മാപ്പുപറയണം മറിയം റഷീദയോടും ഫൗസിയയോടും

20 വര്‍ഷം കഴി്ട്ടും ചാരകേസ് പുകയുകതന്നെയാണ്. ഇപ്പോഴത് പുകയുന്നത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസമായാണ്. മുരളീധരനും പത്മജയും രണ്ടും കല്പ്പിച്ച് രംഗത്തുണ്ട്. നിശബ്ദനാണെങ്കിലും ചെന്നിത്തലയും അവര്‍ക്കൊപ്പം തന്നെ. ചാരകേസില്‍ ഏറെ പീഡിപ്പിക്കപ്പെട്ട കരണാകരന്‍ ഇന്നില്ല. സ്വാഭാവികമായും അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനും സത്യം പുറത്തുകൊണ്ടുവരാനും മക്കള്‍ ശ്രമിക്കും. മാനസികമായി മാത്രമല്ല, ശാരീരികമായും ഏറെ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണനോട് കേരളം ഏറെക്കുറെ മാപ്പുപറയുന്നു. എന്നാല്‍് കുറ്റവാളികളെ കണ്ടെത്താന്‍ അദ്ദേഹം പോരാട്ടം തുടരുന്നു. അപ്പോഴും രണ്ട’ുപേരെ നാം മറക്കുന്നു. ചാരസുന്ദരി എന്നാക്ഷേപിച്ച് ഏറെക്കാലം തുറുങ്കിലിടുകയും […]

isro20 വര്‍ഷം കഴി്ട്ടും ചാരകേസ് പുകയുകതന്നെയാണ്. ഇപ്പോഴത് പുകയുന്നത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസമായാണ്. മുരളീധരനും പത്മജയും രണ്ടും കല്പ്പിച്ച് രംഗത്തുണ്ട്. നിശബ്ദനാണെങ്കിലും ചെന്നിത്തലയും അവര്‍ക്കൊപ്പം തന്നെ.
ചാരകേസില്‍ ഏറെ പീഡിപ്പിക്കപ്പെട്ട കരണാകരന്‍ ഇന്നില്ല. സ്വാഭാവികമായും അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനും സത്യം പുറത്തുകൊണ്ടുവരാനും മക്കള്‍ ശ്രമിക്കും. മാനസികമായി മാത്രമല്ല, ശാരീരികമായും ഏറെ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണനോട് കേരളം ഏറെക്കുറെ മാപ്പുപറയുന്നു. എന്നാല്‍് കുറ്റവാളികളെ കണ്ടെത്താന്‍ അദ്ദേഹം പോരാട്ടം തുടരുന്നു. അപ്പോഴും രണ്ട’ുപേരെ നാം മറക്കുന്നു. ചാരസുന്ദരി എന്നാക്ഷേപിച്ച് ഏറെക്കാലം തുറുങ്കിലിടുകയും കഥകള്‍ മെനയുകയും ചെയ്ത മറിയം റഷീദയെയും സുഹൃത്ത് ഫൗസിയ ഹസനേയും. മാലി ദ്വിപില്‍ അവരെ കണ്ടെത്തി മാപ്പുചേദിക്കാന്‍ കേരളം തയാറാകണം.
ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു കെ. മുരളീധരന്‍ എം.എല്‍.എ. നല്‍കിയ കത്താണ്് രണ്ടുവര്‍ഷത്തിനുശേഷം കേരളരാഷ്ട്രീയത്തില്‍ പുകഞ്ഞുകത്തുന്നത്.. മുരളിയുടെ കത്തിന്മേല്‍ അന്വേഷണം നടത്തി വകുപ്പുതലനടപടിയെടുക്കാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജന്‍ പീറ്ററോടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചെങ്കിലും കേസ് ഹൈക്കോടതിക്കു മുന്നിലായതിനാല്‍ അത് ഉചിതമല്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ അടച്ചു. ഇക്കാര്യം ആഭ്യന്തര വകുപ്പ് അതീവരഹസ്യമായി വച്ചിരിക്കുകയായിരുന്നു.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തു നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണു നിയമവകുപ്പ്. ഉദ്യോഗസ്ഥര്‍ വിരമിച്ചു നാലുവര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്കെതിരേ കേരള സര്‍വീസ് റൂള്‍ പ്രകാരം നടപടിയെടുക്കാനാവില്ല. മുന്‍ ഡി.ജി.പി: സിബി മാത്യൂസ്, എസ്.പിമാരായ കെ.കെ. ജോഷ്വാ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ സി.ബി.ഐ. കടുത്ത നടപടി ശിപാര്‍ശ ചെയ്തിരുന്നുമില്ല. സിബി മാത്യൂസിനെതിരേ മേല്‍നോട്ടത്തിലെ നിസാരവീഴ്ച മാത്രമാണ് ആരോപിക്കപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയൊരു പരാതിയുയര്‍ന്നാല്‍ സെക്രട്ടറി തലത്തിലുള്ള അന്വേഷണത്തിനുതന്നെയാകും സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുക.
ചുരുങ്ങിയ നാളുകളിലെ അന്വേഷണത്തിനിടെ നീതിക്കു നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഈ ഉദ്യോഗസ്ഥര്‍. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ മറ്റാരുടെയോ ചട്ടുകമായി മാറുകയായിരുന്നെന്നും അവരെ ചോദ്യംചെയ്താലേ സത്യം പുറത്തുവരുകയുള്ളൂവെന്നുമാണു കരുണാകരന്റെ മകള്‍ പത്മജയുടെ വാദം. 20 കൊല്ലം കഴിഞ്ഞാല്‍ കുറ്റം കുറ്റമല്ലാതാകില്ല. ലക്ഷ്മണയുടെ കാര്യം അവര് ചൂണ്ടികാട്ടുന്നു. ചാരക്കേസില്‍ പുനരന്വേഷണം നടത്തി കരുണാകരന്റെ ആത്മാവിനോടെങ്കിലും നീതി കാട്ടണം. കരുണാകരനെ മാനസികമായും നമ്പി നാരായണനെ ശാരീരികമായും പീഡിപ്പിച്ചതിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവരണം പത്മജ പറഞ്ഞു. അടിയന്തരാവസ്ഥയിലെ പാതകങ്ങള്‍ക്കും രാജന് സംഭവത്തിലുമൊക്കെ കരുണാകരന്‍ പ്രതിക്കൂട്ടിലാണെങ്കിലും ഇക്കാര്യത്തില്‍ അങ്ങനെയല്ലാത്തതിനാല്‍് പത്മജയുടെ വാദം ശരിതന്നെയാണ്. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും അതിനു കൂട്ടുനിന്നെന്ന സംശയവും ന്യായം തന്നെ.
ഉദ്യോഗസ്ഥര്‍ അധികാരപരിധി ലംഘിച്ച കേസാണിത്. തെറ്റ് ചെയ്തിട്ടുളളവര്‍ ശിക്ഷിക്കപ്പെടണം.കെ.കരുണാകരന്‍ ചാരക്കേസില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ക്കപ്പെട്ടതെന്ന് വ്യക്തമാക്കണം. ചാരക്കേസില്‍ കെ.കരുണാകരനെ മാനസികമായും നമ്പിനാരായണനെ ശാരീരികമായും പീഡിപ്പിച്ചെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റം തടയാന്‍ അന്താരാഷ്ട്ര ഗൂഢാലോചന സംഭവത്തിലുണ്ടെന്ന വാദം നിലവിലുണ്ട്. എങ്കിലത് കേന്ദ്രം തന്നെ അന്വേഷിക്കണം. എന്നാല്‍ പ്രകടമായ കാര്യം കോണ്‍ഗ്രസ്സ് ഗ്രൂപ്പിസം തന്നെ. കരണാകരന്റേയും ആന്റണിയുടേയും നേതൃത്വത്തില്‍ ദശകങ്ങള്‍ നീണ്ട ഗ്രൂപ്പിസത്തിന്റെ സൃഷ്ടിയായിരുന്നു ചാരകേസ് എന്നുതന്നെ വിശ്വസിക്കാനാണ് തോന്നുന്നത്. ഇപ്പോള്‍് നല്ലപ്പുള്ളി ചമയുന്ന ചെറിയാന്‍ ഫിലിപ്പായിരുന്നു അന്ന് ആന്റണിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഈ സൂചനയുണ്ട്. ഇപ്പോള്‍ വാചകകസര്‍ത്ത് നടത്തുന്ന പ്രതിപക്ഷവും അന്ന് കള്ളപ്രചരണങ്ങള്‍്ക്കു കൂട്ടുനിന്നു. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല. ഇവരെല്ലാം തങ്ങള്‍ പീഡിപ്പിച്ച മറിയം റഷീദയടക്കമുള്ളവരോട് മാപ്പു പറയണം. അതാണ് രാഷ്ട്രീയ സദാചാരം.
എല്ലാവരും വിശ്വസിച്ചതിനാല്‍ ഞങ്ങളുമത് വിശ്വസിച്ചു എന്ന ന്യായീകരണവും തെറ്റ്. അന്നുതന്നെ സക്കറിയ, മൈത്രയന്‍, ബി ആര്‍ പി, ഗോപകുമാര്‍ തുടങ്ങിപലരും കേസ് കള്ളമാണെന്ന നിപാട് മുന്നോട്ടുവെച്ചിരുന്നു. തൃശൂര്‍ സാഹിത്യഅക്കാദമിയില്‍ അന്നുതന്നെ ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കള്ളക്കേസിനെതിരെ കണ്‍വെന്‍ഷന്‍് നടന്നു… മറിയം റഷീദയേയും ഫൗസിയയേും ജാമ്യത്തിലിറക്കാനുള്ള ശ്രമവും.. അതിനു ശ്രമിച്ചവരേയും ചാരന്മാരാക്കി വ്യാഖ്യാനിച്ചവരുമുണ്ടായിരുന്നു.. മനുഷ്യാവകാശപ്രവര്ത്തകരും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമടക്കം. കാളപെറ്റെന്നു കേള്‍ക്കുമ്പോഴും കയറെടുക്കുന്ന, സംഭവത്തില്‍ സ്ത്രീ ഉണ്ടെന്നുതോന്നിയാല്‍ ആഘോഷിക്കുന്ന, അന്നത്തെ രീതി തന്നെ ഇന്നും തുടരുമ്പോള്‍ ആത്മാര്‍ത്ഥമായി തെറ്റുതിരുത്താന് നമുക്കെന്തവകാശം എന്ന ചോദ്യവും പ്രസക്തമാണ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply