മേളകളില്‍ നിറഞ്ഞ് കന്യക ടാക്കീസ്

ചലചിത്രമേളകള്‍ സജീവമാകുമ്പോള്‍ മലയാളത്തില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായ സിനിമയായി കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് മാറുന്നു. ഒക്ടോബര്‍ 17നു ആരംഭിക്കുന്ന മുംബൈ ചലചിത്രോത്സവം, കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രശസ്തമായ ഗോവ ചലചിത്രോത്സവം, കേരള സര്‍ക്കാരിന്റെ തിരുവനന്തപുരം ചലചിത്രോത്സവം എന്നിവയിലേക്കെല്ലാം കന്യക ടാക്കീസ് തിരഞ്ഞെടുക്കപ്പെട്ടു. നടനും തിരക്കഥാകൃത്തുമായ മുരളിഗോപി നായകനാകുന്ന കന്യക ടാക്കീസില്‍ ലെന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഗത, സുധീര്‍ കരമന, എന്‍.എല്‍ ബാലകൃഷ്ണന്‍, പാര്‍വ്വതി, അലന്‍സിയര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം […]

Kanyaka Talkies (Virgin Talkies) Poster 1
ചലചിത്രമേളകള്‍ സജീവമാകുമ്പോള്‍ മലയാളത്തില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായ സിനിമയായി കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് മാറുന്നു. ഒക്ടോബര്‍ 17നു ആരംഭിക്കുന്ന മുംബൈ ചലചിത്രോത്സവം, കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രശസ്തമായ ഗോവ ചലചിത്രോത്സവം, കേരള സര്‍ക്കാരിന്റെ തിരുവനന്തപുരം ചലചിത്രോത്സവം എന്നിവയിലേക്കെല്ലാം കന്യക ടാക്കീസ് തിരഞ്ഞെടുക്കപ്പെട്ടു.

നടനും തിരക്കഥാകൃത്തുമായ മുരളിഗോപി നായകനാകുന്ന കന്യക ടാക്കീസില്‍ ലെന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഗത, സുധീര്‍ കരമന, എന്‍.എല്‍ ബാലകൃഷ്ണന്‍, പാര്‍വ്വതി, അലന്‍സിയര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നാടകരംഗത്തുനിുള്ള പതിനഞ്ചോളം പ്രമുഖരും വേഷമിടുന്നു.
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി ഷാജികുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി, ഗവേഷകയായ രഞ്ജിനി കൃഷ്ണന്‍, പി.വി. ഷാജികുമാര്‍, കെ. ആര്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുത്. പുതുനിരയില്‍ ശ്രദ്ധേയനായ ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ച കന്യക ടാക്കീസിന്റെ തത്സമയ ശബ്ദലേഖനം ദേശീയ പുരസ്‌കാരജേതാവായ എം. ഹരികുമാറാണ്. രാജ്യാന്തരപ്രശസ്തനായ സൗണ്ട് ഡിസൈനര്‍ രാജീവന്‍ അയ്യപ്പനാണ് ശബ്ദരൂപകല്പനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുത്. ആധുനിക മള്‍ട്ടി പ്ലക്‌സുകളുടെ കാലത്ത് മലയാളിയുടെ പഴയ സ്വന്തം സിനിമാ ടാക്കീസ് തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.
എന്‍ഡോസള്‍ഫാനടക്കമുള്ള കെമിക്കല്‍ ദുരന്തങ്ങളെ പ്രമേയമാക്കി മനോജ് സംവിധാനം ചെയ്ത എ പെസ്റ്ററിംഗ് ജേര്‍ണി എന്ന ഡോക്യൂമെന്ററിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply