രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു.

സൊസൈറ്റി ഫോക്കസ് ഭയം സ്വാതന്ത്ര്യത്തിന്റെ എതിര്‍വാക്കാണ്. ഭയത്തില്‍ മുങ്ങിയ ഒരു ജനതക്കുമേല്‍ എന്ത് ഫാസിസവും നടപ്പിലാക്കാം, നുണയുടെ ചരിത്രത്തിലേക്ക് അവരെ എളുപ്പം മാറ്റി ഓടിക്കാം. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വലിയ സാമൂഹ്യവിപ്ലവങ്ങളെല്ലാംതന്നെ, അധീശശക്തികള്‍ക്കെതിരെ എന്നപോലെതന്നെ ഭയത്തിനെതിരായ പോരാട്ടങ്ങള്‍കൂടിയായിരുന്നു. പ്രസിദ്ധ ജര്‍മ്മന്‍ കവി ബ്രഹ്‌തോള്‍ഡ് ബ്രെഹ്റ്റ് നാസി കാലഘട്ടത്തെ അനുസ്മരിച്ചെഴുതിയ കവിതയില്‍ ആ ഭയക്കാലത്തെക്കുറിച്ചോര്‍ക്കുന്നുണ്ട്. ‘ഈ നഗരം ആരാണ് ഭരിക്കുന്നത്?’ ‘ഭയം’ എന്ന് ആ കവിത പറയുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളാര്‍ജിച്ച ജനാധിപത്യബോധവും മാനവികതയും മുന്നോട്ട് പോകേണ്ടത് ഭയം ജനിപ്പിക്കുന്ന […]

imagesസൊസൈറ്റി ഫോക്കസ്
ഭയം സ്വാതന്ത്ര്യത്തിന്റെ എതിര്‍വാക്കാണ്. ഭയത്തില്‍ മുങ്ങിയ ഒരു ജനതക്കുമേല്‍ എന്ത് ഫാസിസവും നടപ്പിലാക്കാം, നുണയുടെ ചരിത്രത്തിലേക്ക് അവരെ എളുപ്പം മാറ്റി ഓടിക്കാം. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വലിയ സാമൂഹ്യവിപ്ലവങ്ങളെല്ലാംതന്നെ, അധീശശക്തികള്‍ക്കെതിരെ എന്നപോലെതന്നെ ഭയത്തിനെതിരായ പോരാട്ടങ്ങള്‍കൂടിയായിരുന്നു. പ്രസിദ്ധ ജര്‍മ്മന്‍ കവി ബ്രഹ്‌തോള്‍ഡ് ബ്രെഹ്റ്റ് നാസി കാലഘട്ടത്തെ അനുസ്മരിച്ചെഴുതിയ കവിതയില്‍ ആ ഭയക്കാലത്തെക്കുറിച്ചോര്‍ക്കുന്നുണ്ട്.
‘ഈ നഗരം ആരാണ് ഭരിക്കുന്നത്?’ ‘ഭയം’ എന്ന് ആ കവിത പറയുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളാര്‍ജിച്ച ജനാധിപത്യബോധവും മാനവികതയും മുന്നോട്ട് പോകേണ്ടത് ഭയം ജനിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയെ അതിജീവിച്ചുകൊണ്ടാവണം. പൊതു സമൂഹത്തിന്റെ ആ അതിജീവനശേഷി എത്ര കുറയുന്നുവോ അത്രയും രാഷ്ട്രീയം ക്രിമിനല്‍വത്ക്കരിക്കപ്പെടും.
~ഒരു കാലത്ത് വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പടഹമുയര്‍ത്തിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍തന്നെയാണ് ഭയത്തിന്റെയും നുണയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ പൊതുമണ്ഡലം എത്രമാത്രം മലിനീകരിക്കപ്പെട്ടുവെന്ന് ബോധ്യമാവുക. സമീപകാലത്ത് ഇതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മുതല്‍ കെ.കെ.രമയുടെ നിരാഹാരം വരെ നീളുന്ന സംഭവവികാസങ്ങള്‍. ജനാധിപത്യസംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും പോകാന്‍ പാടില്ലാത്തവിധം കോടതി ശിക്ഷവിധിച്ച വാടകകൊലയാളികളെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ സി.പി.ഐ. (എം.) തയ്യാറായി. പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ഭ്രാതൃഹത്യയെ വീണ്ടും വീണ്ടും ന്യായീകരിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. രമയുടെ സമരത്തെ ‘മാനസികവിഭ്രാന്തി’യായി ചിത്രീകരിക്കുന്നത് ആ പഴയ ഫ്യൂഡല്‍ ആണധികാരത്തിന്റെ പൊട്ടിയൊഴുകല്‍തന്നെയാണ്.
ഉത്തരേന്ത്യയിലെ പ്രാകൃത ജാതി പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന അഭിമാനസംരക്ഷണകൊലയും പാര്‍ട്ടി വിചാരണ നടത്തി നടപ്പിലാക്കിയ ഷുക്കൂര്‍ വധവും ഹിംസയുടെ ഏതു മാനദണ്ഡത്തിലാണ് വ്യത്യസ്തമാകുന്നത്?
ഇത് ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ല. അധികാരമത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഓരോ രാഷ്ട്രീയപാര്‍ട്ടികളിലും ഏറിയും കുറഞ്ഞും ഇത്തരം പ്രവണതകളുണ്ട്. കൊലകളുടെ കണക്കുകള്‍ വെച്ച് പരസ്പരം നീതീകരിക്കാനാവില്ല അവയെ.
അനീതികളെ പരസ്യമായി ന്യായീകരിക്കുന്ന, ഭയംകൊണ്ടും നുണകൊണ്ടും നിര്‍മ്മിക്കപ്പെടുന്ന പൊതു സമ്മതികളാണ് എല്ലാ സര്‍വ്വാധിപത്യത്തിന്റെയും അടിവേര്. നരേന്ദ്രമോഡിയെ സാധ്യമാക്കുന്നതും ഇത്തരം പൊതു സമ്മതികളാണ്. അതുകൊണ്ട്, സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെയാണ് ജനാധിപത്യബോധവും മാനവികതയും കേരളത്തില്‍ വികസിക്കേണ്ടത് എന്നും  രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്ക്കരണം എങ്ങനെ ഇല്ലാതാക്കണം എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നു. ഇത്തരമൊരു ആലോചനയാണ് ഫെബ്രുവരി 28 വെള്ളി, വൈകീട്ട് 4 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ഈ കൂടിച്ചേരലിലേക്കുള്ള പ്രേരണ. ആറ്റൂര്‍ രവിവര്‍മ്മ, ഡോ. വി.എസ്. വിജയന്‍, സാറാ ജോസഫ്, കല്‍പറ്റ നാരായണന്‍, ജാതവേദന്‍ നമ്പൂതിരി (റിട്ട.ഡി.ജി.പി. ഗുജറാത്ത്), കെ.വേണു, സി.പി.ജോണ്‍, സി.ആര്‍.പരമേശ്വരന്‍, എസ്. ശാരദക്കുട്ടി, ഡോ.എം.വി.നാരായണന്‍, കെ.അരവിന്ദാക്ഷന്‍, ഡോ.ഹരീഷ് വാസുദേവന്‍, ഇ. സന്തോഷ്‌കുമാര്‍, ഡോ.കെ.ഗോപിനാഥന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, വി.ജി.തമ്പി, വി.എം. ഗിരിജ, ശ്രീജ അറങ്ങോട്ടുകര, കെ. ഗിരീഷ്‌കുമാര്‍, അന്‍വര്‍ അലി തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു.

  1. Avatar for Critic Editor

    ബാലചന്ദ്രന്‍

    രാഷ്ട്രീയക്കാരില്‍നിന്നും എന്തുകൊണ്ട് സീപീ ജോണ്‍ മാത്രം എന്ന് മനസ്സിലായില്ല.

Leave a Reply