രാഷ്ട്രീയത്തിലും വേണം മാലിന്യസംസ്‌കരണം.

ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാന്‍ ആരോഗ്യകരമായ പരിസരം സൃഷ്ടിക്കുക എന്ന വിളംബരത്തോടെ ഉറവിട മാലിന്യസംസ്‌കരണത്ത സന്ദേശവുമായി സിപിഎം രംഗത്ത്‌. വൈകിയാണെങ്കിലും വളരെ പ്രസക്തവും അഭിനന്ദനാര്‍ഹവുമായ നീക്കം. അതോടൊപ്പം രാഷ്ട്രീയത്തിലും ഒരു മാലിന്യസംസ്‌കരണ യജ്ഞത്തിനു പ്രസക്തിയുണ്ട്‌. കേരളത്തില്‍ മാലിന്യവിരുദ്ധ ജനകീയ സമരങ്ങള്‍ ആരംഭിച്ചിട്ട്‌ മൂന്നു ദശകങ്ങളെങ്കിലും കഴിഞ്ഞു. ഇത്തരം സമരങ്ങളോട്‌ പൊതുവില്‍ മുഖംതിരിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ടികള്‍ ചെയ്‌തിരുന്നത്‌. മാത്രമല്ല പലപ്പോഴും സമരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരുകയും ചെയ്‌തിരുന്നു. വിളപ്പില്‍ശാലയും മറ്റും ഉദാഹരണം. അതില്‍ നിന്നൊരു മാറ്റമാണ്‌ ഈ പ്രഖ്യാപനം.ഇക്കാര്യം ആദ്യം […]

cpmആരോഗ്യകരമായ ജീവിതം ഉറപ്പാക്കാന്‍ ആരോഗ്യകരമായ പരിസരം സൃഷ്ടിക്കുക എന്ന വിളംബരത്തോടെ ഉറവിട മാലിന്യസംസ്‌കരണത്ത സന്ദേശവുമായി സിപിഎം രംഗത്ത്‌. വൈകിയാണെങ്കിലും വളരെ പ്രസക്തവും അഭിനന്ദനാര്‍ഹവുമായ നീക്കം. അതോടൊപ്പം രാഷ്ട്രീയത്തിലും ഒരു മാലിന്യസംസ്‌കരണ യജ്ഞത്തിനു പ്രസക്തിയുണ്ട്‌.
കേരളത്തില്‍ മാലിന്യവിരുദ്ധ ജനകീയ സമരങ്ങള്‍ ആരംഭിച്ചിട്ട്‌ മൂന്നു ദശകങ്ങളെങ്കിലും കഴിഞ്ഞു. ഇത്തരം സമരങ്ങളോട്‌ പൊതുവില്‍ മുഖംതിരിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ടികള്‍ ചെയ്‌തിരുന്നത്‌. മാത്രമല്ല പലപ്പോഴും സമരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരുകയും ചെയ്‌തിരുന്നു. വിളപ്പില്‍ശാലയും മറ്റും ഉദാഹരണം. അതില്‍ നിന്നൊരു മാറ്റമാണ്‌ ഈ പ്രഖ്യാപനം.ഇക്കാര്യം ആദ്യം മനസിസലാക്കി കൊടുക്കേണ്ടത്‌ തിരുവനന്തപുരം മേയര്‍ക്കാണ്‌.
ആലപ്പുഴയില്‍ എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ ഇതുസംബന്ധിച്ച പദ്ധതികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന സിപിഐ എം സംസ്ഥാന സമ്മേളനവും പാലക്കാട്‌ നടന്ന പാര്‍ടി പ്ലീനവും മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്‌തിരുന്നു. അതിന്റെ തുടര്‍ച്ചയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. ബഹുജനങ്ങളെയാകെ അണിനിരത്തി മാലിന്യം ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്നതിനുള്ള ശ്രമത്തിനാണ്‌ സിപിഎം തുടക്കമിടുന്നത്‌. അതുതന്നെയാണ്‌ ലാലൂരിലും വിളപ്പില്‍ശാലയിലുമെല്ലാം ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌. സിപിഎം പോലുള്ള സംഘടന അതിനായി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയാല്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. കുറെ കാലമായി പാര്‍ട്ടി നടത്തുന്ന സമരപ്രഹസനങ്ങളില്‍ നിന്നുള്ള വ്യതിയാനവുമാകും ഈ സമീപനം. സിപിഐ എം മുന്നില്‍നില്‍ക്കുന്നതിന്റെ പേരില്‍ ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്ന്‌ നയപ്രഖ്യാപനത്തില്‍ പിണറായി പറഞ്ഞതും സ്വാഗതാര്‍ഹം തന്നെ. ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ രാഷ്ട്രീയപരിപാടിയാക്കി എന്ന ആരോപണം നിലില്‍ക്കുമ്പോള്‍ ഈ പ്രഖ്യാപനം അനിവാര്യമാണ്‌. അണികള്‍ക്കത്‌ കൃത്യമായി ബോധ്യപ്പെടുത്തണമെന്നു മാത്രം. കുടിവെള്ളം ലഭ്യമാക്കുന്ന നദികള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയൊക്കെ ശുദ്ധജലസ്രോതസുകളായി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം ഏറ്റെടുക്കേണ്ടിവരുമെന്നും സമ്പൂര്‍ണ ശുചിത്വം കൈവരിക്കാന്‍ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വേണമെന്നും പിണറായി പറഞ്ഞു. അതുശരിയാണ്‌. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത വീടുകള്‍ക്കോ ഫ്‌ലാറ്റുകള്‍ക്കോ മറ്റു കെട്ടിടങ്ങള്‍ക്കോ അനുമതി നല്‍കരുതെന്ന്‌ പാര്‍ട്ടി ആവശ്യപ്പെടണം. അതിനായി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണം.

ശുചിത്വസന്ദേശ പ്രചാരണത്തിന് കാലത്തിനൊത്ത മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും യുവതലമുറയെയും കുട്ടികളെയും ആ ബഹുജനമുന്നേറ്റത്തില്‍ പ്രധാനപങ്കാളികളാക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. മുതിര്‍ന്നവരില്‍ ഇനി വലിയ പ്രതീക്ഷക്കു സാധ്യതയില്ലെന്നാണ് ഇതു നല്‍കുന്ന സൂചന. അതു ശരിയുമാണ്. പണ്ടെങ്ങോ നേടി എന്നഹങ്കരിക്കുന്ന രാഷ്ട്രീയപ്രബുദ്ധത കെട്ടിപ്പിടിച്ചിരിക്കുകയാണല്ലോ നമ്മുടെ മുതിര്‍ന തലമുറ. അതിലും സിപിഎം തന്നെയാണ് മുന്നില്‍. അതിനാല്‍ ഈ തിരിച്ചറിവ് നല്ലതാണ്.  സമൂഹമനസ് മാറ്റുകയാണ് മാലിന്യനിര്‍മാര്‍ജന പ്രസ്ഥാനത്തിന്റെ പ്രാഥമികദൗത്യം. യുവതലമുറയെയാണ് ഇക്കാര്യത്തില്‍ പ്രധാനമായും അണിനിരത്തേണ്ടത്. കുട്ടികള്‍ കുടുംബങ്ങളില്‍ പ്രതിപക്ഷ മനോഭാവത്തോടെ ഇന്നത്തെ സമീപനത്തോട് പ്രതികരിക്കുന്നവരായി മാറണം. അതിന് വലിയ ഗുണഫലം ഉണ്ടാകും. ഗാര്‍ഹിക മാലിന്യങ്ങള്‍ സുരക്ഷിതമായും പ്രയോജനപ്രദമായും ഉപയോഗിക്കാന്‍ മുതിര്‍ന്നവര്‍ അതുവഴി നിര്‍ബന്ധിതരാകും. വിദ്യാലയങ്ങളെ മാലിന്യസംസ്‌കരണ പദ്ധതികളുടെ പ്രചാരണവേദികളായി മാറ്റണം. യുവജനങ്ങളില്‍ ഈ ജനമുന്നേറ്റത്തിന്റെ സന്ദേശം എത്തിക്കാന്‍ കാലത്തിനൊത്ത പ്രചാരണമാര്‍ഗങ്ങള്‍ അവലംബിക്കണം. എല്ലാ മാധ്യമങ്ങളെയും അതിന് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കണം. യുവതലമുറയെയാണ് പ്രധാനമായും അഭിമുഖീകരിക്കുന്നതെന്ന ബോധ്യത്തോടെയാകണം വിദ്യാഭ്യാസപ്രചാരണ പദ്ധതി എന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാള്‍ മലയാളിക്കാവശ്യം മനോഭാവത്തിലെ മാലിന്യം തുടച്ചുമാറ്റുകയാണ്‌. സ്വന്തം വീട്ടില്‍ ശുചിത്വം പാലിക്കുന്ന നമുക്കില്ലാത്തത്‌ സാമൂഹ്യശുചിത്വമാണ്‌. അതുണ്ടാക്കാനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌. അല്ലെങ്കില്‍ ഒരു പദ്ധതിയും ഗുണം ചെയ്യില്ല.
അബിനന്ദനാര്‍ഹമായ ഇത്തരം പരിപാടിക്ക്‌ തുടക്കം കുറിക്കുന്ന പാര്‍ട്ടി രാഷ്ട്രീയത്തിലും ഒരു മാലിന്യ നാര്‍മ്മാര്‍ജ്ജന യത്‌നത്തിനു തുടക്കമിട്ടെങ്കില്‍. ഏതുവിഷയത്തേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മാത്രം വിലയിരുത്തുക, ജനാധിപത്യസംവിധാനത്തെ ആത്മാര്‍ത്ഥമായി ഉള്‍ക്കാള്ളുക, ഫാസിസ്റ്റ്‌ സംഘടനാശൈലിയും പ്രവര്‍ത്തനരീതിയും അവസാനിപ്പിക്കുക, പ്രതിപക്ഷബഹുമാനം പ്രകടമാക്കുക, ന്യായമായ പ്രക്ഷോഭങ്ങള്‍ തങ്ങളല്ല ചെയ്യുന്നത്‌ എന്നതിനാല്‍ പിന്തുണക്കാതിരിക്കുക, അക്രമരാഷ്ട്രീയവും പാര്‍ട്ടി ഗ്രാമങ്ങളും അവസാനിപ്പിക്കുക, പൊതുജീവിതത്തിന്റെ ഭാഗമായി മാറിയ അഴിമതിക്കെതിരെ രംഗത്തിറങ്ങുക, വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുക, സ്‌ത്രീകളെ പാര്‍്‌ടടി നേതൃത്വങ്ങളിലും അധികാരശ്രേണികളിലും എത്തിക്കുക, ദളിത്‌ – ആദിവാസി പോരാട്ടങ്ങളെ പിന്തുണക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ആ രംഗത്ത്‌ നടപ്പാക്കാനുണ്ട്‌. സിപിഎം അതിനു തുടക്കമിട്ടാല്‍ മറ്റുപാര്‍ട്ടികളും പിന്തുടരാതിരിക്കില്ല. അതുവഴി പരിസരത്തോടൊപ്പം രാഷ്ട്രീയവും മാലിന്യവിമുക്തമാകും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply