മൊത്തമൂറ്റും പത്രധര്‍മവും.

മാത്യു പി.പോള്‍ സെപ്‌റ്റംബര്‍ 21ലെ റ്റൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാര്‍ത്ത.The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penatly of Rs1 crore on the management.” ഭൂഗര്‍ഭ കേബിളുകളിട്ട്‌ വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവര്‍ തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ വെളിച്ചത്തു […]

wind-it-towerമാത്യു പി.പോള്‍

സെപ്‌റ്റംബര്‍ 21ലെ റ്റൈംസ്‌ ഓഫ്‌ ഇന്‍ഡ്യയില്‍ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാര്‍ത്ത.The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penatly of Rs1 crore on the management.” ഭൂഗര്‍ഭ കേബിളുകളിട്ട്‌ വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവര്‍ തെഫ്‌റ്റ്‌ സ്‌ക്വാഡ്‌ വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്‌.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാര്‍ത്ത തമസ്‌കരിച്ചു.വന്‍കിട ബിസിനസ്‌ സംഭരകര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്‌..പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന ശ്രോതസ്‌ ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്വലറിയുടെ ഡയറക്‌റ്ററില്‍ എത്തിയപ്പോള്‍.രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത്‌ പരസ്യപ്രളയം കൊണ്ട്‌ അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
ഗോഡ്‌ഫാദര്‍ എന്ന നോവലിന്റെ ആമുഖത്തില്‍ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്‌. Behind evry great fortune thre is acrime”.(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്‌) ഇന്ത്യന്‍ കൊര്‍പറേറ്റുകളുടെ ചരിത്രം നോക്കിയാല്‍ ഇത്‌ ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്‌.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാര്‍ക്ക്‌ ഞാന്‍ നിരന്തരം പരാതി നല്‍കിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിര്‍ന്നില്ലന്നും സുബ്രമണ്യന്‍ സ്വാമി കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ ഒരു യോഗത്തില്‍ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാര്‍ട്ടിയെ അധികാരത്തിലെത്തിയ്‌ക്കാന്‍ പണം മുടക്കിയവരില്‍ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച്‌ സ്വാമിക്ക്‌ ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മില്‍ ഒരു അവിഹിത ബന്ധം ഇന്ത്യയില്‍ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആര്‍ത്തിയും, ആസക്തികളും തൃപ്‌തിപ്പെടുത്തിയാണ്‌ പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്‌. സ്‌പെക്ട്രം, കല്‍ക്കരിപ്പാടം ഇടപാടുകള്‍ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകള്‍ ഇല്ലാതിരുന്നെങ്കില്‍ അവയും പുറത്തറിയുകയില്ലായിരുന്നു.
വ്യവസായികള്‍,ഉദ്യോഗസ്ഥര്‍ക്കും, മന്ത്രിമാര്‍ക്കും കൈക്കൂലി നല്‍കി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ്‌ വര്‍ധിക്കുന്നത്‌.യു പി എ യുടെ കാലത്ത്‌ കൈക്കൂലി ലക്ഷം കോടികളിലെത്തി കോര്‍പറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകര്‍ത്താക്കളുടെ തണലില്‍ തങ്ങളുടെ വ്യവസായ സാമ്രാജ്യങ്ങളുടെ അതിര്‍ത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ വ്യവസായികള്‍.പുതിയ ഭരണത്തില്‍ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്‌ച്ച്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ മുന്നറിയ്‌പ്പു നല്‍കുന്നു.ഓഗസ്റ്റ്‌ 11നു മുംബൈയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ രഘുറാം രാജന്‍ പറയുന്നു. നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മള്‍ ക്രോണി കാപ്പിറ്റലിസത്തെ (കൈക്കൂലി നല്‍കുന്ന വ്യവസായികളെ ഭരണകര്‍ത്താക്കള്‍ അവിഹിതമായി സഹായിക്കുന്ന നടപടി) പ്രതിഷ്‌ഠിച്ചൊ എന്നതാണ്‌ കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പോടെ ഉയര്‍ന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികള്‍ക്കു നല്‍കുകയും മത്സരവും, സുതാര്യതയും തകര്‍ത്തുകൊണ്ട്‌ ഈ ഇടപാറ്റുകള്‍ മറയ്‌ക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്രമായ സാമ്പത്തിക വളര്‍ച്ച തകരും.
1993 മുതല്‍ കോണ്‍ഗ്രസ്‌, ബിജെപി സര്‍ക്കാരുകള്‍ ലേലം ചെയ്‌തു കൊടുത്ത 218 കല്‍ക്കരിപ്പാടങ്ങളില്‍ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്‌റ്റംബര്‍ 24ലെ വിധിയില്‍ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടില്‍ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താല്‍ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്‌..
സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാര്‍ച്ച്‌ 14 മുതല്‍ തിഹാര്‍ ജയിലില്‍ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ്‌ കെ എസ്‌ രാധാകൃഷ്‌ണന്റെയും ആദര്‍ശധീരത തന്നെ.
അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാല്‍ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ്‌ ചൗധരി അറസ്റ്റിലായപ്പോഴും,കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുമാരമംഗലം ബില്‍ളയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ച്‌പ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിര്‍ക്കുകയും, നടപടികള്‍ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുതുമെന്നു വാദിക്കുകയ്‌ം ചെയ്‌തു.ഇത്തരം തട്ടിപ്പുകള്‍ എല്ലാ കാലത്തും അവര്‍ തുടര്‍ന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply