യുപിയില്‍ സംഭവിക്കുന്നത്…..?

യുപിയില്‍ എന്താണ് സംഭവിക്കുന്നത്? ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളുടെ വാര്‍ത്തകള്‍ ലോകത്തെ ഞെട്ടിക്കുന്നു. സംഭവത്തില്‍ ലോകനേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. സംഭവങ്ങള്‍ തങ്ങെളെ ഞെട്ടിച്ചെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തന്നെ പ്രഖ്യാപിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ലിംഗസമത്വം ഉറപ്പാക്കി ലൈംഗികാതിക്രമം അവസാനിപ്പിക്കുകയെന്ന പ്രചാരണപരിപാടിയുടെ വീഡിയോ പ്രകാശനം ചെയ്യുമ്പോഴായിരുന്നു മൂണ്‍, യു.പി.യിലെ സംഭവം പരാമര്‍ശിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പുരുഷന്മാരെ ന്യായീകരിക്കുന്ന നിലപാടെടുക്കരുതെന്നും അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു. പല […]

rape

യുപിയില്‍ എന്താണ് സംഭവിക്കുന്നത്? ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളുടെ വാര്‍ത്തകള്‍ ലോകത്തെ ഞെട്ടിക്കുന്നു. സംഭവത്തില്‍ ലോകനേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. സംഭവങ്ങള്‍ തങ്ങെളെ ഞെട്ടിച്ചെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തന്നെ പ്രഖ്യാപിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ലിംഗസമത്വം ഉറപ്പാക്കി ലൈംഗികാതിക്രമം അവസാനിപ്പിക്കുകയെന്ന പ്രചാരണപരിപാടിയുടെ വീഡിയോ പ്രകാശനം ചെയ്യുമ്പോഴായിരുന്നു മൂണ്‍, യു.പി.യിലെ സംഭവം പരാമര്‍ശിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പുരുഷന്മാരെ ന്യായീകരിക്കുന്ന നിലപാടെടുക്കരുതെന്നും അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു. പല രാഷ്ട്രീയനേതാക്കളും അത്തരത്തില്‍ നിലപാടെടുത്തിരുന്നു. കുപ്രസിദ്ധമായ ഡെല്‍ഹി കൂട്ടബലാല്‍സംഗത്തിനും കൊലക്കുംശേഷം ലോകം ഒരിക്കല്‍ കൂടി ഇന്ത്യയിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ്. ഇന്ത്യയിലെ യു.എന്‍.ഓഫീസും കുറ്റകൃത്യത്തെ അപലപിച്ചിരുന്നു. ഡെല്‍ഹി വന്‍നഗരമാണെങ്കില്‍ ഇപ്പോള്‍ പീഡനങ്ങള്‍ നടക്കുന്നത് യുപിയിലെ പിന്നോക്ക പ്രദേശങ്ങളിലാണ്. എവിടെയായാലും ഇക്കാര്യത്തില്‍ വലിയ അന്തരമില്ലെന്ന് സാരം.

അതിനിടെ എല്ലായിടത്തും സ്ത്രീകള്‍ക്കുനേരേ അക്രമം നടക്കുന്നുണ്ടെന്നും യു.പി.യിലെ സംഭവങ്ങള്‍ മാത്രം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞത് ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഒരു ഭരണാധികാരിയില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണിത്. സ്ത്രീകള്‍ക്കെതിരായ അക്രമം മനുഷ്യാവകാശപ്രശ്‌നം കൂടിയാണെന്നതാണ് അദ്ദേഹം മറക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ അതിഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് നേതാവ് മുലായംസിങ് യാദവ് പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
യുപിയിലെ സംഭവങ്ങളില്‍ വളരെ ഗൗരവമായ മറ്റൊരു ഘടകം കൂടി കാണാതിരുന്നു കൂട. അത് മറ്റൊന്നുമല്ല, ജാതി തന്നെയാണ്. പീഡിപ്പിക്കപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും ദളിതര്‍തന്നെ എന്നത് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ പീഡനങ്ങളുടെ കൂടി ഉദാഹരണമാണ്. അതുമറച്ചുവെക്കാനുള്ള ശ്രമവും തുറന്നു കാട്ടപ്പെടേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply