മാനുഷികതയില്ലാത്ത ഏകജീവ മനുഷ്യന്‍

മാനുഷികതയില്ലാത്ത ഏകജീവ മനുഷ്യനാണെന്ന്‌ തെളിയിക്കുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ച ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ നടപടി മനുഷ്യന്‍ എത്രമാത്രം ഭീകരനാകാമെന്നതിന്റെ തെളിവായി. വീഡിയോ പുറത്തുവന്ന്‌ മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ പക്കല്‍ തടവുകാരായിരുന്ന സാജിത അല്‍ റിഷാവിയെയും സിയാദ്‌ അല്‍ കര്‍ബൗലിയെയും തൂക്കിലേറ്റി ജോര്‍ദ്ദാനും എരിതീയില്‍ എണ്ണയൊഴിച്ചു. ഒരു മനുഷ്യനെ ജീവനോടെ കൂട്ടിലിട്ടു കത്തിക്കുന്ന ദൃശ്യങ്ങളാണ്‌ ചൊവ്വാഴ്‌ച്ച ഭീകരര്‍ പുറത്തുവിട്ടത്‌. പൈലറ്റ്‌ മാവോസ്‌ ആല്‍ കസാസ്‌ബേയുടെ മരണം ജോര്‍ദ്ദാന്‍ സ്ഥിരീകരിക്കുകയും ചെയ്‌തു. അപ്പോഴും ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന്‌ […]

xമാനുഷികതയില്ലാത്ത ഏകജീവ മനുഷ്യനാണെന്ന്‌ തെളിയിക്കുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ച ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ നടപടി മനുഷ്യന്‍ എത്രമാത്രം ഭീകരനാകാമെന്നതിന്റെ തെളിവായി. വീഡിയോ പുറത്തുവന്ന്‌ മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ പക്കല്‍ തടവുകാരായിരുന്ന സാജിത അല്‍ റിഷാവിയെയും സിയാദ്‌ അല്‍ കര്‍ബൗലിയെയും തൂക്കിലേറ്റി ജോര്‍ദ്ദാനും എരിതീയില്‍ എണ്ണയൊഴിച്ചു.
ഒരു മനുഷ്യനെ ജീവനോടെ കൂട്ടിലിട്ടു കത്തിക്കുന്ന ദൃശ്യങ്ങളാണ്‌ ചൊവ്വാഴ്‌ച്ച ഭീകരര്‍ പുറത്തുവിട്ടത്‌. പൈലറ്റ്‌ മാവോസ്‌ ആല്‍ കസാസ്‌ബേയുടെ മരണം ജോര്‍ദ്ദാന്‍ സ്ഥിരീകരിക്കുകയും ചെയ്‌തു. അപ്പോഴും ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന്‌ പരിശോധിച്ചു വരികയാണെന്ന്‌ ജോര്‍ദ്ദാന്‍ വ്യക്തമാക്കി.
മരിച്ച പൈലറ്റിനെ ‘വീര നായകന്‍’ എന്ന്‌ വിശേഷിപ്പിച്ച ജോര്‍ദ്ദാന്‍ രാജാവ്‌ അബ്ദുള്ള, കയ്യോടെ പകരം വീട്ടുമെന്നും പ്രഖ്യാപിച്ചു. ഇന്നു പുലര്‍ച്ചെ അതു നടപ്പാക്കുകയും ചെയ്‌തു.
ഡിസംബറില്‍ സിറിയയിലെ റാഖയില്‍ വിമാനമിറക്കിയപ്പോഴാണ്‌ കസാസ്‌ബേ ഐ.എസ്‌ ഭീകരരുടെ പിടിയിലായത്‌. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട്‌ ഉപയോഗിച്ചാണ്‌ ഐ.എസ്‌ ഭീകരര്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌. പൈലറ്റിന്റെ മോചനത്തിനായി സാജിദ അല്‍ റിഷാവിയെ മോചിപ്പിക്കാന്‍ ജോര്‍ദ്ദാന്‍ തയ്യാറെടുക്കുന്നതിനിടെയാണ്‌ ഭീകരര്‍ മാവോസ്‌ അല്‍ കസാസ്‌ബേയെ നിഷ്‌ക്കരുണം വധിച്ചതെന്നതാണ്‌ വൈരുധ്യം. അതവര്‍ സത്യത്തില്‍ ആഗ്രഹിച്ചിരുന്നില്ല എന്നു കരുതാം. സാജിദയെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന ഐ.എസ്‌ നിലപാട്‌ ജോര്‍ദാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റ്‌ ജീവനോടെ ഉണ്ട്‌ എന്നതിന്‌ സ്‌ഥിരീകരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ സാജിദയെ വിട്ടയക്കാന്‍ ജോര്‍ദാന്‍ വിസമ്മതിച്ചത്‌.
ജാപ്പനീസ്‌ പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയെ വിട്ടയക്കണമെങ്കില്‍ റിഷാവിയെ മോചിപ്പിക്കണമെന്ന്‌ ഐ.എസ്‌ ആവശ്യപ്പെട്ടിരുന്നു. പിന്നീട്‌ ഗോട്ടോയെ വധിച്ച ശേഷമുളള ദൃശ്യങ്ങളും ഐ.എസ്‌ പുറത്തുവിട്ടിരുന്നു.
കസാസ്‌ബേയുടെ കൊലപാതകത്തിന്‌ തക്കതായ ശിക്ഷ ഐ.എസിന്‌ നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന്‌ കയ്യോടെ ജോര്‍ദ്ദാന്‍ വ്യക്തമാക്കിയിരുന്നു. അതവര്‍ നടപ്പാക്കുകയും ചെയ്‌തു.
2005ല്‍ അമാനില്‍ നടന്ന ബോംബാക്രമണത്തില്‍ പങ്കെടുത്തതിന്‌ വധശിക്ഷ നേരിടുകയായിരുന്നു സാജിത അല്‍ റിഷാവി. കയ്യോടെ പ്രതികാരം ചെയ്യുക രാഷ്ട്രത്തിന്റെ ആവശ്യമാകാം. അപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിതന്നെയായി ജോര്‍ദ്ദാന്റേയും എന്നു പറയാതെവയ്യ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply