത്തപ്പോള്‍ എന്‍ഡിഎക്കെതിരെ മഹാസഖ്യം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിലും രാഹുല്‍ പരാജയമാണ്. യുപിയില്‍ എസ് പി – ബി എസ് പി സഖ്യത്തില്‍ കോണ്‍ഗ്രസ്സില്ല. ബംഗാളില്‍ മമതയുമായി സഖ്യമില്ല. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും പ്രെതിപക്ഷ ഐക്യശ്രമം വിജയിച്ചില്ല. ബിഹാറിലും ഡെല്‍ഹിയിലും അതുതന്നെ അവസ്ഥ. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ഐക്യപ്പെട്ട് മഹാസഖ്യം രൂപീകരിക്കാത്തിടത്തോളം എന്‍ഡിഎയെ പരാജയപ്പെടുത്താനാകുമെന്ന് കരുതുക വയ്യ. എന്നാല്‍ അക്കാര്യത്തില്‍ പ്രതീക്ഷിച്ച തലത്തിലെത്താന്‍ രാഹുലിനായില്ല എന്നത് പറയാതെ വയ്യ. തെരഞ്ഞെടുപ്പിനുശേഷം അത് സാധ്യമാകണമെങ്കില്‍ ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറണം. അതിനുള്ള സാധ്യത വിരളമാണെന്ന് പറയാതെ വയ്യ. എങ്കിലും ശക്തമായ രാഷ്ടരീയപോരാട്ടം നടത്താന്‍ കോണ്‍ഗ്രസ്സിനും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും സാധിക്കുമെന്നു കരുതാം. അതിനാണ് ബിജെപിയുപക്ഷം സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളും തയ്യാറാകേണ്ടത് – വര്‍ഗ്ഗീയ, ന്യൂനപക്ഷ വിരുദ്ധ കാര്‍ഡുകള്‍ വലിച്ചെറിഞ്ഞ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply