മോദിയെ വിമര്‍ശിച്ച കെ.കെ കൊച്ചിന്റെ കാലുവെട്ടുമെന്ന്‌ ഭീഷണി

മീഡിയവണ്‍ സ്‌പെഷല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രമുഖ ദലിത്‌ ചിന്തകരന്‍ കെ.കെ കൊച്ചിന്‌ ഭീഷണി. കെ.പി.എം.എസ്‌ നേതാവെന്ന്‌ പരിചയപ്പെടുത്തി ഫോണില്‍ വിളിച്ചയാള്‍ മോദിയെ വിമര്‍ശിച്ചാല്‍ കൈയും കാലും വെട്ടുമെന്നാണ്‌ ഭീഷണിപ്പെടുത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ കൊച്ച്‌ കോട്ടയം എസ്‌.പിക്ക്‌ പരാതി നല്‍കി. കൊച്ചിയില്‍ നടന്ന കായല്‍ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌ അയ്യങ്കാളിയാണെന്ന നരേന്ദ്രമോദിയുടെ പ്രസ്‌താവനയെക്കുറിച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍ നടന്ന ചര്‍ച്ചയില്‍ കെ.കെ കൊച്ച്‌ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ നരേന്ദ്രമോദിയെ കെ.കെ കൊച്ച്‌ വിമര്‍ശിക്കുകയും […]

kkമീഡിയവണ്‍ സ്‌പെഷല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രമുഖ ദലിത്‌ ചിന്തകരന്‍ കെ.കെ കൊച്ചിന്‌ ഭീഷണി. കെ.പി.എം.എസ്‌ നേതാവെന്ന്‌ പരിചയപ്പെടുത്തി ഫോണില്‍ വിളിച്ചയാള്‍ മോദിയെ വിമര്‍ശിച്ചാല്‍ കൈയും കാലും വെട്ടുമെന്നാണ്‌ ഭീഷണിപ്പെടുത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ കൊച്ച്‌ കോട്ടയം എസ്‌.പിക്ക്‌ പരാതി നല്‍കി.
കൊച്ചിയില്‍ നടന്ന കായല്‍ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌ അയ്യങ്കാളിയാണെന്ന നരേന്ദ്രമോദിയുടെ പ്രസ്‌താവനയെക്കുറിച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍ നടന്ന ചര്‍ച്ചയില്‍ കെ.കെ കൊച്ച്‌ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ നരേന്ദ്രമോദിയെ കെ.കെ കൊച്ച്‌ വിമര്‍ശിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്നാണ്‌ കൊച്ചിനെ ഫോണില്‍ വിളിച്ച്‌ കെ.പി.എം.എസ്‌ നേതാവാണെന്ന്‌ പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയത്‌. മോദിയെ വിമര്‍ശിക്കാന്‍ ആളായിട്ടില്ലെന്നും കൈയും കാലും വെട്ടുമെന്നുമാണ്‌ ഫോണില്‍ ഭീഷണി മു!ഴക്കിയത്‌. ദലിതരെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്‌ തനിക്കെതിരെയുണ്ടായ ഭീഷണിയെന്ന്‌ കൊച്ച്‌ മീഡിയവണിനോട്‌ പറഞ്ഞു. ഭീഷണിക്കു പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലാണെന്നാണ്‌ കൊച്ചിന്റെ ആരോപണം. മോദിയെ വിമര്‍ശിക്കുന്നവരെ കായികമായി നേരിടാനാണ്‌ ഇവരുടെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവന്‌ ഭീഷണിയുള്ളതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ കാട്ടി കൊച്ച്‌ കോട്ടയം എസ്‌.പിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

– മീഡിയ വണ്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോദിയെ വിമര്‍ശിച്ച കെ.കെ കൊച്ചിന്റെ കാലുവെട്ടുമെന്ന്‌ ഭീഷണി

  1. ….കേപീയെമ്മെസ്സിനെ എങ്ങനെയാണ് ബീജേപി ഉപയോഗിക്കാന്‍ പോകുന്നത് എന്നതിന്‍റെ ഒന്നാംതരം സാമ്പിള്‍ ആണ് ഈ കണ്ടത്.ഗുജറാത്തില്‍, മുസ്ലിങ്ങളെ ആക്രമിക്കാന്‍ കുത്തിയിളക്കിവിട്ടത് ദളിതുകളെയാണെന്നത് മറക്കാതിരിക്കാം. ആറെസ്സെസ്സ്കാര്‍ക്ക് കൊച്ചേട്ടനെ തോണ്ടാന്‍ കേപീയെമ്മെസ് വടി!
    നന്നായി..!

Leave a Reply