രവീ, ഇതു ദേശീയതയല്ല, വര്‍ഗ്ഗീയത…..

സംഘ്‌ പരിവാറിന്‍െറ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ മേജര്‍ രവി ചെയ്‌ത പ്രസംഗത്തില്‍ കേട്ടത്‌ വര്‍ഗ്ഗീയവാദിയുടെ ശബ്ദം. ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക്‌ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ സിനിമയെടുക്കാന്‍ കഴിയുമെനാനണ്‌ രവി പറഞ്ഞത്‌. പ്രസംഗം മുഴുവന്‍ മോദി സ്‌തുതിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത്‌ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിരുന്നു പ്രധാനമന്ത്രി കസേരയില്‍ ഉണ്ടയിരുന്നതെന്നും ഇപ്പോള്‍ ശക്‌തനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നുവെന്നും രവി പറയുന്നു. ഒരാളും […]

raviസംഘ്‌ പരിവാറിന്‍െറ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ മേജര്‍ രവി ചെയ്‌ത പ്രസംഗത്തില്‍ കേട്ടത്‌ വര്‍ഗ്ഗീയവാദിയുടെ ശബ്ദം. ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക്‌ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ സിനിമയെടുക്കാന്‍ കഴിയുമെനാനണ്‌ രവി പറഞ്ഞത്‌. പ്രസംഗം മുഴുവന്‍ മോദി സ്‌തുതിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത്‌ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിരുന്നു പ്രധാനമന്ത്രി കസേരയില്‍ ഉണ്ടയിരുന്നതെന്നും ഇപ്പോള്‍ ശക്‌തനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നുവെന്നും രവി പറയുന്നു.
ഒരാളും ജന്മനാ ദേശസ്‌നേഹിയായി ജനിക്കുന്നില്ലെന്നും മറിച്ച്‌ ഉള്‍ക്കൊള്ളുന്ന സംസ്‌കാരത്തില്‍നിന്നാണ്‌ ദേശസ്‌നേഹം ലഭിക്കുകയെന്നും രവി പറയുമ്പോള്‍ തോന്നുന്ന സംശയം മോദിസ്‌തുതിയാണോ ദേശസ്‌നേഹം എന്നുതന്നെയാണ്‌. അതേസമയം സൈന്യത്തില്‍ നിന്നാണ്‌ തനിക്ക്‌ ദേശസ്‌നേഹം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയും പാകിസ്‌താനും ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ പാകിസ്‌താനു വേണ്ടി ജയ്‌ വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്‌നേഹികളാക്കി മാറ്റാമെന്ന ചിന്തയില്‍നിന്നാണ്‌ കീര്‍ത്തിചക്ര എന്ന പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ വെച്ച്‌ ആദ്യ മലയാള സിനിമയെടുത്തതെന്നും രവി പറയുന്നു. ക്രിക്കറ്റ്‌ ഒരു കളി മാത്രമാണെന്നാണ്‌, താന്‍ ആരോപിക്കുന്നവരെപോലെ രവിയും മറക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി ജയ്‌ വിളിക്കുന്നതാണോ രാജ്യസ്‌നേഹം? അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സ്‌നേഹവും സഹവര്‍ത്തിത്വവും സമാധാനവും വളര്‍ത്തുന്ന സന്ദേശത്തിനുപകരം പകയുടേയും രക്തചൊരിച്ചലിന്റേയും സന്ദേശം നല്‍കുന്നതാണോ രാജ്യസ്‌നേഹം? അതോ ദാരിദ്ര്യവും ചൂഷണവും അക്രമങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണോ രാജ്യസ്‌നേഹം? നമ്മുടെ സംസ്‌കാരത്തിന്‌ ഇണങ്ങിയ സിനിമകളാണ്‌ ഇവിടെ ഉണ്ടാകേണ്ടതെന്നും പറയുമ്പോള്‍ ഇതിലേതാണ്‌ നമ്മുടെ സംസ്‌കാരം എന്ന സംശയമാണ്‌ ഉയരുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply