Narendra Modi

മോഡി രാഷ്ട്രീയം വഴിത്തിരിവാകുമോ?

  കെ.വേണു. ബി.ജെ.പി. അവരുടെ തിരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയര്‍മാനായി, അദ്വാനിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ, നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തതോടെ ഇന്ത്യന്‍ രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അദ്വാനിയുടെ രാജി ബി.ജെ.പി. രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒറ്റ ദിവസം കൊണ്ട് അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയും ചെയ്തു. മോഡിയുടെ നേതൃത്വം എന്ന പുതിയ അവസ്ഥ തുടരുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യ ഭരണം ആരംഭിച്ചപ്പോള്‍ ജനാധിപത്യ മതേതര വിശ്വാസികളെയെല്ലാം ആശങ്കപ്പെട്ടതാണ്. പക്ഷേ ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ളില്‍ നിന്ന് […]

 

Narendra Modiകെ.വേണു.
ബി.ജെ.പി. അവരുടെ തിരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയര്‍മാനായി, അദ്വാനിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ, നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തതോടെ ഇന്ത്യന്‍ രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അദ്വാനിയുടെ രാജി ബി.ജെ.പി. രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒറ്റ ദിവസം കൊണ്ട് അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയും ചെയ്തു. മോഡിയുടെ നേതൃത്വം എന്ന പുതിയ അവസ്ഥ തുടരുകയും ചെയ്യുന്നു.
ഹിന്ദു രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ അഖിലേന്ത്യ ഭരണം ആരംഭിച്ചപ്പോള്‍ ജനാധിപത്യ മതേതര വിശ്വാസികളെയെല്ലാം ആശങ്കപ്പെട്ടതാണ്. പക്ഷേ ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ളില്‍ നിന്ന് തന്നെ ജനാധിപത്യവല്‍ക്കരണശക്തികള്‍ ഉയര്‍ന്നു വരികയും വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആ വിഭാഗത്തിനും ശൈലിക്കും മുന്‍തൂക്കം ലഭിക്കുകയും ചെയ്തതോടെ അത്തരം ആശങ്കകള്‍ക്ക് വലിയൊരു ശമനം ലഭിക്കുകയുമുണ്ടായി. ഹിന്ദുത്വ മുന്നേറ്റത്തിന്റെ പരിമിതി വ്യക്തമാവുകയും ചെയ്തതോടെ മറ്റൊരു വാജ്‌പേയി ആവാനുള്ള ശ്രമം നടത്തിനോക്കാന്‍ അദ്വാനിയെപ്പോലുള്ള കടുത്ത ഹിന്ദുത്വവാദിപോലും നിര്‍ബന്ധിതായി. ജിന്നാനുകൂലിയായി വേഷം കെട്ടാനും, ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിനമെന്ന് തുറന്നു പറയാനും അദ്വാനി തയ്യാറായത് ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള ജനാധിപത്യ മതേതരാന്തരീക്ഷത്തിന്റെ കരുത്തു കൊണ്ടു തന്നെയാണ്. അദ്വാനിയുടെ ഈ പരിണാമത്തിന്റെ സത്യസന്ധതയും യാഥാര്‍ഥ്യവും മാറ്റുരച്ചുനോക്കേണ്ട കാര്യം നമുക്കില്ല.
പഴയ അദ്വാനിയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് നരേന്ദ്രമോഡി രംഗപ്രവേശം ചെയ്തത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊല ആസൂത്രണം ചെയ്തയാള്‍ എന്ന നിലക്ക് എന്റേതുമാത്രമല്ല ലോകനിലവാരത്തില്‍ തന്നെ ഇയാള്‍ അനഭിമതനാക്കപ്പെടുകയുണ്ടായി. മോഡിയുടെ ഇന്നത്തെ പദവിക്ക് കളമൊരുക്കിക്കൊടുക്കന്നതില്‍ അദ്വാനിയുടെ പങ്ക് നിര്‍ണ്ണായകമാണു താനും. പക്ഷേ മോഡിയുടെ കണ്ണ് അഖിലേന്ത്യാ നേതൃത്വത്തിലേക്കാണെന്ന് വ്യക്തമായതോടെയാണ് അദ്വാനിയുടെ സമീപനം മാറിത്തുടങ്ങിയത്. അഖിലേന്യ തലത്തില്‍ തനിക്കൊരു വെല്ലുവിളിയാണെന്നതറിഞ്ഞതോടെ അത് തടയാനുള്ള ശ്രമം തന്നെയാണ് അദ്വാനി ആരംഭിച്ചത്. മോഡി രാഷ്ട്രീയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി.ക്ക് ദോഷമേ വരുത്തൂ എന്ന് അദ്വാനി തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ പാര്‍ട്ടി നേതൃനിരയേയും അവരോട് അടുത്തു നല്‍ക്കുന്നവരേയും ബോധ്യപ്പെടുത്താന്‍ അദ്വാനിക്കായില്ല.  അന്തിമമായി സംഘടനക്ക് കീഴ്‌പ്പെടുന്ന അദ്വാനിയുടെ പതിവ് ശൈലിയെ മറി കക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.
അദ്വാനിയുടെ കീഴങ്ങലോടെ മോഡിക്കിനി തടകളൊന്നുമില്ല. അദ്വാനിയുടെ ചെറുത്തു നില്പുകൊണ്ട് ഉണ്ടായ ഒരേഒരു ഗുണം എന്‍.സി.എ. സഖ്യകക്ഷിയായ ജെ.ഡി.(യു) വിനെ നിലപാടെടുക്കാന്‍ അത് അവസരമൊരുക്കി എന്നതാണ് മമത ബാനര്‍ജിയുടെ മുന്‍കൈയ്യില്‍ നിതീഷ്‌കുമാറും നവീന്‍ പട്‌നായിക്കുമെല്ലാമായി ചര്‍ച്ച ആരംഭിച്ചതും നല്ല കാര്യം തന്നെ. ചന്ദ്രബാബു നായിഡുവിലേക്കും, കരുണാനിധിയിലേക്കുമെല്ലാം ഈ ചര്‍ച്ച വികസിച്ചു കൂടായ്കയില്ല. പക്ഷേ ഈ കൂട്ടുകെട്ടില്‍ മമതബാനര്‍ജി ഉള്ളിടത്തോളം കാലം ഇടതുപക്ഷം അതില്‍ ചേരില്ല. ആനിലക്ക് അതൊരു മൂന്നാം മുന്നണി ആവില്ല. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതു പക്ഷം ഒരു മൂന്നാംമുന്നണിക്ക് തയ്യാറുമല്ല. എന്നിരുന്നാലും മോഡിരാഷ്ട്രീയത്തോട്  പ്രതികരിച്ചുകൊണ്ട് പെട്ടെന്നു തന്നെ ഇത്തരമൊരു രാഷ്ട്രീയ നീക്കത്തിന് തുടക്കം കുറിച്ചത് നല്ലൊരു സംഭവവികാസം തന്നെയാണ്.
മോഡിരാഷ്ട്രീയത്തിന്റെ അപകടം വേണ്ടവിഝത്തില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. അദ്വാനി രാജിവെച്ചപ്പോള്‍ ഉടനെ ഉണ്ടായ വ്യാപക പ്രതികരണങ്ങളുടെ പൊതു സ്വഭാവം അദ്വാനി വളര്‍ത്തിക്കൊണ്ടു വന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയല്ലേ മോഡി എന്ന മട്ടിലായിരുന്നു. മോഡി വെറുമൊരു പിന്തുടര്‍ച്ചക്കാരനല്ല. അയാള്‍ തന്റേതായ ഒരു രാഷ്ട്രീയമാണ് വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്. അത് കൃത്യമായി തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിന്റെ അപകടവും ആ അപകടം ഒഴിവാക്കുന്നതിന്റെ പ്രാധാന്യവും മനസ്സിലാകൂ.
എല്ലാ മതാധിഷ്ഠിത രാഷ്ട്രീയവും, ജനാധിപത്യ വിരുദ്ധവും മതവിരുദ്ധവുമായിരിക്കും. ഫാസിസ്റ്റ് പ്രവണത അടിസ്ഥാന സ്വഭാവവുമായിരിക്കും. പക്ഷേ മനുഷ്യ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിനുമാവില്ല. ഇറാനിലെ ഇസ്ലാമിക മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അവസ്ഥ നോക്കുക. ഖൊമേനി വിപ്ലവം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞപ്പോഴേക്കും രണ്ടു തവണ പ്രസിഡന്റായ ഖട്ടാമിയുടെ നേതൃത്വത്തില്‍ ജനാധിപത്യ ശക്തികള്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. ഇപ്പോള്‍ താല്ക്കാലികമായി അവര്‍ പിന്തള്ളപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ ശക്തര്‍ തന്നെയാണ്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിലും സമാന പ്രവണതകളാണ് ദൃശ്യമായത്. ബാബ്‌റി മസ്ജിദ് തകര്‍ന്നതിലേക്ക് നയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുന്നേറ്റം ഭീഷണി തന്നെയായിരുന്നു. പക്ഷേ ശക്തമായ ഒരു ജനാധിപത്യ ചേരിയും അതില്‍ വളരുന്നുണ്ടായിരുന്നു. ബി.ജെ.പി.ക്ക് ഒറ്റക്ക് അധികാരത്തില്‍ വരാന്‍ ആവില്ലെന്ന് വന്നപ്പോള്‍ ഈ ജനാധിപത്യ ചേരിയുടെ വക്താവായിരുന്ന വാജ്‌പേയിയെ മുന്‍നിറുത്തി മുന്നണി ഉണ്ടാക്കി ഭരിക്കാന്‍ വേണ്ടി മതാധിഷ്ഠിത രാഷ്ട്രീയക്കാര്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യ ചട്ടക്കൂടില്‍ നിന്ന് അധികാരം കൈയ്യാളിയപ്പോള്‍ തീവ്രവിഭാഗത്തിന്റെ വക്താവായിരുന്ന അദ്വാനി പോലും നിയമവാഴ്ചയെ മാനിക്കാന്‍ തുടങ്ങി. ഭരണഘടനക്കും നിയമവാഴ്ചക്കും വഴങ്ഹുന്ന വലിയൊരു നേതൃനിരതന്നെ ബി.ജെ.പി.യില്‍ വളര്‍ന്നുവരുകയായിരുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഗുജറാത്ത് കൂട്ടക്കൊലയുമായി നരേന്ദ്രമോഡി രംഗപ്രവേശം ചെയ്യുന്നത്. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ സിക്ക്് കൂട്ടക്കൊലക്ക് സമാനമായിരുന്നു ഗോധ്ര ട്രെയിന്‍ ദുരന്തത്തെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കൂട്ടക്കൊലകള്‍ എന്ന് വ്യാഖ്യാനിക്കപ്പെടറുണ്ട്. ഇവ തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. സിക്ക് കൂട്ടക്കൊലയില്‍ ഡല്‍ഹിയിലെ ചില പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളുടെ മുന്‍കൈയ്യില്‍ നടന്ന വികാര പ്രകടനമാണ് സംഭവിച്ചതെങ്കില്‍ ഗുജറാത്തില്‍ അങ്ങനെ ആരംഭിച്ച വികാര പ്രകടനത്തെ സംസ്ഥാന ഭരണ സംവിധാനത്തെ മുഴുവന്‍ ഒരു മുഖ്യമന്ത്രി കൈയ്യിലെടുത്തു കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയായിരുന്നു. അതു തന്നെയാണ് മോഡി രാഷ്ട്രീയത്തിന്റെ ഭീകരവും ഭീഷണവുമായ ഉള്ളടക്കം. ധീരരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ വലിയ വില കൊടുത്ത് ചെറുത്ത് നിന്നതിന്റെ ഫലമായും സുപ്രീം കോടതി നേരിട്ട് ഇടപെട്ടതുമൂലവും ഏതാനും കേസുകളില്‍ ചില മന്ത്രിമാരടക്കം കുറച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും മോഡിയുടെ പങ്കാളിത്തം കുറച്ചൊക്കെ തുറന്നു കാട്ടപ്പെടുകയും ചെയ്തു. നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ പോലീസ് പൂര്‍ണ്ണമല്ല. സംസ്ഥാന ഭരണത്തിന്‍ കീഴിലായതുകൊണ്ട് ഭരണഘടനയെയും നിയമവാഴ്ചയെയും കാറ്റില്‍ പറത്തിക്കൊണ്ട് സംസ്ഥാന ഭരണ സംവിധാനത്തെ സ്വന്തം താല്പര്യാര്‍ത്ഥം അങ്ങേയറ്റം ദുരുപയോഗപ്പെടുത്താന്‍ മോഡിക്ക് കഴിഞ്ഞിരിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്തെപ്പോലും പിന്തള്ളുന്ന വിധം നിയമവാഴ്ചയെ വ്യഭിചരിക്കുകയാണ് മോഡി ചെയ്തത്. അയാള്‍ക്കതില്‍ ചെറിയ കുറ്റ ബോധം പോലും ഉണ്ടായതായി സൂചനയില്ല. ആ കൂട്ടക്കൊലയില്‍ പങ്കാളികളായ പതിനായിരക്കണക്കിന് കുറ്റവാളികളെയും തന്നെത്തന്നെയും സംരക്ഷിക്കുന്നതിന് ഭരണ സംവിധാനത്തെ എങ്ങിനെയെല്ലാം ദുരുപയോഗപ്പെടുത്താമെന്ന് അയാള്‍ പഠിച്ചിരിക്കുന്നു. അയാളുടെ മുഖ്യ രാഷ്ട്ര സമ്പത്ത് അതു തന്നെയാണ്.
പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ക്കേ ഇന്ത്യയിലെ വ്യവസായവല്‍ക്കരണത്തിന് എന്നും നേതൃത്വം നല്‍കിപ്പോന്ന  ഗുജറാത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങളെല്ലാം പത്തു കൊല്ലത്തെ തന്റെ ഭരണകാലത്തെ നേട്ടങ്ങളാണെന്ന് കുപ്രചാരണം അഴിച്ചുവിട്ടു. കുറ്റവാളിയെന്ന പ്രതിഛായയെ മറികടക്കുന്നതില്‍ മോഡി വിജയിച്ചിരിക്കുന്നു. വാജ്‌പേയി അദ്വാനി കൂട്ടുകെട്ടിന് മുന്നില്‍ മുട്ടുമടക്കിയിരുന്ന സംഘപരിവാര്‍ ഫാസസ്റ്റുകള്‍ മോഡിയില്‍ തങ്ങള്‍ക്ക് ചേര്‍ന്ന നേതാവിനെ കണ്ടെത്തിയിരിക്കുന്നു. അഖിലേന്ത്യാ ഭരണം മോഡിയുടെ കൈയ്യിലെത്തിയാല്‍ ഇന്ത്യയെ ഗുജറാത്താക്കി മാറ്റാനാവുമെന്ന് അവര്‍ സ്വപ്നം കാണുകയും ചെയ്യുന്നു. കേന്ദ്ര ഭരണം മോഡിയുടെ കൈയ്യിലെത്തിയാല്‍ അടിയന്തിരാവസ്ഥയെ നിഷ്പ്രഭമാക്കുന്ന ഫാസിസ്റ്റു ഭരണത്തിലേക്ക് ചെന്നു തീരുമെന്ന് ന്യാമായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അങ്ങിനെ സംഭവിച്ചാല്‍ അതില്‍ നിന്നൊരു മോചനം എളുപ്പമാവുകയില്ല.
ഇന്ത്യയില്‍ മതേതര ജനാധിപത്യ വ്യവസ്ഥക്ക് മുന്നില്‍ മോഡി രാഷ്ട്രീയം ഉയര്‍ത്തുന്ന ഈ വെല്ലുവിളിയുടെ ഗൗരവസ്വഭാവം തിരിച്ചറിയാത്തൊരു രാഷ്ട്രീയ പക്വത ഇവിടത്തെ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ കൈവരിക്കുമോ എന്നതാണ് കാണിക്കേണ്ടിയിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ക്കിടയിലെ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് ഈ വെല്ലുവിളിക്ക് മുന്നില്‍ അവരെല്ലാം ഒറ്റക്കെട്ടാവുകയാണ് അടിയന്തിരാവശ്യം.
കെ.വേണു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോഡി രാഷ്ട്രീയം വഴിത്തിരിവാകുമോ?

  1. Avatar for Critic Editor

    “..Today the challenge for secular movement remains quite mammoth. The ‘social common sense’ is heavily biased against religious minorities, their plight is becoming close to second class citizens. The threat of Modi coming to power does not seem imminent but one cannot say what role BJP-RSS combine will play to come to power. Earlier also one has seen that after every communal violence, the communal formations become stronger. Communalists know it too well. It is a dangerous portent for the country. The simmering acts of religious violence are strengthening the communal forces at grass root level. What about Federal front of regional parties? It will be like a sack of potatoes, with so many prime ministerial aspirants and diverse political agendas. What about third front? Can it come up as a coalition of all and sundry? The third front can be viable only on the ground of democratic, secular and pro poor programs. Who can take the lead for that is the million rupee question. While dumping Advani and selecting Modi, RSS has given a clear signal that it is going to orchestrate the aggressive Hinduta, authoritarian leader with fascist agenda and to try to impose Hindu rashtra on the secular democratic India. The creeping fascism hidden behind the persona of Modi and the organization called RSS needs to be engaged with in right earnest on democratic grounds. ”
    – Ram Puniyani
    http://communalism.blogspot.in/2013/06/modi-advani-and-sanghs-agenda-ram.html

Leave a Reply