ചോദ്യങ്ങള്‍ ഉന്നയിച്ച് വിളപ്പില്‍ ശാല

എസ് ബുര്‍ഹാന്‍, വിളപ്പില്‍ശാല ജനകീയ സമിതി പ്രസിഡന്റ് അഭൂതപൂര്‍വ്വമായ ജനകീയ പോരാട്ടത്തിന്റെ ശക്തിക്കുമുന്നില്‍ ഭരണകൂടം മുട്ടുകുത്തിയ ചരിത്രമാണ് വിളപ്പില്‍ശാലയുടേത്. അതിനാല്‍തന്നെ കഴിഞ്ഞ രണ്ടരവര്‍ഷത്തോളമായി വിളപ്പില്‍ശാലയിലേക്ക് ഒരു മാലിന്യവണ്ടിപോലും വന്നിട്ടില്ല. അതേസമയം ഞങ്ങളിപ്പോഴും മാലിന്യഭീഷണിയില്‍നിന്ന് വിമുക്തരായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച മോണിട്ടറിംഗ് കമ്മിറ്റി തീരുമാനമെടുക്കാതെ ഇഴയുകയാണ്. അതിനാല്‍തന്നെ ജനകീയ സമിതി മോണിട്ടറിംഗ് കമ്മിറ്റിയില്‍ നിന്നും വിട്ടുപോന്നു. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും സമിതി തയ്യാറില്ല. അടുത്തകാലത്തായി കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍നിന്ന് അകലുകയാണ്. […]

VILAPPILSALA_1.jpg.crop_display

എസ് ബുര്‍ഹാന്‍, വിളപ്പില്‍ശാല ജനകീയ സമിതി പ്രസിഡന്റ്

അഭൂതപൂര്‍വ്വമായ ജനകീയ പോരാട്ടത്തിന്റെ ശക്തിക്കുമുന്നില്‍ ഭരണകൂടം മുട്ടുകുത്തിയ ചരിത്രമാണ് വിളപ്പില്‍ശാലയുടേത്. അതിനാല്‍തന്നെ കഴിഞ്ഞ രണ്ടരവര്‍ഷത്തോളമായി വിളപ്പില്‍ശാലയിലേക്ക് ഒരു മാലിന്യവണ്ടിപോലും വന്നിട്ടില്ല. അതേസമയം ഞങ്ങളിപ്പോഴും മാലിന്യഭീഷണിയില്‍നിന്ന് വിമുക്തരായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച മോണിട്ടറിംഗ് കമ്മിറ്റി തീരുമാനമെടുക്കാതെ ഇഴയുകയാണ്. അതിനാല്‍തന്നെ ജനകീയ സമിതി മോണിട്ടറിംഗ് കമ്മിറ്റിയില്‍ നിന്നും വിട്ടുപോന്നു. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടുക എന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും സമിതി തയ്യാറില്ല.
അടുത്തകാലത്തായി കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍നിന്ന് അകലുകയാണ്. ഒരു ജനകീയ വിഷയങ്ങളിലും അവരിടപെടുന്നില്ല. കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കുന്ന സമരങ്ങളാണ് വിജയിക്കുന്നത്. അപ്പോഴും ആ സമരങ്ങളെ ഭിന്നിപ്പിച്ച് തകര്‍ക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. വിളപ്പില്‍ ശാലയിലും സ്ഥിതി വ്യത്യസ്ഥമല്ല. ജനകീയ സമരത്തോടൊപ്പം അണിനിരന്ന പഞ്ചായത്തിനെ തന്നെയാണ് ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. മോണിട്ടറിംഗ് കമ്മിറ്റിയെകൊണ്ട് ജനങ്ങള്‍ക്കനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ പഞ്ചായത്തിനു കഴിയുന്നില്ല. മറിച്ച് പഞ്ചായത്തിനെ കരുവാക്കി ജനവിരുദ്ധമായ തീരുമാനമെടുക്കാനുള്ള ശ്രമമുണ്ടെന്നും ഞങ്ങള്‍ ഭയപ്പെടുന്നു. പഞ്ചായത്ത് ഡബിള്‍ റോളാണ് കളിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് പാര്‍ലിമെന്റഎ തിരഞ്ഞെടുപ്പ് കടന്നു വരുന്നത്. തീര്‍ച്ചയായും വോട്ടുചോദിച്ചുവരുന്ന സ്ഥാനാര്‍ത്ഥിരള്‍ക്കുമുന്നില്‍ ഞങ്ങള്‍ ഈ നിലപാട് അവതരിപ്പിക്കും. ജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരാണ് ജനപ്രതിനിധികളാകേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും നിലപാടുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്നുതന്നെ പറയാം. മാലിന്യത്തിനെതിരം മാത്രമല്ല, ക്വാറികള്‍ക്കെതിരേയും മറ്റു മലിനീകരണങ്ങള്‍ക്കെതിരേയും നടക്കുന്ന സമരങ്ങളിലലൊന്നും അവരുടെ പങ്കാളിത്തം കാണാറില്ല. ഈ സാഹചര്യത്തില്‍ ജനകീയ സമരം ശക്തിപ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply