മെട്രോക്കുമീതെ സോളാര്‍….!!!

ഒബിന്‍ മില്ലന്‍ ഗോതുരുത്ത് ഈ പദ്ധതി നടപ്പാക്കാന്‍ വേണ്ടത് കോടികളല്ല നല്ല നട്ടെല്ലുള്ള ‘ഇച്ഛാശക്തി’ മാത്രം. എന്താ തയ്യാറാണോ സര്‍ക്കാരോ ??? കൊച്ചിന്‍ മെട്രോയുടെ വശങ്ങളിലായി റോഡിനുമുകളിലൂടെ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ ആതിരപ്പള്ളി വനനശീകരണ വൈദ്യുത പദ്ധതി. സാധ്യതകള്‍. 1. ഒരു മരം പോയിട്ട് ഒരു പുല്‍ച്ചെടി പോലും വെട്ടേണ്ട. 2. ഒരു തരി മണ്ണ് പോലും സര്‍ക്കാരിന് പുതുതായി എറ്റെടുക്കേണ്ട ആവശ്യം വരില്ല. 3. ഒരു ആദിവാസിയേ പോലും കുടിയിറക്ക ക്കിക്കൊല്ലുകയോ വേണ്ട. 4. […]

mmmഒബിന്‍ മില്ലന്‍ ഗോതുരുത്ത്

ഈ പദ്ധതി നടപ്പാക്കാന്‍ വേണ്ടത് കോടികളല്ല നല്ല നട്ടെല്ലുള്ള ‘ഇച്ഛാശക്തി’ മാത്രം. എന്താ തയ്യാറാണോ സര്‍ക്കാരോ ???
കൊച്ചിന്‍ മെട്രോയുടെ വശങ്ങളിലായി റോഡിനുമുകളിലൂടെ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ ആതിരപ്പള്ളി വനനശീകരണ വൈദ്യുത പദ്ധതി.
സാധ്യതകള്‍.
1. ഒരു മരം പോയിട്ട് ഒരു പുല്‍ച്ചെടി പോലും വെട്ടേണ്ട.
2. ഒരു തരി മണ്ണ് പോലും സര്‍ക്കാരിന് പുതുതായി എറ്റെടുക്കേണ്ട ആവശ്യം വരില്ല.
3. ഒരു ആദിവാസിയേ പോലും കുടിയിറക്ക ക്കിക്കൊല്ലുകയോ വേണ്ട.
4. നഗരത്തിനുള്ളിലായതിനാല്‍ പുതിയ പ്രസാരണ ശൃഖല (Transmission lines) സ്ഥാപിക്കേണ്ട.
5. ഡാമിന്റ നിര്‍മ്മാണം മൂലമുള്ള പാരിസ്ഥിതികആഘാതം ഒരു തരത്തിലുമുണ്ടാവുകയുമില്ല.
6. ജലക്ഷാമം ഒരു തരത്തിലും ബാധിക്കില്ല. ഇത് ഒരു തരത്തിലും ജലക്ഷാമത്തിനു കാരണമാകുകയുമില്ല.
7. നേരിട്ട് വെയിലും മഴയുമേല്‍ക്കാത്തതിനാല്‍ പദ്ധതിയുടെ അടിയിലൂടെയുള്ള റോഡിന്റെ ആയുസ്സ് വര്‍ധിക്കുന്നു.
8. പദ്ധതി ചിലവ്, പാരിസ്ഥിതിക നാശവുമായി തട്ടിച്ച് നോക്കുമ്പോള്‍ നന്നേ തുച്ചമാകും.
9. നിസാരമെന്ന് തോന്നാമെങ്കിലും നഗരത്തിലെ ഇരുചക്രയാത്രികര്‍ക്ക് മഴയില്‍ നിന്നും, വെയിലില്‍ നിന്നും ഒരു ശക്തമായ സംരക്ഷണകവചം.
10. സോളാര്‍ പാനലില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് മെട്രോറെയില്‍ യാത്രികര്‍ക്ക് വര്‍ഷം മുഴുവന്‍ കുടിവെള്ളം നല്‍കാം.
11. കേരത്തിന് നല്ല വരുമാനം നല്‍കുന്ന ടൂറിസം മേഖലയെ നശിപ്പിക്കാതിരിക്കാം.
12. വരും തലമുറയ്ക്കായ് പൂര്‍വ്വികര്‍ നമുക്കു തന്ന ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനോടൊപ്പം നമ്മുടെ ഊര്‍ജ്ജാവശ്യങ്ങളും ഒരുമിച്ച് നിറവേറ്റാം.
ഇതിലും വലിയ ഐഡിയകളും ഇതിന് മുന്‍പ് 50 വര്‍ഷം കൊണ്ട് ഒരുപാട് പേര് പറഞ്ഞു കൊടുത്തിട്ടുണ്ട് പക്ഷേ നമുക്ക് താല്‍പര്യം വെട്ടിമറിക്കലാ…. അതാകുമ്പോള്‍ ഇഷ്ടം പോലെ പതിനായിരകണക്കിനും മരം മുറിച്ച് വിറ്റ് കോടികള്‍ അഴിമതി നടത്താം.
ചങ്കുറപ്പുള്ള ഈ സര്‍ക്കാരിന്റെ ഒരു ‘Yes’ നാളെ ചിലപ്പോള്‍ ചരിത്രം ആകും സഖാവേ..

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply