മോദിയില്‍ ചരിത്രം അവസാനിക്കില്ല.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കവാറും എന്‍ഡിഎക്ക് അനുകൂലമായതില്‍ പരിഭ്രാന്തരായിരിക്കുകയാണല്ലോ രാജ്യത്തെ മതേതരവാദികള്‍. സര്‍വ്വേഫലങ്ങള്‍ ഇത്തരത്തില്‍ സൂചന നല്‍കിയിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് കൂടുതല്‍ സാധ്യത നല്‍കിയിട്ടുണ്ട്. എല്ലാ ഫലങ്ങളും ആ ദിശയിലാണ്. ചെറിയ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും അത്തരത്തിലുള്ള ഫലം പ്രതീക്ഷിക്കാം. എന്‍ഡിഎക്ക് ഒറ്റക്കു ഭൂരിപക്ഷം കിട്ടാതിരുന്നെങ്കില്‍ അതായിരിക്കും ഉചിതമായിരിക്കുക എന്നത് വേറെ കാര്യം. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയവും ജനാധിപത്യവും നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തന്നെയാണ്. മോദി പ്രധാനമന്ത്രിയാകുമെന്നതു തന്നെയാണ് ഈ ഭീഷണിയുടെ കേന്ദ്രം. ന്യൂനപക്ഷങ്ങളുടെ രക്തപുഴയില്‍ നീന്തിതന്നെയാണ് മോദി […]

download

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കവാറും എന്‍ഡിഎക്ക് അനുകൂലമായതില്‍ പരിഭ്രാന്തരായിരിക്കുകയാണല്ലോ രാജ്യത്തെ മതേതരവാദികള്‍. സര്‍വ്വേഫലങ്ങള്‍ ഇത്തരത്തില്‍ സൂചന നല്‍കിയിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് കൂടുതല്‍ സാധ്യത നല്‍കിയിട്ടുണ്ട്. എല്ലാ ഫലങ്ങളും ആ ദിശയിലാണ്. ചെറിയ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും അത്തരത്തിലുള്ള ഫലം പ്രതീക്ഷിക്കാം. എന്‍ഡിഎക്ക് ഒറ്റക്കു ഭൂരിപക്ഷം കിട്ടാതിരുന്നെങ്കില്‍ അതായിരിക്കും ഉചിതമായിരിക്കുക എന്നത് വേറെ കാര്യം.
തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയവും ജനാധിപത്യവും നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ തന്നെയാണ്. മോദി പ്രധാനമന്ത്രിയാകുമെന്നതു തന്നെയാണ് ഈ ഭീഷണിയുടെ കേന്ദ്രം. ന്യൂനപക്ഷങ്ങളുടെ രക്തപുഴയില്‍ നീന്തിതന്നെയാണ് മോദി ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത്. അതില്‍ ജനാധിപത്യ – മതേതര വാദികള്‍ ഭയക്കുന്നതില്‍ അല്‍ഭുതമില്ല. അതേസമയം ഇതോടെ എല്ലാം അവസാനിച്ചു, ഫാസിസം നമ്മുടെ സ്വപ്‌നങ്ങളെപോലും കീഴടക്കി കഴിഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം വസ്തുതകളെ പര്‍വ്വതീകരിക്കലും ജനാധിപത്യത്തില്‍ നമുക്കുള്ള വിശ്വാസക്കുറവിന്റെ ലക്ഷണവുമാണ്. അത്തരത്തില്‍ ചലനാത്മകതയില്ലാത്ത ഒന്നല്ല ഇന്ത്യന്‍ ജനാധിപത്യം. അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് ദിനങ്ങളുടെ കാലത്ത് ജനതാപാര്‍ട്ടി ഉടലെടുത്തതും ബാബറി മസ്ജിദ് കാലഘട്ടത്തില്‍ മണ്ഡല്‍ കമ്മീഷന്‍ രംഗത്തുവന്നതും അഴിമതിയുടെ ഇക്കാലത്ത് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതുമൊക്കെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കകത്തെ പ്രതിരോധങ്ങളാണ്. ചരിത്രം ഇന്ദിരാഗാന്ധിയിലോ അദ്വാനിയിലോ അവസാനിക്കില്ല എന്നു പറഞ്ഞിരുന്നപോലെതന്നെയാണ് മോദിയിലും അവസാനിക്കില്ല എന്നു പറയുന്നത്. ഇ എം എസ് മുതല്‍ മായാവതി വരെയുള്ളവര്‍ മുഖ്യമന്ത്രിമാരായതും ചരിത്രത്തിന്റെ ഭാഗമാണ്. അതൊന്നും നാം മറക്കേണ്ടതില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മോദിയേക്കാള്‍ ഭയാനകമായ രൂപത്തില്‍ രഥത്തിലേറി ഇന്ത്യന്‍ ജനാധിപത്യത്തിനു മീതെകൂടി യാത്രചെയ്ത അദ്വാനി ഇന്ന് മിതവാദിയായെന്നു പറയുന്നു. വാജ്‌പേയ് ഡീസെന്റാണെന്നും. മോദിയുടെ പ്രാക് രൂപമാണല്ലോ പട്ടേലും മറ്റും. മോദി സര്‍വ്വ ശക്തനാണെന്നു പറയുമ്പോള്‍ ബിജെപിക്കകത്തുതന്നെ മോദിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടെന്ന് ആര്‍ക്കാണറിയാത്തത്? ഏകപാര്‍ട്ടി ഭരണങ്ങള്‍ അവസാനിച്ചതും പാര്‍ട്ടികള്‍ക്കകത്തുതന്നെ ഗ്രൂപ്പുകള്‍ ഉയര്‍ന്നു വരുന്നതും നല്ല പ്രവണതകളാണ്. ഇവയെല്ലാം ഫാസിസത്തിനെതിരെ ജനാധിപത്യം സ്വയം സൃഷ്ടിക്കുന്ന പ്രതിരോധങ്ങളാണ്. അവയൊന്നും പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഒരു മോദിക്കുമാകില്ല. പ്രത്യേകിച്ച് ഭരിക്കുന്ന മോദിക്ക്. ഒരുപക്ഷെ പ്രതിപക്ഷത്തിരിക്കുന്ന മോദിയാകാം ഭരിക്കുന്ന മോദിയേക്കാള്‍ അപകടകരം. അതിനാല്‍ ഇക്കുറി മോദി ഭരിക്കട്ടെ. 10 വര്‍ഷമായില്ലേ യുപിഎ ഭരിക്കുന്നു. ജനാധിപത്യം ചാക്രികമാകട്ടെ. വര്‍ഗ്ഗീയത മാത്രം പറഞ്ഞ് ഇന്ത്യയെപോലുള്ള ഒരു രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന് മോദിക്കും ബോധ്യപ്പെടട്ടെ. ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നതാണ് പ്രധാന കാര്യം. അതുണ്ടാകുമെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply