മുന്നണികളില്‍ അങ്കലാപ്പ് : പ്രതീക്ഷയോടെ മാണിസാര്‍

സോളാര്‍ വിവാദം പ്രതീക്ഷതിനേക്കാള്‍ കൈവിട്ടുപോയപ്പോള്‍ ഇരുമുന്നണികളിലും അങ്കലാപ്പ്. എന്തായിരിക്കണം അടുത്ത പടിയെന്ന് തീരുമാനിക്കാനാകാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും. അതേസമയം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കെ എം മാണിയാണ്. തന്നെ മുഖ്യമന്ത്രിയാക്കി ഏതെങ്കിലും ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വളരെ രസകരമായ രീതിയിലാണ് യുഡിഎഫില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്ന ഐ ഗ്രൂപ്പ് പുറകോട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നേതൃമാറ്റമില്ല എന്നാണ് ഇപ്പോള്‍ ചെന്നിത്തലയും മറ്റും പറയുന്നത്. അഥവാ ഉമ്മന്‍ ചാണ്ടി മാറിയാലും മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലക്കു […]

mani

സോളാര്‍ വിവാദം പ്രതീക്ഷതിനേക്കാള്‍ കൈവിട്ടുപോയപ്പോള്‍ ഇരുമുന്നണികളിലും അങ്കലാപ്പ്. എന്തായിരിക്കണം അടുത്ത പടിയെന്ന് തീരുമാനിക്കാനാകാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും. അതേസമയം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കെ എം മാണിയാണ്. തന്നെ മുഖ്യമന്ത്രിയാക്കി ഏതെങ്കിലും ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
വളരെ രസകരമായ രീതിയിലാണ് യുഡിഎഫില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്ന ഐ ഗ്രൂപ്പ് പുറകോട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നേതൃമാറ്റമില്ല എന്നാണ് ഇപ്പോള്‍ ചെന്നിത്തലയും മറ്റും പറയുന്നത്. അഥവാ ഉമ്മന്‍ ചാണ്ടി മാറിയാലും മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലക്കു കിട്ടില്ല എന്ന് ഏറെക്കുറെ ബോധ്യമായ സാഹചര്യത്തിലാണ് ഈ നയം മാറ്റം. നാളെ ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷം ചെന്നിത്തലയും സോണിയയെ കാണും. ഐ ഗ്രൂപ്പിന്റെ വികാരം ശക്തമായി ഉന്നയിക്കുമെങ്കിലും നേതൃമാറ്റം ആവശ്യപ്പെടാനിടയില്ലെന്നാണ് വിലയിരുത്തല്‍. എ ഗ്രൂപ്പ് സമ്മതിച്ചാല്‍ പോലും കുഞ്ഞാലിക്കുട്ടി തന്നെ മുഖ്യനാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തലക്കറിയാം. നേതൃമാറ്റമല്ല, നയമാറ്റമാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു കഴിഞ്ഞു. സര്‍വ്വസമ്മതനായ ആരുംതന്നെ കോണ്‍ഗ്രസ്സിലില്ലതാനും.
അതേസമയം എ കെ ആന്റണിയടക്കമുള്ളവര്‍ അസംതൃപ്തരാണെന്ന് മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുനില്‍ക്കാന്‍ തയ്യാറാണെന്നു സോണ്യയോടു പറയുമെന്ന വിലയിരുത്തലുമുണ്ട്്. അവിടെയാണ് മാണി സാറിന്റെ പ്രതീക്ഷ. പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ മാണിയെ താല്‍ക്കാലികമായി മുഖ്യമന്ത്രിയാക്കി തലയൂരാമെന്ന അഭിപ്രായം യുഡിഎഫില്‍ ഉയര്‍ന്നിട്ടുണ്ട്. കോടിയേരി പോലും അത്തരമൊരഭിപ്രായം പറഞ്ഞതോടെ ഈ വാദഗതിക്കാര്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണവും ആകാമെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന അതിനുദാഹരണമാണ്. കുഞ്ഞാലിക്കുട്ടിക്കല്‍പ്പം വിഷമമുണ്ടെങ്കിലും താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ അംഗീകരിക്കാനാണിട. പ്രാഥമിക തലത്തിലാണെങ്കിലും ഈ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. പതിവുപോലെ പി സി ജോര്‍ജ്ജ് അതിന്റെ പരസ്യസൂചനയും നല്‍കി.
യുഡിഎഫിലെ അവസ്ഥ ഇതാണെങ്കില്‍ എല്‍ഡിഎഫിലെ അവസ്ഥയും വ്യത്യസ്ഥമല്ല. സിപിഎമ്മിലെ ഗ്രൂപ്പിസം തന്നെ മുഖ്യപ്രശ്‌നം. ഒറ്റക്കുള്ള സമരങ്ങള്‍ അപഹാസ്യമാണെന്നും താന്‍ അച്ചടക്കമുള്ള പാര്‍്ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞ് എല്ലാവരേയും ഞെട്ടിച്ച വി എസ് അച്യുതാനന്ദന്റെ ഉള്ളിലിരിപ്പ്് എന്താണെന്ന് പിണറായി വിഭാഗം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിസഭ മറച്ചിടാനുദ്ദേശമില്ലെന്നു സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്രയും കോലാഹലങ്ങള്‍ സംഭവിച്ചിട്ടും പിണറായി വിജയന്‍ താരതമ്യേന ശാന്തനാണ്. ലാവ്‌ലിന്‍, ടിപി വധം തുടങ്ങിയ കേസുകളിലൂടെ ബ്ലാക്ക് മെയില്‍ തന്ത്രവും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തല്‍ക്കാലും മാണിയെ മുഖ്യനാക്കൂ എന്ന സ്‌നേഹോപദേശം കോടിയേരി തന്നെ ഉമ്മന്‍ ചാണ്ടിക്കു നല്‍കിയിരിക്കുന്നത്. സിസിടിവി പരിശോധനയുമായി സഹകരിക്കില്ലെന്ന സിപിഎം തീരുമാനം അണികള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അതുവഴി യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കും മുന്‍കൈ ലഭിച്ചെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സിപിഐയിലാകട്ടെ ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.
എന്തായാലും കളി കൈവിട്ടുപോയതായി മനസ്സിലാക്കിയ വഞ്ചി എങ്ങനെയെങ്കിലും കരക്കടിപ്പാക്കാനുള്ള ശ്രമത്തിലാണ്. അവിടെയാണ് മാണിസാറിന്റെ പ്രതീക്ഷയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply