മാവോയിസ്‌റ്റുകളോട്‌ സ്‌നേഹപൂര്‍വ്വം പിന്തുണക്കാം, ഹൈജാക്‌ ചെയ്യരുത്‌

ചാലക്കുടി പുഴയെ നശിപ്പിക്കുന്ന നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം വിജയങ്ങളും തിരിച്ചടികളുമായി മുന്നോട്ടുപോകുമ്പോഴാണ്‌ മാവോയിസ്‌റ്റുകളുടെ ഇടപെടല്‍ നടന്നിരിക്കുന്നത്‌. കമ്പനിയുടെ കോര്‍പ്പറേറ്റ്‌ ഓഫീസിനെതിരെ നടന്ന അക്രമത്തിന്റെ ഫലം സമരത്തിന്‌ അനുകൂലമായിരിക്കും എന്ന്‌ കരുതാനാകില്ല. ജനകീയ സമരങ്ങളെ തളര്‍ത്താനേ ഇത്തരം നീക്കങ്ങള്‍ സഹായിക്കൂ എന്നാണ്‌ അനുഭവം പഠിപ്പിക്കുന്നത്‌. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതേയും എതിര്‍പ്പുകളെ നേരിട്ടുമുള്ള ജനകീയപോരാട്ടങ്ങളുടെ ഭൂമിയാണ്‌ ഏതാനും വര്‍ഷങ്ങളായി കേരളം. തികച്ചും സമാധാനപരമായ രീതിയില്‍ നടക്കുന്ന ആ സമരങ്ങള്‍ മിക്കവയും ഒരു പരിധിവരെയെങ്കിലും വിജയിക്കുന്നുമുണ്ട്‌. മുഖ്യധാരാപ്രസ്ഥാനങ്ങള്‍ പോലും […]

nittaചാലക്കുടി പുഴയെ നശിപ്പിക്കുന്ന നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം വിജയങ്ങളും തിരിച്ചടികളുമായി മുന്നോട്ടുപോകുമ്പോഴാണ്‌ മാവോയിസ്‌റ്റുകളുടെ ഇടപെടല്‍ നടന്നിരിക്കുന്നത്‌. കമ്പനിയുടെ കോര്‍പ്പറേറ്റ്‌ ഓഫീസിനെതിരെ നടന്ന അക്രമത്തിന്റെ ഫലം സമരത്തിന്‌ അനുകൂലമായിരിക്കും എന്ന്‌ കരുതാനാകില്ല. ജനകീയ സമരങ്ങളെ തളര്‍ത്താനേ ഇത്തരം നീക്കങ്ങള്‍ സഹായിക്കൂ എന്നാണ്‌ അനുഭവം പഠിപ്പിക്കുന്നത്‌.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതേയും എതിര്‍പ്പുകളെ നേരിട്ടുമുള്ള ജനകീയപോരാട്ടങ്ങളുടെ ഭൂമിയാണ്‌ ഏതാനും വര്‍ഷങ്ങളായി കേരളം. തികച്ചും സമാധാനപരമായ രീതിയില്‍ നടക്കുന്ന ആ സമരങ്ങള്‍ മിക്കവയും ഒരു പരിധിവരെയെങ്കിലും വിജയിക്കുന്നുമുണ്ട്‌. മുഖ്യധാരാപ്രസ്ഥാനങ്ങള്‍ പോലും നടത്തുന്ന പോരാട്ടങ്ങള്‍ വിജയം കാണാത്ത കാലത്താണിതെന്നോര്‍ക്കണം. വിഷയത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും അക്രമരഹിതപാതയും ക്ഷമയുമാണ്‌ അതിനുള്ള കാരണം. നിറ്റാജലാറ്റന്‍ സമരവും ആ പാതയിലാണ്‌. എന്നാല്‍ ആ ലക്ഷ്യത്തിനും വിജയത്തിനും സഹായകരമല്ല ഈ സംഭവമെന്നു പറയാതെ വയ്യ.
നിറ്റാജലാറ്റിനേക്കാള്‍ എത്രയോ വലിയ പാരിസ്ഥിതിക വെല്ലുവിളിയായിരുന്നു മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്‌ ഉയര്‍ത്തിയിരുന്നത്‌. ചാലിയാര്‍ പുഴയെ വിഷമയമാക്കിയ കമ്പനി ആ പരിസരത്തു വിതച്ച കാന്‍സര്‍ കവര്‍ന്നെടുത്തത്‌ സമരസമിതി നേതാവ്‌ റഹ്‌മാന്റെയടക്കം ജീവനായിരുന്നു. കമ്പനി പൂട്ടാനാവശ്യപ്പെട്ടു നടന്ന ജനകീയപോരാട്ടത്തിനെതിരെ മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങളും യൂണിയനുകളും അണിനിരന്നു. (എ വാസു നയിക്കുന്ന ഗ്രോ യൂണിയനൊഴികെ). എന്നിട്ടും ബിര്‍ളയെ മുട്ടുകുത്തിച്ചത്‌ സമാധാനപരമായ സമരത്തിലൂടെയായിരുന്നു എന്നു മറക്കരുത്‌. തീര്‍ച്ചയായും അന്നും നക്‌സലൈറ്റുസംഘടനകള്‍ സമരത്തില്‍ സജീവമായിരുന്നു. എന്നാല്‍ ജനകീയ സമരരീതികള്‍ തന്നെയായിരുന്നു അവരും പിന്തുടര്‍ന്നത്‌. അതിനിടയിലും അധികമാരും അരിയാനിടയില്ലാത്ത ഒരു ഗൂഢാലോചന നടന്നു. കമ്പനി എം ഡി സാബുവിനെ വധിക്കാനുള്ള പദ്ധതിയുടെ ആസൂത്രണമായിരുന്നു അത്‌. അതിനു പിറകില്‍ ഒരു നക്‌സല്‍ ഗ്രൂപ്പ്‌ തന്നെയായിരുന്നു. എന്നാല്‍ അത്‌ മണത്തറിഞ്ഞ പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇടപെടലായിരുന്നു ആ സമരത്തെ തകര്‍ക്കുമായിരുന്ന വധം ഒഴിവാക്കിയത്‌.
മാവൂരില്‍ ആദിത്യബിര്‍ളയോടായിരുന്നു ജനകീയസമരം നടന്നതെങ്കില്‍ പ്ലാച്ചിമടയില്‍ നമുക്കറിയാവുന്നപോലെ സാക്ഷാല്‍ കൊക്കൊകോളയായിരുന്നല്ലോ മനുഷ്യരേയും പ്രകൃതിയേയും വെല്ലുവിളിച്ചത്‌. ഭൂഗര്‍ഭജലം കൊള്ളയടിക്കുകയും ജലാശയങ്ങല്‍ മലിനമാക്കുകയും അപകടകരമായ മാലിന്യം പുറത്തുവിടുകയുമാണ്‌ കമ്പനി ചെയ്‌തത്‌. ആഗോളകുത്തകയായ കോളയെ മുട്ടുകുത്തിച്ചത്‌ ആദിവാസികളും പാവപ്പെട്ട ജനങ്ങളുമായിരുന്നു. തീര്‍ച്ചയായും മാവുരിലേയും മറ്റു ജനകീയ സമരങ്ങളേയുംപോലെ കേരളത്തിലെ പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ സമരത്തിലും സഹകരിച്ചിരുന്നു. എന്നാലവരൊന്നും പ്രദേശത്തെ സമരസമിതിയെ മറികടന്നല്ല പ്രവര്‍ത്തിച്ചിരുന്നത്‌. അവരോട്‌ ഐക്യപ്പെട്ടായിരുന്നു. നാട്ടുകാര്‍ക്ക്‌ നഷ്ടപരിഹാരം എന്ന ആവശ്യം നേടാനായിട്ടില്ലെങ്കിലും (അതിനുള്ള പോരാട്ടം തുടരുകയാണ്‌) കമ്പനിയെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ ജനകീയപോരാട്ടത്തിനു കഴിഞ്ഞത്‌ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. ഒരു ഘട്ടത്തില്‍ അയ്യങ്കാളിപടയുടെ ഭീഷണിയുടെ പേരില്‍ കമ്പനി വാച്ച്‌ ടവറുകള്‍ നിര്‍മ്മിച്ച്‌ തോക്കേന്തിയ കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. എന്നാല്‍ സമാധാനപരമായ സമരം എന്നതില്‍ സമരസമിതി കര്‍ക്കശ നിലപാടായിരുന്നു എടുത്തിരുന്നത്‌.
അക്രമരഹിതമായ സമരങ്ങളിലൂടെ മുന്നോട്ടുപോകുന്ന സമരങ്ങള്‍ക്ക്‌ ഇനിയും എത്രയോ ഉദാഹരണങ്ങള്‍. 30 വര്‍ഷത്തില്‍പരം പോരാടി വിജയിച്ച തൃശൂരിലെ ലാലൂര്‍ നിവാസികളുടെ സമരം നോക്കുക. നഗരമാലിന്യങ്ങള്‍ നാട്ടിന്‍പുറത്ത്‌ നിക്ഷേപിക്കുന്നതിനെതിരായ കേരളത്തിലെ ആദ്യത്തെ ഈ ജനകീയസമരത്തിനിടിയില്‍ ഒരു തവണയോ മറ്റോ ലോറികള്‍ക്കെതിര അക്രമം നടന്നതൊഴികെ തികച്ചും സമാധാനപരമായിരുന്നു. തീര്‍ച്ചയായും ആ സമരത്തിലും നക്‌സല്‍ സ്വാധീനം ശക്തമായിരുന്നു. ഏറ്റവുമവസാനം മുന്‍നക്‌സല്‍ നേതാവ്‌ കെ വേണുവിന്റെ ഉപവാസമായിരുന്നു സമരത്തെ വിജയത്തിലെത്തിച്ചത്‌ എന്നത്‌ മറ്റൊരു വൈരുദ്ധ്യം. വിളപ്പില്‍ശാലയിലെ ജനകീയ സമരം മറ്റൊരുദാഹരണം. ഇന്ന്‌ സിപിഎം അടക്കം മാലിന്യസംസ്‌കരണ പദ്ധതികളുമായി രംഗത്തുവരുന്നതിനു പ്രധാനകാരണം ഈ പോരാട്ടങ്ങള്‍തന്നെയല്ലേ?
നെല്‍വയര്‍ നീര്‍ത്തട സംരക്ഷണ നിയമത്തിനു മുഖ്യമായും പ്രേരകമായ മുരിയാട്‌ കര്‍ഷക സമരം, അതിരിപ്പിള്ളി പദ്ധതിക്കെതിരായ ജനകീയപോരാട്ടം, വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന പെരിങ്ങോം ആണവനിലയത്തിനെതിരായ സമരം തുടങ്ങി എത്രയോ സമാനമായ ഉദാഹരണങ്ങള്‍ ഇനിയും ചൂണ്ടികാണിക്കാനാകും. അതേസമയം ടോള്‍ വിരുദ്ധസമരം, ആദിവാസികളുടെ തുടരുന്ന പോരാട്ടം, ക്വാറി വരുദ്ധ സമരങ്ങള്‍ തുടങ്ങിയ നിരവധി സമരങ്ങള്‍ ഇപ്പോള്‍ മലയാളിക്കുമുന്നിലുണ്ടുതാനും. സമാധാനപരമായ മാര്‍ഗ്ഗങ്ങലിലൂടെ ആ സമരങ്ങള്‍ ശക്തിപ്പെടുത്തുകയാണ്‌ ജനപക്ഷത്തുനില്‍ക്കുന്ന സംഘടനകള്‍ ചെയ്യേണ്ടത്‌.
ജനാധിപത്യവ്യവസ്ഥയെ അംഗീകരിക്കാതിരിക്കുകയും സായുധ സമരത്തിലൂടെ മോചനമെന്ന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുന്ന മാവോയിസ്‌റ്റുകള്‍ക്ക്‌ തീര്‍ച്ചയായും സ്വന്തമായ ന്യായീകരണങ്ങള്‍ ഉണ്ടാകും. അധികാരം പിടിച്ചടെക്കാന്‍ പോരാടുന്ന സംഘടനകള്‍ ഏതൊരു വിഷയത്തിലും ഇടപെടുന്നതിന്റെ ആദ്യലക്ഷ്യം സംഘടന വളര്‍ത്തലാണുതാനും. ജനങ്ങളേക്കാല്‍ കൂടുതലായി പ്രത്യയശാസ്‌ത്രത്തോടാണ്‌ അവര്‍ക്ക്‌ പ്രതിബദ്ധത. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്കും ഒരിടമുണ്ടായിരിക്കാം. ഖനിമാഫിയക്കുവേണ്ടിയും മറ്റും ഭയാനകമായ രീതിയില്‍ ഭരണകൂടാതിക്രമം നടക്കുന്ന മേഖലകളില്‍ അവര്‍ വളരുന്നുമുണ്ട്‌. എന്തിനേറെ, വികസനത്തിന്റെ വിഹിതം എല്ലാവിഭാഗങ്ങളിലും എത്താത്തതാണ്‌ മാവോയിസ്‌റ്റുകളുടെ വളര്‍ച്ചക്കുകാരണമെന്ന്‌ മുന്‍ പ്രധാനമന്ത്രിയടക്കം പറഞ്ഞിരുന്നല്ലോ. അതിനായി ശ്രമിക്കാതെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിലൂടേയും മറ്റും ഭീകരമായ മനുഷ്യവകാശലംഘനങ്ങള്‍തന്നെയാണ്‌ അവിടെ ഭരണകൂടം നടപ്പാക്കുന്നത്‌. എന്നാല്‍ പ്രത്യയശാസ്‌ത്രത്താല്‍ ഉത്തേജിതരായ ഒരു വിഭാഗത്തെ തകര്‍ക്കാന്‍ അത്ര എളുപ്പമല്ലല്ലോ. നേരത്തെ ആന്ധ്രയിലും പിന്നീട്‌ ബീഹാറിലുമെല്ലാം നടന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ്‌ ഛത്തിസ്‌ഘട്ടിലും മറ്റും തുടരുന്നത്‌. അതേസമയം ഛത്തിസ്‌ഘട്ടിലും മറ്റും പാവപ്പെട്ട ആദിവാസികള്‍ ഭരണകൂടഭീകരതക്കും മാവോയിസ്‌റ്റ്‌ ഭീകരതക്കുമിടയില്‍ വീര്‍പ്പുമുട്ടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‌. മാവോയിസ്‌റ്റ്‌ ചാരന്മാരായി മുദ്രയടിച്ച്‌ ആദിവാസികളെ ഭരണകൂടം നേരിടുമ്പോള്‍, പോലീസ്‌ ചാരന്മാരായി ആരോപിച്ച്‌ മാവോയിസ്‌റ്റുകളും വേട്ടയാടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. അതുപോലെ ജനകീയ പ്രവര്‍ത്തകരെ മാവോയിസ്‌റ്റുകളായി ആരോപിച്ചും സര്‍ക്കാര്‍ വേട്ടയാടുന്നു. സോണിസോറിയെയും ബിനായക്‌ സെന്നിനെപോലുള്ളവര്‍ നേരിട്ട പീഡനങ്ങള്‍ ഉദാഹരണം.
സത്യത്തില്‍ സായുധസമരം തന്നെ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഭാഗമായാണ്‌ നടക്കുക. അതാണ്‌ മാവോയിസത്തിന്റെ കാതല്‍. ചെഗ്വരയുടെ ഒളിപ്പോരിനു ഇക്കാലഘട്ടത്തില്‍ എന്തു പ്രസക്തിയാണുള്ളത്‌. ഭരണകൂടം അതിശക്തമായി സായുധവല്‍ക്കരിച്ച കാലത്ത്‌ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പില്‍പോലും ആയുധപ്രയോഗം വിജയിക്കാന്‍ പോകുന്നില്ല എന്നതുവേറെ കാര്യം. എങ്കിലും മാവോയിസ്‌റ്റുകള്‍ അവരുടെ വിശ്വാസപ്രകാരം ചെയ്യട്ടെ. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ജനകീയപോരാട്ടങ്ങള്‍ അത്തരത്തിലുള്ള പരീക്ഷണങ്ങളുടേ വേദിയാക്കണോ? ഓരോ സമരസമിതിയുടേയും പുറകില്‍നിന്ന്‌ സമരത്തെ ശക്തിപ്പടുത്തുന്ന നടപടികള്‍ക്കു സമരം അക്രമമാര്‍ഗ്ഗമാണോ സ്വീകരിക്കേണ്ടത്‌? സമരങ്ങള്‍ ആരെങ്കിലും ദത്തെടുക്കേണ്ട കാലവുമല്ല ഇത്‌. അതാതുമേഖലകളില്‍ സമരനേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. സികെ ജാനുവും മയിലമ്മയും മറ്റുമുള്ളപ്പോള്‍ ഒരു വര്‍ഗ്ഗീസ്‌ ഇനി വേണോ? ചങ്ങറയിലും മറ്റും മാവോയിസ്‌റ്റുകളടക്കമുള്ളവര്‍ ദയവായി വരരുതെന്ന്‌ സമരനേതൃത്വങ്ങള്‍തന്നെ പ്രസ്‌താവനയിറക്കിയ സംഭവമുണ്ടായല്ലോ. നിറ്റാ ജലാറ്റിന്‍ ഓഫീസ്‌ അക്രമിച്ച നടപടിയെ കാതിക്കുടം സമരസമിതിയും തള്ളിക്കളഞ്ഞിരിക്കുകയാണല്ലോ. നില്‍പ്പുസമരം ഹൈജാക്‌ ചെയ്യപ്പെടാതിരിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും തികഞ്ഞ ജാഗ്രതയിലാണ്‌.
സമരങ്ങള്‍ തകര്‍ക്കാന്‍ മാവോയിസ്‌റ്റുകള്‍ ഗൂഢാലോചന നടത്തുന്നു എന്നൊന്നുമല്ല പറയുന്നത്‌. അവരുടെ പ്രതിബദ്ധതയിലും ആത്മാര്‍ത്ഥതയിലും സംശയവുമില്ല. പക്ഷെ ജനങ്ങളേക്കാള്‍ പ്രത്യയശാസ്‌ത്രത്തിനും സംഘടനക്കും പ്രാധാന്യം കൊടുക്കുന്നത്‌ പലപ്പോഴും വിപരീതഫലമുണ്ടാക്കുമെന്നു പറയാനാണ്‌ ഉദ്ദേശിക്കുന്നത്‌. പ്രത്യകിച്ച്‌ എവിടേയും മാവോയിസ്‌റ്റ്‌ സാന്നിധ്യം കണ്ടെത്താന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍. അത്‌ വിജയിച്ചാല്‍ ഒരുവെടിക്കു എത്രയോ പക്ഷികളെയാണവര്‍ക്ക്‌ ലഭിക്കുക. ജനകീയസമരങ്ങള്‍ അടിച്ചമര്‍ത്താം, കേന്ദ്രത്തില്‍ നിന്ന്‌ വന്‍ഫണ്ട്‌ അടിച്ചുമാറ്റാം എന്നിങ്ങനെ പോകുന്നു അത്‌. ഇതൊന്നുമില്ലാതെതന്നെ കാതിക്കുടത്ത്‌ കഴിഞ്ഞ വര്‍ഷം പോലീസ്‌ നരനായാട്ട്‌ നടത്തിയിരുന്നു. അക്രമാസക്തമായ ഭരണകൂടത്തെ അക്രമം കൊണ്ട്‌ തകര്‍ക്കാന്‍ കഴിയുമെന്നു കരുതുന്നത്‌ മൗഢ്യമാണ്‌.
മാവോയിസ്‌റ്റ്‌ വിഷയത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്‌ ചുംബനസമരത്തില്‍ കണ്ടത്‌. ചുംബനസമരം സംഘടിപ്പിച്ചത്‌ മാവോയിസ്‌റ്റുകളല്ല. സദാചാരപോലീസിങ്ങിനെതിരായ യുവതലമുറയുടെ സര്‍ഗ്ഗാത്മകപ്രതികരണമായിരുന്നു അത്‌. അത്രക്ക്‌ സര്‍ഗ്ഗാത്മകത മാവോയിസ്‌റ്റുകള്‍ക്കല്ല, മറ്റാര്‍ക്കുമില്ല. മാവോയിസ്‌റ്റ്‌ അനുഭാവികളടക്കമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ സമരത്തെ പിന്തുണച്ചു രംഗത്തുവരുകയും സമരത്തിനെതിരെ അണിനിരന്നവര്‍ക്കിടയിലൂടെ ധീരമായ രീതിയിയര്‍ പ്രകടനം നടത്തുകയും ചെയ്‌തപ്പോഴാണ്‌ പോലീസ്‌ മാവോയിസ്‌റ്റ്‌ ഭാഷ്യം മെനഞ്ഞത്‌. തീര്‍ച്ചയായും ആ സമരത്തെ അവര്‍ ഹൈജാക്‌ ചെയ്‌തിട്ടില്ല. അപ്പോഴും പോലീസ്‌ ഇപ്രകാരമാണ്‌ വ്യാഖ്യാനിക്കുന്നതെന്നു മറക്കരുത്‌.
തീര്‍ച്ചയായും മാവോയിസ്‌റ്റുകള്‍ക്ക്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്താം. സായുധസമരത്തിലൂടെ സമൂഹത്തെ മോചിപ്പിക്കാന്‍ ശ്രമിക്കാം. എന്നാലത്‌ പിറന്നമണ്ണില്‍ ജീവിക്കാനായി ജീവന്മരണ പോരാട്ടം നടത്തുന്നവരുടെ ചിലവിലാകണോ എന്നതാണ്‌ ചോദ്യം. പിന്തുണക്കുക, ഹൈജാക്‌ ചെയ്യാതിരിക്കുക. അത്രമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “മാവോയിസ്‌റ്റുകളോട്‌ സ്‌നേഹപൂര്‍വ്വം പിന്തുണക്കാം, ഹൈജാക്‌ ചെയ്യരുത്‌

 1. നിട്ട ജെലാടിന്‍ ഓഫീസു തകര്‍ത്തത് cpi മവൊസ്ടുകല് ആണ് എന്ന് അവര്‍ അവകാസപെടുന്നു.ഇതുവരെ ആരും അവരുടെ പ്രതിനിധികള്‍ മറിച്ചു അത് നിഷേധികുന്നും ഇല്ല .അതുകൊണ്ട് അവര്‍ തന്നെ ആണ് എന്ന് എതിചെരാം എന്ന് തോന്നുന്നു . എന്നാല്‍ നിട്ടജലട്ടിന്‍ സമര വേദിക്കാര്‍ മാവോ action നെ നിരാകരികുകയും, ആ action നെ തള്ളി പറയുകയും ചെയുന്നു .

  മാവോയുടെ ഒരു ഉധ്വരണി ആണ് മാവോ വാദികള്‍ എന്ന് പറയുന്ന “സോഷ്യല്‍ revolutionary” കല്‍ ദുരുപയോഗം ചെയ്ന്നത് എന്ന് മനസിലാകുന്നു . ലെനിനിസ്ടുകള്‍ പൊതുവേ “സോഷ്യല്‍ ദേമോക്രസി” ആണ് അവരുടെ അടവ് നയം ആയി ഇത്തരം ചരിത്ര ഘട്ടത്തില്‍ റഷ്യന്‍ വിപലവതിന്റെ ഘട്ടത്തില്‍ പോലും , ചൈനീസ് ജനാധിപത്യ വിപ്ലവ ഘട്ടത്തിലും എടുത്തിട്ടുള്ളത് . ഒരു ദേശീയതയുടെ(nationalistic) കാഴ്ചപാട് ആണ് ചൈന 49 നു മുമ്പ് എടുത്തത്‌ കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ടി നേതാക്കളില്‍ നിനും വ്യത്യസ്തമായി മാവോകു ചൈനയില്‍ ഒരു സാമൂഹ്യ പദവി ഉണ്ടായതും , cpc അവിടത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടി ആയതും .

  എന്നാല്‍ ഇന്ത്യയില്‍ കാണുന്ന ഈ മാവോ നയം യഥാര്‍ത്ഥത്തില്‍ നരോദ്ധിനികുകള്‍ എന്ന് ലെനിന്‍ പറഞ്ഞ കര്‍ഷകരില്‍ നിന്നും വരുന്ന ചെറുപ്പകാര്‍ ആയ ഒരു കൂട്ടം മാര്‍ക്സിസ്റ്റുകളുടെതാന് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .ഇതൊരു വലിയ രാഷ്ട്രീയ ദുരന്തതിലെക് ഈ ചെരുപ്പകാരെ നയിക്കും എന്ന് തോന്നുന്നത് കൊണ്ടാണ് പ്രതികരികുന്നത് .കൂടാതെ രാഷ്ട്രത്തിന് എതിരെ ഉള്ള പ്രൊക്സി യുധ്വതിനു രാഷ്ട്രം വലിയ തുകയും നല്‍കേണ്ടി വരുന്നു . ഇത് ഇനുള്ള ആഗോള വല്കരണ ഘട്ടത്തില്‍ രാഷ്ട്രത്തിന് ഉണ്ടാകുന്ന വളര്‍ച്ച തടസ്സങ്ങളും ഓരോ പൌരനും വഹിക്കേണ്ടി വരും .പ്രത്യകിച്ചു യുവത ആണ് ഇതിനു ഇര ആകുക . ഭൌതികമായും , തൊഴില്‍ പരമായും .

  ഇവിടെയും നിട്ട ജലാറ്റിന്‍ സമരം ജനാധിപത്യപരമായി കൊണ്ട് പോകുന്ന സമരത്തിനെ ഹൈജാക്ക് ചെയുന്ന വിധം ആണ് ഈ മാവോ വാദികള്‍ നടതി ഇരികുന്നതും . ഒന്നാമത് ഒരു സോഷ്യലിസ്റ്റ്‌ വിപലവം നടത്തുന്നതിന് ഉള്ള ഒരു ഘടകങ്ങളും ഇല്ലാത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം സോഷ്യല്‍ രേവോലുഷനരി നയങ്ങള്‍ യഥാര്‍ത്ഥ ലെനിനിസ്റ്റു നിലപാടുകള്‍ക് എതിരെ ആണ് . മാവോയുടെ ഒരു ഉധ്വരണി ആണ് ഇവിടെ മാവോ വാദികള്‍ ദുരുപയോഗം ചെയുന്നത് എന്ന് ഞാന്‍ പരെഞ്ഞിരുന്നു . ആ പേരില്‍ 70 കളില്‍ വിദ്യസംബന്നര്‍ പോലും ആയ ml കാര്‍ നടത്തിയ സമരങ്ങള്‍ പൊളിഞ്ഞു 14 വട്ടം പൊട്ടി പാളിസ്സു ആയതും അവര്‍ ഇന്ന് ചിതറി ജനാധിപത്യ പ്രസ്തനങ്ങളില്‍ കയറി പറ്റിയിരികുന്നത് ചരിത്രം എന്നത് നിങ്ങള്ക് അറിയാം . പിന്നെ എന്തിനാണ് ഉപയോഗിച്ച് പഴകിയ ഇത്തരം സോഷ്യല്‍ രേവോലുഷനരി- നരോധിനിക് -ഇടതു തീവ്ര നിലപടുകള്‍ എന്ന് ചോദികുക ആണ് . ഇന്ന് ഒരു ലോക സോഷ്യലിസ്റ്റ്‌ വിപ്ലവം പോലും നിലവില്‍ ഇല്ല എന്നതാണ് മാവോയുടെ രാഷ്ട്രീയം ഉണ്ടായിരുന്ന കാലഘട്ടതെക്കാള്‍ വസ്തു നിഷ്ട സത്യം .

  കൂടാതെ മാവോ തന്നെ പരെഞ്ഞത് ഇങ്ങിനെ ആയിരുന്നു . തോക്കിന്‍ കുഴലിലൂടെ അല്ല വിപല്വം വരേണ്ടത് എന്നാണു. മാവോ എന്ത് പരെജു എന്നത് ഇവിടെ കുറിക്കുന്നു “…… revolution comes through the barrel of the gun . He admitts . But it is to be understand … it is not the gun that commands the party . But it is the party that commands the gun . മാവോയെ എത്ര വൈക്രുതമായാണ് ഇന്ത്യില്‍ ഉപയോഗികുന്നത് എന്ന് മനസിലായില്ലേ, പ്രത്യകിച്ചു ആ പേരില്‍ ഉള്ളവര്‍ ? എന്തെങ്കിലും ഗുണം അതുകൊണ്ട് ഈ ഉപയോഗികുന്വേര്ക് കിട്ടുന്നുണ്ടോ ? ഇവെര്ക് ലെനിന്സം പോലെ എന്തെങ്കിലും മിനിമം പരിപാടി പോലും ഇന്ത്യന്‍ ജനതക് വേണ്ടി ഉണ്ടോ ?എന്ത് രാഷ്ട്രീയ സാക്ഷരത ആണ് മാര്‍ക്സിസത്തില്‍ ഇവെര്ക് ഉള്ളത് ?

 2. ആഗോളീകരണ രാഷ്ട്രീയ ആവസ്ഥയില്‍ ഫൈനാന്‍സ് മൂലധനത്തിന് ആണ് പ്രാമുഖ്യം . ദേശ രാഷ്ട്രം എന്ന സംഹിത തന്നെ പോയിരികുന്നു . അത് കൊണ്ട് ദേശീയത എന്ന സംഹിത തന്നെ കലഹരണപ്പെട്ടിരികുന്നു .

  ഒരു ആഗോള മൂലധന വ്യവസ്ഥയുടെ സഹായത്താല്‍ നിലവില്‍ ഉള്ള ദേശത്തെയും അതിലെ യുവതയുടെയും തൊഴില്‍ സാധ്യതകള്‍ പറ്റാവുന്ന വിധം ഉണ്ടാക്കി ക്രമ പ്രേശ്നനങ്ങള്‍ താത്കാലികം ആയി പരിഹരിച്ച് അനുദിനം മുന്നോട്ടു കൊണ്ട് പോകുകയും ലോക മൂലധനത്തിന്റെ ഇന്ത്യയിലെ നിക്ഷേപത്തിന് ഉറപ്പ് ഉണ്ടാക്കലും മാത്രം ആണ് ഒരു ദേശ ഗോവേര്‍ണ്‍മെന്‍റിന്‍റെ ജോലി . അത് കൊണ്ട് ഭരണ കക്ഷി തന്നെ ഒരു ഭരണ കാരന്‍ അല്ല , നാടന്‍ ഭാഷയില്‍ പരേഞ്ഞാല്‍ ഒരു സംബന്ധക്കാരന്‍ മാത്രം ആണ് . അതുകൊണ്ടു ഈ ഭരണ കക്ഷികല്‍ക് ഒന്നും ഒരു ഫാഷിസ്റ്റ് ശക്തി ആകുവാന്‍ കഴിയില്ല

  ഏതെങ്കിലും തന്റെ ജനതയുടെ ക്ലാസ്സ്നെ പ്രീണിപ്പിക്കാന്‍ പോലും ഉള്ള ത്രാണി ലോകത്തെ ഒരു ഭരണ കക്ഷികും ഇല്ല . അവര് പിന്നെ എങ്ങിനെ ദേശീയത ഉണ്ടാക്കും ? അതുകൊണ്ടു ഇന്ത്യന്‍ ദേശീയത അക്കാരണത്താല്‍ ഒരു ഫാഷിസ്റ്റ് ആകാന്‍ ഉള്ള ഒരു സാധ്യതയും ഇല്ല . എന്നാല്‍ ഫൈനാന്‍സ് മൂലധനത്തിന് ഗോവേര്‍ണ്‍മെന്‍റിനെ ഫാഷിസ്റ്റ് ആക്കാന്‍ താല്‍പര്യം ഉണ്ടാകും . അതിനു നാം ആയി മരുന്ന് ഇട്ടു കൊടുക്കാതെ നോകുക .

  പിന്നെ അറിയേണ്ടത് സോഷിലിസ്റ് ജനാധിപ്ത്യം എന്തെന്ന് ജനത്തിന് വിശദീകരികുക എന്നതാണു . ഇതുപോലെ ജനാധിപത്യ സമരങ്ങളെ പാരച്യൂട് പോലെ ഹിജാകു ചെയുന്നത്‌ ആണ് രാഷ്ട്രീയം എന്നാല്‍ ഈ പാര്‍ടി തന്നെ ഫാഷിസ്റ്റ്‌ രീതി സംബ്രദായത്തില്‍ അധിഷ്ടിതം എന്ന് അര്‍ഥം . പാര്‍ട്ടി എന്ന സ്റ്റാറ്റിക് സംവിധാനത്തെ മാര്‍ക്സിസ്റ്റ് വല്‍കരികുക . അതായത് ഡൈനമിക്ആകുക,സ്ഥിരമായ നേതൃത്വത്തെ ബഹിഷ്കരികുക . പരമാവധി പൌര അവകാശങ്ങള്‍ ബൂര്‍ഷ വ്യവസ്ഥ്യില്‍ നിന്നും വിട്ടു കൂടുതല്‍ നല്കുക .

  ഉദ്യാഗസ്ഥ ദുഷ് പ്രഭുത്വം ആണ് പഴയ വ്യവസ്ഥകല്‍ ഉണ്ടാകുന്നത് . അതിനെ negate ചെയുക എന്നതാണ് മാര്‍ക്സിസം അതിനു മാര്‍ക്സ് നിര്ദേസിച്ചതും സര്‍വര്ത്രിക വോട്ടു അവകാസം ആനു ജനത്തിന് . അതിനു എല്ലാം ഇന്നുള്ള ലെനിനീസ്റ്റ് പാര്‍ട്ടി ഘടന ആണ് തടസം . അത് തിരുത്തി ഒരു മാസ്സ് രാഷ്ട്രീയ പാര്‍ടി ഉണ്ടാകുക . ലെനിനിസ്റ്റ് എന്നാല്‍ ജനതക്ക് ഒരു മിനിമം പരിപാടി വേകുക എന്നതാണു ഇന്നതെ അര്ത്ഥം . അല്ലാതെ ബോല്ശെവിക് മതം കെട്ടി പടുക്കല്‍ അല്ല എന്നു മന്‍സിലാകുക . ഇത്രയും ചെയ്താല്‍ അതിന്റെ ഗുണം കാണാന്‍ ആകും ജനങ്ങള്‍ വിശ്വോസികുന്ന ജനകീയ പാര്‍ടി ആയി മാറും

 3. ഫഷിസം :
  =========
  ഫശ്സിസം ആണ് നാം പറഞ്ഞു വന്നത് . ആധുനിക മനുഷ്യനുമായി ബന്ധപെട്ട പദം ആണ് പൌരന്‍ . കാരണം രാഷ്ട്രങ്ങള്‍ ഉള്ള വ്യവസ്ഥയില്‍ citizenhood ഉണ്ടാകും . പൌരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അവനില്‍ നാച്ചുറല്‍ ആയി dialectical വൈരുധ്യം നില നില്കുന്നു . ഈ വൈരുധ്യം ആണ് സമൂഹം എന്ന സ്പേസ് ഉണ്ടാകുന്നതു .

  ഇത് ഭംഗി ആയി ഡീല്‍ ആവുന്നു എങ്കില്‍ ആ സമൂഹം നല്ലത് ആണ്, അല്ലെങ്കില്‍ ചീത്ത . ചീത്തകെതിരെ മനുഷ്യന്‍ പ്രതികരിക്കും . അതുകൊണ്ട് ഫഷിസത്തെ മുകളില്‍ നിന്നും പഠിക്കാതെ അടിയില്‍ നിന്നും സമീപികുക .അപ്പോള്‍ കാര്യം മനസിലാകും . ഒരു കമ്മുണിസ്റ്റു പാര്‍ട്ടി എന്ന അതിഭൌതിക ഉപകരണം ഉണ്ടാകുന്ന metaphysical സമൂഹം എങ്ങിനെ ജൈവ മനുഷ്യനെ പ്രകോപിപ്പിക്കുന്നു എന്ന് മനസിലാകും .

  മനുഷ്യ ചരിത്ര വികാസം ആണ് ഘടം ഘടം ആയി മനുഷ്യന്‍ പൂര്തീകരികുന്നത്, അത് സാമൂഹ്യ മാറ്റത്തിലൂടെ ഭൌതികപരമായി ആണ് നടകുക . സാമൂഹ്യ രൂപീകരണം ഉണ്ടാകുന്നതു ഉള്പധന ശക്തികളും ഉത്പാദന ബന്ധങ്ങളിലൂടെയും ഉള്ള ഭൌതിക സംഘര്‍ഷത്തില്‍ നിന്നും ആണ് . എങ്കില്‍ മനുഷ്യ ചരിത്രം ഉണ്ടാകുന്നതു metaphysical മാനുഷിക മൂല്യതിലൂടെ ആണ്, മനുഷ്യന്റെ മെറ്റാ ചിന്തകളിലൂടെ ആണ് . അവിടെ ധര്‍മം വേണം . അതാണ്‌ dialectical naturalism എന്ന് പരെഞ്ഞത് . അതില്‍ രണ്ടു നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നു . ഒന്ന് ഹഗേലിന്റെ വൈരുദ്ധ്യാത്മക വാദവും , മാര്‍ക്സിന്റെ dialectical materialism വും

  മാര്‍ക്സ് , കാന്റുനേയും ഹുംമു നെയും ആണ് മറികടന്നത് എങ്കില്‍ ഞാന്‍ മാര്‍ക്സിനെയും ഹെഗേളിനെയും മറികടക്കാന്‍ ആഗ്രഹിക്കുന്നു .

Leave a Reply