മുത്തങ്ങ ദിനാചരണം സമഗ്രഭൂപരിഷ്‌കരണ രാഷ്ട്രീയ കണ്‍വെന്‍ഷനും രോഹിത് ആക്ടിനായി ദലിത് വിദ്യാഭ്യാസ സംഗമവും

പതിനാലാമത്‌ മുത്തങ്ങാ ദിനാചരണത്തോടനുബന്ധിച്ച് പരിഷ്‌കരണത്തിനും പാരിസ്ഥിതിക- കാര്‍ഷിക സംരക്ഷണത്തിനും വേണ്ടിയുള്ള രാഷ്ട്രീയ കണ്‍വെന്‍ഷന്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 19,20 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള 25-ലേറെ വന്‍കിട എസ്റ്റേറ്റുകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന 5 ലക്ഷത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സമഗ്രഭൂപരിഷ്‌കരണം നടപ്പാക്കുക, 2006-ലെ കേന്ദ്രവനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കുക, ആദിവാസി കരാറും നില്‍പ് സമരതീരുമാനവും കണക്കിലെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ആദിവാസി സ്വയം ഭരണം നടപ്പാക്കുക, നെല്‍വയല്‍ […]

MMM

പതിനാലാമത്‌ മുത്തങ്ങാ ദിനാചരണത്തോടനുബന്ധിച്ച് പരിഷ്‌കരണത്തിനും പാരിസ്ഥിതിക- കാര്‍ഷിക സംരക്ഷണത്തിനും വേണ്ടിയുള്ള രാഷ്ട്രീയ കണ്‍വെന്‍ഷന്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 19,20 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും.

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള 25-ലേറെ വന്‍കിട എസ്റ്റേറ്റുകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന 5 ലക്ഷത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സമഗ്രഭൂപരിഷ്‌കരണം നടപ്പാക്കുക, 2006-ലെ കേന്ദ്രവനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കുക, ആദിവാസി കരാറും നില്‍പ് സമരതീരുമാനവും കണക്കിലെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ആദിവാസി സ്വയം ഭരണം നടപ്പാക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സമഗ്ര ഭൂപരിഷ്‌കരണത്തിന്റെയും ഭൂസംരക്ഷണത്തിന്റെയും ഭാഗമായി ഉന്നയിക്കേണ്ടതുണ്ട്. തോട്ടം തൊഴില്‍ മേഖലയിലെ കൊളോണിയല്‍ അടിമത്തം അവസാനിപ്പിക്കുക, പരമ്പരാഗത തൊഴില്‍ സമൂഹങ്ങളെ വഴിയാധാരമാക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കുക, പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ നിഷേധിക്കുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയം പുനപരിശോധിക്കുക തുടങ്ങിയ വിഷയങ്ങളും സംഘടിതമായി ഉന്നയിക്കേണ്ടതുണ്ട്. ഫെബ്രുവരി 19ന് ഹസ്സന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ ഇതിനുള്ള രാഷ്ട്രീയ പദ്ധതിക്ക് രൂപം നല്‍കും.
1970-കളില്‍ തുടക്കം കുറിച്ച ഭൂപരിഷ്‌കരണ നടടി ഇടത്- വലത് മുന്നണികള്‍ കാലക്രമേണ ദുര്‍ബലപ്പെടുത്തി. ദലിത് ആദിവാസി വിഭാഗങ്ങളും ഇതര വിഭാഗങ്ങളും ഭൂരഹിത രായി മാറി. ആദിവാസികളുടെ വനാവകാശവും സ്വയം ഭരണവും നഷ്ടപ്പെട്ടു. ജനാധിപത്യകേരളം നിലവില്‍ വന്നിട്ടും വ്യാജരേഖകള്‍ ഉപയോഗിച്ച് ലക്ഷകണക്കിന് ഏക്കര്‍ ഭൂമി വന്‍കിട എസ്റ്റേറ്റുകള്‍ കൈവശം വച്ചുവരുന്നു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. കാര്‍ഷിക പരിഷ്‌കരണം, ഭൂവിനിയോഗത്തിലെ സാമൂഹിക നീതി, സ്വയം ഭരണം, വനസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ചിന്തയ്ക്ക് തുടക്കം കുറിക്കാന്‍ നവീനമായ ആദിവാസി ദലിത് പരിസ്ഥിതി സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടിമസമാനമായ ജീവിതത്തിന് മാറ്റം വരുത്തുവാന്‍ തോട്ടം തൊഴിലാളികളും മുന്നോട്ട വന്നിട്ടുണ്ട്. നിയമനിര്‍മാണത്തിന്റെ മണ്ഡലത്തില്‍ ആദിവാസി ഗ്രാമ പഞ്ചായത്ത് നിയമം(പെസ നിയമം) വനാവകാശ നിയമം തുടങ്ങിയവ നടപ്പാക്കപ്പെടുന്ന സാഹചര്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ ദലിതര്‍ -തോട്ടം തൊഴിലാളികള്‍-മത്സ്യ തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഏകോപിച്ചുകൊണ്ട് പ്രക്ഷോഭം വിപുലീകരിക്കാന്‍ ഗോത്രമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ഭൂപരിഷ്‌കരമം, സ്വയം ഭരണം പ്രാദേശിക വികസനം എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ ജനാധിപത്യ ഊര് വികസനമുന്നണിയെന്ന രാഷ്ട്രീയ വേദിയുടെ നയപ്രഖ്യാപനവും ഫെബ്രുവരി 19ന് നടത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ രോഹിത വെമൂല സംഭവത്തിന് ശേഷം ശക്തമായ പൗരാവകാശമുന്നേറ്റം ദേശീയ തലത്തിലുണ്ടായിട്ടുണ്ട്. ഫെബ്രുവരി 20ന് നടക്കുന്ന രോഹിത് വെമൂല അനുസ്മരണത്തിലും ദലിത്- ആദിവാസി സംഗമത്തിലും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള രോഹിത് ആക്ട് നിയമനിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ സംഗമത്തില്‍ രൂപം നല്‍കുന്ന ഒരു കരട് നിയമനിര്‍മാണ നിര്‍ദ്ദേശം മാര്‍ച്ച് മാസം നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിനെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply