രഞ്ജിനി ഹരിദാസിനെ ആക്ഷേപിക്കുന്നവരോട്

അല്‍പ്പം ചങ്കൂറ്റമുള്ള സ്ത്രീകളെ ആക്ഷേപിക്കുന്നത് ശരാശരി മലയാളിയുടെ വിനോദമാണല്ലോ. പുരുഷാധിപത്യവും സദാചാരബോധവും അസൂയയുമൊക്കെയാണ് അതിനു പുറകില്‍ വര്‍ത്തിക്കുന്നത്. ഇത്തരം ആക്ഷേപത്തിന് സമീപകാലത്ത് ഏറ്റവും വിധേയയാകുന്നത് രഞ്ജിനി ഹരിദാസാണ്. രഞ്ജിനി എന്തുചെയ്താലും തെറിവിളിച്ച് ഇക്കൂട്ടര്‍ പുറകിലുണ്ട്. രഞ്ജിനിക്കെതിരായ ആക്ഷേപത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായത്. തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസ്‌നേഹി സംഘടനാ പ്രതിനിധികള്‍ക്കൊപ്പം കടന്നുചെന്ന് സംസാരിച്ചതാണത്രെ അവര്‍ ചെയ്ത കുറ്റം. യോഗത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും മൃഗസ്‌നേഹി സംഘടനാ […]

ranjini

അല്‍പ്പം ചങ്കൂറ്റമുള്ള സ്ത്രീകളെ ആക്ഷേപിക്കുന്നത് ശരാശരി മലയാളിയുടെ വിനോദമാണല്ലോ. പുരുഷാധിപത്യവും സദാചാരബോധവും അസൂയയുമൊക്കെയാണ് അതിനു പുറകില്‍ വര്‍ത്തിക്കുന്നത്. ഇത്തരം ആക്ഷേപത്തിന് സമീപകാലത്ത് ഏറ്റവും വിധേയയാകുന്നത് രഞ്ജിനി ഹരിദാസാണ്. രഞ്ജിനി എന്തുചെയ്താലും തെറിവിളിച്ച് ഇക്കൂട്ടര്‍ പുറകിലുണ്ട്.
രഞ്ജിനിക്കെതിരായ ആക്ഷേപത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായത്. തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസ്‌നേഹി സംഘടനാ പ്രതിനിധികള്‍ക്കൊപ്പം കടന്നുചെന്ന് സംസാരിച്ചതാണത്രെ അവര്‍ ചെയ്ത കുറ്റം. യോഗത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും മൃഗസ്‌നേഹി സംഘടനാ പ്രതിനിധികളും തമ്മില്‍ വാക്‌പോരുണ്ടായത്രെ.
തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കാമെന്ന ചര്‍ച്ചയില്‍ നായ്ക്കളെ കൊല്ലണമെന്ന സൂചനയോടെ ഒരു ഡോക്ടര്‍ സംസാരിച്ചതാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലെത്തിയ മൃഗ സ്‌നേഹികളെ പ്രകോപിപ്പിച്ചത്. തികച്ചും നിയമവിരുദ്ധമായി ഡോക്ടര്‍ സംസാരിച്ചതിനെയാണ് അവര്‍ ചോദ്യം ചെയ്തത്. മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കള്‍ക്കു പേ വിഷബാധ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ ആ നായയെയും നിശ്ചിത ദൂര പരിധിയിലുള്ള തെരുവു നായ്ക്കളെയും കൊല്ലണമെന്നു ഡോക്ടര്‍ പറഞ്ഞത്രെ. തുടര്‍ന്ന് രഞ്ജിനി ഹരിദാസ് വേദിയിലെ മൈക്കെടുത്തു പ്രതിഷേധമറിയിച്ചു. നായ ശല്യം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതാണ്. ഒരു നായ എവിടെയെങ്കിലും ആരെയെങ്കിലും ആക്രമിച്ചെന്നു കരുതി നാട്ടിലെ മുഴുവന്‍ നായ്ക്കളെയും കൊല്ലണമെന്നു പറയുന്നതു ക്രൂരതയാണെന്നും രഞ്ജിനി പറഞ്ഞു.
തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമാസക്തരാകുന്നു എന്നത് ശരിതന്നെ. എന്നാലത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണ്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. സത്യത്തില്‍ അവക്കുള്ള കഴിവുകളെല്ലാം നാടന്‍ നായ്ക്കള്‍ക്കുമുണ്ട്. എന്നാല്‍ പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. പിന്നെ വന്ധ്യംകരണം നടത്തി ആ വംശത്തെ തന്നെ ഇല്ലാതാക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് രഞ്ജിനിയുടെ പ്രതിഷേധത്തെ കാണേണ്ടത്. അല്ലേതെ അവരെ അടച്ചാപേക്ഷിച്ചല്ല.

വാല്‍ക്കഷ്ണം : രഞ്ജിനി ആഡംബരകാറു വാങ്ങിയതും പലര്‍ക്കും രസിച്ചിട്ടില്ല. എത്രയോ കാലം ചാനലില്‍ അവതാരികയായിരുന്ന അവര്‍ക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. അതുപോലും സഹിക്കാന്‍ ചിലര്‍ക്കാവുന്നില്ല.. ഹാ. കഷ്ടം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply