മുഖ്യമന്ത്രി ഉരുളുന്നു, പ്രതിപക്ഷവും…

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉരുളുന്നു. ഒപ്പം പ്രതിപക്ഷവും. സംഭവം ഇത്രമാത്രം ഗൗരവമായ അവസ്ഥയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള പരിഗണനാ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഒരു സംശയവുമില്ല്. അതിനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനില്ല. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ഉള്‍പ്പെടെ അന്വേഷണത്തിനായി ഏതു വിഷയവും ആര്‍ക്കും അന്വേഷണസമയത്ത് ഉന്നയിക്കാം. ആവശ്യം ഉന്നയിക്കുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുഖ്യമന്ത്രിയെന്ന നിലയിലോ എംഎല്‍എ എന്ന […]

images

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉരുളുന്നു. ഒപ്പം പ്രതിപക്ഷവും. സംഭവം ഇത്രമാത്രം ഗൗരവമായ അവസ്ഥയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള പരിഗണനാ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഒരു സംശയവുമില്ല്. അതിനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനില്ല. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ഉള്‍പ്പെടെ അന്വേഷണത്തിനായി ഏതു വിഷയവും ആര്‍ക്കും അന്വേഷണസമയത്ത് ഉന്നയിക്കാം. ആവശ്യം ഉന്നയിക്കുന്നവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുഖ്യമന്ത്രിയെന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ ഉള്ള ഒരു പരിഗണനയും തനിക്കുവേണ്ട.
സംഭവം ഇപ്പോള്‍ ഈഗോയുടേത്. തന്റെ ഓഫീസ് കൂടി അേന്വഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഈഗോ സമ്മതിക്കുന്നില്ല. നേരിട്ടുള്‍പ്പെടുത്താതെ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന്റേയും ഈഗോ സമ്മതിക്കുന്നില്ല. അത്രതന്നെ. ഇരുകൂട്ടരും ഒരേനാണയത്തിന്റെ രണ്ടു വശങ്ങള്‍.
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ഇവയാണ്.
സോളാര്‍ കേസിലും അനുബന്ധ തട്ടിപ്പ് വിഷയങ്ങളിലും നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും, സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്രയാണ്, അത് ഒഴിവാക്കാമായിരുന്നോ? ഉത്തരവാദിയാര്? സര്‍ക്കാര്‍ നിയമവിരുദ്ധമായി ആര്‍ക്കെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉത്തരവാദിയാരെന്ന് പരിശോധിക്കും. അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ മേഖലകളില്‍? 2006 മുതല്‍ ബിജു രാധാകൃഷ്ണനും സരിത നായരും ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോ? കബളിപ്പിക്കല്‍ തടയുന്നതിനുള്ള നിയമനിര്‍മ്മാണം സാധ്യമാണോ?
സത്യത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും എന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണവും ഉള്‍പ്പെടുത്താവുന്നതാണ്. നേരിട്ടത് പറയാന്‍ മുഖ്യമന്ത്രിയുടേയും അതില്ലാതെ സഹകരിക്കാന്‍ പ്രതിപക്ഷത്തിന്റേയും ഈഗോ സമ്മതിക്കുന്നില്ല. പൊതുജനം കഴുത. അല്ലാതെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply