യുഡിഎഫില്‍ പള്ളി കൈ കടത്തുമ്പോള്‍

യുഡിഎഫില്‍ പള്ളി കൈ കടത്തുമ്പോള്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആകുകയും യുഡിഎഫ് ഭരണത്തിനുനേരെ സഭയും കേരള കോണ്‍ഗ്രസ്സും ഉയര്‍ത്തിയ വെല്ലുവിളി താല്‍ക്കാലികമായി അവസാനിക്കുകയും ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയും മറ്റും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ല എന്നു തീരുമാനിക്കുകയും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിക്കില്ല എന്നും ഏകദേശം ഉറപ്പാകുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ കൈകടത്തുന്നതായി ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ആരോപിക്കുന്നു. ഇടുക്കിയിലും തൃശൂരിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെടുന്നതായി ആരോപണം. […]

x

യുഡിഎഫില്‍ പള്ളി കൈ കടത്തുമ്പോള്‍
കസ്തൂരിരംഗന്‍ വിഷയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആകുകയും യുഡിഎഫ് ഭരണത്തിനുനേരെ സഭയും കേരള കോണ്‍ഗ്രസ്സും ഉയര്‍ത്തിയ വെല്ലുവിളി താല്‍ക്കാലികമായി അവസാനിക്കുകയും ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതിയും മറ്റും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ല എന്നു തീരുമാനിക്കുകയും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിക്കില്ല എന്നും ഏകദേശം ഉറപ്പാകുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ കൈകടത്തുന്നതായി ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ആരോപിക്കുന്നു.
ഇടുക്കിയിലും തൃശൂരിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെടുന്നതായി ആരോപണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനനുകൂലമായ നിലപാട് സ്വീകരിച്ച പിടി തോമസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ല എന്ന സഭയുടേയും കൂട്ടാളികളുടേയും വാശിക്കുമുന്നില്‍ കോണ്‍ഗ്രസ്സ് മുട്ടുകുത്തിയിരിക്കുകയാണ്. പിടി തോമസിന് അങ്ങനെ സീറ്റു നഷ്ടപ്പെട്ടു. അതിനു പ്രതിഫലമായി കസ്തൂരിരംഗന്‍ വിഷയം തിരഞ്ഞെടുപ്പു കഴിയുന്ന വരെ ഉന്നയിക്കില്ലെന്ന് മറ്റെല്ലാവരും ചേര്‍ന്ന് യുഡിഎഫിനു ഉറപ്പുനല്‍കിയതായാണ് അറിവ്. പി ടി രക്തസാക്ഷിയായെന്നര്‍ത്ഥം.
മറുവശത്ത് തൃശൂരില്‍ കസ്തൂരിരംഗന്‍ പോലെ ഒരു പൊതുവിഷയം പോലുമല്ല പിസി ചാക്കോക്ക് വിനയായത്. ചാക്കോയുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് ബിഷപ്പ് അദ്ദേഹത്തിനെതിരെ രംഗത്തിറങ്ങിയത്. അദ്ദേഹം കത്തോലിക്കനല്ല എന്ന വിഷയം വേറെ. അതോടൊപ്പം കേറലത്തില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം ഏറ്റവും ശക്തമായ ജില്ലയാണ് തൃശൂര്‍. ചാക്കോവിനെ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. സഭയും ഐ ഗ്രൂപ്പും ഒന്നിച്ചതാണ് ചാക്കോവിന് വിനയായിരിക്കുന്നത്. കെ പി ധനപാലനുമായി ചാലക്കുടിയും തൃശൂരും വെച്ചുമാറാനുള്ള ചാക്കോവിന്റെ ശ്രമം പരാജയപ്പെട്ടാല്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച എംപിയെന്ന് പലരും വിശേഷിപ്പിക്കുന്ന ചാക്കോ മത്സരരംഗത്തുണ്ടാകാനിടയില്ല. ധനപാലന്‍ ചാലക്കുടി വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്റ് സമ്മര്‍ദ്ദം ചെയുത്തിയാല്‍ മാത്രമായിരിക്കും ചാക്കോ രംഗത്തുണ്ടാകുക. എന്തായാലും ഇവിടെ പുറത്തുവരുന്നത് രാഷ്ട്രീയത്തിലോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ ഇടപെടില്ല എന്ന സഭയുടെ നിലപാടിന്റെ കാപട്യമാണ്.
ഒരു വശത്ത് വര്‍ഷങ്ങളായി ജനപ്രതിനിധികളായി തുടരുന്നവര്‍ മാറേണ്ടതാണ്. ചെറുപ്പക്കാര്‍ രംഗത്തുവരേണ്ടതാണ്. ഇടുക്കിയില്‍ ഡീല്‍ കുര്യാക്കോസ് വരുന്നതും തൃശൂരില്‍ അനില്‍ അക്കരയുടെ പേര് ഉയര്‍ന്നു വന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത്തരമൊരു ലക്ഷ്യമൊന്നും കോണ്‍ഗ്രസ്സിനില്ല എന്നുറപ്പ്. ഉണ്ടായിരുന്നെങ്കില്‍ എത്രയോ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മാറുമായിരുന്നു. വിഷയം സഭയുടെ ഇടപെടല്‍ തന്നെ എന്നുറപ്പ്. തീര്‍ച്ചയായും അതൊരു ഗുണകരമായ പ്രവണതയല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply