മാധ്യമപ്രവര്‍ത്തകരും പുരസ്‌കാരങ്ങളും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും അവരത് സന്തോഷത്തോടെ വാങ്ങുന്നതിനെ കുറിച്ചുമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥിന്റെ അഭിപ്രായം എത്രയോ പ്രസക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പുറമെ നിന്നുള്ള ഓഡിറ്ററായതിനാല്‍ അത് ഉചിതമല്ല എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. സര്‍ക്കാര്‍ പുരസ്‌കാരം നല്‍കേണ്ടത് മികച്ച സേവനം നടത്തുന്ന വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, കളക്ടര്‍, പോലീസ്, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്. […]

saiമാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും അവരത് സന്തോഷത്തോടെ വാങ്ങുന്നതിനെ കുറിച്ചുമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥിന്റെ അഭിപ്രായം എത്രയോ പ്രസക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പുറമെ നിന്നുള്ള ഓഡിറ്ററായതിനാല്‍ അത് ഉചിതമല്ല എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. സര്‍ക്കാര്‍ പുരസ്‌കാരം നല്‍കേണ്ടത് മികച്ച സേവനം നടത്തുന്ന വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, കളക്ടര്‍, പോലീസ്, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്.
മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണ്. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണല്ലോ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളും പിന്നെ മുകളില്‍ സൂചിപ്പിച്ച കലാകാരന്മാരും എവുത്തുകാരും മറ്റും മറ്റും. അവര്‍ കൊടി പിടിച്ച് സമരത്തിനിറങ്ങണമെന്നല്ല. അങ്ങെ ഇറങ്ങുന്നതും ശരിയാണെന്നു പറയാനാകില്ല. കാരണം അങ്ങനെ ഇറങ്ങി ആ കൊടിയുടെ അവകാശികള്‍ അധികാരത്തിലെത്തിയാലും ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടെയിരിക്കും. അതിനാലാണ് യഥാര്‍ഥ എഴുത്തുകാരനോ മാധ്യമപ്രവര്‍ത്തകനോ ഒരു പാര്‍ട്ടിയുയുടേയും പക്ഷം പിടിക്കാനാവാത്തത്. അവരെന്നും ജനകീയ പ്രതിപക്ഷത്തായിരിക്കും. അപ്പോള്‍ ഭരണകൂടത്തില്‍ നിന്ന് സ്വീകരിക്കുന്ന പുരസ്‌കാരങ്ങളുടെ റോള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. അതൊരു ധൃതരാഷ്ട്രാലിംഗനമല്ലാതെ മറ്റൊന്നല്ല.
മറുവശത്ത് ഈ ഭരണകൂടത്തെ (മുന്നണിയും പാര്‍ട്ടിയുമൊക്കെ അപ്രസക്തം) സേവിച്ച് ഉപജീവനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടല്ലോ.  ഭരണകൂടത്തിന്  കൂടുതല്‍ കുടുതല്‍ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയുക ഇവരിലൂടെയാണ്. അതിനു കഴിയുന്ന വിധം തൊഴില്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കേണ്ടത്. പ്രത്യകിച്ച് ജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്ക്. അതാകട്ടെ കാര്യമായി നല്‍കുന്നുമില്ല.
എന്താണ് സായ്‌നാഥ് പറയുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥമുഖം.? തീര്‍ച്ചയായും ശോഭനമല്ല എന്നു കാണാം. ബഹുഭൂരിപക്ഷം മാധ്യമങ്ങളും കോര്‍പ്പറേറ്ററുകളെ നിയന്ത്രണത്തിലാണ്. അതിനാല്‍ തന്നെ അവയുടെ റോള്‍ ഭരണാധികാരത്തെ ശക്തിപ്പെടുത്തുക എന്നായിരിക്കുന്നു. അതിനെ ചെറുത്തുനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കകത്തു ശ്രമിക്കാന്‍ കരുത്തുള്ളവര്‍ ഇന്നാരുമില്ല. പത്രാധിപരൊക്കെ എന്നേ മരിച്ചു കഴിഞ്ഞു. ഇപ്പോള്‍ മാധ്യമ ഉടമ തന്നെ പത്രാധിപര്‍. മറ്റേതു തൊഴിലും പോലെ വേതനം തരുന്നവര്‍ പറയുന്നതനുസരിച്ചാണല്ലോ ഇവിടേയും ജോലി ചെയ്യുക. അതിനുപുറകെ പുരസ്‌കാരങ്ങളും ഓടിയെത്തും. ഈ സംവിധാനത്തിനകത്തു കഴിയുന്ന ചെറിയ കുതറലുകള്‍ നടത്തുന്നവരൊക്കെയുണ്ട്. എന്നാല്‍ അതിനെല്ലാം പരിധിയുണ്ട.് അതേസമയം തനിക്ക് പുരസ്‌കാരം വേണ്ട എന്ന് വേണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പറയാം. അതവര്‍ ചെയ്യുന്നുമില്ല.
മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയല്ല. ഇത്രയും ചങ്ങലകളില്ലാത്ത എഴുത്തുകാരും കലാകാരന്മാരും മറ്റും സര്‍ക്കാര്‍ പുരസ്‌കാരത്തിനുവേണ്ടി കടിപിടി കൂടുന്ന കാണുമ്പോള്‍ ഇതെത്രയോ ഭേദം. സിനിമക്കാരുടെ കാര്യം പറയാനുമില്ല.
അതിനിടയില്‍  ഇന്ത്യയിലെ ഏക റീഡേഴ്‌സ് എഡിറ്റര്‍ (ഓംബുഡ്‌സ്മാന്‍) ഹിന്ദുപത്രത്തിലെ എ.എസ്. പന്നീര്‍ശെല്‍വന്റെ ചില നിരീക്ഷണങ്ങളും കാണാനിടയായി. വായനക്കാരന്റെ പത്രത്തെക്കുറിച്ചുള്ള പരാതികള്‍ സ്വതന്ത്രമായി പരിശോധിച്ച് പത്രത്തിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പത്രസ്ഥാപനംതന്നെ നിയോഗിക്കുന്ന ഓംബുഡ്‌സ്മാന്‍ ലോകത്ത് പല പത്രങ്ങളിലുമുണ്ടെങ്കിലും ഇന്ത്യയില്‍ ഹിന്ദുവിനേ ഉള്ളു. നമ്മുടെ ന്യൂസ്‌റൂമുകള്‍ എത്രത്തോളം ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഉദാഹരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത് ദളിത് പ്രാതിനിധ്യമാണ്. അതെത്രെയോ ശുഷ്‌കമാണ്.  എന്ന ചോദ്യമാണ്. ദളിത് രാഷ്ട്രപതിയും ഗവര്‍ണ്ണറും വൈസ് ചാന്‍സലറുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ദളിത് പത്രാധിപര്‍ ഉണ്ടാകുന്നില്ല എന്ന് സായ് നാഥും ചോദിക്കുന്നു.  സര്‍ക്കാര്‍ ഓഫിസുകളില്‍ പോലും വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു പരിധിവരെയെങ്കിലും നിയമപരമായി ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെയും സര്‍ക്കാരിനേയും സമൂഹത്തെയും നിരന്തരം വിലയിരുത്തുന്ന മാധ്യമങ്ങള്‍ക്കും ഇത് ബാധകമല്ലേ എന്ന് പന്നീര്‍ശെല്‍വനും ചോദിക്കുന്നു. ദളിതുകള്‍ മാത്രമല്ല ഗ്രാമീണര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെയെല്ലാം പ്രാതിനിധ്യവും കുറവാണ്. ടെലിവിഷനിലാണ് സ്ത്രീ പ്രാതിനിധ്യം മെച്ചപ്പെട്ട രീതിയിലുള്ളത്. പൊതുവിലവര്‍ പുരുഷന്മാരേക്കാള്‍ മികവോടെ ജോലി ചെയ്യുന്നുമുണ്ട്.
മാധ്യമങ്ങളുടേയും മാധ്യമപ്രവര്‍ത്തകരടേയും അധപതനത്തിനു സമൂഹവും ഉത്തരവാദികള്‍ തന്നെ. വായനക്കാര്‍ എന്താവശ്യപ്പെടുന്നു അതാണല്ലോ തങ്ങള്‍ നല്‍കുക എന്നാണല്ലോ അവര്‍ പറയുക. ജത്തെ മാറി ചിന്തിക്കാന്‍ ശ്രമിക്കുക എന്ന കടമ അവരേറ്റെടുക്കുകയുമില്ല. റേറ്റിംഗ് കുറയുമെന്നതാണ് അതിന്റെ കാരണം. ജേര്‍ണ്ണലിസ്റ്റുകളേക്കാള്‍ കരുത്തര്‍ പരസ്യം പിടിക്കുന്നവരാണ്. അതിന്റെ  ഉദാഹരണമാണല്ലോ കല്ല്യാണ്‍ സമര വാര്‍ത്തയും മറ്റും മുക്കിയത്. എത്രമാത്രം മാധ്യമങ്ങള്‍ക്ക് അധപതിക്കാനും സ്ത്രീ വിരുദ്ധമാകാനും കഴിയുമെന്നതിന് സോളാറുമായി ബന്ധപ്പെട്ട വാര്‍ത്തകളും തെളിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടേണ്ടത് പത്രപ്രവര്‍ത്തക യൂണിയനാണ്. എന്നാല്‍ അവര്‍ക്കതിനാകുന്നില്ല. സക്കറിയ പറഞ്ഞപോലെ സ്വന്തം തൊഴില്‍ മേഖലയില്‍ ഒരു സ്വാധീനവുമില്ലാത്ത ഏക യൂണിയന്‍ പത്രക്കാരുടേതായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ അവാര്‍ഡുകളായിരിക്കാ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply