മോഡിക്കെതിരായ ഐക്യം : കാരാട്ടാണു ശരി

കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ ധാരണ തള്ളിക്കളയാതെ സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തുവന്നത് തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വിശാല ജനാധിപത്യ മതേതര സഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുകയെന്ന് ഒരു ഇംഗഌഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു. ഇതുവരേയും ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുക എന്ന നിലപാടായിരുന്നു കാരാട്ടും പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്. ഈ നിലപാടാണ് കാരാട്ട് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സഖ്യമെന്നത് ദീര്‍ഘകാല ലക്ഷ്യമാണെന്നും ഇപ്പോള്‍ ആവശ്യം ജനാധിപത്യ മതേതര […]

download

കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ ധാരണ തള്ളിക്കളയാതെ സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തുവന്നത് തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വിശാല ജനാധിപത്യ മതേതര സഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുകയെന്ന് ഒരു ഇംഗഌഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു. ഇതുവരേയും ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഖ്യത്തിനാണ് ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുക എന്ന നിലപാടായിരുന്നു കാരാട്ടും പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്. ഈ നിലപാടാണ് കാരാട്ട് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള സഖ്യമെന്നത് ദീര്‍ഘകാല ലക്ഷ്യമാണെന്നും ഇപ്പോള്‍ ആവശ്യം ജനാധിപത്യ മതേതര സഖ്യമാണെന്നും കാരാട്ട് വിശദീകരിച്ചു. വിശാല ജനാധിപത്യ മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ എക്കാലവും മതേതര പാര്‍ട്ടിയായിട്ടാണ് ഇടതുപക്ഷം കണ്ടതെന്നായിരുന്നു കാരാട്ടിന്റെ വിശദീകരണം. കാര്യം വ്യക്തം.
നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ തീര്‍ച്ചയായും മറ്റൊന്നും സിപിഎമ്മിനു ചെയ്യാനില്ല. അല്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് കാരാട്ട് മനസ്സിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലെന്നു പറയാവുന്ന ശക്തി രാജ്യത്തില്ല എന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ. പ്രാദേശിക കക്ഷികളുടെ മുന്‍കൈയില്‍ ഫെഡറലിസം ഉയര്‍ത്തിപിടിക്കുന്ന ഒരു മുന്നണി ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ അതിനേ കഴിയൂ. എന്നാല്‍ അതിന്റെ സാധ്യത ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ മിക്ക സംസ്ഥാനങ്ങളിലും പരസ്്പരം പോരടിക്കുകയാണ്. അവ സൗകര്യംപോലെ യുപിഎയിലോ എന്‍ഡിഎയിലോ ഭാഗഭാക്കാകുന്നു. അതിനു നേരെ കണ്ണടച്ചിട്ട് എന്തുകാര്യം? തീര്‍ച്ചയായും അതില്‍ ഏത് എന്ന ചോദ്യം തന്നെയാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരുനന്ത്. ഈ സാഹചര്യത്തില്‍ കാരാട്ടിനു വെറെന്തു പറയാന്‍ കഴിയും?
തീര്‍ച്ചയായും കേരളത്തില്‍ ഇതു പാര്‍ട്ടിക്കു പ്രതിസന്ധിയുണ്ടാക്കും. കാരണം കോണ്‍ഗ്രസ്സുമായാണല്ലോ ഇവിടെ സിപിഎം ഏറ്റുമുട്ടുന്നത്. ഈ സാഹചര്യത്തില്‍ കാരാട്ടു പറയുന്നപോലെ പറയാന്‍ പിണറായിക്കു കഴിയില്ല. ബംഗാളില്‍പോലും ഇരുവര്‍ക്കും ശക്തമായ എതിരാളിയുള്ളതിനാല്‍ ഐക്യപ്പെടാന്‍ കഴിയും. ഇവിടെ അതല്ലല്ലോ സ്ഥിതി. എന്നാല്‍ പരസ്പരം ഏറ്റുമുട്ടിയാലും അവസാനം കോണ്‍ഗ്രസ്സിനെ തന്നെ പിന്തുണക്കേണ്ടിവരും. പ്രത്യേകിച്ച് തൂക്കു പാര്‍ലിമെന്റിനു തന്നെ സാധ്യതയുള്ളപ്പോള്‍. അപ്പോള്‍ പിന്നെ തിരഞ്ഞെടുപ്പിനു മുന്നെ കാര്യങ്ങള്‍ തുറന്നു പറയുന്നതുതന്നെയാണ് സംശുദ്ധരാഷ്ട്രീയം. അടിയന്തരാവസ്ഥ കാലത്ത് ഫാസിസത്തെ നേരിടാന്‍ ജനസംഘവുമായി പോലും ഐക്യപ്പെട്ടപോലെ തന്നെയാണിതും. അന്ന് ഇന്ദിരാഗാന്ധിയുടെ് ഫാസിസമായിരുന്നു മുഖ്യശത്രു. ഇന്നത് മോഡിയുടേതാണ്. സത്യത്തില്‍ മറ്റൊരു മാര്‍ഗ്ഗവും സിപിഎമ്മിനില്ല. കേരളത്തില്‍ എല്‍ഡിഎഫും യുഡുിഎഫുമായി സൗഹൃദമത്സരം നടക്കട്ടെ.
മുമ്പൊരിക്കല്‍ തൂക്കുപാര്‍ലിമെന്റ് ഉണ്ടായപ്പോള്‍ നിര്‍ണ്ണായക ശക്തിയാണെങ്കിലേ ഭരണനേതൃത്വം ഏറ്റെടുക്കൂ എന്നു പറഞ്ഞ് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ലാത്ത ചരിത്രപരമായ വിഡ്ഢിത്തം ചെയ്ത പാര്‍ട്ടിയാണല്ലോ സിപിഎം. ഇപ്പോഴും പാര്‍ട്ടി നിലപാട് അതുതന്നെ. അതിനാല്‍ കാരാട്ട് പറഞ്ഞതല്ലാതെ മറ്റൊരു വഴിയും സിപിഎമ്മിനില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply