‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്റൊന്നും വേണ്ട, ദാരിദ്ര്യവും വര്‍ഗ്ഗീയതയും ഇല്ലാതാക്കിയാല്‍ മതി

രാഷ്ട്രപുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കും.  അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തമ്മില്‍ത്തല്ലിയും കൊന്നും നിങ്ങളെന്ത് നേടി? ഭാരതമാതായ്ക്ക് ആഴത്തിലുള്ള മുറിവ് മാത്രമേ അതിലൂടെ നല്‍കിയുള്ളൂ. അത് നിര്‍ത്തണം. വികസനത്തിനായി ഒരുമിക്കണം. വിവേകമതിയായ ഒരു ഭരണാധികാരിയുടെ വാക്കുകളായി തോന്നാമിവ. നല്ലത്. അതെല്ലാം ആദ്യം പ്രധാനമന്ത്രി പറയേണ്ടത് തന്നോടും തന്റെ പാര്‍ട്ടിക്കാരോടും തന്നെ. അധികാരത്തിലെത്തിയപ്പോള്‍ […]

pmരാഷ്ട്രപുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കും.  അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തമ്മില്‍ത്തല്ലിയും കൊന്നും നിങ്ങളെന്ത് നേടി? ഭാരതമാതായ്ക്ക് ആഴത്തിലുള്ള മുറിവ് മാത്രമേ അതിലൂടെ നല്‍കിയുള്ളൂ. അത് നിര്‍ത്തണം. വികസനത്തിനായി ഒരുമിക്കണം.
വിവേകമതിയായ ഒരു ഭരണാധികാരിയുടെ വാക്കുകളായി തോന്നാമിവ. നല്ലത്. അതെല്ലാം ആദ്യം പ്രധാനമന്ത്രി പറയേണ്ടത് തന്നോടും തന്റെ പാര്‍ട്ടിക്കാരോടും തന്നെ. അധികാരത്തിലെത്തിയപ്പോള്‍ ഈ വീണ്ടുവിചാരം ഉണ്ടായെങ്കില്‍ നന്ന്. അണികളേയും അത് പറഞ്ഞ് മനസ്സിലാക്കണമെന്നുമാത്രം. നമുക്ക് അടിയന്തിരമായി വേണ്ടത് ദാരിദ്ര്യവും വര്‍ഗ്ഗീയതയും ഇല്ലാതാക്കുകയാണ്. 10 കൊല്ലത്തേക്കല്ല, എന്നത്തേക്കുമാണ് വര്ഗ്ഗീയതക്ക് മോറട്ടോറിയം വേണ്ടത്.
ഇന്ത്യയിലെ മാനവവിഭവശേഷിയെ നമ്മള്‍ ഫലപ്രദമായി ഉപയോഗിക്കണം, അതിലൂടെ ലോകരാഷ്ട്രങ്ങളുടെ നെറുകയിലെത്തണം, ദരിദ്രനായി ജനിച്ച് തനിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞെങ്കില്‍ പത്തുവര്‍ഷം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ ഒന്നാമതെത്തിക്കാന്‍ സാധിക്കും, ലോകവിപണിയില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്‍ഡ് സ്ഥാപിക്കണം തുടങ്ങിയ പ്രഖ്യാപനങ്ങളൊക്കെ പിന്നാലെ മതി.
എന്തായാലും കുറെയേറെ പ്രഖ്യാപനങ്ങള്‍ മോദി നടത്തിയിട്ടുണ്ട്. ദരിദ്രര്‍ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, രണ്ടുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെണ്‍കൂട്ടികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍, ദരിദ്രര്‍ക്ക് ബാങ്ക് ആക്കൗണ്ട്, ടൂറിസം വികസനം, ശുചിത്വപദ്ധതികള്‍, പരിസ്ഥിതിസംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം തുടങ്ങിയവ അവയില്‍പെടും.
ബലാത്സംഗങ്ങള്‍ ദേശീയ നാണക്കേടാണെന്നും ഇത്തരം സംഭവങ്ങളില്‍ തലതാഴ്ത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓരോ സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ രാജ്യമാണ് അപമാനിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ലോകത്തിനുമുന്നില്‍ നാണം കെടുന്നതല്ല പ്രശ്‌നം, സ്ത്രീകളുടെ തുല്ല്യതയും മനുഷ്യാവകാശവുമാണ് പ്രശ്‌നം. ബാക്കിയെല്ലാം പിന്നീടു വരുന്നവ മാത്രം.
സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. പിന്നെങ്ങനെ രാജ്യം മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടാകണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ഠ പാലിക്കണം. ഇറക്കുമതി രാജ്യമെന്ന പേര് മാറ്റി ഇന്ത്യയെ കയറ്റുമതി രാജ്യമാക്കാനാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കയറ്റുമതിയില്ലെങ്കിലും സ്വന്തം കാലില്‍് നിന്നാല്‍ മതി.
മാവോയിസ്റ്റുകളും വിഘടനവാദികളും അക്രമം അവസാനിപ്പിക്കണം. അക്രമത്തിന്റെ പാത വെടിഞ്ഞ് എല്ലാവരും ഒന്നിക്കണമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശരിയായ സമീപനമാണത്. എന്നാല്‍ അതോടൊപ്പം അവരുന്നയിക്കുന്ന വിഷയങ്ങള്‍ക്കുള്ള പരിഹാരവും കാണണം.

മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി ആസൂത്രണ കമ്മീഷന്‍ പുനസംഘടിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഏറ്റവും ശ്രദ്ധേയവും സ്വാഗതാര്‍ഹവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply