മാളയിലെ യഹൂദ സ്മാരകങ്ങള്‍ സംരക്ഷിക്കണം

സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മാളയിലെ യഹൂദ സ്മാരകങ്ങള്‍ അവഗണിച്ചും കയ്യേറിയും രൂപമാറ്റം വരുത്തിയും കോണ്‍ക്രീറ്റ് പാര്‍ക്കും സ്റ്റേഡിയവുമാക്കി മാറ്റിയും വിസ്മൃതിയില്‍ കുഴിച്ചുമൂടാന്‍ അനുവദിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ചെറു ന്യൂനപക്ഷമായിരുന്നുകൊണ്ടുതന്നെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തനതായ മുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ യഹൂദ സമുദായം. അഭയം നല്‍കിയ നാടുപേക്ഷിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് പോയപ്പോള്‍, അവര്‍ തങ്ങളുടെ ദേവാലയവും പിതൃക്കളുറങ്ങുന്ന ശ്മശാനവും സംരക്ഷിക്കുന്നതിന് പഞ്ചായത്ത് ഭരണാധികാരികളെ രേഖാമൂലം ചുമതലപ്പെടുത്തിയിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത്തരമൊരു കരാറില്ലെങ്കില്‍പോലും നാടിന്റെ അമൂല്യ സ്വത്തായ ചരിത്രസ്മാരകങ്ങള്‍ […]

Synagogue_at_Mala_-Keralaസഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മാളയിലെ യഹൂദ സ്മാരകങ്ങള്‍ അവഗണിച്ചും കയ്യേറിയും രൂപമാറ്റം വരുത്തിയും കോണ്‍ക്രീറ്റ് പാര്‍ക്കും സ്റ്റേഡിയവുമാക്കി മാറ്റിയും വിസ്മൃതിയില്‍ കുഴിച്ചുമൂടാന്‍ അനുവദിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ചെറു ന്യൂനപക്ഷമായിരുന്നുകൊണ്ടുതന്നെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തനതായ മുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ യഹൂദ സമുദായം. അഭയം നല്‍കിയ നാടുപേക്ഷിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് പോയപ്പോള്‍, അവര്‍ തങ്ങളുടെ ദേവാലയവും പിതൃക്കളുറങ്ങുന്ന
ശ്മശാനവും സംരക്ഷിക്കുന്നതിന് പഞ്ചായത്ത് ഭരണാധികാരികളെ രേഖാമൂലം ചുമതലപ്പെടുത്തിയിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത്തരമൊരു കരാറില്ലെങ്കില്‍പോലും നാടിന്റെ അമൂല്യ സ്വത്തായ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുക എന്നത് ഭരണാധികാരികളുടെ മാത്രമല്ല, ഓരോ പൗരന്റെയും ബാധ്യതയാണ്. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസപ്രമാണങ്ങളെ ബഹുമാനിക്കാനുള്ള ജനാധിപത്യ മര്യാദയുടെ പേരിലും ഈ സ്മാരകങ്ങള്‍
സംരക്ഷിക്കപ്പെടേണ്ടവയാണ്. നേതാവിന് സ്മാരകം നിര്‍മ്മിക്കാനും സ്റ്റേഡിയവും പാര്‍ക്കും നിര്‍മ്മിക്കാനും വേണ്ടി ഒരു നാടിന്റെ പൈതൃകം കുഴിച്ചുമൂടുന്നത് അപലപനീയമാണ്. ഈ പൈതൃകഹത്യക്ക് നേതൃത്വം നല്‍കുന്നത് പൈതൃകങ്ങളുടേയും പരിസ്ഥിതിയുടേയും
സംരക്ഷകനെന്നഭിമാനിക്കുന്ന സ്ഥലം എം.എല്‍.എ.യാണെന്നതാണ് ഞങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നത്.
ഈ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമായും ധാര്‍മ്മികമായും പാരിസ്ഥിതികമായും ബാധ്യതയുള്ള മാള ഗ്രാമപഞ്ചായത്ത് അതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, അവയുടെ സംരക്ഷണം പുരാവസ്തു സംരക്ഷണ വകുപ്പിന് കൈമാറണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
എന്ന്
ആനന്ദ്         (ഒപ്പ്)
ബി.ആര്‍ പി.ഭാസ്‌കര്‍     (ഒപ്പ്)
കെ.സച്ചിദാനന്ദന്‍     (ഒപ്പ്)
സക്കറിയ         (ഒപ്പ്)
സാറ ജോസഫ്     (ഒപ്പ്)
കെ.വേണു         (ഒപ്പ്)
എം.എന്‍.കാരശ്ശേരി     (ഒപ്പ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply