ഭരണഘടനാ സ്ഥാപനങ്ങളില്‍ ഫാഷിസ്റ്റുകള്‍ പിടിമുറുക്കുന്നു – ടിസ്റ്റ സെതല്‍വാദ്

ടിസ്റ്റ സെതല്‍വാദ് രാജ്യത്ത് ഫാഷിസ്റ്റുകള്‍ ന്യൂനപക്ഷമാണെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം അവര്‍ പിടിമുറുക്കിയിരിക്കയാണ്. അസമില്‍ മുസ്ലിമുകള്‍ക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശം രാജ്യത്തെ തകര്‍ക്കുന്നതാണ്. സമാനമായ പരാമര്‍ശങ്ങള്‍ ജൂതന്‍മാര്‍ക്കെതിരെ ഹിറ്റലറും നടത്തിയിരുന്നു. രാജ്യത്തെ വിഭജിപ്പിക്കുന്നതില്‍ മുസ്ലിംലീഗിനെന്ന പോലെ ഹിന്ദു മഹാസഭ നേതാക്കന്‍മാര്‍ക്കും പങ്കുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തിനും ജനങ്ങളെ ദേശസ്‌നേഹി എന്നും ദേശദ്രോഹി എന്നും നിര്‍വചിക്കാന്‍ അവകാശമില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതരും മുസ്ലീങ്ങളും ആക്രമിക്കപ്പെടുന്നു. ഫാഷിസത്തിന് ഒരു സാമ്പത്തിക വശമുണ്ട്. ഫാഷിസത്തെ കുറിച്ച് […]

tttടിസ്റ്റ സെതല്‍വാദ്

രാജ്യത്ത് ഫാഷിസ്റ്റുകള്‍ ന്യൂനപക്ഷമാണെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം അവര്‍ പിടിമുറുക്കിയിരിക്കയാണ്. അസമില്‍ മുസ്ലിമുകള്‍ക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശം രാജ്യത്തെ തകര്‍ക്കുന്നതാണ്. സമാനമായ പരാമര്‍ശങ്ങള്‍ ജൂതന്‍മാര്‍ക്കെതിരെ ഹിറ്റലറും നടത്തിയിരുന്നു. രാജ്യത്തെ വിഭജിപ്പിക്കുന്നതില്‍ മുസ്ലിംലീഗിനെന്ന പോലെ ഹിന്ദു മഹാസഭ നേതാക്കന്‍മാര്‍ക്കും പങ്കുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തിനും ജനങ്ങളെ ദേശസ്‌നേഹി എന്നും ദേശദ്രോഹി എന്നും നിര്‍വചിക്കാന്‍ അവകാശമില്ല.
ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതരും മുസ്ലീങ്ങളും ആക്രമിക്കപ്പെടുന്നു. ഫാഷിസത്തിന് ഒരു സാമ്പത്തിക വശമുണ്ട്.
ഫാഷിസത്തെ കുറിച്ച് പറയുമ്പോള്‍ രാജ്യത്തെ സമ്പദ്ഘടനയുടെ പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള മാറ്റത്തെ കുറിച്ച് പറയാതെ പോകരുത്. മുസ്ലീമിനേയും ക്രൈസ്തവനേയും, കമ്യൂണിസ്റ്റിനേയും രാജ്യശത്രുവായാണ് ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാല്‍ക്കര്‍ കണ്ടത്. കേന്ദ്രം ഭരിക്കുന്നവര്‍ ഗോള്‍വാള്‍ക്കറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ്.
ഇന്ത്യയെന്നാല്‍ രോഹിത് വെമുലയും രാധിക വെമുലയും കനൈയ്യകുമാറും ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ചേരുന്നതാണ്. എല്ലാവര്‍ക്കും അവരുടേതായ പങ്കുണ്ട്. .ആദിവാസികള്‍ക്കെതിരായ ആക്രമണത്തെ നമ്മള്‍ കാണാതെ പോകരുത്.സോണി സോറിക്കെതിരെ നടന്നത് ഭരണകൂട ഭീകരതയാണ്.രാജ്യത്തെ ധാതുക്കള്‍ വന്‍ കിട കമ്പനികള്‍ക്ക് തീറെഴുതികൊടുക്കുന്നതും,അതിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതും ഇതേ ഭരണകൂടം തന്നെയാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യത്തെ ഭയപ്പെടുന്നു. അതുകൊണ്ടു് തന്നെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരങ്ങള്‍ നല്‍കുന്നില്ല. ഫാഷിസത്തിന്റെ തോഴന്‍മാരായവരാണ് ടെലിവിഷന്‍ സ്റ്റുഡിയോയിലിരുന്ന് ‘ഷട്ട് ഡൗണ്‍ ജെ.എന്‍.യു’ എന്നു പറയുന്നത്. ആരാണ് കോര്‍പറേറ്റ് ചാനലുകള്‍ക്ക് രാജ്യദ്രോഹികളേയും രാജ്യദ്രോഹികളേയും വേര്‍തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്വമേല്‍പ്പിച്ചത്? സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അവകാശ സംരക്ഷണപ്രവര്‍ത്തകരും നാനാവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുകയാണ്. നിങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സഹായിക്കുന്നവരാണോ എങ്കില്‍ നിങ്ങള്‍ രാജ്യസ്‌നേഹികള്‍. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളേക്കുറിച്ചോ, സ്ത്രീകളുടെ അവകാശങ്ങളേക്കുറിച്ചോ, ന്യൂനപക്ഷാവകാശങ്ങളേക്കുറിച്ചോ തൊഴിലവകാശങ്ങളേക്കുറിച്ചോ ഭരണഘടനാവകാശങ്ങളേക്കുറിച്ചോ സംസാരിക്കുന്നവര്‍ ദേശദ്രോഹികള്‍. പക്ഷേ, നമ്മള്‍ ഭൂരിപക്ഷമാണ്. ഫാസിസ്റ്റ് ന്യൂനപക്ഷത്തെ പോരാടി തോല്‍പ്പിക്കാന്‍ നമുക്ക് കഴിയും.
ജെ.എന്‍.യുവില്‍ അധ്യാപകര്‍ അവരുടെ കുട്ടികളെ പിന്തുണക്കാന്‍ തയ്യറായപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു ചെറിയ ശതമാനം അധ്യാപകര്‍ മാത്രമാണ് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അറിവില്ലാതെ ഹൈദരാബാദ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ അപ്പാറാവു തിരിച്ചെത്തില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണമാണ് മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയത്. അവരുടെ പിന്‍ഗാമികളാണ് രാജ്യം ഭരിക്കുന്നത്. മതരാഷ്ട്ര വാദം ഉന്നയിച്ചവരെ എതിര്‍ത്തതാണ് ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
1936 നും 47 നുമിടയില്‍ എന്ത് സംഭവിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി ജാതിമതഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്ന് പോരാടിയ ഹിന്ദുവും മുസ്ലീമും പിന്നീട് വിഭജനത്തിനുവേണ്ടി മുറവിളികൂട്ടുന്നവരായി മാറിയതെങ്ങനെ? അതേ ബീഹാറിയും ബംഗാളിയും ഉത്തര്‍പ്രദേശുകാരനുമെല്ലാം ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിച്ചതെങ്ങനെ? കാരണമുണ്ട്, ഈ കാലത്തിനുള്ളില്‍ ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയംസേവക് സംഘവുമൊക്കെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിച്ചു തുടങ്ങിയിരുന്നു. ഇക്കാലയളവില്‍ ഗാന്ധിക്കെതിരെ നിരവധി വധശ്രമങ്ങള്‍ നടന്നു. സ്വാഭാവികമായും മുസ്‌ലീമുകള്‍ അവരുടെ സ്വപ്‌നത്തേക്കുറിച്ചും പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നിലും രാമഭൂമി നേടാനുള്ള പോരാട്ടമായിരുന്നില്ല. മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിച്ച് വര്‍ഗീയത ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രമായിരുന്നു.
അംബേദ്കറും ഗാന്ധിജിയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അവര്‍ വ്യത്യസ്തരാണു താനും. പക്ഷേ, ഇവരെ സമാനരാക്കുന്ന ഒരു കാര്യം രണ്ടുപേരും ഹിന്ദുസവര്‍ണ വര്‍ഗീയതയുടെ ശത്രുപക്ഷത്തായിരുന്നു എന്നതാണ്. ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റും ഡല്‍ഹി ഗവണ്‍മെന്റും ചേര്‍ന്നിറക്കുന്ന അംബേദ്കറുടെ സമ്പൂര്‍ണ്ണ പ്രസിദ്ധീകരണത്തില്‍ നിന്നും 11 വാള്യം കാണാനില്ല. നമുക്കൂഹിക്കാം അതേതൊക്കെയാകുമെന്ന്. സ്ത്രീ അവകാശം, ശൂദ്രാവകാശം, രാജ്യവും ന്യൂനപക്ഷാവകാശങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന വാള്യങ്ങളാണ് കാണാതായത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്താണ്? ശൂദ്ധീകരിച്ച അംബേദ്കറെയാണ് അവര്‍ക്കാവശ്യം. അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ശുദ്ധീകരിച്ചെടുത്ത ബാബ. എങ്കിലും ആശ്വസിക്കാം. ജയ്ഭീമും ലാല്‍സലാമും ഒരുമിച്ച് നില്‍ക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞത് 506 കോടിയാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ക്ക് വേണ്ടി മാത്രം ചെലവിട്ടത്. ആദ്യ യാത്രയായ നേപ്പാളിലെ പശുപതിനാഥ് മന്ദിറില്‍ പ്രസാദത്തിനും കര്‍മ്മങ്ങള്‍ക്കും വേണ്ടി മാത്രം ചെലവിട്ടത് ഒമ്പത് കോടി. ആരുടെ പണമാണ് പ്രസാദത്തിനായി ഉപയോഗിച്ചത്? അതറിയാന്‍ നമുക്കവകാശമുണ്ട്.

തൃശൂരില്‍ നടന്ന മനുഷ്യസംഗമം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply