മോദി ഒരു വര്‍ഷം പിന്നിടുമ്പോള്‍

മരാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തന്റെ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടാണ് മോദി ഭരണവാര്‍ഷികം ആഘോഷിക്കുന്നതെന്നതുതന്നെ നല്‍കുന്ന സന്ദേശം ഗൗരവമുള്ളതാണ്. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയുടെ പ്രകടിത രൂപമാണിത്. മുന്‍ ബിജെപി സര്‍ക്കാരുടെ കാലത്തുപോലും ഇതായിരുന്നില്ല അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ മോദി 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നു പറയുമ്പോള്‍ പ്രസക്തമായ ഒരു ചോദ്യമുണ്ട്. നമ്മുടെ വിദേശകാര്യമന്ത്രി എവിടെ എന്നതാണത്. മറ്റുമേഖലകളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. ഒരുപക്ഷെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയില്‍ മാത്രമേ ഇത്രയും അധികാരം കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും […]

modiമരാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തന്റെ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടാണ് മോദി ഭരണവാര്‍ഷികം ആഘോഷിക്കുന്നതെന്നതുതന്നെ നല്‍കുന്ന സന്ദേശം ഗൗരവമുള്ളതാണ്. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയുടെ പ്രകടിത രൂപമാണിത്. മുന്‍ ബിജെപി സര്‍ക്കാരുടെ കാലത്തുപോലും ഇതായിരുന്നില്ല അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ മോദി 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നു പറയുമ്പോള്‍ പ്രസക്തമായ ഒരു ചോദ്യമുണ്ട്. നമ്മുടെ വിദേശകാര്യമന്ത്രി എവിടെ എന്നതാണത്. മറ്റുമേഖലകളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. ഒരുപക്ഷെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയില്‍ മാത്രമേ ഇത്രയും അധികാരം കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളു
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ ചിത്രവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വെക്കാറുണ്ട്. ഇതോടൊപ്പം മോദിയുടെ ചിത്രവും വെക്കണമെന്നാണ് ഉത്തരവ്. വിമര്‍ശനം കുറക്കാന്‍ രാഷ്ട്രപതിയുടെ ചിത്രവും വെക്കാനുത്തരവുണ്ട്. പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും മോദിയുടെ ചിത്രം സ്ഥാപിക്കണം.
ഒരു വര്‍ഷത്തെ മോദിഭരണം വിലയിരുത്തുമ്പോള്‍ മുഖ്യമായും ഉയര്‍ന്നു വരുന്നത് ഈ അധികാരകേന്ദ്രീകരണം തന്നെ. പലരും പേടിച്ചപോലെ വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ലെങ്കിലും വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുണ്ട്. പല സംഘപരിവാര്‍ നേതാക്കളും അതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ മോദി തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കേന്ദ്രസര്‍ക്കാരില്‍ മോദിയുടെ അധികാരവികേന്ദ്രീകരണം മാത്രമല്ല, രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനുതന്നെ വെല്ലുവിളികള്‍ ഉയരുന്നുണ്ട്. ശക്തമായ കേന്ദ്രം എന്നതിലൂടെ രാഷ്ട്രീയ സ്ഥിരത നേടാമെന്നും അത് വികസനത്തിന് അനുഗുണമാണെന്നും വാദിക്കുന്നവരുണ്ട.് എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസനം ശക്തമാകുക ഫെഡറലിസം ശക്തമാക്കുന്നതിലൂടെയാണ്. അത് എന്തായാലും മോദിയുടെ അജണ്ടയിലില്ല. ഹിന്ദുരാഷ്ട്രം എന്ന ആത്യന്തികലക്ഷ്യം കയ്യൊഴിയാന്‍ ബിജെപി ഇനിയും തയ്യാറായിട്ടില്ല. അതിനായി ചരിത്രവും പാഠപുസ്തകങ്ങളും തിരുത്തുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ലക്ഷ്യം നേടാനുള്ള ശ്രമമാണ് നടക്കുന്നത്. അപ്പോഴും  സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ‘കോഓപ്പറേറ്റീവ് ഫെഡറലിസവും ആസൂത്രണരംഗത്ത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കുമെന്ന പ്രഖ്യാപനവും  ഒട്ടേറെ കേന്ദ്രപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതും ധനകാര്യകമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം   വര്‍ധിപ്പിച്ചതും പ്രതീക്ഷ നല്‍കുന്നതായുള്ള വാദം ശക്തമാണ്. ആസൂത്രണക്കമ്മീഷനു പകരം ‘നീതി ആയോഗ്’ രൂപീകരിച്ചതിന്റെ ഫലങ്ങള്‍ വിലയിരുത്താറായിട്ടില്ല.
യു പി എ സര്‍ക്കാര്‍ ആരംഭിച്ച കോര്‍പ്പറേറ്റ്‌വല്‍ക്കരണം ശക്തമായി തുടരുന്നു എന്നതാണ് സര്‍ക്കാരിനെതിരായ രൂക്ഷമായ വിമര്‍ശനം. അതിന്റെ പ്രതീകമായി മോദിയും അദാനിയുമായുള്ള ബന്ധം മാറിക്കഴിഞ്ഞു. ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി കുറച്ച നടപടിയും ചൂണ്ടികാട്ടപ്പെടുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലടക്കമുള്ള നയങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യമാണെന്ന വിമര്‍ശനത്തിന് വിശ്വാസ്യയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. അടിസ്ഥാന വികസനത്തിനു ഭൂമിവേണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഭൂമി സംസ്ഥാന വിഷയമാണെന്നുപോലും മറന്നാണാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. ഈ നീക്കങ്ങളാകട്ടെ കര്‍ഷക വിരുദ്ധവുമായി മാറുന്നു. കോര്‍പ്പറേറ്റുകള്‍ക്കനുകൂലവും കര്‍ഷകവിരുദ്ധവുമെന്ന ഇമേജാണ് ഒരു വര്‍ഷത്തെ ഭരണം മോദിക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. പ്രതിപക്ഷമാകട്ടെ ഈ വിഷയത്തിലൂന്നി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. രാജീവ് ഗാന്ധി വിഷയം ഏറ്റെടുത്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ മോദി നേരിടുന്ന ഗുരുതരമായ വെല്ലുവിളി കര്‍ഷകപ്രശ്‌നം തന്നെയായിരിക്കും.
അതേസമയം കോര്‍പ്പറേറ്റ് മേഖലയുടെയും വിദേശനിക്ഷേപകരുടെയും വക്താക്കള്‍ തൃപ്തരല്ല.  രാജ്യത്ത് സാമ്പത്തികപരിഷ്‌കരണരംഗത്ത് കുതിച്ചുചാട്ടങ്ങള്‍ വേണമെന്നും അത് മോദിയില്‍ നിന്നുണ്ടാകുന്നില്ലെന്നും മെല്ലെപോക്കാണ് കാണുന്നതെന്നുമാണ് അവരുടെ നിലപാട്. ഒരു വശത്ത് ഹിന്ദുരാഷ്ട്രവാദികളും മറുവശത്ത് കോര്‍പ്പറേറ്റ് വക്താക്കളും മെല്ലെപോക്കെന്നു പറഞ്ഞ് വിമര്‍ശിക്കുമ്പോഴും തന്ത്രപരമായിതന്നെയാണ് മോദിയുടെ പോക്ക്. അതേസമയം പ്രതീക്ഷിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതില്‍ യുവജനങ്ങളും നിരാശരാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതി തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും അതിനായുള്ള വകയിരുത്തലിലെ കുറവ് ആശങ്കാജനകമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതും വരും ദിവസങ്ങളില്‍ ഏറെ വിവാദമാകും.  ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം(പ്രത്യേകിച്ച് ഉച്ചഭക്ഷണവിതരണപരിപാടി) തുടങ്ങിയവയ്ക്കുള്ള ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചതും പാവപ്പെട്ടവര്‍ക്ക് ഹ്രസ്വകാലയളവില്‍ വലിയ ആഘാതമായിരിക്കും.അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില അപ്രതീക്ഷിതമായി കുത്തനെ ഇടിഞ്ഞത്  ഡീസലിന്റെയും പെട്രോളിന്റെയും വില കുറക്കാന്‍ സഹായിച്ചിരുന്നു. അപ്പോള്‍ എട്ടുകാലി മമ്മുഞ്ഞിനെപോലെ സര്‍ക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ പിന്നീട് വില കൂടികൂടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നത്. സ്വാഭാവികമായും കടുത്ത വിലകയറ്റത്തിനു ഇതു കാരണമാകും.
കയ്യടി നേടിയ മോദിയുടെ  ജന്‍ധന്‍ യോജന പദ്ധതി പ്രകാരം രാജ്യവ്യാപകമായി ആരംഭിച്ച പുതിയ ബാങ്ക് അക്കൗണ്ടുകളില്‍ മിക്കവയിലും ഒട്ടും തന്നെ ബാലന്‍സില്ല എന്നതാണ് വസ്തുത. എന്നാല്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതികളിലൂടെ വീണ്ടും കയ്യടി നേടാനുള്ള ശ്രമത്തിലാണ് മോദി. ഏറെ പ്രകടനാത്മകമായിരുന്ന സ്വച്ഛ് ഭാരത് പദ്ധതിയും തുടങ്ങിയേടത്തു നില്‍ക്കുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പ്രഖ്യാപനത്തിലൂടെ ലോകം മുഴുവന്‍ കറങ്ങുന്ന മോദി ഇന്ത്യയുടെ ഗ്രാമഗ്രാമന്തരങ്ങലിലെ പച്ചയായ യാഥാര്‍ത്ഥ്യം കാണുന്നില്ല എന്നതുതന്നെയാണ് സത്യം. മറുവശത്ത് ലോകം മുഴുവന്‍ കറങ്ങുമ്പോഴും അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടുമില്ല. രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളുടെ ആശങ്കകളും തുടരുകയാണ്.
ഒന്നാം വാര്‍ഷിക ആഘോഷങ്ങളില്‍ സ്വന്തം പാളയത്തില്‍ പോലും മോദിക്കെതിരെ അസ്വസ്ഥതകള്‍ ഉയരുന്നുണ്ട്. പല കേന്ദ്രങ്ങളില്‍ നിന്നും മുറുമുറുപ്പുകള്‍ ഉയരുന്നു. വാര്‍ഷികാഘോഷങ്ങളില്‍ അദ്വാനിയെ പങ്കെടുപ്പിക്കാത്തത് വിവാദമായിട്ടുണ്ട്. സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധനയങ്ങളാണെന്നു പ്രഖ്യാപിച്ച് സെപ്തം രണ്ടിനു നടക്കുന്ന രാജ്യവ്യാപകമായ പണിമുടക്കില്‍ തങ്ങളും പങ്കെടുക്കുമെന്ന് ബി എം എസ് പ്രഖ്യാപിച്ചതും വാര്‍ഷികത്തില്‍ തന്നെയാണെതും ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply