മുതലമടയില്‍ ക്വാറി മാഫിയയുടെ താണ്ഡവം

മുതലമടയിലെ അനധികൃത കരിങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ട മാഫിയാ വിളയാട്ടം തുടങ്ങി കാലമേറെയായി. അതിപ്പോള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ക്വാറികള്‍ക്കെതിരെ സമര രംഗത്തുള്ള അറുമുഖനെയും കണ്ണദാസ് കെ ഡിയെയും കഴിഞ്ഞ ദിവസം ഗുണ്ടകള്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു. പരിക്കേറ്റ ഇരുവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനത്തെ പത്തോളം ബൈക്കുകളില്‍ പിന്തുടര്‍ന്ന് ഇരു വശത്ത് നിന്നും വാഹനത്തെ സിനിമ സ്‌റ്റൈലില്‍ വടിവാള്‍ കൊണ്ട് വെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു .എട്ടു കിലോമീറ്റര്‍ ദൂരമാണ് ഗുണ്ടകള്‍ വാഹനത്തെ ചെയ്‌സ് ചെയ്ത് ആക്രമണം നടത്തിയത്. […]

muthala

മുതലമടയിലെ അനധികൃത കരിങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ട മാഫിയാ വിളയാട്ടം തുടങ്ങി കാലമേറെയായി. അതിപ്പോള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ക്വാറികള്‍ക്കെതിരെ സമര രംഗത്തുള്ള അറുമുഖനെയും കണ്ണദാസ് കെ ഡിയെയും കഴിഞ്ഞ ദിവസം ഗുണ്ടകള്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു. പരിക്കേറ്റ ഇരുവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനത്തെ പത്തോളം ബൈക്കുകളില്‍ പിന്തുടര്‍ന്ന് ഇരു വശത്ത് നിന്നും വാഹനത്തെ സിനിമ സ്‌റ്റൈലില്‍ വടിവാള്‍ കൊണ്ട് വെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു .എട്ടു കിലോമീറ്റര്‍ ദൂരമാണ് ഗുണ്ടകള്‍ വാഹനത്തെ ചെയ്‌സ് ചെയ്ത് ആക്രമണം നടത്തിയത്. വാഹനത്തില്‍ ഉള്ളവര്‍ സമീപത്തെ പോലീസ് സ്റ്റെഷനിലേക്ക് വണ്ടി ഓടിച്ചു കയറ്റി രക്ഷപ്പെടുകയായിരുന്നു.
ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതലമടയില്‍ പ്രകടനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ഇരുന്നൂറോളം വരുന്ന മാഫിയാസംഘം അക്രമമഴിച്ചുവിട്ടു. അക്കൂട്ടത്തില്‍ ആര്‍ എസ് എസ് ഗുണ്ടകളുമുണ്ടായിരുന്നതായി ആരോപണമുണ്ട്.
പ്ലാച്ചിമട സമരപ്രവര്‍ത്തകരും മുതലമടയില്‍ ക്വാറിക്കെതിരെ സമരം ചെയ്യുന്ന ആദിവാസികളും പട്ടികജാതി പട്ടിക വര്‍ഗ സംരക്ഷണ മുന്നണി പ്രവര്‍ത്തകരും ആം ആദ്മി പ്രവര്‍ത്തകരും നയിച്ച ഈ പ്രകടനത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പാരിസ്ഥിതിക മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ആദിവാസി അമ്മമാരും കുട്ടികളും അടക്കമുള്ള ഈ സംഘത്തെയാണ് പോലീസിന്റെ കണ്മുന്നിലിട്ട് കേരളത്തിന്റെ മുഴുവന്‍ ജനാധിപത്യ ബോധത്തെയും വെല്ലു വിളിച്ചു കൊണ്ട് ക്വാറിമാഫിയ തല്ലിച്ചതച്ചത്.. പ്ലാച്ചിമട സമരസമിതി നേതാവായ വിളയോടി വേണുഗോപാല്‍, ആദിവാസി സംഘം നേതാവും മുതലമടയിലെ ക്വാറി സമരത്തിന്റെ അമരക്കാരനുമായ നീലിപ്പാറ മാരിയപ്പന്‍, പട്ടിക ജാതി പട്ടിക വര്‍ഗ സംരക്ഷണ മുന്നണി നേതാവായ വിജയന്‍ അമ്പലക്കാടന്‍, ഏകതാ പരിഷത്ത് പ്രവര്‍ത്തകനായ കെ.വി ബിജു, യൂത്ത് ഡയലോഗ് പ്രവര്‍ത്തകരായ റംസീന, സന്തോഷ്, റിയാസ് തുടങ്ങിയവര്‍ക്കെല്ലാം ആക്രമണം ഏറ്റിരുന്നു. സ്ത്രീകളെ പോലും അവര്‍ വെറുതെ വിട്ടില്ല.
അനധികൃതമായി പ്രവര്‍ത്തിക്കുന്നക്വാറികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളും കാലങ്ങളായി പ്രദേശത്ത് സമരത്തില്‍ ആണ്. ഇതില്‍ പ്രധാന ക്വാറി നിറപറ കണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ള ഫൈവ് സ്റ്റാര്‍ ക്വാറിയാണ്. മറ്റു രണ്ടെണ്ണം തോംസണും എ വണ്‍ ക്വാറിയും .
നിറപറയുടെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് എതിരായ സമരത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. കല്ല്യാണ്‍ സമരത്തെ തമസ്‌കരിക്കുന്ന പോലെ മാധ്യമങ്ങള്‍ ഈ സമരത്തേയും തമസ്‌കരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഇന്നലെ എറണാകുളത്തും കോഴിക്കോടും തൃശൂരുമടക്കം കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply