യുദ്ധവും സമാധാനവും

രണ്ടുരാജ്യത്തേയും ഭരണാധികാരികളും ജനങ്ങളും യുദ്ധത്തെ കുറിച്ചുമാത്രം സംസാരിക്കുന്നതിനിടെ ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരിക്കും സമാധാനത്തിനു നോബല്‍ സമ്മാനം ലഭിച്ചത് ഉചിതമായി എന്ന ആശ്വാസം വ്യാപകമാണല്ലോ. ഈ സാഹചര്യത്തില്‍ യുദ്ധം ചെയാന്‍ ഒരു മടി കാണാതിരിക്കില്ലല്ലോ. എന്തായാലും ഒന്‍പതുദിനം നീണ്ട വെടിനിര്‍ത്തല്‍ ലംഘനത്തെത്തുടര്‍ന്ന് അതിര്‍ത്തി സമാധാനത്തിലേക്ക് നീങ്ങുന്ന വാര്‍ത്ത ആശ്വാസകരം തന്നെ. ഇന്ത്യ തിരിച്ചടിക്കുമെന്നു ശക്തമായ സൂചന നല്‍കിയതോടെയാണു പാകിസ്താന്റെ പിന്മാറ്റം എന്നു നാം വിലയിരുത്തുന്നു. കത്വ ജില്ലയില്‍ നാലു ബി.എസ്.എഫ്. പോസ്റ്റുകള്‍ക്കു നേരേ വെടിവയ്പുണ്ടായതൊഴിച്ചാല്‍ ജമ്മുവില്‍ 192 കിലോമീറ്റര്‍ നീളുന്ന […]

mmmരണ്ടുരാജ്യത്തേയും ഭരണാധികാരികളും ജനങ്ങളും യുദ്ധത്തെ കുറിച്ചുമാത്രം സംസാരിക്കുന്നതിനിടെ ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരിക്കും സമാധാനത്തിനു നോബല്‍ സമ്മാനം ലഭിച്ചത് ഉചിതമായി എന്ന ആശ്വാസം വ്യാപകമാണല്ലോ. ഈ സാഹചര്യത്തില്‍ യുദ്ധം ചെയാന്‍ ഒരു മടി കാണാതിരിക്കില്ലല്ലോ. എന്തായാലും ഒന്‍പതുദിനം നീണ്ട വെടിനിര്‍ത്തല്‍ ലംഘനത്തെത്തുടര്‍ന്ന് അതിര്‍ത്തി സമാധാനത്തിലേക്ക് നീങ്ങുന്ന വാര്‍ത്ത ആശ്വാസകരം തന്നെ. ഇന്ത്യ തിരിച്ചടിക്കുമെന്നു ശക്തമായ സൂചന നല്‍കിയതോടെയാണു പാകിസ്താന്റെ പിന്മാറ്റം എന്നു നാം വിലയിരുത്തുന്നു. കത്വ ജില്ലയില്‍ നാലു ബി.എസ്.എഫ്. പോസ്റ്റുകള്‍ക്കു നേരേ വെടിവയ്പുണ്ടായതൊഴിച്ചാല്‍ ജമ്മുവില്‍ 192 കിലോമീറ്റര്‍ നീളുന്ന രാജ്യാന്തര അതിര്‍ത്തി ഇന്നലെ സംഘര്‍ഷരഹിതമായിരുന്നു.
അതേസമയം വാക്കുകൊണ്ടുള്ള യുദ്ധം തുടരുന്നുണ്ട്. ഇന്ത്യ പാകിസ്താനെ പാഠം പഠിപ്പിച്ചെന്നും സൈന്യം അവരുടെ വായ അടപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നു.  തെറ്റ് ആവര്‍ത്തിക്കാന്‍ ധൈര്യം കിട്ടാത്തവിധം അനിവാര്യമായ പാഠമാണ് ഇന്ത്യ പാകിസ്താനെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. സമാധാനശ്രമങ്ങളെ ബലഹീനതയായി കാണരുതെന്നും. അതിര്‍ത്തിലംഘനങ്ങളോ രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമോ ഉണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്നും നവാസ് ഷെരീഫും പറഞ്ഞു.
ഒരു ഇന്ത്യക്കാരന്, ഒരു പാക്കിസ്ഥാന്‍കാരിക്ക്, ഒരു ഹിന്ദുവിന്, ഒരു മുസ്ലിമിന്, ഒരു പുരുഷന്, ഒരു സ്ത്രിക്ക് സമ്മാനം നല്കുക വഴി നോബല്‍ സമ്മാന സമിതി കയടി വാങ്ങിരിക്കുകയാണല്ലോ. ഇന്ത്യ പത്മശ്രീ പോലും കൊടുക്കാത്ത വ്യക്തിയാണ് കൈലാഷ് സത്യാര്‍ഥി. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ പിന്തുണ ഒരിക്കലും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇന്ത്യയിലെ കുട്ടികളുടെ അവസ്ഥ മോശമാണെന്ന് ചിത്രീകരിച്ച് ലോകത്തിനുമുന്നില്‍ നമ്മെ മോശമാക്കുകയാണ് അദ്ദേഹം ചെയുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിച്ച്, ഗാന്ധിക്കുപോലും കൊടുക്കാതിരുന്ന ഈ പുരസ്‌കാരം നല്കിയിരിക്കുന്നത്. മലാലയാകട്ടെ ഏറെ പ്രശസ്തയാണ്. മലാലയെ പാശ്ചാത്യലോകം ഊതിവീര്‍പ്പിച്ചതാണെന്നും അവര്‍ക്ക് പുരസ്‌കാരം നല്കിയതില്‍ പ്രത്യക അജണ്ടയുണ്ടെന്നുമുള്ള വാദമുണ്ട്. അതു പൂര്‍ണ്ണമായും തള്ളിക്കളയാവുന്നതല്ലതാനും. അപ്പോഴും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം ഈ പുരസ്‌കാരങ്ങള്‍ അനിവാര്യമായിരുന്നു. ഏറെ പ്രസക്തവുമായിരുന്നു.
അപ്പോഴും ശാശ്വതമായ സമാധാനം എന്നാണുണ്ടാകുക എന്ന ചോദ്യം ബാക്കി. ദേശീയതയുടേയും വംശീയതയുടേയും പേരിലാണല്ലോ ലോകത്ത് ഏറ്റവുമധികം ചോര ചീന്തിയിട്ടുള്ളത്. മണ്ണിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പരസ്പരം കൊല്ലുന്ന ഏകജീവിയാണല്ലോ മനുഷ്യന്‍. അപ്പോഴും പാശ്ചാത്യലോകം ഒരുപരിധിവരെ അതിനെ മറികടന്നിട്ടുണ്ട്. അവിടെ അയല്‍ രാജ്യങ്ങള്‍ ഒരുപരിധിവരെ സ്‌നേഹത്തോടെ കഴിയുന്നു. എന്തിനേറെ, സ്‌കോട്‌ലാന്റ് വിഷയത്തില്‍ സ്വയംനിര്‍ണ്ണയാവകാശത്തിനായി വോട്ടെടുപ്പു പോലും നടന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണത്. നമുക്ക് അതേകുറിച്ച് ചിന്തിക്കാനാവുമോ? അക്കാര്യത്തില്‍ എത്രയോ പുറകിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം.
നേരിട്ടുള്ള ഘോരയുദ്ധമുണ്ടായിട്ട് കൊല്ലം കുറെയായെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇത്തരത്തിലുള്ള ചെറുയുദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നു. എത്രയോ പട്ടാളക്കാരും സാധാരണക്കാരും മരിച്ചുവീഴുന്നു. ഒന്നു ചോദിക്കട്ടെ, ഇരുപക്ഷത്തും ദേശാഭിമാനം മൂത്ത് യുദ്ധത്തിനായി മുറവിളി കൂട്ടുന്നവരുടെ വേണ്ടപ്പെട്ടവ അതിത്തിയില്‍ പട്ടാളത്തിലുണ്ടെങ്കില്‍ ഇതു പറയുമോ? മരിച്ചുവീഴുമ്പോള്‍ ആദരവൊക്കെ ലഭിക്കും. എന്നാല്‍ ആരാണ് അതാഗ്രഹിക്കുന്നത്? വാഗ അതിര്‍ത്തിയില്‍ എന്നും പരേഡ് നടത്തുന്ന ഇരുപക്ഷത്തുമുള്ള പട്ടാളക്കാര്‍ എത്രയോ സ്‌നേഹത്തോടെയാണ് കഴിയുന്നത്. അവരെയാണ് പരസ്പരം കൊല്ലിക്കുന്നത്. ഒപ്പം എന്നും ഈ യുദ്ധാന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ചിലവഴിക്കുന്ന പണമോ? ഈ മേഖലയിലെ മുഴുവന്‍ ദാരിദ്ര്യവും തുടച്ചുകളയാന്‍ അതു മതി.
ഗാസയിലെ ജനങ്ങളെ പിന്തുണക്കുന്നവര്‍ ഇവിടെ യുദ്ധം വേണ്ട എന്നു പറയുന്നതിലെ യുക്തിയും പലരും ചോദ്യം ചെയുന്നു. ഗാസയിലെ ജനങ്ങളെ പതിറ്റാണ്ടുകളായി കൂട്ടക്കൊല ചെയ്യുമ്പോള് അവരോടൊപ്പം നില്‌ക്കേണ്ടത് മനുഷ്യത്വമുള്ളവരുടെ കടമയാണ്. അതുപോലെയാണോ ഒഴിവാക്കാനാവുന്ന യുദ്ധങ്ങള്‍?
എന്തായാലും സമാധാനത്തിനുള്ള ഒരു പുനര്‍ചിന്തക്കാണ് നോബല്‍ സമ്മാന സമിതി അവസരമൊരുക്കിയിരുന്നത്. അതു സാര്‍ത്ഥകമാക്കാന്‍ ഇരു പക്ഷവും തയ്യാറായാല്‍ നന്ന്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply