രാഷ്ട്രീയ തൊട്ടുകൂടായ്മയും കൊലപാതകവും രണ്ടാണ് മോദി……

നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് മോദി ഇത് പറഞ്ഞത്. രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണെന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. അതോടൊപ്പം രാഷ്ട്രീയകൊലപാതകങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്നത്. അരനൂറ്റാണ്ടിനിടെ 200 ഓളം പ്രവര്‍ത്തകരുടെ […]

modi

നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് മോദി ഇത് പറഞ്ഞത്. രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണെന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
അതോടൊപ്പം രാഷ്ട്രീയകൊലപാതകങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്നത്. അരനൂറ്റാണ്ടിനിടെ 200 ഓളം പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബിജെപിക്കാര്‍ എടുത്ത ജീവനുകളുടെ കാര്യം അദ്ദേഹം പറഞ്ഞുമില്ല.
രാഷ്ട്രീയ തൊട്ടുകൂടായ്മയേയും രാഷ്ട്രീയ കൊലപാതകത്തേയും കുറിച്ച് ഒന്നിച്ചു പറയുമ്പോള്‍ രണ്ടും ഒന്നാണെന്നാണല്ലോ തോന്നുക. രണ്ടും രണ്ടാണ്. നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് വിമര്‍ശനരൂപത്തിലാണ് മോദി പറയുന്നതെങ്കില്‍ സത്യം മറിച്ചാണ്. ഗുരുവടക്കമുള്ള നവോതാഥാനനായകര്‍ ഉഴുതുമറിച്ച മണ്ണായതിനാ.ാണ് അവരുടെ ആശയങ്ങളെ അട്ടിമറിച്ച് സമൂഹത്തെ പുറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തൊട്ടുകൂടായ്മ നേരിടേണ്ടിവരുന്നത്. അത് ഇന്ത്യക്ക് മാതൃകയാകേണ്ടതാണ്. ആര്‍ എസ് എസിന് ഏറ്റവുമധികം ശാഖകളുണ്ടെങ്കിലും ബിജെപിക്ക് ഇപ്പോഴും അധികാരം ഏറെ ദൂരെയായിരിക്കുന്നത് ആ പാരമ്പര്യം കൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ പലപ്പോഴും ്അവകാശപ്പെടുന്നപോലെ അവരുടെ സാന്നിധ്യം കൊണ്ടല്ല. കമ്യൂണിസ്റ്റുകാര്‍ ബിജെപിയെ തടയാന്‍ ശ്രമിക്കുന്നത് മുഖ്യമായും കായികമായാണ്. അതൊരിക്കലും വിജയിക്കാന്‍ പോകുന്നില്ല. ഇരുകൂട്ടരും അക്രമരാഷ്ട്രീയം തുടരുന്നതിനാലാണ് മോദി പരഞ്ഞപോലെ രാഷ്ട്രീയ കൊലകളില്‍ കേരളം ഒന്നാം സ്താനത്തായിരിക്കുന്നത്. എന്തായാലും അക്കാര്യത്തില്‍ സ്വന്തം അണികളേയും ഒന്നുപദേശിക്കുന്നത് നന്നായിരിക്കും.
എന്തായാലും മോദി പ്രതീക്ഷയിലാണ്. കേരളത്തിലെ ജനം ബി.ജെ.പിയെ അംഗീകരിച്ചു തുടങ്ങിയെന്നും കേരളത്തില്‍ ബി.ജെ.പി എത്ര വോട്ടിന് തോറ്റു എന്നതായിരുന്നു ഇതുവരെയുള്ള ചര്‍ച്ച എന്നും ജനങ്ങള്‍ മുഴുവന്‍ മാറിചിന്തിക്കുന്നതിന്റെ സൂചനകളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിലല്‍പ്പം ശരിയുണ്ട്. എന്നാല്‍ മോദിതന്നെ തുട
ക്കത്തില്‍ പറഞ്ഞ കാരണത്താല്‍ അധികാരത്തിന്റെ ഏഴയലത്തുപോലും എത്താനെളുപ്പമല്ല. ഗുരുവിന്റെ പിന്‍ഗാമിയാണ് വെള്ളാപ്പള്ളിയെന്ന ധാരണയായിരിക്കാം അ്‌ദ്ദേഹത്തെ നയിക്കുന്നത്. ആ ധാരണ അധികകാലം നിലനില്‍ക്കാന്‍ പോകുന്നില്ല.
സ്വാഭാവികമായും മലയാളികളെ കയ്യിലെടുക്കാന്‍ നിരവധി പ്രസ്താവനകളും മോദി നടത്തി. പ്രവാസിക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നു. ഭീകരരുടെ കൈയില്‍ അകപ്പെട്ട മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ കഴിഞ്ഞത് നേട്ടമായി. കേരളത്തിലെ യുവാക്കള്‍ ഭാഷയുടെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും മുമ്പിലാണ്. സ്റ്റാര്‍ട്ട്പ്പ് പദ്ധതികള്‍ അവര്‍ക്ക് യുവാക്കള്‍ക്ക് വേണ്ടിയാണ്. സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കും. അതിനായി പദ്ധതികള്‍ കൊണ്ടുവരും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണ്.
മത്സ്യബന്ധനതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് നേരിട്ട് മത്സ്യം കയറ്റുമതി ചെയ്യാവുന്ന സാഹചര്യമുണ്ടാക്കും. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റബറിന്റെ ഇറക്കുമുതി ചുങ്കം വര്‍ധിപ്പിച്ചു. റബര്‍ ഇറക്കുമതിക്ക് നിയന്ത്രണവും പ്രത്യേക നികുതിയും ഏര്‍പ്പെടുത്തി. കര്‍ഷകരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണ് എന്നിങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍.
2100 കോടി രൂപ പ്രധാനമന്ത്രി മുദ്രയോജനയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞതായും പിന്നാക്കക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ മുദ്രബാങ്ക് പദ്ധതി ഗുണം ചെയ്തതായും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതുവെന്ന പ്രഖ്യാപനത്തോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. മൂന്നാം ശക്തിയുടെ ഉദയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. മാറിമാറി ഭരിക്കുന്ന രണ്ട് മുന്നണികളും ഒത്തുകളിക്കുകയാണ്. രണ്ടുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിക്കുകയാണ്. മൂന്നാംമുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകും അത് സംസ്ഥാനത്തിന്റെ ഭാവിമാറ്റിമറിക്കുമെന്നും മോദി പറഞ്ഞു.
തീര്‍ച്ചയായും ഇരുമുന്നണികളേയും ജനത്തിനു മടുത്തു തുടങ്ങി എന്ന മോദിയുടെ വാക്കുകളില്‍ അല്‍പ്പം ശരിയുണ്ട്. കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ഇടതുകാലിലെ ചെളി വലതുകാലിലേക്കും പിന്നെ തിരിച്ചും മാറ്റിയുമുള്ള ഈ കളി അധികകാലം തുടരില്ല. സ്വയം വിമര്‍ശനത്തിനും നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും ഇരുമുന്നണികളും തയ്യാറാകണം. അഭിപ്രായവ്യത്യാസങ്ങള്‍ നിനിര്‍ത്തി തന്നെ രാഷ്ട്രീയത്തെ മൂല്യാധിഷ്ഠിതമാക്കാന്‍ കഴിയണം. അതിനു കഴിവുള്ള നേതൃത്വത്തെ കൊണ്ടുവരണം. അല്ലാത്തപക്ഷം മോദിയുടെ വാക്കുകള്‍ക്ക് കേരളം കാതോര്‍ത്തെന്നു വരും. അപ്പോള്‍ പശ്ചാത്തപിച്ചിട്ട് ഗുണമുണ്ടാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply