മെട്രോ റെയില്‍ പദ്ധതിയുടെ മറവില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍

ഡോ മാര്‍ട്ടിന്‍ ഗോപുരതിങ്കല്‍, ഡോ ജോസഫ് മക്കോളി കേരളത്തിന്റേയും കൊച്ചിയുടേയും വികസനത്തിന്റെ പ്രതീകമായി മാറിയ മെട്രോ റെയിലിന്റെ പേരില്‍, അനിവാര്യമല്ലാഞ്ഞിട്ടും വന്‍തോതില്‍ പാടശേഖരമാണ് നികത്തികൊണ്ടിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് മാമാങ്കത്തിനു തുടക്കം കുറിക്കിലാണ് തണ്ണീര്‍തട നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി ഉണ്ടാക്കാന്‍ ഉള്ള ഗവണ്‍മെന്റ് തീരുമാനം. മാസങ്ങളോളമായി പരിഗണനയില്‍ ഇരുന്ന ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനം എടുത്തത് എറണാകുളം ജില്ലയില്‍ നടക്കാന്‍ ഇരിക്കുന്ന ഒരു വമ്പന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ആയി ബന്ധപ്പെട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. […]

Untitled-1 copyഡോ മാര്‍ട്ടിന്‍ ഗോപുരതിങ്കല്‍, ഡോ ജോസഫ് മക്കോളി
കേരളത്തിന്റേയും കൊച്ചിയുടേയും വികസനത്തിന്റെ പ്രതീകമായി മാറിയ മെട്രോ റെയിലിന്റെ പേരില്‍, അനിവാര്യമല്ലാഞ്ഞിട്ടും വന്‍തോതില്‍ പാടശേഖരമാണ് നികത്തികൊണ്ടിരിക്കുന്നത്
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് മാമാങ്കത്തിനു തുടക്കം കുറിക്കിലാണ് തണ്ണീര്‍തട നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി ഉണ്ടാക്കാന്‍ ഉള്ള ഗവണ്‍മെന്റ് തീരുമാനം. മാസങ്ങളോളമായി പരിഗണനയില്‍ ഇരുന്ന ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനം എടുത്തത് എറണാകുളം ജില്ലയില്‍ നടക്കാന്‍ ഇരിക്കുന്ന ഒരു വമ്പന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം ആയി ബന്ധപ്പെട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എറണാകുളം ജില്ലയിലെ ആലുവ മുതല്‍ കളമശ്ശേരി വരെ ഉള്ള 300 ഏക്കര്‍ വരുന്ന പാടശേഖരങ്ങള്‍ ആണ് കൊച്ചിന്‍മെട്രോയുടെ പേരില്‍ നിയമവിരുദ്ധമായി നികത്തിക്കൊണ്ടിരിക്കുന്നത്.
പഞ്ചായത്തിന്റെയോ ഗ്രാമസഭയുടെയോ പ്രാദേശിക നിരീക്ഷണ സമിതിയുടെയോ ഒന്നും അനുമതിയില്ലാതെ ആണ് 300 ഏക്കര്‍ വരുന്ന പാടശേഖരങ്ങള്‍ ഒറ്റ അടിക്ക് മെട്രോയുടെ മറവില്‍ നികത്തി എടുത്തത്. അത്രയും സാമൂഹിക-ജനാധിപത്യ വിരുദ്ധമായ ഈ നടപടി ചില സമൂഹിക പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് തികച്ചും നിയമവിരുദ്ധമായ ഈ നടപടി നിയമവിധേയമാക്കാന്‍ ഉള്ള രാഷ്ട്രീയ-ഗവണ്‍മെന്റ് നിലപാടുകള്‍. നികത്തി എടുത്ത ഈ ഭൂമിക്ക് പരിസര പ്രദേശങ്ങളിലെ വില അനുസരിച്ച് 4500 കോടിയോളം വരും എന്ന് നാട്ടുകാര്‍ പറയുന്നു.
മെട്രോ യാര്‍ഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞാണ് നികത്തുന്നത് എങ്കിലും ഏകദേശം 40 ഏക്കര്‍ നികത്താന്‍ മാത്രമേ അനുമതിയുള്ളൂ എന്ന് പറയുന്നു. സെന്റിന് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക് അടുത്തു സര്‍ക്കാര്‍ എടുക്കുന്ന ഈ ഭൂമിക്ക് സമീപപ്രദേശത്ത് കരഭൂമിക്ക് 15 ലക്ഷം രൂപ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിയമപ്രകാരം തണ്ണീര്‍തട-നെല്‍വയല്‍ നികത്തുന്നതിനു പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുവാദം കൊടുത്തിട്ടില്ല. എറണാകുളം ജില്ലയുടെ പ്രധാന പ്രശ്‌നം ആണ് കുടിവെള്ളം… എന്നാല്‍ പെരിയാറിന്റെ ഒരു കൈതോട് അടക്കം നെല്‍വയല്‍ പൂര്‍ണ്ണമായി നികത്തികൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിലെ വലിയപാടശേഖരങ്ങള്‍ മാത്രമല്ല മെട്രോ നിര്‍മാണവുമായി നശിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഉള്ള കുന്നുകള്‍ (പെരുമ്പാവൂര്‍, അരക്കപടി, കിഴക്കമ്പലം, പട്ടിമറ്റം) ഏകദേശം ഇല്ലാതായികൊണ്ടിരിക്കുന്നു. കുന്നുകള്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ ഇന്ന് വലിയ ഗര്‍ത്തങ്ങള്‍ ആണ്. മെട്രോ നിര്‍മാണത്തിന്റെ മറവില്‍ 300 ഏക്കര്‍പാടം നികത്തിയപ്പോള്‍ വേണ്ടിവന്നത് ഏകദേശം 114ലക്ഷം ടണ്‍ മണ്ണ് ആണ്. അതായത് ഏകദേശം 1140000 ലോഡ് മണ്ണ് !!!
വളരെ കൂടിയ തോതില്‍ ഉള്ള മണ്ണ് എടുക്കല്‍, നികത്തല്‍, ടിപ്പറുകളുടെ മത്സര ഓട്ടങ്ങള്‍ ഇവയെല്ലാം മൂലം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് പരിസരപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഇരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഫോട്ടോ എടുക്കാന്‍ പോയ ഞങ്ങളുടെ സഹപ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ പിന്തുടരുകയുണ്ടായി. നാട്ടില്‍ എങ്ങും കേള്‍ക്കാത്ത അക്രമി സംഘത്തെ ഉപയോഗിച്ച് ആണ് ഈ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഹരിത എം.എല്‍.എമാര്‍ അടക്കം ഈ നിയോജകമണ്ഡലം സ്വദേശികള്‍ ആണ്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പറഞ്ഞ പാര്‍ട്ടിക്കാരും പൈങ്കിളിയെ വിട്ട് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് ഒപ്പമാണ്.
അശാസ്ത്രീയവും മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തികള്‍ക്ക് ആദ്യം ഇരയായിക്കൊണ്ടിരിക്കുന്നത് ഇവിടെ ഉള്ള സാധാരണക്കാരും കര്‍ഷകരും ആണ്. പൂര്‍ണ്ണമായും നീര്‍ച്ചാലുകള്‍ നികത്തിയത് മൂലം വേനല്‍ മഴയില്‍പോലും ഈ പ്രദേശം വെള്ളത്തിന് അടിയിലായി. മണ്ണ് അടിക്കുന്ന ടിപ്പറുകളുടെ മല്‍സര ഓട്ടവും വെള്ളക്കെട്ടും പൂര്‍ണമായും സമീപവാസികളെ ദുരിതത്തില്‍ മുക്കിക്കൊണ്ട് ഇരിക്കുന്നു.
മെട്രോ റെയില്‍ യാര്‍ഡ് നിര്‍മാണത്തിന് ആവശ്യമായ മരുഭൂമി യാതൊരുവിധ പരിവര്‍ത്തനങ്ങളും ആവശ്യമില്ലാതെ ഈ പ്രദേശത്തു ഉണ്ടായിരുന്നപ്പോളാണ് ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് ഈ സാമ്പത്തിക പരിസ്ഥിതി നാശത്തിന് ഒത്താശ ചെയ്തുകൊടുത്തത്. അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ കുടിവെള്ളവും കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണമെങ്കില്‍ ഈ പാടങ്ങള്‍ നമുക്ക് സംരക്ഷിച്ചേ മതിയാകൂ. വികസനം എന്ന പേരില്‍ നടത്തുന്ന ഈ കൊടും വഞ്ചനയ്ക്ക് എതിരെ പ്രതികരിച്ചേ മതിയാകൂ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply