മുരുകന്മാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ചികിത്സാ നീതി

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകന്‍ എന്ന അന്യസംസ്ഥാന തൊഴിലാളിക്ക് അടിയന്തിര ചികിത്സ അത്യാവശ്യമായിട്ടും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുളള ഏഴോളം ആശുപത്രികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുകയും അതിന്റെ ഫലമായി അദ്ദേഹം മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടപ്പാക്കാനാവശ്യപ്പെട്ട് ചികിത്സാ നീതി ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. ചികിത്സാ നീതിക്കായി പ്രസിഡന്റ് കെ വേണുവും സെക്രട്ടറി ഡോ പ്രിന്‍സ് കെ ജെയുമാണ് നിവേദനം നല്‍കിയത്. അടിയന്തിര ഘട്ടങ്ങളില്‍ […]

mm

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകന്‍ എന്ന അന്യസംസ്ഥാന തൊഴിലാളിക്ക് അടിയന്തിര ചികിത്സ അത്യാവശ്യമായിട്ടും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുളള ഏഴോളം ആശുപത്രികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുകയും അതിന്റെ ഫലമായി അദ്ദേഹം മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടപ്പാക്കാനാവശ്യപ്പെട്ട് ചികിത്സാ നീതി ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. ചികിത്സാ നീതിക്കായി പ്രസിഡന്റ് കെ വേണുവും സെക്രട്ടറി ഡോ പ്രിന്‍സ് കെ ജെയുമാണ് നിവേദനം നല്‍കിയത്. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സ നിഷേധിക്കുന്നത് ഗുരുതരമായ മൗലീകാവകാശ ലംഘനമാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിരവധി സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി. 12.04.2015ലെ സ്‌കന്ദന്‍ കമ്മിറ്റി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച ശുപാര്‍ശകളില്‍ അപകടത്തിനിരയായ വ്യക്തിയ്ക്ക് വേണ്ട പരിചരണം നല്‍കാതിരിക്കുകയോ പ്രാഥമിക ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ നിഷേധിക്കുകയോ ചെയ്യുന്ന ഏതെങ്കിലും ഡോക്ടര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുളള പെരുമാറ്റച്ചട്ടമനുസരിച്ച് അച്ചടക്ക നടപടികള്‍ അഭിമുഖീകരിക്കണം എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2016ലെ ലക്ഷ്മി ഢ.െ യൂണിയന്‍ ഓഫ് ഇന്ത്യ കേസ്സില്‍ കോടതി നിരീക്ഷിച്ചത് ഇപ്രകാരമാണെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.
1 ഏതെങ്കിലും ആശുപത്രിയോ, ക്ലിനിക്കോ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ച് അടിയന്തിര ചികിത്സ നിഷേധിക്കുവാന്‍ പാടില്ല.
2 അടിയന്തിര ചികിത്സ തേടിയെത്തുന്നവര്‍ക്ക് അത് നിഷേധിക്കുന്ന ഹോസ്പിറ്റലുകള്‍ക്ക് എതിരെ സര്‍ക്കാരിന് നടപടിയെടുക്കാവുന്നതാണ്.
3 അടിയന്തിര ഘട്ടത്തില്‍ പണം നല്‍കുവാനുളള ശേഷി അന്വേഷിക്കാതെ തന്നെ പ്രൈവറ്റ് ആശുപത്രികള്‍ ചികിത്സ നല്‍കേണ്ടതാവശ്യമാണ്.
ഈ സാഹചര്യത്തില്‍ അടിയന്തിരചികിത്സ കിട്ടാതെ രോഗികളുടെ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് ചികിത്സാനീതി മുന്നോട്ടുവെച്ചത്.
1. എമര്‍ജന്‍സികെയറും, ട്രോമാകെയറും ആവശ്യമാകുമ്പോള്‍ എല്ലാ ചികിത്സാ സ്ഥാപനങ്ങളിലും അവ ലഭ്യമാകുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുക.
2. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ട്രോമാകെയര്‍ മെഡിക്കല്‍എമര്‍ജന്‍സികളുടെ ഭാഗമായി അടിസ്ഥാന ജീവന്‍രക്ഷയ്ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അതിനുള്ള പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യുക.
3. സംസ്ഥാനത്ത് ഗവണ്‍മെന്റ് ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യസംവിധാനങ്ങളും എമര്‍ജന്‍സികെയര്‍, ട്രോമാകെയര്‍ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരികയും സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് ഗ്രേഡ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുക.
4. സമഗ്ര ആംബുലന്‍സ് നെറ്റ്‌വര്‍ക്ക് പോലീസിന്റേയും കൂടി സഹായത്തോടെ ഏകീകൃത യൂണികോഡ് സംവിധാനത്തില്‍ നടപ്പാക്കുക.
5. എമര്‍ജന്‍സി മെഡിക്കല്‍കെയര്‍, ട്രോമാകെയര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം, പ്രോട്ടോകോള്‍ വികസനം, അവ ചിട്ടയായി നടപ്പില്‍ വരുത്തല്‍ എന്നിവ സമയബന്ധിതമായി ചെയ്യുക.
6. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു പൗരനും അടിയന്തിരചികിത്സ നിഷേധിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കുക.
7 മെഡിക്കല്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട നിയമങ്ങളും കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സും ഉള്‍പ്പെടുത്തുക.
8. ആശുപത്രികളില്‍ എമര്‍ജന്‍സി സംവിധാനങ്ങളും അതു കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ലഭ്യതയും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുക.
9. അത്യാഹിതഘട്ടങ്ങളിലെ ചികിത്സയ്ക്കുളള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയോ അടിയന്തിര സാമ്പത്തിക സഹായം വഴിയോ ഓരോ പൗരനും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക.
10. അമേരിക്കയിലെ ”ദി എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്റ്റി” (1986) നെ മാതൃകയാക്കി അത്യാഹിത വിഭാഗങ്ങളിലെത്തുന്ന ആര്‍ക്കും പണം നല്‍കാനുളള ശേഷി നോക്കാതെതന്നെ അടിയന്തിര ചികിത്സ ഉറപ്പാക്കുന്ന വിധത്തില്‍ നിയമം ഉടനെ കൊണ്ടുവരേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply