മാനുഷികമൂല്യങ്ങളെ കുരിശിലേറ്റുന്നു……

ഭൂരിപക്ഷവര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായ ചര്‍ച്ചാവിഷയമാകുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്‌ പലപ്പോഴും കാണാതെ പോകുന്നു. പര്‍ദ്ദവിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ വാളോങ്ങിയത്‌ അത്തരത്തിലൊരു വിഷയം. ഇപ്പോഴിതാ മക്കളില്‍ ഒരാളെ കര്‍ത്താവിനു വിട്ടുകൊടുക്കാനാവശ്യപ്പെട്ടും മിശ്രവിവാഹങ്ങള്‍, ജനനനിരക്ക്‌ കുറയ്‌ക്കല്‍ എന്നിവ തടയാനുമാവശ്യപ്പെട്ട്‌ കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്തുവന്നിരിക്കുന്നു. കേരളീയസമൂഹം എന്തെങ്കിലും പ്രബുദ്ധത നേടിയിട്ടുണ്ടെങ്കില്‍ അതിനെ തകര്‍ക്കുന്ന സമീപനമാണിതെന്നു പറയാതെ വയ്യ. മക്കളില്‍ ഒരാളെ കര്‍ത്താവിന്‌ വിട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും വേണമെന്നാണ്‌ […]

cccഭൂരിപക്ഷവര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായ ചര്‍ച്ചാവിഷയമാകുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്‌ പലപ്പോഴും കാണാതെ പോകുന്നു. പര്‍ദ്ദവിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ വാളോങ്ങിയത്‌ അത്തരത്തിലൊരു വിഷയം. ഇപ്പോഴിതാ മക്കളില്‍ ഒരാളെ കര്‍ത്താവിനു വിട്ടുകൊടുക്കാനാവശ്യപ്പെട്ടും മിശ്രവിവാഹങ്ങള്‍, ജനനനിരക്ക്‌ കുറയ്‌ക്കല്‍ എന്നിവ തടയാനുമാവശ്യപ്പെട്ട്‌ കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്തുവന്നിരിക്കുന്നു. കേരളീയസമൂഹം എന്തെങ്കിലും പ്രബുദ്ധത നേടിയിട്ടുണ്ടെങ്കില്‍ അതിനെ തകര്‍ക്കുന്ന സമീപനമാണിതെന്നു പറയാതെ വയ്യ.
മക്കളില്‍ ഒരാളെ കര്‍ത്താവിന്‌ വിട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും വേണമെന്നാണ്‌ സമിതി പറയുന്നത്‌. സമര്‍പ്പിത വര്‍ഷാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. പുറത്തിറക്കിയ ഇടയലേഖനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. അച്ചനാക്കാനോ കന്യാസ്‌ത്രീയാക്കാനോ തയ്യാറാകണമെന്ന്‌. അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌ വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നത്‌ മറച്ചുവെച്ചാണ്‌ മാതാപിതാക്കളോട്‌ ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്നത്‌. സ്‌ത്രീധനത്തെ ഭയന്നുമാത്രം മക്കളെ കന്യാസ്‌ത്രീയാക്കുന്ന ഒരു നാട്ടിലാണ്‌ ഈ ആഹ്വാനമെന്നതു മറക്കരുത്‌. മാതാപിതാക്കള്‍ സുവിശേഷമൂല്യങ്ങള്‍ അനുസരിച്ച്‌ ജീവിച്ചാലേ മക്കള്‍ക്ക്‌ തങ്ങളുടെ വിളി തിരിച്ചറിഞ്ഞ്‌ ത്യാഗങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍ കഴിയൂ എന്നും ലേഖനം പറയുന്നുണ്ട്‌.
ലോകത്തിന്റെ എല്ലാ നേട്ടങ്ങളും സൗകര്യങ്ങളും ആഡംബരങ്ങളും സമര്‍പ്പിത ജീവിതത്തിന്‌ ആവശ്യമാണോ എന്ന്‌ ചിന്തിക്കണമെന്നു പറയുന്ന ലേഖനം എതിര്‍ക്കേണ്ടതായി പറയുന്ന ചില കാര്യങ്ങള്‍ നോക്കൂ. മദ്യം മയക്കുമരുന്ന്‌ ഉപയോഗം, കുടുംബബന്ധങ്ങളുടെ തകര്‍ച്ച എന്നിങ്ങനെ പറഞ്ഞുവന്ന്‌ മിശ്രവിവാഹങ്ങളിലേക്കും ജനനനിരക്ക്‌ കുറയ്‌ക്കുന്നതിലേക്കും അതു നീളുന്നു. കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടുവലിക്കാനാണോ ഇവര്‍ ശ്രമിക്കുന്നത്‌? മാനുഷിക മൂല്യങ്ങളെ കുരിശിലേറ്റുന്ന ഈ സമീപനം പോപ്പ്‌ അറിഞ്ഞാല്‍ അംഗീകരിക്കുമോ?  

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply