മോദിതരംഗവും ഇന്ത്യന്‍ ജനാധിപത്യവും

സംശയമില്ല, ഇത്‌ മോദി തരംഗം തന്നെ. ബിജെപി എന്ന പാര്‍ട്ടിയേക്കാള്‍ ഈ വിജയത്തിന്റെ അവകാശി മോദി തന്നെ. പിന്നെ മോദിക്ക്‌ വഴി തെളിച്ചു കൊടുത്ത മന്‍മോഹന്‍ സിംഗും. മോദി തരംഗത്തെ തടയാന്‍ കഴിഞ്ഞത്‌ മുഖ്യമായും രണ്ടുപേര്‍ക്ക്‌ മാത്രം. മമതക്കും ജയലളിതക്കും. എന്നാല്‍ ബംഗാളിലും തമിഴ്‌ നാട്ടിലും ബിജെപി പ്രധാന പാര്‍ട്ടിയല്ല എന്നതു മറക്കരുത്‌. എന്തെങ്കിലും പ്രതിരോധമുയര്‍ത്തുമെന്നു കരുതിയ മുലായംസിംഗിനും മായാവതിക്കും പോലും കാര്യമായി ഒന്നും കഴിഞ്ഞില്ല. പഴയ പടക്കുതിരകളായ ലല്ലുവിന്റേയും ദേവഗൗഡയുടേയും അവസ്ഥയും കഷ്ടം. ബിജു പട്‌നായിക്കിനും […]

modi

സംശയമില്ല, ഇത്‌ മോദി തരംഗം തന്നെ. ബിജെപി എന്ന പാര്‍ട്ടിയേക്കാള്‍ ഈ വിജയത്തിന്റെ അവകാശി മോദി തന്നെ. പിന്നെ മോദിക്ക്‌ വഴി തെളിച്ചു കൊടുത്ത മന്‍മോഹന്‍ സിംഗും.
മോദി തരംഗത്തെ തടയാന്‍ കഴിഞ്ഞത്‌ മുഖ്യമായും രണ്ടുപേര്‍ക്ക്‌ മാത്രം. മമതക്കും ജയലളിതക്കും. എന്നാല്‍ ബംഗാളിലും തമിഴ്‌ നാട്ടിലും ബിജെപി പ്രധാന പാര്‍ട്ടിയല്ല എന്നതു മറക്കരുത്‌. എന്തെങ്കിലും പ്രതിരോധമുയര്‍ത്തുമെന്നു കരുതിയ മുലായംസിംഗിനും മായാവതിക്കും പോലും കാര്യമായി ഒന്നും കഴിഞ്ഞില്ല. പഴയ പടക്കുതിരകളായ ലല്ലുവിന്റേയും ദേവഗൗഡയുടേയും അവസ്ഥയും കഷ്ടം. ബിജു പട്‌നായിക്കിനും നിതീഷ്‌ കുമാറിനും കാഴ്‌ചക്കാരായി നോക്കേണ്ടിവന്നു. ഡെല്‍ഹിയില്‍ ചരിത്രപരമായ വിഡ്‌ഢിത്തം കാട്ടിയ ആം ആദ്‌മി പാര്‍ട്ടിക്ക്‌ പഞ്ചാബിലൊഴികെ മറ്റെവിടേയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെ കാര്യം ഒന്നും പറയാനുമില്ല. കേരളത്തില്‍ പോലും ബിജെപി ഒരു സീറ്റിനടുത്തെത്തിയത്  മുഖ്യമായും അവരുടെ പരാജയം തന്നെ. ബംഗാളിന്റെ അവസ്ഥയും ദയനീയമായി തുടരുന്നു. മറുവശത്ത്‌ രാഹുല്‍ ഗാന്ധിയെ പോലും വിറപ്പിച്ച്‌ അമേഠിയിലെ ജനങ്ങള്‍ യുപിഎ ഭരണത്തോട്‌ ഇന്ത്യയിലെമ്പാടും നിലനില്‍ക്കുന്ന പ്രതിഷേധത്തിന്റെ പ്രതീകമായി.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, സുഷ്‌മ സ്വരാജ്‌ തുടങ്ങിയവരെയൊക്കെ മോദി നിശബ്ദനാക്കിയിരിക്കുന്നു. ഒരു സാധാരണ മുഖ്യമന്ത്രിയായിരുന്ന മോദി അഖിലേന്ത്യാനേതാവായത്‌ ഒരു വംശീയ കൂട്ടക്കൊലയുടെ ബാക്കിപത്രമാണെന്ന്‌ ലോകത്തിനു മുഴുവന്‍ അറിയാം. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍വിയായി ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാന്‍സറായി മാറിയ അഴിമതിക്കെതിരായ ജനരോഷവും കാണാതിരുന്നില്ല. അതും ബിജെപിക്ക്‌ ഗുണകരമായി. പിന്നെ വികസനത്തെ കുറിച്ച്‌ മോദി സൃഷ്ടിച്ച മിത്തും ഒരുപാട്‌ പേര്‍ വിശ്വസിച്ചു. പിന്നെ മന്‍മോഹന്റെ സംഭാവനകളും കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. രാഹുല്‍ ഗാന്ധി ഏറെ ശ്രമിച്ചിട്ടുപോലും അതു മറികടക്കാനായില്ല . സ്വയം ഒഴിഞ്ഞുനിന്ന്‌ ആന്റണിയേയോ മറ്റോ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരുകയാകും രാഹുലിനു ഇനി ചെയ്യാന്‍ കഴിയുക.
തീര്‍ച്ചയായും ഇന്ത്യ ഇപ്പോള്‍ ചരിത്രപരമായ ഒരു നിര്‍ണ്ണായക സന്ദര്‍ഭത്തിലാണ്‌. ന്യൂനപക്ഷങ്ങള്‍ സ്വാഭാവികമായും ഭീതിയില്‍തന്നെ. ജനാധിപത്യം ഫാസിസത്തിനു വഴി മാറുമെന്ന ഭയം ശക്തമാണ്‌. പ്രത്യേകിച്ച്‌ പാര്‍ട്ടിക്കകത്തെ സീനിയര്‍ നേതാക്കളെയും ഘടകകക്ഷികളേയും നിഷ്‌പ്രഭമാക്കി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കുതന്നെ ഭൂരിപക്ഷം നേടുന്ന സാഹചര്യ്‌തതില്‍. എന്നാല്‍ അതിനെ മറികടക്കാനുള്ള കരുത്ത്‌ ജനാധിപത്യത്തിനുണ്ട്‌ എന്നു വിശ്വസിക്കുന്നവരും കുറവല്ല. ആരംഭത്തില്‍ വികസന വിഷയങ്ങള്‍ ഉന്നയിച്ച്‌ രംഗത്തുവന്ന മോദിയും പല ബിജെപി നേതാക്കളും അവസാനഘട്ടത്തില്‍ ജാതി – വര്‍ഗ്ഗീയ കാര്‍ഡുകളിറക്കിയത്‌ ആശങ്കാജനകം തന്നെയാണ്‌. എങ്കിലും ചരിത്രത്തില്‍ നിന്ന്‌ മോദിയും കൂട്ടരും പാഠം പഠിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ജനാധിപത്യപരമായി നേടിയ ജനവിധിയാണല്ലോ. അവര്‍ ഭരിക്കട്ടെ. മോദിയില്‍ ചരിത്രം അവസാനിക്കില്ലല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply