മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കേണ്ടത് സര്‍ക്കാരോ?

ജോഷ്്‌ന രാമകൃഷ്ണന്‍ WCCയെ അനുകരിച്ചായിരിക്കണം ഒരുകൂട്ടം വനിതാ പത്രപ്രവര്‍ത്തകര്‍ ഇന്നലെ മുഖ്യമന്ത്രിയെ പോയിക്കണ്ട് ‘ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്’ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞു. സത്യത്തില്‍ മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ പേജിലാണ് ഈ വാര്‍ത്ത ഞാനാദ്യം കണ്ടത്. മുഖ്യമന്ത്രിയോ ഭരണകൂടമോ ആണോ പത്രശൈലി സംബന്ധിച്ചു നിര്‍ദേശം നല്‍കേണ്ടത്? റിപ്പോര്‍ട്ടിങ്ങിന്റെ നൈതികതയും ഔചിത്യവും മൂല്യബോധവും സര്‍ക്കാരാണോ തീരുമാനിക്കേണ്ടത്? അത് മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിയ്ക്കാന്‍ സര്‍ക്കാരിനു ചുറ്റികയുണ്ടാക്കി കൊണ്ടുകൊടുക്കലല്ലേ! റിപ്പോര്‍ട്ടിങ്ങില്‍ സമീപിക്കേണ്ട അത്തരം രീതികള്‍ മാധ്യമങ്ങള്‍ സ്വയമായി […]

mmജോഷ്്‌ന രാമകൃഷ്ണന്‍

WCCയെ അനുകരിച്ചായിരിക്കണം ഒരുകൂട്ടം വനിതാ പത്രപ്രവര്‍ത്തകര്‍ ഇന്നലെ മുഖ്യമന്ത്രിയെ പോയിക്കണ്ട് ‘ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്’ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞു. സത്യത്തില്‍ മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ പേജിലാണ് ഈ വാര്‍ത്ത ഞാനാദ്യം കണ്ടത്.
മുഖ്യമന്ത്രിയോ ഭരണകൂടമോ ആണോ പത്രശൈലി സംബന്ധിച്ചു നിര്‍ദേശം നല്‍കേണ്ടത്? റിപ്പോര്‍ട്ടിങ്ങിന്റെ നൈതികതയും ഔചിത്യവും മൂല്യബോധവും സര്‍ക്കാരാണോ തീരുമാനിക്കേണ്ടത്? അത് മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിയ്ക്കാന്‍ സര്‍ക്കാരിനു ചുറ്റികയുണ്ടാക്കി കൊണ്ടുകൊടുക്കലല്ലേ! റിപ്പോര്‍ട്ടിങ്ങില്‍ സമീപിക്കേണ്ട അത്തരം രീതികള്‍ മാധ്യമങ്ങള്‍ സ്വയമായി മര്യാദയോടെയും ഔചിത്യപൂര്‍വ്വവും ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ മാധ്യമങ്ങളത് സ്വയം ചെയ്യാത്ത പക്ഷം അവയെ നിയന്ത്രിയ്ക്കാനും നടപടി എടുക്കാനുമുള്ള ഇന്റസ്ട്രി ബോഡികള്‍ നിലവിലുണ്ട്. മാധ്യമങ്ങള്‍ അംഗങ്ങളായുള്ള ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (NBSA) പോലുള്ളവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക മാത്രമല്ല പരാതിയില്‍ നടപടി എടുക്കുക കൂടി ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഉദാഹരണത്തിന് ഇതാണ് ‘ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ടിങ്ങില്‍ പാലിക്കേണ്ട മര്യാദ/മാര്‍ഗനിര്‍ദേശങ്ങള്‍’ . http://www.nbanewdelhi.com/assets/uploads/pdf/7_Guidelines_on_Reportage_of_Cases_of_Sexual_Assault_7_1_13_E.pdf
ഇവ ലംഘിക്കപ്പെട്ടാല്‍ ഈ ലിങ്കില്‍ പരാതി കൊടുക്കുകയും ആവാം http://www.nbanewdelhi.com/complaintform
എന്നാല്‍ വനിതാ പത്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോര എന്നുണ്ടെങ്കില്‍ അതുമെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിയ്ക്കുകയല്ലേ വേണ്ടത്. അതിനു പകരം മാധ്യമസ്വാതന്ത്ര്യത്തിനു മേല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിനു സാഹചര്യം ഒരുക്കാന്‍ ശ്രമിയ്ക്കുന്നത് ബുദ്ധിപരമല്ല. മുഖ്യമന്ത്രിയെ പോയിക്കണ്ട വനിതാപത്രപ്രവര്‍ത്തകര്‍ക്ക് ഇനി ഇക്കാര്യം അറിയില്ലെങ്കില്‍ മുഖ്യമന്ത്രിയെങ്കിലും ഇക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു കരുതുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളൊന്നും ഇപ്പോഴത്തെ നിലയില്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബോഡികളുടെ കീഴില്‍ വരുന്നില്ല എന്നതും വായിച്ചുവരുന്നതിനിടയില്‍ ശ്രദ്ധിച്ചു. അവയ്ക്കും സ്വയം നിയന്ത്രണസംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാലത് ഗവണ്‍മെന്റ് വഴിയല്ല നടക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിയ്ക്കുന്നു. എന്തായാലും ഈ ഉദ്യമത്തിലെ അവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് പോലും മാധ്യമസ്വാതന്ത്ര്യത്തിനുമുകളില്‍ പതിയ്ക്കാനിടയുള്ള ‘സര്‍ക്കാര്‍ വിലാസം മാധ്യമമര്യാദ’ എന്ന ചുറ്റികയെപ്പറ്റി ചിന്തയുണ്ടായില്ല എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു!
കുഞ്ഞാലികുട്ടിയും പി.ജെ.കുര്യനും ഒക്കെ ഭരണത്തിലിരുന്ന് വനിതാപത്രപവര്‍ത്തകരുടെ ആവശ്യപ്രകാരം ഗവണ്‍മെന്റ് ഉണ്ടാക്കിക്കൊടുക്കുന്ന ‘ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍’ നടപ്പിലാക്കുന്നത് കാണാനുള്ള ഭാഗ്യം നമുക്കുണ്ടാവുമോ?

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply