മാധ്യമം…. ഹാ, കഷ്ടം

ഒരു തരത്തിലുള്ള നൈതികതയുമില്ലാത്ത മേഖലയാണ് മാധ്യമങ്ങളുടേതെന്ന ആരോപണം വീണ്ടും വീണ്ടും ശരി വെക്കുന്ന സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ മാധ്യമം ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷനിലെ മൂന്നാം പേജ് നോക്കുക. പകുതി പേജ് നിറയെ കാതിക്കുടം നിറ്റാ ജലാറ്റിന്റെ പരസ്യം. അതാകട്ടെ അവരുടെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയെ കുറിച്ചുള്ള പരസ്യം പോലുമല്ല. കമ്പനി പൂട്ടാന്‍ ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ അധിക്ഷേപിക്കലാണ് പരസ്യത്തിന്റെ ഭൂരിഭാഗവും ചെയ്യുന്നത്. മാധ്യമത്തില്‍ മാത്രമല്ല, ദേശാഭിമാനിയും മാതൃഭൂമിയും മനോരമയുമടക്കമുള്ള മറ്റു പത്രങ്ങളിലും ഈ പരസ്യമുണ്ട്. സമരത്തില്‍ ഏറ്റവും […]

nitta

ഒരു തരത്തിലുള്ള നൈതികതയുമില്ലാത്ത മേഖലയാണ് മാധ്യമങ്ങളുടേതെന്ന ആരോപണം വീണ്ടും വീണ്ടും ശരി വെക്കുന്ന സംഭവങ്ങളാണ് ആവര്‍ത്തിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ മാധ്യമം ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷനിലെ മൂന്നാം പേജ് നോക്കുക. പകുതി പേജ് നിറയെ കാതിക്കുടം നിറ്റാ ജലാറ്റിന്റെ പരസ്യം. അതാകട്ടെ അവരുടെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയെ കുറിച്ചുള്ള പരസ്യം പോലുമല്ല. കമ്പനി പൂട്ടാന്‍ ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ അധിക്ഷേപിക്കലാണ് പരസ്യത്തിന്റെ ഭൂരിഭാഗവും ചെയ്യുന്നത്. മാധ്യമത്തില്‍ മാത്രമല്ല, ദേശാഭിമാനിയും മാതൃഭൂമിയും മനോരമയുമടക്കമുള്ള മറ്റു പത്രങ്ങളിലും ഈ പരസ്യമുണ്ട്. സമരത്തില്‍ ഏറ്റവും സജീവമായ സംഘടനകളാണ് മാധ്യമത്തിന്റെ ഉടമസ്ഥരായ ജമായത്ത് രൂപം കൊടുത്തിട്ടുള്ള സോളിഡാരിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ എന്നതിനാലാണ് മാധ്യമത്തിന്റേത് കൂടുതല്‍ പ്രസക്തമാകുന്നത്. വര്‍ഷങ്ങളായി കാശുകൊടുത്ത് മലയാള പത്രങ്ങളില്‍ മാധ്യമം മാത്രം വാങ്ങുന്ന ഒരാളീ കുറിപ്പ് എഴുതുന്നത്.

പരസ്യങ്ങളാണ് മാധ്യമങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം എന്ന് എല്ലാവര്‍ക്കുമറിയാം. പരസ്യങ്ങള്‍ കൊടുക്കുന്നത് തെറ്റാണെന്ന് ആരും പറയുകയുമില്ല. എന്നാല്‍ ജീവിതത്തിലെ മറ്റെല്ലാ മേഖലയിലും അനിവാര്യമായ പോലെ അല്‍പ്പസ്വല്‍പ്പം ധാര്‍മ്മികതയൊക്കെ ഇവിടേയും വേണ്ടേ? മണ്ണും വിണ്ണും പുഴയുമെല്ലാം നശിപ്പിക്കുന്ന കമ്പനിക്കെതിരെ ഒരു നാട്ടിലെ ഏതാണ്ടെല്ലാപേരും ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഈ പരസ്യമെന്നതാണ് അതിലെ നൈതികപ്രശ്‌നം. വരുമാനത്തിന്റെ പേരില്‍ അതു ന്യായീകരിക്കാമെങ്കില്‍ നമുക്കു ചുറ്റും നടക്കുന്ന പല അനീതികളും ന്യായീകരിക്കാം. എന്തിന്..? ചാലക്കുടിപ്പുഴയെ നശിപ്പിക്കുന്ന കമ്പനിയുടെ നടപടിപോലും.

പരസ്യത്തില്‍ പുഴയെ തങ്ങള്‍ നശിപ്പിക്കുന്നില്ല എന്നും ശുദ്ധീകരിച്ചശേഷമാണ് വിഷജലം പുഴയിലേക്ക് തിരിച്ചൊഴുക്കുന്നതെന്നുമാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും വെള്ളം പൂര്‍ണ്ണമായും ശുദ്ധമാണെന്ന് കമ്പനി അവകാശപ്പെട്ടിട്ടില്ല. സമരത്തിനെതിരെ നില്‍ക്കുന്ന തൊഴിലാളി യൂണിയന്‍ നേതാക്കളും മലിനീകരണം നിഷേധിക്കുന്നില്ല എന്നതാണ് വസ്തുത. ചാലിയാര്‍ പുഴയെ വിഷമയമാക്കിയ പഴയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ ചെറുപതിപ്പാണ് നിറ്റാ ജലാറ്റിന്‍. മുഴുവന്‍ ജീവജാലങ്ങളുടേയും പൊതുസ്വത്തായ പുഴയില്‍ നിന്ന് വെള്ളമെടുത്ത് മലിനമാക്കി തിരിച്ചൊഴുക്കാന്‍ കമ്പനിക്ക് എന്താണവകാശം? അതും ഗ്രാമപഞ്ചായത്തിന്റെ തീരുമാനങ്ങളപോലും കാറ്റില്‍ പറത്തി.
വരുമാനത്തിന്റേ പേരില്‍ ന്യായീകരിക്കാവുന്ന നടപടിയല്ല പത്രങ്ങളുടേത്. കാതിക്കുടം നിവാസികളേയും സമരം ചെയ്യുന്നവരേയും പരസ്യത്തില്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെ……. കമ്പനിയുടെ പൈപ്പുകള്‍ പൊട്ടിച്ച് വിഷക്കുപ്പികള്‍ ഇടുക, തെങ്ങിന്‍ തടികളും വാഴപ്പിണ്ടികളും കുത്തിക്കയറ്റുക, പച്ചക്കറി വിതരണം ചെയ്യുമ്പോള്‍ ചെളി വാരിയെറിയുക, വാഹനങ്ങള്‍ നശിപ്പിക്കുക, വാഹനങ്ങള്‍ക്ക് അള്ള് വെക്കുക, കോഴി അവശിഷ്ടങ്ങള്‍ കമ്പനിക്ക് സമീപം കൂട്ടിയിടുക, ജീവനക്കാരെ കയ്യേറ്റം ചെയ്യുക എന്നിവയാണ് അവരുടെ പ്രവര്‍ത്തനരീതികള്‍. ഈ വാചകമെങ്കിലും ഒഴിവാക്കാന്‍ മാധ്യമവും ദേശാഭിമാനിയും മറ്റും തയ്യാറാകേണ്ടതല്ലേ? സിപിഎമ്മിലെ ഒരു വിഭാഗം സമരത്തിലുണ്ട്. അവരും സോളിഡാരിറ്റിയും മറ്റും ഇതാണോ ചെയ്യുന്നത്? സ്വന്തം അണികളെയല്ലേ ഈ പരസ്യം വഴി മാധ്യമം ആക്ഷേപിക്കുന്നത്? സദാചാരത്തിന്റെ പേരില്‍ ആധുനികകലയായ സിനിമയുടെ പരസ്യം കൊടുക്കാത്തവരാണ് മാധ്യമം പത്രം എന്നോര്‍ക്കുക. മാതൃഭൂമിയിലാകട്ടെ കമ്പനിക്കെതിരായ എംപി വീരേന്ദ്രകുമാറിന്റെ ലേഖനം വന്നിട്ട് അധിക ദിവസമായില്ല. അഴിമതിയുടെ പേരില്‍ സരിത ഫോണ്‍ വിളിച്ചവരെ പോലും കൊന്നുകൊലവിളിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ജനവിരുദ്ധമായ നടപടിയുണ്ടാകുന്നത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പണത്തിനുമാതെ മാധ്യമങ്ങളും പറക്കില്ല എന്നു സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 4 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

4 thoughts on “മാധ്യമം…. ഹാ, കഷ്ടം

 1. Good article..

 2. ശരിയാണ്,ഇത്തരം വീഴ്ചകള്‍ ‘മാധ്യമ’ത്തില്‍ നിന്നും ഉണ്ടാവരുത്.

 3. ഈ പരസ്യത്തിൽ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ആണ് കൂടുതലും കാണുന്നത്. എന്തായാലും സമരസമിതി ഇതിനൊരു മറുപടി കൊടുക്കും എന്ന് പ്രതിക്ഷിക്കുന്നു
  ഒരൊറ്റ കാര്യം മതി ഈ പരസ്യത്തിലെ നെറികേടു തുറന്നുകാട്ടാൻ
  ഏറ്റവും പുതിയ വിദഗ്ധസമിതി രൂപികരിച്ചത് സമരസമിതിയുടെ ആവിശ്യ പ്രകാരമാണെന്ന് ഈ പരസ്യത്തിൽ പറയുന്നുണ്ട്. അത് ഏറ്റവും വലിയ കളവാണ്.. ജൂലൈ 1 നു മാലിന്യ പൈപ്പ് എടുത്തു മാറ്റും എന്ന സമരവുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ ആണ് ജൂണ്‍ 30 നു ജില്ല ഭരണകൂടം ഒരു യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ വെച്ചാണ്‌ ഈ വിദഗ്ധസമിതി രൂപികരിച്ചത്. ഇതിനെ എതിർത്ത് സമരസമിതി യോഗത്തിൽ നിന്നും ഇറങ്ങി പോരുകയാണ് ഉണ്ടായതു, പിന്നീട് ടി എൻ പ്രതാപെന്റെയും കളക്ടറുടെയും നിരന്തരമായ അഭ്യര്ത്ഥന പ്രകാരമാണ് ഈ സമരം 20 ദിവസം നീട്ടിയതും ഈ വിദഗ്ധസമിതി കാതിക്കുടത്തു എത്തിയതും സമരസമിതിയടെ പ്രതിനിതിയായി ഈ സമിതിയിൽ ഉള്പെടുത്തിയ Dr ലതയുടെ വളരെ പ്രധാനനപെട്ട പല നിരീക്ഷണങ്ങളും നിര്ദേശങ്ങളും ഈ റിപ്പോർട്ടിൽ വന്നിട്ടുമില്ല എന്നും അറിയുന്നു. പിന്നെ കലക്ടർ വിളിച്ചു ചേർത്തു എന്ന് പറയുന്ന യോഗത്തിലേക്ക് സമരസമിതിയെ വിളിച്ചു എന്ന് പറയുന്നതും നുണയാണ്. അതുകൊണ്ടാണ് ആ യോഗം നടക്കുന്ന സമയത്ത് കളകട്രറേറ്റ്നു മുന്പിലേക്കു ഒരു മാർച്ച്‌ സംഘടിപ്പിച്ചതും… ഈ പരസ്യം നുണയുടെ ഒരു പെരുമഴയാണ്

 4. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
  ചോര തന്നെ കൊതുകിന്നു കൌതുകം.”
  കമ്പനി പൂട്ടാന്‍ ആവശ്യപ്പെട്ട് സമരം ചെയ്യേണ്ടതുണ്ടോ?
  താങ്കളുടെ കുറിപ്പിൽ നിന്നും ഒരു കാര്യം മനസ്സിലായി.വാക്കുകളിലെ ആത്മാര്ത്ഥത പ്രവർത്തിയിലിലാന്നു.ഉണ്ടായിരുന്നുവെങ്കിൽ,സുതാര്യമായി പ്രവർത്തിക്കുന്ന,ആർക്കും കടന്നു വരാവുന്ന NGIL കമ്പനിയിലേക്ക് താങ്കൾ എന്തുകൊണ്ട് വന്നില്ല. താങ്കൾ കാതികുടത്ത് താമസിക്കുന്ന ആളല്ലെന്ന് കരതുന്നു.പത്രം ഞാനും വായിച്ചു.പക്ഷെ അതിലൊന്നും ഗ്രാമ നിവാസികളെ അടച്ചാക്ഷേപിച്ചിട്ടില്ല.സമരസമിതിക്കാർ ചെയ്തു കൂട്ടുന്ന ചില തെമ്മാടിത്തരങ്ങൾ ചൂണ്ടിക്കാട്ടി എന്നുമാത്രം.എന്തടിസ്ഥനത്തിലാണ് താങ്കൾ വിഷജലം എന്ന വാക്കുപയോഗിച്ചതെന്നു മനസ്സിലായില്ല.സംസ്കരിച്ച വെള്ളം പുറത്തേക്കു വിടുന്നതിനും അതിലെന്തൊക്കെ അടങ്ങിയിരിക്കാമെന്നും നിഷ്കർഷിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണ്.അത് സർക്കാരിന്റെതാണ് നിയമവിധേയവുമാണ്.ഞാനോ നിങ്ങളോ അല്ല അത് തീരുമാനിക്കുന്നത്.താങ്കളുടെ അറിവില്ലായ്മ കൊണ്ടുണ്ടായ വിവേക ശൂന്യതയെ ഞാൻ മനസ്സിലാക്കുന്നു.സമരത്തില്‍ ഏറ്റവും സജീവമായ സംഘടനകളാണ് മാധ്യമത്തിന്റെ ഉടമസ്ഥരായ ജമായത്ത് രൂപം കൊടുത്തിട്ടുള്ള സോളിഡാരിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ എന്നതിനാൽ സത്യം എഴുതാൻ പാടില്ല എന്നുണ്ടോ?

Leave a Reply