യെസ് നെയ്മര്‍….

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും ശത്രുക്കളായിരിക്കാം. എന്നാല്‍ ലോകത്തിനു മുന്നില്‍ അങ്ങനെയല്ല. തങ്ങളെ തോല്‍പ്പിച്ച ജര്‍മ്മനിയെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പെടുക്കണമെന്നാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസിയോട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അപേക്ഷ.. ക്രിക്കറ്റില്‍ എവിടേയും പാ്ക്കിസ്ഥാന്‍ തോല്‍ക്കണമെന്നാഗ്രഹിക്കുന്ന നമുക്കൊരു സന്ദേശം കൂടിയാണ് നെയ്മറുടെ വാക്കുകള്‍. നെയ്മറുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കല്‍ എളുപ്പമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അപാരമായ ഫോമിലാണ് ജര്‍മ്മനി. സെമിയില്‍ ബ്രസീലിനെതിരെ കളിച്ച കളിയാണ് അവര്‍ പുറത്തെടുക്കുന്നതെങ്കില്‍ അര്‍ജന്റീനയുടെ തോല്‍വിയും ദയനീയമായിക്കൂട എന്നില്ല. ഒരു താരത്തേയും കൂടുതലായി ആശ്രയിക്കാതെ, […]

neyലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും ശത്രുക്കളായിരിക്കാം. എന്നാല്‍ ലോകത്തിനു മുന്നില്‍ അങ്ങനെയല്ല. തങ്ങളെ തോല്‍പ്പിച്ച ജര്‍മ്മനിയെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പെടുക്കണമെന്നാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസിയോട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അപേക്ഷ.. ക്രിക്കറ്റില്‍ എവിടേയും പാ്ക്കിസ്ഥാന്‍ തോല്‍ക്കണമെന്നാഗ്രഹിക്കുന്ന നമുക്കൊരു സന്ദേശം കൂടിയാണ് നെയ്മറുടെ വാക്കുകള്‍.
നെയ്മറുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കല്‍ എളുപ്പമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അപാരമായ ഫോമിലാണ് ജര്‍മ്മനി. സെമിയില്‍ ബ്രസീലിനെതിരെ കളിച്ച കളിയാണ് അവര്‍ പുറത്തെടുക്കുന്നതെങ്കില്‍ അര്‍ജന്റീനയുടെ തോല്‍വിയും ദയനീയമായിക്കൂട എന്നില്ല. ഒരു താരത്തേയും കൂടുതലായി ആശ്രയിക്കാതെ, പരസ്പരമുള്ള ഐക്യത്തോടേയും ധാരണയോടേയുമാണ് അവര്‍ കളിക്കുന്നത്. ഗോള്‍പോസ്റ്റിനുമുന്നില്‍ വെച്ചുപോലും സഹകളിക്കാരന് പന്തിട്ടു കൊടുത്ത് ഗോളടിക്കാന്‍ അവര്‍ അവസരം നല്‍കുന്ന കാഴ്ച എത്ര മനോഹരമാണ്. അപ്പോഴും മലയാളികളില്‍ വലിയൊരു വിഭാഗം, ലോകത്തിലെ തന്നെ ഭൂരിഭാഗം ഫുട്‌ബോള്‍ പ്രേമികളും ആഗ്രഹിക്കുന്നത് അര്‍ജന്റീന ജയിക്കാനാണ് എന്നു പറഞ്ഞാല്‍ ജര്‍മ്മന്‍ ആരാധകര്‍ വിഷമം വിചാരിക്കരുത്.
ഫ്ട്‌ബോള്‍ ശൈലിയിലെ വേര്‍ത്തിരിവുകള്‍ക്ക് ഇന്ന് കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നത് ശരി. ഒരു കാലത്ത് യൂറോപ്പിന് കരുത്തിന്റെ കളിയായിരുന്നു ഫ്ട്‌ബോള്‍. ജയിക്കുക എന്നതിനപ്പുറം കളിയുടെ മനോഹാരിതയൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. ജര്‍മ്മനിക്കാകട്ടെ അതൊരുപടി കൂടി മുന്നോട്ടുപോയി അക്രമോത്സുകതയുടെ പ്രതീകവുമായിരുന്നു. ലോകഭൂപടത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ഉപാധിയായിട്ടായിരുന്നു നാസി ജര്‍മ്മനിയില്‍ ഫുട്‌ബോള്‍ വളര്‍ന്നത്. അതിന്റെ ചരിത്രം അവിടെ നില്‍ക്കട്ടെ. മറുവശത്ത് ലാറ്റിനമേരിക്കക്കാര്‍ക്ക് കളി ജീവിതമായിരുന്നു, കവിതയായിരുന്നു, എല്ലാമായിരുന്നു. വോകം ലാറ്റിനമേരിക്കവ്# ഫുട്‌ബോളിനെ സ്‌നേഹിക്കാനുള്ള പ്രധാനകാരണവും അതുതന്നെ. പെലെയും മറഡോണയും ഉണ്ടാകാനുള്ള കാരണവും മറ്റെവെടിയേും തിരയേണ്ട. കൂടാതെ ഏറ്റവും രൂക്ഷമായ രീതിയില്‍ വര്‍ണ്ണവിവേചനവും അതിനെതിരായ പോരാട്ടവും നടന്ന കായിക മേഖലയും ഫുട്‌ബോള്‍തന്നെ. നിരന്തരമായ അപമാനം സഹിച്ച് ആഫ്രിക്കന്‍ താരങ്ങള്‍ കളിക്കളങ്ങളില്‍ അടരാടിയപ്പോള്‍ അവരോട് കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചതും ലാറ്റിനമേരിക്കന്‍ ടീമുകളായിരുന്നു. യൂറോപ്യന്‍ ടീമുകളില്‍ നിന്നും കാണികളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. ഇത്തരമൊരു രാഷ്ട്രീയ ചരിത്രം ഫുട്‌ബോള്‍ പ്രേമികളെ സ്വാധീനിച്ചാല്‍ കുറ്റം പറയാനാകുമോ?
തീര്‍ച്ചയായും ഇന്ന് അവസ്ഥ കുറെയൊക്കെ മാറി. ലോകത്തെ പ്രധാന ടീമുകളിലെല്ലാം എല്ലാ രാജ്യക്കാരും കളിക്കുന്നു. അതോടെ ശൈലിയിലെ വ്യത്യാസവും ഏറെക്കുറെ ഇല്ലാതായി. നിര്‍ഭാഗ്യവശാല്‍ കയ്യൂക്കിന്റെ യൂറോപ്യന്‍ ശൈലിക്കാണ് പ്രചാരം കൂടിയത്. എങ്ങനേയും ജയിക്കുക എന്നതുമാത്രമായി കളിയുടെ ലക്ഷ്യം. കളിക്കളത്തില്‍ ഫൗളുകള്‍ കൂടുന്നതിന്റേയും നെയ്മറെപോലുള്ളവര്‍ക്ക് കാഴ്ചക്കാരനാകേണ്ടിവരുന്നതിന്റേയും കാരണം മറ്റെവിടേയും തിരയേണ്ടതില്ലല്ലോ.
അതേസമയം ലാറ്റിനമേരിക്കന്‍ ടീമുകളിലാണ് വ്യക്തിപ്രഭാവം കൂടുതല്‍ എന്നു പറയാതെ വയ്യ. വ്യക്തികളുടെ മികവില്‍ കൂടുതല്‍ ഊന്നുന്നത് ഗുണം ചെയ്യില്ല. അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസ്സിയില്‍ അമിത പ്രതീക്ഷ നല്‍കുന്നത് തിരിച്ചടിക്കു കാരണമായേക്കാം. ക്രിക്കറ്റില്‍ നിന്നു വ്യത്യസ്ഥമായി ഫുട്‌ബോള്‍ കൂട്ടായ്മയുടെ കളിയാണല്ലോ. തീര്‍ച്ചയായും  ആദ്യകളികളില്‍ നിന്ന് ഏറെ മുന്നോട്ടുപോകാന്‍ അര്‍ജന്റീനക്കു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍തന്നെ ശക്തമായ ഒരു ഫൈനലാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ കാര്യമായ അട്ടിമറികള്‍ ഈ ലോകകപ്പില്‍ ഉണ്ടായില്ല. ഉണ്ടായതില്‍ പ്രധാനം മുന്‍ചാമ്പ്യന്മാരായ സ്‌പെയിന്റെ പരാജയം തന്നെ. ഗ്രൂപ്പിന്റെ സവിശേഷതയാല്‍ ഇംഗ്ലണ്ടിന്റേയും ഇറ്റലിയുടേയും വിധി ആകസ്മികമാണെന്നു പറയാനാകില്ല. അതേസമയം ഈ ലോകകപ്പ് ഏറ്റവും അധികം ഓര്‍മ്മിക്കപ്പെടുക ബ്രസീലിന്റെ ദുരന്തത്തിന്റെ പേരില്‍ തന്നെ.
കറുത്ത കുതിരകളാകുമെന്ന് കരുതിയ പല ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ചു എന്നതില്‍ സംശയമില്ല. ബല്‍ജിയവും കോസ്റ്റാറിക്കയും ഘാനയും കൊളംബിയും നൈജീരിയയുമൊന്നും നിരാശപ്പെടുത്തി എന്നു പറയാനാകില്ല. വെള്ളക്കാരെപോലെ ആക്രമോത്സുകതയുടെ കുറവും ലക്ഷ്യത്തിലേക്കു പ്രഹരിക്കാനുള്ള കഴിവുകുറവുമാണ് ആഫ്രിക്കന്‍ ടീമുകളുടെ വ്യക്തം. ഒരുപക്ഷെ അതിനുകാരണം സഹസ്രാബ്ദങ്ങളായുള്ള അവരുടെ ജീവിതത്തിന്റെ കരുപിടിപ്പിക്കലായിരിക്കാം. വെള്ളയുടെ അക്രമോത്സുകതയും കറുപ്പിന്റെ ശാന്തതയും പുതിയ ഒരു കാര്യമല്ലല്ലോ.
ഏഷ്യന്‍ രാജ്യങ്ങളില്‍ അടുത്തകാലത്തൊന്നും ഫുട്‌ബോളിനു ഭാവിയുണ്ടാകാനിടയില്ല. ഇന്ത്യക്കും പാക്കിസ്ഥാനും ലങ്കക്കും ബംഗ്ലാദേശിനുമൊക്കെ ബ്രിട്ടന്‍ സമ്മാനിച്ച ക്രിക്കറ്റുമായി കാലം കഴിക്കാം. കൂടെ നാലുകൊല്ലത്തിലൊരിക്കല്‍ ഇത്തരം ചര്‍ച്ചകളും തെരുവിലെ ഫഌക്‌സ് ബോര്‍ഡുകളും കൃത്രിമ ഫുട്‌ബോള്‍ കളികളുമായുള്ള മലയാളികളുടെ കാപട്യവും. ഒരു കുട്ടിയെപോലും കളിക്കാന്‍ വിടാതെ നമുക്ക് ബ്രസീലിന്റേയും അര്‍ജന്റീനയുടേയും പേരുപറഞ്ഞ് കാലം കഴിക്കാം. ഇനികാണാം 2018ല്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply