മുസ്ലിമിന്റെ വൈവിധ്യങ്ങളെ നിരാകരിക്കുമ്പോള്‍

എ കെ രാമകൃഷ്ണന്‍ ഇന്ത്യ എന്ന ദേശസങ്കല്‍പ്പം പടുത്തിയുയര്‍ത്തിയത് ബ്രാഹ്മണിക്കല്‍ രീതിയിലാണ്. അവരുടെ ശത്രു സ്വാഭാവികമായും കീഴാളര്‍ തന്നെ. എന്നാല്‍ അവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ദേശരാഷ്ട്രം എന്നവര്‍ അവകാശപ്പെടും. പക്ഷെ തങ്ങള്‍ നിരന്തരം നേരിടുന്ന ജാതീയ പീഡനത്തെ കുറിച്ച് കീഴാളര്‍ പറഞ്ഞാല്‍ അതിനെ ദേശദ്രോഹമാക്കിമാറ്റും. നിലവിലുള്ള തൊഴില്‍ വ്യവസ്ഥയെ ജാതിവിമര്‍ശനം ചോദ്യം ചെയ്യുന്നു എന്നതുകൂടി അതിനു കാരണമാണ്. ന്യൂനപക്ഷങ്ങളെ കുറിച്ചുപറഞ്ഞാലും പ്രാദേശിക ഭാഷാ പ്രശ്‌നങ്ങള്‍ പറഞ്ഞാലും ദേശദ്രോഹികളാക്കിമാറ്റും. അങ്ങനെ ദേശദ്രോഹികളുടെ എണ്ണം കൂടിവരുകയാണ്. ഭരണഘടാനാവകാശങ്ങള്‍ തന്നെ […]

islam

എ കെ രാമകൃഷ്ണന്‍

ഇന്ത്യ എന്ന ദേശസങ്കല്‍പ്പം പടുത്തിയുയര്‍ത്തിയത് ബ്രാഹ്മണിക്കല്‍ രീതിയിലാണ്. അവരുടെ ശത്രു സ്വാഭാവികമായും കീഴാളര്‍ തന്നെ. എന്നാല്‍ അവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ദേശരാഷ്ട്രം എന്നവര്‍ അവകാശപ്പെടും. പക്ഷെ തങ്ങള്‍ നിരന്തരം നേരിടുന്ന ജാതീയ പീഡനത്തെ കുറിച്ച് കീഴാളര്‍ പറഞ്ഞാല്‍ അതിനെ ദേശദ്രോഹമാക്കിമാറ്റും. നിലവിലുള്ള തൊഴില്‍ വ്യവസ്ഥയെ ജാതിവിമര്‍ശനം ചോദ്യം ചെയ്യുന്നു എന്നതുകൂടി അതിനു കാരണമാണ്. ന്യൂനപക്ഷങ്ങളെ കുറിച്ചുപറഞ്ഞാലും പ്രാദേശിക ഭാഷാ പ്രശ്‌നങ്ങള്‍ പറഞ്ഞാലും ദേശദ്രോഹികളാക്കിമാറ്റും. അങ്ങനെ ദേശദ്രോഹികളുടെ എണ്ണം കൂടിവരുകയാണ്. ഭരണഘടാനാവകാശങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ പുതിയ കരിനിയമങ്ങള്‍ നടപ്പാക്കുന്നു.
ദേശീയതയുമായി ബന്ധപ്പെട്ട പൂര്‍ത്തിയാകാത്ത ഒരു അജണ്ട കൂടി ഇതിനുപുറകിലുണ്ട.് പാക്കിസ്ഥാനെന്ന മുസ്ലിം രാഷ്ട്രത്തിനു ബദലായ ഹിന്ദുരാഷ്ട്രം എന്നതാണത്. സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ വിശാലമായ പ്ലാറ്റ് ഫോമില്‍ ആ വാദത്തിനു വളരാന്‍ കഴിഞ്ഞില്ല. ഇപ്പോഴതിനുള്ള സമയമായി എന്നവര്‍ കരുതുന്നു.
ഇന്ത്യയിലിന്ന് നിലനില്‍ക്കുന്നത് ഫാസിസമാണോ എന്നതില്‍ പല അഭിപ്രായങ്ങളുമുണ്ട്. എന്തായാലും ഹിന്ദുത്വ അധികാരം ശക്തിപ്പെടുകയാണ്. അതാകട്ടെ പുതിയ സാമ്പത്തിക സംവിധാനങ്ങളുമായി കൈകോര്‍ക്കുകയാണ്. സത്യത്തില്‍ മുന്‍സര്‍ക്കാര്‍ തന്നെ നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കിയിരുന്നു. കേവലം യൂറോപ്പില്‍ നിലനിന്നിരുന്ന ഫാസിസവുമായി ബന്ധപ്പെടുത്തിയെടുക്കാനുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങളല്ല ഇന്ന് നിലനില്‍ക്കുന്നത്. മതങ്ങള്‍ അല്ലെങ്കില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമായി ഫാസിസത്തെ കാണാനാകില്ല, മറിച്ച് വ്യവസ്ഥയും ഭരണഘടനയും അടങ്ങുന്ന പ്രത്യയശാസ്ത്ര ഘടനയായാണ് ഫാസിസത്തെ നിര്‍വചിക്കേണ്ടത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസം ഘടനാപരമായി നിലന്ല്‍ക്കുന്നത് മൂന്ന് ഘടകങ്ങളായി വര്‍ത്തിച്ചാണ്.
1. നിയോ ലിബറല്‍ നയങ്ങള്‍
2. തീവ്രദേശീയവാദം
3. സാംസ്‌കാരികാധിപത്യം
ലോകരാജ്യങ്ങളില്‍ ജനാധിപത്യ രാഷ്ട്രങ്ങളിലൊക്കെയും ഭരണാധികാരിയെന്നത് നിയോലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നവരാണ്. മോഡി അത് നടപ്പിലാക്കുന്നതിലും ജനകീയവല്‍ക്കരിക്കുന്നതിലും മന്‍മോഹന്‍സിംഗിനെക്കാള്‍ ഏറെ മുന്നിലാണ്. നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ പോലും നിയോലിബറല്‍ കാഴ്ച്ചപ്പാടായി മാറ്റുന്നതില്‍ വരെ എത്തിനില്‍ക്കുന്നു ഫാസിസം. അത് തുറന്നു പറയാനും അവര്‍ തയ്യാറാകുന്നു. ഈ വികസനത്തോടുള്ള മനോഭാവം അനുകൂലമായി കാണുന്നത് മധ്യവര്‍ഗ്ഗത്തില്‍ തന്നെയാണ്. ആ വികസന കാഴ്ചപ്പാടില്‍ ആകര്‍ഷിക്കപ്പെടുന്നു എന്ന് വേണം പറയാന്‍. മിനിമം ഗവണ്മന്റ്, മാക്‌സിമം ഗവേണന്‍സ് എന്ന സര്‍ക്കാര്‍ നിലപാടുതന്നെ ഉദാഹരണം. വികസനനായകന്‍ എന്ന മോദിയുടെ ഇമേജും അതിന്റെ സൃഷ്ടിതന്നെ. അമേരിക്കയില്‍ നിയോലിബറല്‍ നയങ്ങള്‍ ശക്തിപ്പെടുത്തിയ റൊണാള്‍ഡ് റെയ്ഗന്റേയും ബ്രിട്ടനിലെ താച്ചറേയും പോലെ. ഹിന്ദുത്വവും കമ്പോളയുക്തിയും ഇവിടെ കൈകോര്‍ക്കുന്നു. അതിന് ജനാധിപത്യം തടസ്സം നില്‍ക്കുന്നു എന്നിടത്തുനിന്നാണ് ഫാസിസത്തിന്റെ രംഗപ്രവേശം.
ഫാസിസം തീവ്രദേശീയവാദമായി നിലനില്‍ക്കുന്നത് രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലൂടെയാണ്. അതില്‍ അന്തര്‍ലീനമായി കിടക്കുന്ന ജാതിവ്യവസ്ഥ ഫാസിസത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് കാരണമാകുന്നു. ഈ ജാതിവ്യവസ്ഥിതി തന്നെയാണ് ജനാധിപത്യവല്‍ക്കരണത്തിനു എന്നും തടസ്സമായി നിലനില്‍ക്കുന്നത്. ഇന്ന് കാണുന്ന നായാടി മുതല്‍ നമ്പൂരി വരെ എന്ന് പറഞ്ഞു ഹിന്ദുത്വ ഐക്യത്തിനായി നില്‍ക്കുന്ന ഹിന്ദു മഹാസഭയും മറ്റു സംഘപരിവാര്‍ സംഘടനകളും അതിനു ശക്തി പകരുന്നു. ഗോള്‍വാള്‍ക്കര്‍ മുതല്‍ ഇന്ന് കാണുന്ന മോഹന്‍ ഭഗവത് വരെ മുസ്ലീം വിരുദ്ധതയാണ് നടപ്പിലാക്കുന്നത്. ഫാസിസത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് ഇത്തരം നിലപാടുകളിലാണ്. അതിന്റെ ഭാഗമായിത്തന്നെ ബ്രാഹ്മണ്യം അക്രമണോത്സുക ദേശീയതയായി രൂപം പ്രാപിച്ചിരിക്കുന്നു. അവരുടെ പ്രത്യയശാസ്ത്ര വികാസത്തിന് വേണ്ടിയാണ് മുസ്ലീം വി ുദ്ധത പ്രകടിപ്പിക്കുന്നത്. ഭാഷാ ഭക്ഷണ വസ്ത്രപരമായി ഇവിടെ നില്‍ക്കുന്ന സ്വത്വനിര്‍മിതിയില്‍ ഇസ്ലാമിന് പങ്കുണ്ട്. അത്തരം സംഭാവനകളെ അസഹിഷ്ണുതയോടെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് മുസ്ലീം വിരുദ്ധത പ്രകടിപ്പിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുസ്ലീം ജനവിഭാഗങ്ങള്‍ ഒരുതരത്തിലും കുറ്റക്കാരല്ല, എന്നിട്ടും അവര്‍ ശത്രുപക്ഷത്തായി അവതരിക്കപ്പെട്ടു. മുസ്ലീംവിരുദ്ധതയിലൂടെ ഭാഗികമായെങ്കിലും ഹിന്ദുത്വം സ്വാംശീകരിക്കപ്പെട്ട പൊതുസമൂഹമാണ് ഇവിടെ നിലകൊള്ളുന്നത്. അതില്‍ നിന്ന് വര്‍ത്തിക്കുന്ന പൊതുബോധമാണ് വളരുന്നത്. ഈ പോതുബോധത്തേയാണ് തീവ്രദേശീയവാദത്തിലേക്ക് എത്തിക്കുന്നതും.
മതമൗലികവാദമെന്നു പറഞ്ഞാല്‍ നാമപ്പോള്‍ എത്തുക മുസ്ലിമിലേക്കാണ്. എതയോ വൈവിധ്യങ്ങളാണ് അവരിലുള്ളത്. എന്നാല്‍ നമുക്കറിയുക അവരുടെ ഏകമുഖമാണ്. എന്നിട്ട് നാം മുഴുവന്‍ മുസ്ലിമുകളേയും ശത്രുപക്ഷത്ത് നിര്‍ത്തുന്നു. 1923ല്‍ തന്നെ ഈജിപ്തില്‍ മുസ്ലിം ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. മുസ്ലിം മഹാഭൂരിപക്ഷമുള്ള തുര്‍ക്കിയില്‍ പര്‍ദ്ദക്ക് നിരോധനമാണ്. എത്രയോ രാജ്യങ്ങള്‍ മുസ്ലം – സ്ത്രീപുരുഷന്മാര്‍ ഒന്നിച്ച് പള്ളിയില്‍ പോകുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള എത്രയോ മദ്രസകള്‍. സൗദിയില്‍ പോയി വരുന്ന യുവാക്കള്‍ തങ്ങളുടെ ഇസ്ലാം സംസ്‌കാരത്തെ തകര്‍ക്കുമെന്ന് ആശങ്കപ്പെടുന്നവരാണ് ഇന്തോനേഷ്യക്കാര്‍. മതമൗലികവാദത്തേയും ഭീകരതയേയും ലോകത്തെ ഭൂരിപക്ഷം മുസ്ലിമുകളും ഭയപ്പെടുന്നു. എന്നിട്ടും അവരെ മുഴുവന്‍ ഭീകരരും മൗലികവാദികളുമാക്കുന്നത് ആധിപത്യം പ്രത്യയശാസ്ത്രമാണ്. സത്യത്തില്‍ എ എസ് ചെയ്യുന്നതിനേക്കാള്‍ എത്രയോ വലിയ കൂട്ടക്കുരുതികളാണ് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനുമൊക്കെ അടങ്ങുന്ന ജനാധിപത്യ രാഷ്ട്രങ്ങള്‍ ചെയ്തിട്ടുള്ളത്, ഇപ്പോഴും ചെയ്യുന്നത്. ്അതുപക്ഷെ മൂടിവെക്കപ്പെടുന്നു.
കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കേരളം പുരോഗമനപരമാണെന്നാണ് വിശ്വാസം. ബി ജെ പിക്ക് വളരെ കുറച്ചുവോട്ടേ ലഭിക്കുന്നുള്ളു എന്നതാണ് അതിനുള്ള ഒരു കാരണമായി ചൂണ്ടികാട്ടുന്നത്. സത്യത്തില്‍ വോട്ടുചെയ്യുന്നവരുടെ എണ്ണമല്ല, ചെയ്യാനിടയുള്ളവരുടെ എണ്ണമാണ് എന്നെ ആകുലപ്പെടുത്തുന്നത്. മുസ്ലിമുകളെ ശരാശരി മലയാളി എങ്ങനെയാണ് നോക്കികാണുന്നത്? അവരെല്ലാം ദേശദ്രോഹികളാണെന്ന ഭാഷ്യമാണ് ഭൂരിപക്ഷവും പിന്തുടരുന്നത്. ഇസ്ലാമോ ഫോബിയ ഇവിടെ ശക്തിപ്പെടുകയാണ്. അതിനെ എങ്ങനെ വേണമെങ്കിലും ഉപയാഗിക്കാനാവും. എപ്പോള്‍ വേണമെങ്കിലും വോട്ടാക്കിമാറ്റാനും കഴിയും. അതില്‍ നിന്ന് വ്യത്യസ്ഥമാണ് ബീഹാറിലെ കാര്യം. മണഅഡല്‍ കമ്മീഷന്‍ മുതല്‍ അവിടെ ജനാധിപത്യത്തിന്റെ സാമൂഹ്യ അടിത്തറ വിപുലപ്പെടുകയാണ്. കീഴാളരായ ഓരോരുത്തരും അധാകാരത്തിലുള്ള തങ്ങളുടെ ഷെയര്‍ ചോദിച്ചു വാങ്ങുകയാണ്. വെള്ളാപ്പള്ളി പറയുന്ന നായാടി മുതല്‍ നമ്പൂരിവരെ എന്നതല്ല, ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യമാണ് അവര്‍ പറയുന്നത്. ഇവിടത്തെ പോലെ ഇസ്ലാമോഫോബിയയും അവിടെയില്ല.
തദ്ദേശീയവും വൈദേശികവുമായ മിശ്രണമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാംസ്‌കാരികപരമായ ആധിപത്യം. അതില്‍ ഇവിടെ നിലനില്‍ക്കുന്ന ജാതീയതയും യൂറോപ്പില്‍ ഉയര്‍ന്നു വന്ന ദേശീയവാദവും പിണഞ്ഞു കിടക്കുന്നു. ഉത്തരേന്ത്യയില്‍ ദളിത് മുസ്ലിം പിന്നാക്ക വിഭാഗ ഐക്യം നിലനില്‍ക്കുന്നുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് വിരുദ്ധ ചേരിയാണ്. അതിനെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി സംഘപരിവാര്‍ ഏറെ കാലമായി നടക്കുന്നു. അതിനുദാഹരണമാണ് ബാബറി മസ്ജിദ് തകര്‍ക്കുവാനുള്ള കര്‍സേവകരില്‍ ഭൂരിഭാഗവും ദളിത് ആദിവാസി ജനവിഭാഗമാകുന്നത്. കേരളത്തില്‍ ആകട്ടെ ഇങ്ങനെ ഉയര്‍ന്നു വരേണ്ട ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ഇല്ലാതാക്കുവാനാണ് എസ് എന്‍ ഡിപി യുടെ ഇന്ന് കാണുന്ന രാഷ്ട്രീയ ഇടപെടല്‍ കാരണമാകുന്നത്. പിന്നാക്കവിഭാഗങ്ങളെ കൃത്യമായി ഫാസിസ്റ്റ് ചേരിയില്‍ എത്തിക്കുന്നതില്‍ വെള്ളാപ്പള്ളി വിജയിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്.

ജനനീതി സംഘടിപ്പിച്ച ഫാസിസവും പ്രതിരോധവും എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply