മുഖ്യമന്ത്രിക്ക് പോലീസ് മര്‍ദ്ദനമേറ്റ ട്രാന്‍സ്‌ജെന്ററുകള്‍ അയച്ച തുറന്ന കത്ത്

ജാസ്മിന്‍, സുസ്മിത ബഹു. മുഖ്യമന്ത്രിക്ക് കോഴിക്കോട് ജില്ലയിലെ ബീച്ച് ഹോസ്പിറ്റലില്‍ കസബ പോലീസിന്റെ അക്രമത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന ജാസ്മിന്‍, സുസ്മിത എന്നീ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് ഞങ്ങള്‍. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ മത്സരാര്‍ത്ഥി ആയിരുന്ന ഞങ്ങള്‍ 27- തീയതി ബുധനാഴ്ച രാത്രി മോഡല്‍ സ്‌കൂളില്‍ നിന്നും സഹ മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് ഞങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങും വഴി മിടായി തെരുവിലെ താജ് റോഡില്‍ വെച്ച് കസബ സ്റ്റേഷനിലെ പട്രോള്‍ നടത്തിയിരുന്ന മൂന്ന് […]

tttജാസ്മിന്‍, സുസ്മിത

ബഹു. മുഖ്യമന്ത്രിക്ക്

കോഴിക്കോട് ജില്ലയിലെ ബീച്ച് ഹോസ്പിറ്റലില്‍ കസബ പോലീസിന്റെ അക്രമത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന ജാസ്മിന്‍, സുസ്മിത എന്നീ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് ഞങ്ങള്‍.
സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ മത്സരാര്‍ത്ഥി ആയിരുന്ന ഞങ്ങള്‍ 27- തീയതി ബുധനാഴ്ച രാത്രി മോഡല്‍ സ്‌കൂളില്‍ നിന്നും സഹ മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് ഞങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങും വഴി മിടായി തെരുവിലെ താജ് റോഡില്‍ വെച്ച് കസബ സ്റ്റേഷനിലെ പട്രോള്‍ നടത്തിയിരുന്ന മൂന്ന് പോലീസുകാര്‍ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി കേട്ടാല്‍ അറക്കുന്ന തെറികളും വിളിച്ചുകൊണ്ടു വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസുകാരെ കണ്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.ഞങ്ങള്‍ ആരാണെന്നോ എന്തിനീവഴി പോകുന്നെന്നോ ചോദിക്കാതെ യാതൊന്നും പറയാന്‍ അവസരം നല്‍കാതെ ആകാരണമായി തലങ്ങും വിലങ്ങും അടിച്ചു. ഞങ്ങള്‍ ചത്തുപോകും സാറെ തല്ലരുതേ എന്ന് കാലുപിടിച്ച് പറഞ്ഞപ്പോള്‍ തെറിവിളിക്കൊപ്പം ‘ നീയൊക്കെ ചകാനുള്ളവരാണ്” എന്നും പറഞ്ഞു.
ഞങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെകില്‍ കൂടി ഇങ്ങനെ മാരകമായി ആക്രമിക്കാന്‍ പൊലീസിന് എന്താണ് സാര്‍ അധികാരം. സുസ്മിതയുടെ കൈ ലാത്തികൊണ്ട് അടിച്ച് ഒടിച്ചിട്ടുണ്ട്. ശരീരത്തിലെല്ലായിടത്തും ലാത്തിയുടെ പാടുകള്‍ കാണുവാന്‍ സാധിക്കും. രണ്ടാളുടെയും മുതുക് അടിയേറ്റ് പോട്ടിയിടുണ്ട്. കാലും കൈയും മുറിഞ്ഞു ചോരവാര്‍ന്നുകൊണ്ട
ിരിക്കയാണ് ഞങ്ങള്‍ റോഡില്‍ കിടന്നത്. തലയിലും, മുതുകിലും, കാലിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഞങ്ങളുടെ ചുണ്ടിലും മുഖത്തും ലാത്തികൊണ്ട് കുത്തി. അടിയന്തിരാവസ്ഥകാലത്തേക്കാള്‍ ക്രൂരമായ മര്‍ദനമായിരുന്നു ഞങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്.
മാരകമായി മര്‍ദിച്ചിട്ട് ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ഒരു സഹായം നല്‍കുകയോ പോലീസ് ചെയ്തില്ല.
ഞങ്ങള്‍ ഇരുവര്‍ക്കും ആശുപത്രിയില്‍ കിടക്കാന്‍ പോലും കഴിയുന്നില്ല.
ഞങ്ങള്‍ എന്ത് തെറ്റാണ് സാര്‍ ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയി ജനിച്ചുപോയതോ ?
കേരളത്തിന്റെ പലഭാഗത്തും പോലീസ് ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആക്രമിക്കുന്നുണ്ട്. പോലീസിനിടയില്‍ ഇപ്പോഴും വെറുപ്പും അറപ്പും മാത്രമാണ് ഞങ്ങളോട് ഉള്ളത്. 2016 ജൂലായില്‍ കൊച്ചിയിലും, 2017 മാര്‍ച്ചില്‍ തൃശ്ശൂരിലും, ജൂലായ്യില്‍ വീണ്ടും കൊച്ചിയിലും പോലീസ് അകാരണമായി പല ട്രാന്‌സ്‌ജെന്‌ഡേഴസിനെയും അക്രമത്തിനിരയാക്കി. കോഴിക്കോട് തുടര്‍ച്ചായി പോലീസ് ഞങ്ങളുടെ സമൂഹത്തിനെ വേട്ടയാടുകയാണ്. തൃശൂര്‍ നടന്ന അക്രമത്തിനെതിരെ ഞങ്ങള്‍ ബഹു. മുഖ്യ മന്ത്രിക്കും പോലീസ് ചീഫിനും പരാതി നല്‍കിയിരുന്നതാണ്, എന്നാല്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഇടതുപക്ഷ സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളിലൂടെ ജനശ്രദ്ധയും ദേശീയ ശ്രദ്ധയും നേടുമ്പോള്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ബഹുമാനപെട്ട സുപ്രിം കോടതിയുടെ പ്രധാനപ്പെട്ട ‘നല്‍സാ’ വിധിയുടെ ലംഘനമാണ് കേരളാ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ഞങ്ങള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ സാക്ഷരതാമിഷന്‍ ഡി.ജി.പി ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു വശത്തുകൂടി സര്‍ക്കാര്‍ ഞങ്ങളെ പരിഗണിക്കുമ്പോള്‍ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കുകയാണ് കേരളാ പോലീസ്. ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് എന്തിന്റെ പേരിലാണ്, ബഹുമാനപെട്ട സുപ്രിം കോടതി ഇന്ത്യയിലെ എല്ലാ അവകാശങ്ങളും ലഭിക്കണമെന്ന് വിധിച്ച ഞങ്ങളെ ആക്രമിച്ചത്. ശരിക്കും ഞങ്ങള്‍ക്കുനേരെ നടന്നത് വധശ്രമമാണ്. കേരളാ പോലീസ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കൊല്ലുവാന്‍ തന്നെ ശ്രെമിക്കുകയായിരുന്നു.
കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന ട്രാന്‍സ്ജനങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ഞങ്ങളോട് ക്രൂരതകാട്ടിയ പോലീസുകാര്‍ക്കെതിരെ വകുപ്പുതല-ക്രിമനല്‍ നടപടികളും ഉണ്ടാവണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും ആയത്തിലേക്കായി ആവശ്യമായ ഉത്തരുവുകള്‍ നല്‍കണമെന്നും ബഹുമാനപെട്ട ഞങ്ങളുടെ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു..
വിനയപൂര്‍വം
ജാസ്മിന്‍, സുസ്മിത

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply