രണ്ടാം കേരള മോഡലിനായി ആന്റണി

രണ്ടാം കേരളമോഡലിനു സമയമായെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം വളരെ കാലിക പ്രസക്തമാണ്. വാസ്തവത്തില്‍ ഇതൊരു പുതിയ ആശയമല്ല. കേരളത്തിന്റെ വികസന മുരടിപ്പിനെ കുറിച്ച് ഗൗരവമായി പഠിരക്കുന്നവര്‍ മുമ്പേ ഉന്നയിച്ചു കഴിഞ്ഞ ആശയമാണിത്. രണ്ടാം ഭൂപരിഷ്‌കരണമെന്ന ആശയമാകട്ടെ ദളിത് – ആദിവാസി സംഘടനകളും എന്നേ ഉന്നയിച്ചുതുടങ്ങി. എന്നാല്‍ ന്റപ്പൂപ്പനൊരാനേണ്ടാര്‍ന്നു എന്നഹങ്കരിച്ച്, കേരള മോഡലിന്റെ പിതൃത്വമവകാശപ്പെട്ട്, അതില്‍ മാറ്റം വേണമെന്നു പറഞ്ഞാല്‍ ഇതുവരെ തങ്ങള്‍ പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാകില്ലേ എന്നു ഭയക്കുന്ന രാഷട്രീയപ്രസ്ഥാനങ്ങള്‍ ഈ ആശയം കണ്ടില്ലെന്ന് നടിക്കാറാണ് […]

ARV_ANTONY_jpg_881fരണ്ടാം കേരളമോഡലിനു സമയമായെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം വളരെ കാലിക പ്രസക്തമാണ്. വാസ്തവത്തില്‍ ഇതൊരു പുതിയ ആശയമല്ല. കേരളത്തിന്റെ വികസന മുരടിപ്പിനെ കുറിച്ച് ഗൗരവമായി പഠിരക്കുന്നവര്‍ മുമ്പേ ഉന്നയിച്ചു കഴിഞ്ഞ ആശയമാണിത്. രണ്ടാം ഭൂപരിഷ്‌കരണമെന്ന ആശയമാകട്ടെ ദളിത് – ആദിവാസി സംഘടനകളും എന്നേ ഉന്നയിച്ചുതുടങ്ങി. എന്നാല്‍ ന്റപ്പൂപ്പനൊരാനേണ്ടാര്‍ന്നു എന്നഹങ്കരിച്ച്, കേരള മോഡലിന്റെ പിതൃത്വമവകാശപ്പെട്ട്, അതില്‍ മാറ്റം വേണമെന്നു പറഞ്ഞാല്‍ ഇതുവരെ തങ്ങള്‍ പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാകില്ലേ എന്നു ഭയക്കുന്ന രാഷട്രീയപ്രസ്ഥാനങ്ങള്‍ ഈ ആശയം കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ആന്റണിയുടെ അഭിപ്രായം പ്രസക്തമാകുന്നത്.
ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറിയ സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ആന്റണി പറഞ്ഞു. ആ ലക്ഷ്യം നേടിയെടുക്കാന്‍ യുവാക്കള്‍ക്ക് തൊഴില്‍ ഉണ്ടാവുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും വേണം. വികസനം സ്വകാര്യമേഖലയില്‍ മാത്രം പോര. പൊതുമേഖലയും കാലത്തിന് അനുസരിച്ച് വികസിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തണം. അതിവേഗമുള്ള വികസനത്തിനൊപ്പം സമത്വവുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ രണ്ടാം കേരള മോഡലിന് സമയമായെന്ന് വ്യക്തമാകും. ഇതേക്കുറിച്ച് വരുന്ന നിയമസഭാ സമ്മേളനം മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കണം എന്നും ആന്റണി പറഞ്ഞു.
നിയമസഭയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. കാലത്തിനു മുമ്പേ നടന്ന് സമസ്തമേഖലകളിലും മാറ്റങ്ങള്‍ക്ക് വഴിവച്ച നിയമങ്ങള്‍ നിര്‍മ്മിച്ച്, രാജ്യത്തിനു മാതൃകയായ കേരള നിയമസഭയുടെ പഴയ പാരമ്പര്യം ഇന്നത്തെ സഭക്ക് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഒരു ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും വരെ നീളാറുണ്ട്. ചര്‍ച്ചകൂടാതെ ബില്ലുകള്‍ പാസാക്കുന്നത് അനീതിയാണ്. ഇതിന്റെ ഉത്തരവാദിത്വം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഏറ്റെടുക്കണം. വിശദമായ ചര്‍ച്ചകളിലൂടെയും പുരോഗമനപരമായ നിയമനിര്‍മ്മാണത്തിലൂടെയും പഴയ പ്രതാപത്തിലേക്ക് നിയമസഭ എത്തണം. ഭരണ, പ്രതിപക്ഷങ്ങളും സ്പീക്കറും ചേര്‍ന്ന് ഇക്കാര്യത്തില്‍ സമവായത്തിലെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതും വളരെ പ്രസക്തമാണ്.
രണ്ടാം കേരള മോഡല്‍ എന്നു പറഞ്ഞതല്ലാതെ അതിനെകുറിച്ച് കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും ആന്റണിക്കുണ്ടാകാന്‍ ഇടയില്ല. അത് രാഷ്ട്രീയനേതാക്കളും ഗവേഷകരും സാമ്പത്തിക വിദഗ്ധരും തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും ഉള്‍പ്പെട്ട ചര്‍ച്ചകളിലൂടേയും പ്രായോഗിക പദ്ധതികളിലൂടേയുമാണ് ഉരുത്തിരിയുക. അതേസമയം രാഷ്ട്രീയക്കാര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമാണ് കേരളവികസനത്തെ തുരങ്കം വെക്കുന്ന ഒരു ഘടകമെന്നതാണത്. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുവേണ്ടിപോലും ഒന്നിച്ചുനില്‍ക്കാനവര്‍ തയ്യാറല്ല. എല്ലാ വിഷയങ്ങളേയും വിലയിരുത്തുന്നത് കക്ഷിരാഷ്ട്രീയത്തിന്റേയായ മഞ്ഞക്കണ്ണാടി വെച്ച്. അത് പലപ്പോഴും രാഷ്ട്രീയസംഘട്ടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നു. നിയമസഭയുടെ ജീര്‍ണ്ണതക്കും കാരണം മറ്റൊന്നല്ല. ഇതിനോടുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ജനങ്ങളില്‍ വലിയൊരു ഭാഗം അരാഷ്ട്രീയക്കാരാകുന്നു. അത് ജനാധിപത്യത്തിന് അപകടമാണെന്ന് തിരിച്ചറിഞ്ഞ്, രണ്ടാം കേരള മോഡലിനുവേണ്ടിയെങ്കിലും ഒന്നിച്ചു നില്‍ക്കാനവര്‍ തയ്യാറായാല്‍, നേരത്തെ സൂചിപ്പിച്ച പോലെ ഭൂതകാലത്തില്‍ അഭിരമിച്ച് കാലം കളയേണ്ടിവരില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply