സല്‍മാന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സിനിമ കാണാന്‍ പോകുമ്പോഴും നാടകം കാണാന്‍ പോകുമ്പോഴുമെല്ലാം ദേശീയഗാനം പാടി ഉണ്ടാക്കാവുന്ന ഒന്നാണോ രാജ്യസ്‌നേഹം. അല്ല. ദേശീയഗാനത്തെ ആദരിച്ചില്ല എന്നത് ഇന്ത്യന്‍ ശിക്ഷ നിയമം 124 എ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിലെ 66 എ, പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍റ്റ് ടു നാഷണല്‍ ഹോണര്‍ ആക്റ്റിലെ 3 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണോ? സിനിമാതിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരിച്ചില്ല എന്ന കുറ്റത്തിനു തിരുവനന്തപുരത്ത് സല്‍മാന്‍ എന്ന യുവാവിനെ ജാമ്യമില്ലാതെ ജയിലിലടച്ച് ദിവസങ്ങളായി. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന […]

salamanസിനിമ കാണാന്‍ പോകുമ്പോഴും നാടകം കാണാന്‍ പോകുമ്പോഴുമെല്ലാം ദേശീയഗാനം പാടി ഉണ്ടാക്കാവുന്ന ഒന്നാണോ രാജ്യസ്‌നേഹം. അല്ല. ദേശീയഗാനത്തെ ആദരിച്ചില്ല എന്നത് ഇന്ത്യന്‍ ശിക്ഷ നിയമം 124 എ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിലെ 66 എ, പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍റ്റ് ടു നാഷണല്‍ ഹോണര്‍ ആക്റ്റിലെ 3 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണോ?
സിനിമാതിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരിച്ചില്ല എന്ന കുറ്റത്തിനു തിരുവനന്തപുരത്ത് സല്‍മാന്‍ എന്ന യുവാവിനെ ജാമ്യമില്ലാതെ ജയിലിലടച്ച് ദിവസങ്ങളായി. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തിയറ്ററുകള്‍ ആരംഭിച്ചത്. എന്നാല്‍ നല്ല സിനിമകള്‍ അവിടെ ഒരിക്കലും പ്രദര്‍ശിപ്പിക്കാറില്ല. മിക്കവാറും വരുന്നത് തറ സിനിമകള്‍. ഈ സിനിമകള്‍ക്കു മുന്നാണ് ദേശീയഗാനം അവതരിപ്പിക്കുന്നത്. സത്യത്തില്‍ ആരാണ് ദേശീയഗാനത്തെ അപമാനിക്കുന്നത്?
മുമ്പൊക്കെ ദേശീയഗാനം പാടുന്നതിനു ചില ചട്ടങ്ങളെല്ലാം ഉണ്ടായിരുന്നു. അതൊക്കെ ലംഘിച്ചാണ് സിനിമാതിയറ്ററില്‍ പോലും ദേശീയഗാനം പാടുന്നതും എല്ലാവരും എണീല്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നതും. ഇതുകണ്ടാല്‍ തോന്നുക ഇത്രയും കാലം സിനിമ കണ്ടിരുന്നവര്‍ക്ക് രാജ്യസ്‌നേഹമില്ല എന്നാണോ?
തിരുവനന്തപുരത്തെ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍, സജീവമായിരുന്ന വ്യക്തിയാണ് സല്‍മാന്‍. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കാണാന്‍ നിള തിയേറ്ററില്‍പോയ സല്‍മാന്‍ അവിടെ ദേശീയഗാനം പ്രദര്‍ശിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതായിരുന്നു ആരോപണം. പലരും എണീല്‍ക്കാറില്ല എന്നതാണ് വസ്തുത. എന്നാല്‍ ഈ സംഭവത്തോടൊപ്പം ദിവസങ്ങള്‍ക്ക് മുമ്പു സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ചു സല്‍മാന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും  അറസ്റ്റിന് കാരണമായി.  എന്നാല്‍ ആ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നത് ദേശീയഗാനമല്ല. മറിച്ച് ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല’ എന്ന സിനിമാ ഗാനമാണ്. ഇന്ത്യയിലെ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തെ മുന്‍നിര്‍ത്തി ഈ ഗാനത്തിന്റെ ഒരു പാരഡി നിര്‍മ്മിക്കുന്നതിനെ ദേശദ്രോഹമായിക്കാണുന്നതെങ്ങനെയാണ്?  അതിനെ  രാഷ്ട്രീയ വിമര്‍ശനമായി കാണുന്നതിനു പകരം ദേശീയഗാനത്തെ അവഹേളിച്ചുവെന്നും രാജ്യദ്രോഹമെന്നും മുദ്രചാര്‍ത്തി കേസെടത്ത് തുറുങ്കിലടക്കുകയാണോ വേണ്ടത്? പിന്നെ ‘ഫക്ക് ഇന്റിപെന്‍ഡന്‍സ് ഡേ’ എന്ന വാചകമാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലെല്ലാം വിമര്‍ശനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ശൈലിയാണിത്. സല്‍മാന്‍ എന്ന പേരു തന്നെയാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നു കരുതുന്നതില്‍ തെറ്റില്ല.്.
കേരളത്തിലെ എല്ലാ ജനകീയ സമരമുഖങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങലിലും പങ്കെടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഫിലോസഫി വിദ്യാര്‍ത്ഥിയായ സല്‍മാന്‍.   ഇന്നുവരെയും അദ്ദേഹത്തിന്റെ പേരില്‍ ഒരു പെറ്റി കേസുപോലും ചാര്‍ജ്ജ് ചെയ്യപ്പെട്ടില്ല എന്നതാണ് വസ്തുത.
സല്‍മാനെതിരെ നടന്ന പോലീസ് നടപടിയും അതിന്റെ സ്വഭാവവും തികച്ചും അവ്യക്തമായി തുടരുകയാണ്. സ്വാഭാവികമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല അറസ്റ്റ് നടന്നത്. സല്‍മാനെ കൊണ്ടുപോയത് തമ്പാനൂര്‍ സ്‌റ്റേഷനിലാണെന്ന് പറയപ്പെട്ടെങ്കിലും തുടര്‍ന്ന് പോലീസ് തന്നെ അതു നിഷേധിക്കുകയായിരുന്നു. ആ രാത്രി മുഴുവനും തുടര്‍ന്നുള്ള പകലും മാതാപിതാക്കള്‍ക്ക് സല്‍മാനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കുപ്രസിദ്ധ തീവ്രവാദിയെന്ന പോലെ വിലങ്ങുവെച്ച് സല്‍മാനെ പോലീസ് സ്‌റ്റേഷനുകളില്‍ മാറിമാറി കൊണ്ടുനടക്കുകയായിരുന്നു. അന്വേഷിച്ച മാതാപിതാക്കള്‍ക്കോ വക്കീലിനോ ഒരു വിവരവും നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല.   വിദ്യാത്ഥികളുടെ കൂട്ടത്തില്‍ നിന്നും സല്‍മാനെ മാത്രം തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകായയിരുന്നു. മുസ്ലിം യുവജനങ്ങള്‍ക്കെതിരെ അന്യായമായ പോലീസ് നടപടി ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സന്ദര്‍ഭമായിട്ടും കേസിനെക്കുറിച്ച് ഒരുവിധ അന്വേഷണങ്ങളും നടത്താതെ തുടക്കത്തില്‍ മാധ്യമങ്ങള്‍ പലതും പോലീസ് ഭാഷ്യം അപ്പടി സ്വീകരിക്കുകയായിരുന്നു. സല്‍മാന്റെ ഫേസ്ബുക്ക് വാളില്‍ അങ്ങേയറ്റം അവഹേളനപരമായി പലരും പോസ്റ്റിട്ടു. സല്‍മാനെ പിന്തുണച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കളയുമെന്ന് പോലും ചിലര്‍ ഭീഷണിപ്പെടുത്തി.
കുറ്റം എന്തു തന്നെയായാലും ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ ലംഘനം നിയമവിരുദ്ധവും അസാധുവുമാണ്.  (തിരുവനന്തപുരത്ത് തന്നെയുള്ള മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട ലെറ്റര്‍ ബോംബ് സംഭവം ഓര്‍ക്കുക. ഏഴുവര്‍ഷത്തിന് ശേഷമാണ് ആ വിദ്യാര്‍ത്ഥിയുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്)  ആഗസ്റ്റ് 14 ന് സെക്രട്ടറിയേറ്റില്‍ നടന്ന യു.എ.പി.എ വിരുദ്ധ നാടകപ്രവര്‍ത്തനത്തിലും മറ്റനേകം മനുഷ്യാവകാശ സാമൂഹിക പ്രശ്‌നങ്ങളിലും വ്യാപകമായി ഇടപെട്ട സല്‍മാന്റെ അറസ്റ്റ് യാദൃശ്ചികമെന്നു ആരും രുതുന്നില്ല.
സാമാന്യബോധങ്ങളെത്തന്നെയും നിരാകരിക്കുന്ന അക്രമാസക്തമായ ദേശീയബോധം അപകടകരമാം വിധം ഹിംസാത്മക രൂപം പൂണ്ടിരിക്കുകയാണ്. അതാണ് ദേശീയഗാനം ചൊല്ലുമ്പോള്‍ എണീറ്റ് നില്‍ക്കാത്തവര്‍ക്ക് നേരെ വയലന്റ് ആയി തിരിഞ്ഞവരിലൂടെ കണ്ടത്. ബലമായി എണീല്‍പ്പിക്കാനോ  അവരുടെ ദേശസ്‌നേഹത്തിന്റെ അളവ് എടുക്കാനോ ഇവരെ ആര് ചുമതലപ്പെടുത്തി എന്ന ചോദ്യം പ്രസക്തമല്ലേ?  ആര്‍ക്കും എവിടെയും എപ്പോഴും പ്ലേ ചെയ്ത് ‘ദേശഭക്തി ഉറപ്പിക്കാനും’ വിട്ട്‌നില്‍ക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യിക്കാനുമുള്ള ഉപാധിയാണോ ദേശീയഗാനം? തീയേറ്റര്‍ പോലെയുള്ള പൊതു സ്ഥലങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ പാടില്ല എന്നും അങ്ങനെ പാടുകയാണെങ്കില്‍ കാഴ്ചക്കാര്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം  വ്യക്തമാക്കിയിട്ടുണ്ട്. 1971ലെ ദേശീയ അഭിമാനങ്ങളുടെ നിന്ദാവിരുദ്ധ നിയമത്തില്‍ ഇതു പറയുന്നുണ്ട്. 2002ല്‍ ബീഹാറില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തരം വിഷയമുയര്‍ന്നപ്പോള്‍ കോടതി ഇത് വ്യക്തമാക്കുന്നുണ്ട്. പാനിപ്പത്തില്‍ 2011 ല്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പായി ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്ന രീതി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇതൊരു ഒറ്റപ്പെട്ട വിഷയമായി കാണാനാകില്ല.  അടുത്തയിടെ സ്‌കൂളില്‍ വന്ദേമാതരം പാടാനും അതനുസരിച്ച് നൃത്തച്ചുവടും വെക്കാനും നിര്‍ബന്ധിച്ച സംഭവമുണ്ടായല്ലോ. വന്ദേമാതരം ദേശീയഗാനം പോലുമല്ല എന്നു മറക്കരുത്. അതുപോലെ രാഷ്ട്രപിതാവായ ഗാന്ധിയെ വിമര്‍ശിക്കരുതെന്ന വാദം. എന്തിനേറെ ഇതൊക്കെപോയി മോദിയെ വിമര്‍ശിക്കുന്നതുപോലും രാജ്യദ്രോഹമാക്കി വ്യാഖ്യാനിച്ച് കേസെടുത്ത സംഭവവുമുണ്ടായല്ലോ.
മതരാഷ്ട്രങ്ങള്‍ മതത്തെ എങ്ങനെ പ്രതിഷ്ഠിക്കുന്നുവോ അതുപോലെയാകണോ നാം ദേശീയതയെ പ്രതിഷ്ഠിക്കുന്നത്.  എല്ലാ സ്വത്വങ്ങളെയും ഞെരിച്ചുകൊല്ലാനും വിഴുങ്ങാനും അവകാശമുള്ള ഏക സ്വത്വമായി ദേശീയത മാറരുത്. വൈവിധ്യമാണ് ഇന്ത്യയുടെ മുഖമുദ്ര എന്നും മറക്കരുത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സല്‍മാന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  1. A doubt looms large in my mind, though I Am unable to support the colonial and draconian sedition offence imputed against Salman,whether it is fair on the part of a post graduate distant education registered student and well immersed in socio political right movement to post vulgar words in the social media like Face book there by giving a handle to the broot police force to invade his civil rights?
    It is true that no offence under section 2 or 3 of Prevention of National Honour Act; nor under section 124(A) of I.P.C. is made out. Here the Herculean task of the police to make mountain out of the mole is because the 1st accused Salman is very much in the forefront of most of the progressive movements in Kerala.
    I cannot support the article to the extend of defending the 3 vulgar terms of the 1st accused. But to that, whether a hammer is needed to kill a fly?

Leave a Reply