മാധ്യമപ്രവര്‍ത്തനം – സെന്‍കുമാര്‍ പറഞ്ഞതിലും കാര്യമുണ്ട്.

നന്ദകുമാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കതിരായ ഇന്റലിജന്‍സ് തലവന്‍ ടി.പി സെന്‍കുമാറിന്റെ രൂക്ഷവിമര്‍ശനങ്ങളില്‍ കഴമ്പില്ലാതില്ല. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തയോടാണ് പരിഹാസത്തോടെ സെന്‍കുമാര്‍ പ്രതികരിച്ചത്. ഫോണ്‍ ചോര്‍ത്തപ്പെടുന്നവര്‍ക്ക് സാമാന്യ യോഗ്യതയെങ്കിലും വേണ്ടെയെന്ന ചോദ്യത്തെ പുച്ഛിച്ചുതള്ളാതെ, ആത്മപരിശോധനക്ക് ഉപയോഗിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. നമ്മള്‍ ഏത് മേഖലയില്‍ എത്ര നന്നായി പ്രവര്‍ത്തിച്ചാലും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. സമൂഹത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സമൂഹത്തെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത ആളുകളാണ് ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുട്ടനാടുകളെ തമ്മില്‍ […]

Untitled-1
നന്ദകുമാര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കതിരായ ഇന്റലിജന്‍സ് തലവന്‍ ടി.പി സെന്‍കുമാറിന്റെ രൂക്ഷവിമര്‍ശനങ്ങളില്‍ കഴമ്പില്ലാതില്ല. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തയോടാണ് പരിഹാസത്തോടെ സെന്‍കുമാര്‍ പ്രതികരിച്ചത്. ഫോണ്‍ ചോര്‍ത്തപ്പെടുന്നവര്‍ക്ക് സാമാന്യ യോഗ്യതയെങ്കിലും വേണ്ടെയെന്ന ചോദ്യത്തെ പുച്ഛിച്ചുതള്ളാതെ, ആത്മപരിശോധനക്ക് ഉപയോഗിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.
നമ്മള്‍ ഏത് മേഖലയില്‍ എത്ര നന്നായി പ്രവര്‍ത്തിച്ചാലും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. സമൂഹത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
സമൂഹത്തെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത ആളുകളാണ് ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുട്ടനാടുകളെ തമ്മില്‍ ഇടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ കഥയാണ് മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മ വരികയെന്നും സെന്‍കുമാര്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ ചില മാധ്യമങ്ങള്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എങ്ങനെയെങ്കിലും സമരം നീട്ടിക്കൊണ്ടുപോകാനും പല മാധ്യമങ്ങളും ശ്രമിച്ചതെന്നും സെന്‍കുമാര്‍ ചൂണ്ടികാട്ടി.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ പ്രകടനം കണ്ടുകൊണ്ടിരുന്ന സാധാരണക്കാരുടെ വികാരങ്ങള്‍ തന്നെയാണ് സെന്‍കുമാര്‍ പങ്കുവെച്ചത്. തങ്ങളും അധികാരകേന്ദ്രങ്ങളാണെന്ന മട്ടിലാണ് പല മാധ്യമപ്രവര്‍ത്തകരും സോളാര്‍ വിഷയം കൈകാര്യം ചെയ്തത്. അതുവഴി ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന വാക്കിന്റെ യഥാര്‍ത്ഥമൂല്യം അവര്‍ കളഞ്ഞുകുളിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു പക്ഷം പിടിച്ച് വെല്ലുവിളികള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകരേയും നാം കണ്ടു. കള്ളത്തെളിവുകള്‍ സൃഷ്ടിക്കുന്നതിനും കള്ളഫോണുകള്‍ ചെയത് സംഭാഷണങ്ങള്‍ തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് വളച്ചൊടിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുള്ള ഒളിക്യാമറ പ്രയോഗങ്ങള്‍ക്കും സോളാര്‍ സംഭവങ്ങള്‍ കാരണമായി. പിന്നെ സ്ത്രീവിരുദ്ധമായ കാഴ്ചകളും. സെന്‍കുമാര്‍ പറഞ്ഞപോലെ തമ്മിലടിപ്പിച്ച് ചിരിച്ചുകൊണ്ട് ചോരകുടിക്കുന്ന കാഴ്ചകളും കണ്ടു. അതിനായി രാഷ്ട്രീയ നേതാക്കള്‍ ഇരുന്നു കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തം.
മാധ്യമങ്ങളുടെ റോള്‍ പ്രതിപക്ഷത്തിരിക്കലാണെന്നും സ്തുതിക്കലല്ല, വിമര്‍ശിക്കലാണെന്നും അംഗീകരക്കുന്നു. എന്നാല്‍ എല്ലാ മേഖലയിലും അനിവാര്യമായ മിനിമം നൈതികതയെങ്കിലും വേണ്ടേ? അതാണ് ഇവിടെ ഇല്ലാതായത്. മാധ്യമരംഗത്തടക്കം എല്ലാ മേഖലയിലുമുള്ള ജീര്‍ണ്ണത രാഷ്ട്രീയത്തിലുമുണ്ട്. സംശയമില്ല. അതിനെ വിമര്‍ശിക്കണം. എന്നാല്‍ കാട്ടുകള്ളന്മാരുടെ മൊഴികള്‍ ഉദ്ധരിച്ചാണോ കാലങ്ങളായി നമുക്കുമുന്നിലുള്ള ഈ നേതാക്കളെ ആക്ഷേപിക്കേണ്ടത്?
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ചാനലില്‍ സുരക്ഷിതമായിരുന്ന് ഘോരപ്രസംഗം നടത്തുന്ന മാധ്യമപ്രവര്‍ത്തകരേക്കാള്‍ എത്രയോ ഭേദമാണ് ജനങ്ങളുമായി എന്നും ഇടപെടേണ്ടി വരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും. ജനാധിപത്യം നേരിടുന്ന ജീര്‍ണ്ണതകളെ വിമര്‍ശിക്കേണ്ടത് ഇങ്ങനെയാണോ? സ്വന്തം തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ കഴിയാത്തവരാണ് തങ്ങളെന്നും മാധ്യമപ്രവര്‍ത്തകര്‍ മറക്കരുത്. മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളോ സ്വാതന്ത്ര്യമോ വേതനമോ ഇല്ലാത്തവര്‍. പരസ്യം നല്‍കുന്നവര്‍ക്കും മാധ്യമഉടമകളുടെ രാഷ്ട്രീയമടക്കമുള്ള മറ്റു താല്‍പ്പര്യങ്ങള്‍ക്കുമെതിരെ എന്തെങ്കിലും വാര്‍ത്ത നല്‍കാന്‍ കഴിയുമോ? രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കുതിര കയറാനല്ലേ കഴിയൂ.
സോളാറില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കുറ്റക്കാരല്ല എന്നു സ്ഥാപിക്കാനല്ല ഈ കുറിപ്പ്. അതൊക്കെ തെളിഞ്ഞുവരും. മറിച്ച് അതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും ഇത്തരത്തില്‍ പ്രതികരിക്കമ്പോള്‍ ഒരു ആത്മപരിശോധന അനിവാര്യമാണെന്ന് സൂചിപ്പിക്കാന്‍ മാത്രം – മാധ്യമ സ്വാതന്ത്ര്യമെന്നത് ഒരു സമൂഹത്തിലെ ജനാധിപത്യത്തിന്റെ അളവുകോലാണെന്നത് അംഗീകരിച്ചുകൊണ്ടുതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply