മുഷ്ടിചുരുട്ടുന്ന രാഷ്ട്രീയപ്രവര്‍ത്തനം ഇനി വേണ്ട.

കേരളത്തില്‍ ഒരു ഹര്‍ത്താല്‍ കൂടി. നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ജനമത് ആഘോഷിക്കുമെന്നുറപ്പ്. എന്നാല്‍ തികച്ചും അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ഹര്‍ത്താലെന്നതില്‍ സംശയമില്ല. ബിജെപിയുടെ ജനരക്ഷായാത്രയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തങ്ങളെ അപ്രസക്തമാക്കിയെന്ന തോന്നലില്‍ നിന്നാണ് കേന്ദ്രത്തിനും കേരളത്തിനുമെതിരെ എന്ന പ്രഖഅയാപനവുമായി യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കോടതി കയറിയ എം എഹസന്‍ കെപിസിസി പ്രസിഡന്റും ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവുമായിരിക്കുമ്പോഴാണ് ഈ ഹര്‍ത്താല്‍ പ്രഖ്യാപനമെന്നത് ഒരു രാഷ്ട്രീയതമാശ. ഇടക്കു കയറി വ്ന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് […]

hhh

കേരളത്തില്‍ ഒരു ഹര്‍ത്താല്‍ കൂടി. നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ജനമത് ആഘോഷിക്കുമെന്നുറപ്പ്. എന്നാല്‍ തികച്ചും അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ഹര്‍ത്താലെന്നതില്‍ സംശയമില്ല. ബിജെപിയുടെ ജനരക്ഷായാത്രയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തങ്ങളെ അപ്രസക്തമാക്കിയെന്ന തോന്നലില്‍ നിന്നാണ് കേന്ദ്രത്തിനും കേരളത്തിനുമെതിരെ എന്ന പ്രഖഅയാപനവുമായി യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കോടതി കയറിയ എം എഹസന്‍ കെപിസിസി പ്രസിഡന്റും ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവുമായിരിക്കുമ്പോഴാണ് ഈ ഹര്‍ത്താല്‍ പ്രഖ്യാപനമെന്നത് ഒരു രാഷ്ട്രീയതമാശ. ഇടക്കു കയറി വ്ന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഷ്ട്രീയാന്തരീക്ഷം മാറിയതിനാല്‍ ഹര്‍ത്താല്‍ ഒഴിവാക്കുമെന്നു പലരും പ്രതീക്ഷിച്ചു. എന്നാലതുണ്ടായില്ല.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശികതലത്തിലുമായി നൂറോളം ഹര്‍ത്താലുകള്‍ നടന്നു കഴിഞ്ഞു എന്നതും ഓര്‍ക്കേണ്ടതാണ്.
വാസ്തവത്തില്‍ മുഷ്ടി ചുരുട്ടുന്ന നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി തന്നെ മാറേണ്ടിയിരിക്കുന്നു. ഹര്‍ത്താലും മുഷ്ടിചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാര്‍ച്ചുകളും സംഘട്ടനങ്ങളും കൊലപാതകപരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ് ? ജനത്തെ ബോധവല്‍ക്കരിക്കാനോ? അത്തരത്തില്‍ ബോധവല്‍ക്കരിക്കേണ്ടവിധം ബുദ്ധിശൂന്യരാണോ ജനം? ഇപ്പറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയാകെ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങള്‍ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളില്‍ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയസംവാദം നടത്തുകയല്ലേ വേണ്ടത്? അത്തരത്തിലുള്ള ഒരു സംവാദത്തെ വികൃതമായ രൂപമാണ് ഇപ്പോള്‍ ചാനലുകളിലെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍. അവയുടെ ശൈലി മാറണം. അവതാരകരുടേയും ഉച്ചത്തില്‍ സംസാരിക്കുന്നവരുടേയും ആധിപത്യത്തില്‍ നിന്നു മോചിതമാക്കി, തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഇത്തരം ചര്‍ച്ചകളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും സോഷ്യല്‍ മീഡിയയും ഇതിനായി ഉപയോഗിക്കാം. സോഷ്യല്‍ മീഡിയയുടെ കരുത്ത് എത്രമാത്രം ശക്തമാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണഅടത്. അതില്‍ നിന്ന് ഏതാണ് ശറിയെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. തീര്‍ച്ചയായും അമിതമായ കക്ഷിരാഷ്ട്രീയ അന്ധവിശ്വാസം വലിച്ചെറിയാന്‍ ജനങ്ങളും തയ്യാറാകണം.
ഇത്തരത്തിലുള്ള പ്രവര്‍ത്തനഘട്ടങ്ങളിലും ചില നിര്‍ണ്ണായക സമയങ്ങളില്‍ നിരത്തിലിറങ്ങേണ്ടിവന്നേക്കാം. എന്നാല്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളുടെ ജീവിക്കാനും ചലിക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടായിരിക്കരുതച് അത്. ഇന്ത്യയില്‍ പോലും പല നഗരങ്ങളിലുമുള്ള പോലെ പ്രതിഷേധ പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കുമെല്ലാം ചില വേദികള്‍ തീരുമാനിക്കുകയാണ് വേണ്ടത്. താല്‍പ്പര്യമുള്ളവര്‍ അവിടെയെത്തും. തീര്‍ച്ചയായും മീഡിയയും എത്തും. അത്തരത്തിലുള്ള ജനാധിപത്യ ശൈലി ജനാധിപത്യപ്രസ്ഥാനങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും അതിന്റെ എല്ലാം ഏറ്റവും ഭീകരരൂപമായ ഹര്‍ത്താലുകളുടെ സ്വഭാവവും മാറണം. തീര്‍ച്ചയായും ഹര്‍ത്താലിനാഹ്വാനം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ്അതുപോലെതന്നെയാണ് അതില്‍ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും. ഈ വിഷയങ്ങളില്‍ യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നാഹ്വാനം ചെയ്യുകയല്ലാതെ ബലമായി അടിച്ചേല്‍പ്പിക്കാന്‍ ആരാണവകാശം നല്‍കിയത്.? യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുത്ത് പ്രതിഷേധിക്കട്ടെ. അതല്ലല്ലോ പക്ഷെ നടക്കുന്നത്. ഭയം കൊണ്ടുമാത്രമാണ് ഇപ്പോള്‍ ഹര്‍ത്താല്‍ ജനങ്ങള്‍ പുറത്തിറങ്ങാത്തത്. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നത്. അത്തരത്തില്‍ ജനങ്ങളെ ഭയപ്പെടുത്തിയാണോ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടത്? ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമോ ഇല്ലെങ്കിലും നാമതില്‍ പങ്കെടുക്കുന്നു. പലപ്പോഴും ഹര്‍ത്താല്‍ ആഘോഷവുമാക്കുന്നു. അങ്ങനെയാണ് ഹര്‍ത്താല്‍ പൂര്‍ണ്ണം എന്ന തലക്കെട്ടുവരുന്നത്. സത്യത്തില്‍ അതിലുമുണ്ട് ഒരു വിവേചനം. ഇപ്പോഴത്തെ ഹര്‍ത്താലുകള്‍ സ്വകാര്യകാറുകളും ബൈക്കുകളുമുള്ളവരെ ബാധിക്കുന്നതുപോലുമില്ല. ്ബാധിക്കുന്നത് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരെയാണ് എന്നതാണ് വൈരുദ്ധ്യം. ഇതു ഫാസിസ്റ്റ് ശൈലിയാണ്. കലാലയങ്ങളില്‍ പോലും ഇന്നു നടക്കുന്നത് ഇത്തരത്തിലള്ള ഫാസിസ്റ്റ് ശൈലിയാണ്. കലാലയരാഷ്ട്രീയത്തിനെതിരായ കോടതിയുടേയും ജനങ്ങളുടേയും വികാരത്തിനു പ്രധാന കാരണവും അതുതന്നെ.
നിരോധനം കൊണ്ട് ഒന്നുമില്ലാതാക്കാന്‍ എളുപ്പമല്ല എന്നത് മറ്റൊരു വസ്തുത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ തയ്യാറാക്കാനായിരുന്നു നീക്കം. ഫലത്തില്‍ ഹര്‍ത്താല്‍ നിരോധിക്കലാണതിന്റഎ ലക്ഷ്യം. അതും ഫാസിസ്റ്റ് ശൈലിയാണ്. ജനാധിപത്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനവകാശം വേണം. പക്ഷെ അത് അടിച്ചേല്‍പ്പിക്കലാകരുതെന്നു മാത്രം. കാര്യകാരണസഹിതം ജനങ്ങളോട് വിശദീകരിക്കുക. അവരത് അംഗീകരിക്കുന്നു എങ്കില്‍ ഹര്‍ത്താലും അതുന്നയിക്കുന്ന ആവശ്യങ്ങളും വിജയിച്ചു എന്നു കരുതാം. അതാണ് ജനാധിപത്യഹര്‍ത്താല്‍. ജനാധിപത്യത്തില്‍ ശരിയുടേയും തെറ്റിന്റേയും അന്തിമവിധികര്‍ത്താക്കള്‍ പാര്‍ട്ടികളല്ല, ജനങ്ങള്‍ തന്നെയാണ്. അവരെ ബോധ്യപ്പെടുത്താനാകുന്നില്ലെങ്കില്‍ അതിനായുള്ള ശ്രമം തുടരുക മാത്രമാണ് പോംവഴി. അതുപോലെ തന്നെയാണ് ശക്തിപ്രകടനങ്ങളുടെ കാര്യവും. മുഷ്ടിചുരുട്ടി നെഞ്ചുവിരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യശൈലിയല്ല. നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരുടെ ശരീരഭാഷയില്‍ തന്നെ തങ്ങള്‍ യജമാനന്മാരാണെന്ന പ്രഖ്യാപനമുണ്ട്. ശക്തിപ്രകടനങ്ങളുടെ പേരില്‍ നിരത്തുകള്‍ തടയാനുള്ള അവകാശമുണ്ടെന്നു ധരിക്കുന്നതെല്ലാം അതിന്റെ തുടര്‍ച്ചയാണ്. തങ്ങള്‍ മാത്രമാണ് ശരിയെന്ന ജനാധിപത്യവിരുദ്ധമായ അഹന്തയുടെ ഭാഗമാണ് കൊലപാതക പരമ്പരകളും. ഇക്കാര്യത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെന്നഭിമാനിക്കുന്നവരുടെ പങ്ക് വളരെ വലുതാണ്. തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്. ആധുനിക സാങ്കേതികവിദ്യയും വാര്ത്താവിനിമയ സംവിധാനങ്ങളും ഇത്രമാത്രം വളര്‍ന്ന ഒരു സാഹചര്യത്തില്‍ മുഴുവന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ട എന്തു സാഹചര്യമാണുള്ളത്? മാത്രമല്ല രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മേല്‍ ജനങ്ങള്‍്കു അവകാശം കൂടുതല്‍ ശക്തമാക്കണം. അതിനായി പാര്‍ട്ടികള്‍ക്കും വിവരാവകാശ നിയമം ബാധകമാക്കണം. തിരിച്ചുവിളിക്കാനുള്ള അവകാശം നടപ്പാക്കണം.
ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യസംവിധാനങ്ങളില്‍ ഏറ്റവും മികച്ചത് ജനാധിപത്യം തന്നെയാണ്. എന്നാലത് പല രീതിയിലും ഭീഷണി നേരിടുകയാണ്. അഴിമതിയും അക്രമവുമാണ് ഇത്തരം ഭീഷണികളില്‍ ഏറ്റവും പ്രധാനം. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി – മത – വര്‍ഗ്ഗീയ ചിന്തകളും ജനാധിപത്യത്തിനു ഭീഷണിയാണ്. ഇത്തരം പ്രവണതകളെ അതിജീവിച്ച് ജനാധിപത്യസംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെങ്കില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ശക്തമാകുമെന്നുറപ്പ്. അതിലൊരു പ്രധാനഘടകമാണ് മുഷ്ടിചുരുട്ടുന്ന ജനാധിപത്യ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply