
മിശ്രവിവാഹസൈറ്റ് ഹാക്കു ചെയ്യുമ്പോള്‍
മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാനാ യി ഡി.വൈ.എഫ്.ഐ ആരംഭിച്ച www.secularmarriage. com എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് ഇസ്‌ലാമിക് ആര്‍മി ഹാക്കു ചെയ്‌തിരിക്കുകയാണ്. സ്വാഭാവികമായും മതമൗലികവാദികളെ ഇത്തരമൊരു സൈറ്റ് പ്രകോപിപ്പിക്കാതിരിക്കില്ല. അതേസമയം കേരളത്തിലെ ബഹുഭൂരിപക്ഷം പേരും മനസ്സുകൊണ്ട് ആ വെബ് സൈറ്റ് ഹാക്കുചെയ്യുന്നവരാണെന്നതില്‍ സംശയം വേണ്ട. എന്തിനേറെ, ഡിവൈഎഫ്‌ഐക്കാരടക്കം. അല്ലെങ്കില്‍ കേരളത്തില്‍ മിശ്രവിവാഹങ്ങള്‍ വ്യാപകമായി നടക്കുമായിരുന്നല്ലോ. ബുധനാഴ്‌ചയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വെബ്‌സൈറ്റ് ആരംഭിച്ചത്. ആശിക് അബുവും റീമാ കല്ലിങ്കലുമാണ് സൈറ്റ് ഉദ്‌ഘാടനം ചെയ്‌തത്. […]
മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാനാ യി ഡി.വൈ.എഫ്.ഐ ആരംഭിച്ച www.secularmarriage. com എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് ഇസ്‌ലാമിക് ആര്‍മി ഹാക്കു ചെയ്‌തിരിക്കുകയാണ്. സ്വാഭാവികമായും മതമൗലികവാദികളെ ഇത്തരമൊരു സൈറ്റ് പ്രകോപിപ്പിക്കാതിരിക്കില്ല. അതേസമയം കേരളത്തിലെ ബഹുഭൂരിപക്ഷം പേരും മനസ്സുകൊണ്ട് ആ വെബ് സൈറ്റ് ഹാക്കുചെയ്യുന്നവരാണെന്നതില്‍ സംശയം വേണ്ട. എന്തിനേറെ, ഡിവൈഎഫ്‌ഐക്കാരടക്കം. അല്ലെങ്കില്‍ കേരളത്തില്‍ മിശ്രവിവാഹങ്ങള്‍ വ്യാപകമായി നടക്കുമായിരുന്നല്ലോ.
ബുധനാഴ്‌ചയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വെബ്‌സൈറ്റ് ആരംഭിച്ചത്. ആശിക് അബുവും റീമാ കല്ലിങ്കലുമാണ് സൈറ്റ് ഉദ്‌ഘാടനം ചെയ്‌തത്.
ജാതിയേയും മതത്തേയുമെല്ലാം ഒരു പോറലുമേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് വിവാഹമായതിനാല്‍ മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തിലും ഇത്തരം വിവാഹങ്ങള്‍ എത്രയോ കുറവാണ്. നടക്കുന്നവതന്നെ മിക്കവാറും അത്തരമൊരു നിലപാടില്‍ നിന്നല്ല, പ്രണയം മൂലമാണ്. നമുക്കാവശ്യം അറേഞ്ചഡ് മിശ്രവിവാഹങ്ങളാണ്. ഒരു നമ്പൂതിരി പോയി പുലയന്റെ വീട്ടില്‍, അല്ലെങ്കില്‍ തിരിച്ച്, മുസ്ലിം പോയി ഹിന്ദുവിന്റെ വീട്ടില്‍, അല്ലെങ്കില്‍ തിരിച്ച് …… വിവാഹാലോചന നടത്തുന്ന കാലമെന്നാണ്?
അതേസമയം മിശ്രവിവാഹത്തോടെ ജാതി മത ഉച്ചനീചത്വം നശിക്കുമെന്ന ധാരണയും തെറ്റാണ്. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ അവരുടെ സ്വത്വബോധത്തിലധിഷ്ടിതമായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ജാതീയ അടിമത്വം ഇല്ലാതാകാനുള്ള മാര്‍ഗ്ഗം. രാഷ്ട്രീയാധികാരം തന്നെയാകണം ഇത്തരം സമരങ്ങളുടെ ലക്ഷ്യം. അതേകുറിച്ച് സംസാരിക്കാതെ മിശ്രവിവാഹത്തെയും മതമില്ലാത്ത ജീവനേയും കുറിച്ച് സംസാരിക്കുന്നതില്‍ പരിമിതിയുണ്ട്. കുഞ്ഞന്‍ പുലയന്‍ ജാതി പറയുന്നത് പുരോഗമനപരവും അലംകൃതമേനോന്‍ ജാതി പറയുന്നത് പിന്തിരിപ്പനും തന്നെയാണ്. എല്ലാം ഒരുപോലെ കാണുന്ന മതേതരത്വമോ മാനവികതയോ ഇന്ന് സാധ്യമാകുമെന്ന് തോന്നുന്നില്ല.
ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ ചില ദളിത് എഴുത്തുകാര്‍ ചൂണ്ടികാട്ടിയ ഒരു വസ്‌തുത കൂടി ഓര്‍ത്തുപോകുന്നു. മിശ്രവിവാഹം തങ്ങളുടെ സമുദായത്തിന് നഷ്ടമാണെന്നാണ് അവര്‍ പറഞ്ഞത്. കാരണം സമുദായത്തിലെ വിദ്യാസമ്പന്നരാണ് മിശ്രവിവാഹം കഴിച്ച് പോകുന്നത്. ഫലത്തിലവര്‍ സമുദായത്തിനു നഷ്ടപ്പെടുകയാണ്. ഇത്തരം അഭിപ്രായങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്.
അപ്പോഴും ഇവിടെ മിശ്രവിവാഹങ്ങള്‍ നടക്കണം. അതിനെതിരായ ഇത്തരം നീക്കങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in