മുതലാളിത്ത തിരിച്ചടികളില്‍ നിന്ന് ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായില്ല

ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി മുതലാളിത്തത്തിന്റെ തിരിച്ചടികളില്‍ നിന്ന് ഇടതുപക്ഷത്തിനു കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് ചിന്തകന്‍ ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി. വിപ്ലവവായാടിത്തം പേറുന്ന ഏതാനും മുദ്രാവാക്യങ്ങളില്‍ ഇടതുപക്ഷം കേന്ദ്രീകരിക്കുകയാണെന്നും സാമൂഹികമാറ്റമെന്ന കാഴ്ച്ചപ്പാട് ഇല്ലാതായെന്നും എം.എന്‍.വിജയന്‍ സ്മരണയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നവഉദാരീകരണം യുക്തിപരമല്ല. അത് സമൂഹത്തെ പല തട്ടുകളാക്കി മാറ്റുകയാണ്. വിഘടനവും അനൈക്യവുമാണ് അതുണ്ടാക്കുന്നത്. ഇടതുപക്ഷത്തിന് ആഗോളതലത്തില്‍ സ്വന്തം അജന്‍ഡ പോലും ഇല്ലാതായെന്ന് ആഗോളവല്‍ക്കരണത്തിന് എതിരായ ചെറുത്തുനില്‍പ്പിന്റെ അര്‍ഥശാസ്ത്രം എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍നിന്നു കരകയറാന്‍ […]

bbbബോറിസ് കഗാര്‍ലിറ്റ്‌സ്‌കി

മുതലാളിത്തത്തിന്റെ തിരിച്ചടികളില്‍ നിന്ന് ഇടതുപക്ഷത്തിനു കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് ചിന്തകന്‍ ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി. വിപ്ലവവായാടിത്തം പേറുന്ന ഏതാനും മുദ്രാവാക്യങ്ങളില്‍ ഇടതുപക്ഷം കേന്ദ്രീകരിക്കുകയാണെന്നും സാമൂഹികമാറ്റമെന്ന കാഴ്ച്ചപ്പാട് ഇല്ലാതായെന്നും എം.എന്‍.വിജയന്‍ സ്മരണയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നവഉദാരീകരണം യുക്തിപരമല്ല. അത് സമൂഹത്തെ പല തട്ടുകളാക്കി മാറ്റുകയാണ്. വിഘടനവും അനൈക്യവുമാണ് അതുണ്ടാക്കുന്നത്.
ഇടതുപക്ഷത്തിന് ആഗോളതലത്തില്‍ സ്വന്തം അജന്‍ഡ പോലും ഇല്ലാതായെന്ന് ആഗോളവല്‍ക്കരണത്തിന് എതിരായ ചെറുത്തുനില്‍പ്പിന്റെ അര്‍ഥശാസ്ത്രം എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കവെ അദ്ദേഹം
ചൂണ്ടിക്കാട്ടി. ഇതില്‍നിന്നു കരകയറാന്‍ സ്വയം ജനാധിപത്യവല്‍ക്കരണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചു. സാമൂഹ്യികമാറ്റത്തിനായുള്ള വഴി കണ്ടെത്താനായില്ലെന്നത് ഇടതുപക്ഷത്തിന്റെ പോരായ്മയാണ്. സോഷ്യലിസത്തിലൂടെ സമൂഹത്തിന്റെ പൊതുനന്മയാണ് രൂപപ്പെടേണ്ടത്. മൗലികവാദികള്‍ നേട്ടമുണ്ടാക്കുന്നത് തടയണം. ക്ഷേമരാഷ്ട്രം ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധനയുടെ അടിസ്ഥാനത്തില്‍ സമീപിക്കേണ്ട ഒന്നല്ല.
അതിലൂടെ ചില വ്യക്തികളില്‍ അധികാരകേന്ദ്രീകരണം വരുന്നു. ഓരോരുത്തരും എത്ര സ്വതന്ത്രരാണ് എന്നതാണ് പ്രധാനചോദ്യം. വ്യക്തിയുടെ രാഷ്ട്രീയാവകാശമാണ് പ്രധാനം. എല്ലാമേഖലയിലുമുള്ള തൊഴിലാളികളുടെ പൊതു പുനര്‍ക്രമീകരണമാണ് ഇന്നാവശ്യം. പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം കൂട്ടുകയും പരിസ്ഥിതി അടക്കമുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുകയും വേണം. കൂട്ടായി വിജയിക്കുന്നതിനു കഴിയുമ്പോള്‍ സമൂഹം ചലിക്കും.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം കമ്യൂണിസം തകര്‍ന്നുവെന്ന് വിലപിച്ചവരുണ്ട്. പിന്നീട് മുതലാളിത്തത്തിന്റെ വീഴ്ച്ചകള്‍ പ്രധാനചര്‍ച്ചയായി. സമരം നടത്തുവാന്‍ ആളുകളെ കൂട്ടുന്നുണ്ടെങ്കിലും അജന്‍ഡ വിജയിപ്പിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് കൃത്യമായ നടപടിയില്ലെന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെ രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് പരമാര്‍ശിക്കവെ ചൂണ്ടിക്കാട്ടി. ലോകഗതിവിഗതികളിലുണ്ടായ സമ്മര്‍ദങ്ങളെ ധൈര്യപൂര്‍വം നേരിടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. നയമില്ലായ്മയാണ് ഇതിലൂടെ പ്രകടമായത്. സമൂഹത്തെ ഇടതുവല്‍ക്കരിക്കേണ്ടത് യാന്ത്രികമായല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇടപെടല്‍, വികസനം എന്നീ അജന്‍ഡകളില്‍ ഇടതുപക്ഷം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദത്തെ നിര്‍വചിക്കുന്നതില്‍ കൃത്യതയില്ലെന്ന് ചിന്തകനും എഴുത്തുകാരനുമായ പ്രഫ.അചിന്‍ വനയ്ക് ഭീകരതയ്ക്ക് എതിരായ ആഗോളയുദ്ധം എന്ന വിഷയത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരായ എന്ന പേരിലുള്ള ആഗോളയുദ്ധം തട്ടിപ്പാണ്. ആരു നടത്തുന്ന കൊലകളും അപലപിക്കപ്പെടണം. രാജ്യമോ വ്യക്തികളോ സംഘടനകളോ എന്നതു വിഷയമല്ല. പൗരന്മാരെ കൊന്നൊടുക്കുന്ന ഒരു പ്രവര്‍ത്തിയും ന്യായീകരിക്കാനാകില്ല. ഭീകരവാദത്തിന് രാഷ്ട്രീയവും മതപരവുമായ മാനം നല്‍കാനാണ് യു.എസ്. ശ്രമിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള നീക്കവും സംഘടിതമാണ്. സിവിലിയന്മാരെ കൊന്നൊടുക്കിയശേഷം അതിനെ ഭീകരവിരുദ്ധയുദ്ധമെന്നു പറയുന്നതില്‍ കാര്യമില്ല. കൊന്നൊടുക്കലുകളെ സുന്ദരമായ പദപ്രയോഗം കൊണ്ട് ന്യായീകരിക്കാനാകില്ല. പലപ്പോഴും അതാണ് സംഭവിക്കുന്നത്.
എം.എന്‍ .വിജയന്‍ പഠനഗവേഷണകേന്ദ്രം, അധിനിവേശ പ്രതിരോധസമിതി, സൊസൈറ്റി ഫോക്കസ്, കൊടുങ്ങല്ലൂര്‍ എം.എന്‍ .വിജയന്‍ അനുസ്മരണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് 10 ാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണം നടത്തിയത്. പി.എന്‍ .ഗോപീകൃഷ്ണന്‍ അധ്യക്ഷനായി. ടി.എല്‍ .സന്തോഷ്, കെ.എം. സീതി, ഡോ.ആസാദ്, വി.പി. വാസുദേവന്‍, കെ.സി. ഉമേഷ് ബാബു, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ഡോ.ഐ.വി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply