മൂലമ്പിള്ളി പാക്കേജ്‌ : ജനവഞ്ചനയുടെ ആറുവര്‍ഷം

ഫ്രാന്‍സിസ്‌ മൂലമ്പിള്ളി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ വേണ്ടി കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ക്കു മുന്നില്‍ വോട്ടുചോദിക്കാന്‍ ഇരുമുന്നണിക്കും വൈമുഖ്യം. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ പുനരധിവസിക്കപ്പെട്ടത്‌ 28 കുടുംബങ്ങള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മുഖ്യചര്‍ച്ചാവിഷയമായിരുന്നു മൂലമ്പിള്ളി. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.വി. തോമസ്‌ പ്രചരണായുധമാക്കിയത്‌ മൂലംമ്പിള്ളി പാക്കേജ്‌ ആയിരുന്നു. മൂലമ്പിള്ളിക്കാരുടെ പ്രതിനിധി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി പറയുന്നു. പുനരധിവാസം 28 കുടുംബങ്ങളില്‍ ഒതുങ്ങിയപ്പോള്‍ ബാക്കിയുള്ളവര്‍ വാടകവീടുകളിലും താല്‍ക്കാലിക ഷെഡ്ഡുകളിലും നരകിക്കുകയാണ്‌. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ജോലി വാഗ്‌ദാനം ചെയ്‌തെങ്കിലും ഒരാളെപ്പോലും ജോലിക്കെടുക്കുകയില്ല […]

images

ഫ്രാന്‍സിസ്‌ മൂലമ്പിള്ളി


വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ വേണ്ടി കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ക്കു മുന്നില്‍ വോട്ടുചോദിക്കാന്‍ ഇരുമുന്നണിക്കും വൈമുഖ്യം. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ പുനരധിവസിക്കപ്പെട്ടത്‌ 28 കുടുംബങ്ങള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മുഖ്യചര്‍ച്ചാവിഷയമായിരുന്നു മൂലമ്പിള്ളി. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.വി. തോമസ്‌ പ്രചരണായുധമാക്കിയത്‌ മൂലംമ്പിള്ളി പാക്കേജ്‌ ആയിരുന്നു. മൂലമ്പിള്ളിക്കാരുടെ പ്രതിനിധി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി പറയുന്നു.

പുനരധിവാസം 28 കുടുംബങ്ങളില്‍ ഒതുങ്ങിയപ്പോള്‍ ബാക്കിയുള്ളവര്‍ വാടകവീടുകളിലും താല്‍ക്കാലിക ഷെഡ്ഡുകളിലും നരകിക്കുകയാണ്‌. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ജോലി വാഗ്‌ദാനം ചെയ്‌തെങ്കിലും ഒരാളെപ്പോലും ജോലിക്കെടുക്കുകയില്ല എന്ന നിലപാടിലാണ്‌ കൊച്ചിന്‍പോര്‍ട്ട്‌. ഇതു സംബന്ധിച്ച്‌ പോര്‍ട്ട്‌ രേഖാമൂലം അറിയിപ്പും നല്‍കി. ഈ ഉത്തരവിനെതിരെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ നടന്ന യോഗത്തില്‍ കെ.വി. തോമസിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പഠനസമിതിയായി നിയമിച്ചു. നാളിതുവരെ മൂലമ്പിള്ളിക്കാരുടെ പ്രശ്‌നങ്ങള്‍ സമിതി പഠിച്ചുതീര്‍ന്നിട്ടില്ല. ടെര്‍മിനലില്‍ തന്നെ ജോലി വേണമെന്ന്‌ ആരും വാശിപിടിച്ചിട്ടില്ല. ഏലൂരില്‍ കെ.എസ്‌.ഐ.ഡിസിയുടെ പദ്ധതി വന്നപ്പോള്‍ 92 ഒഴിവുകള്‍ ഉണ്ടായിരുന്നു. പദ്ധതിയില്‍ മൂലമ്പിള്ളിക്കാര്‍ക്ക്‌ ജോലി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരങ്ങള്‍ നടത്തി. നടപ്പായില്ല. ഇടതു സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ അവരോട്‌ തന്നെ ചോദിക്കൂ. ഞങ്ങള്‍ മൂലമ്പിള്ളിക്കാര്‍ക്ക്‌ വാഗ്‌ദാനങ്ങളൊന്നും നല്‍കിയിട്ടില്ല എന്നാണ്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ ഭാഷ്യം.
ഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ മൂലമ്പിള്ളിക്കാരെ മാറി മാറി വന്ന സര്‍ക്കാരുകള്‍ വഞ്ചിക്കാന്‍ തുടങ്ങിയിട്ട്‌ ആറുവര്‍ഷം തികയുന്നു. 2008ലാണ്‌ കുടിയിറക്കപ്പെട്ടത്‌. ചട്ടിയും കലവും കുട്ടികളുടെ പാഠപുസ്‌തകങ്ങളുമടക്കം വലിച്ചെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്‌ ഇവരെ തെരുവിലേക്ക്‌ ഇറക്കിയത്‌. കുടിയിറക്കപ്പെട്ടവര്‍ സമരം തുടര്‍ന്നു. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഇവര്‍ക്കായി പുനരധിവാസപാക്കേജ്‌ പ്രഖ്യാപിച്ചു.
എന്നാല്‍ അത്‌ ഭാഗികമായിപ്പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. 2011ല്‍ പരിഷ്‌കരിച്ച ഒരു പുനരധിവാസ പാക്കേജുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രംഗത്തെത്തി. പക്ഷ അതും ഫലവത്തായില്ല. ലഭിച്ചത്‌ വാസയോഗ്യമല്ലാത്ത കുറെ ഭൂമി. അവിടെ കുടിലുകള്‍ കെട്ടിയാണ്‌ മിക്ക കുടുംബങ്ങളും ജീവികത്‌.
പാക്കേജില്‍ പ്രഖ്യാപിച്ചിരുന്ന ഭൂമിയോ വീടുകള്‍ ലഭിക്കുന്നതുവരെയുള്ള താല്‍ക്കാലിക വീടുകളുടെ വാടകയോ വല്ലാര്‍പാടം ടെര്‍മിനലില്‍ ജോലിയോ ലഭിച്ചിട്ടില്ല.
2008 മാര്‍ച്ച്‌ 19ന്‌ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ കേരള ഗവര്‍ണര്‍ക്കുവേണ്ടി ഒപ്പുവച്ച്‌ വിജ്ഞാപനം ചെയ്‌ത ഉത്തരവിന്റെ നിബന്ധനകളില്‍ ഭൂരിഭാഗവും വിസ്‌മരിക്കപ്പെട്ടു. പുനരധിവാസപ്രക്രിയകള്‍ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ മോണിറ്ററിംഗ്‌ കമ്മിറ്റിയും പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയിലാണ്‌. പുതിയ കലക്ടര്‍ക്ക്‌ തെരഞ്ഞെടുപ്പിന്റെ തിരക്കാണ്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രധാന വാഗ്‌ദാനങ്ങളിലൊന്ന്‌ മൂലമ്പിള്ളി പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കുമെന്നായിരുന്നു. ഒന്നും നടന്നില്ല. ഈ വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുകയാണ്‌ ഞങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply